Author: staradmin

മനാമ: ബഹ്​റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിൽ വിമാനാപകടമുണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച്​ പരിശീലനം നേടുന്നതിൻറെ ഭാഗമായി ബഹ്​റൈൻ ഇന്‍റർനാഷനൽ എയർപോർട്ട്​ ​സിവിൽ ഡിഫൻസുമായി ചേർന്ന് പൊലീസ്​ മോക്​ ഡ്രിൽ നടത്തി. വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി മറ്റൊരു വിമാനത്തിൽ ഇടിക്കുകയും ഇന്ധന ചോർച്ചയുണ്ടായി മൂന്ന്​ സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാവുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു പരിശീലനം.

Read More

മനാമ: വിവിധ സ്ഥാപനങ്ങളി​ലും മന്ത്രാലയങ്ങളിലും പുതിയ​ നിയമനം നടത്തി രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു. നൂഫ്​ അബ്​ദുൽറഹ്​മാൻ ജംഷീർ ആണ്​ പുതിയ ലേബർ മാർക്കറ്റ്​ റെഗു​ലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ്​ എക്സിക്യൂട്ടിവ്​ ഓഫിസർ. എൽ.എം.ആർ.എ സി.ഇ.ഒ ആയിരുന്ന ജമാൽ അബ്​ദുൽ അസീസ്​ അബ്​ദുൽഗഫാർ അൽ അലാവിയെ ടെൻഡർ ബോർഡ്​ സെക്രട്ടറി ജനറലായി നിയമിച്ചു. ബഹ്​റൈൻ സാംസ്കാരിക, പൈതൃക അതോറിറ്റി അധ്യക്ഷ സ്ഥാനത്തും മാറ്റമുണ്ടായി. ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ്​ പുതിയ പ്രസിഡന്‍റ്​. ശൈഖ മായി ബിൻത്​ മുഹമ്മദ്​ ആൽ ഖലീഫക്ക്​ പകരമായാണ്​ നിയമനം. ഫിനാൻസ്​, നാഷനൽ ഇക്കണോമി മന്ത്രാലയത്തിലെ നാഷനൽ ഇക്കണോമി അണ്ടർ സെക്രട്ടറിയായി ഒസാമ സലേഹ്​ ഹാഷിം അൽ അലാവിയെ നിയമിച്ചു. പൊതുമരാമത്ത്​ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി ശൈഖ്​ മിശാൽ ബിൻ മുഹമ്മദ്​ ബിൻ അഹ്​മദ്​ ആൽ ഖലീഫയെയും വിദേശകാര്യ മന്ത്രാലയത്തിൽ കോൺസുലാർ ആൻഡ്​ അഡ്മിനിസ്​ട്രേറ്റിവ്​ അഫയേഴ്​സ്​ അണ്ടർ സെക്രട്ടറിയായി…

Read More

തൃശ്ശൂർ: കള്ളനോട്ടുമായി യുവാവ് പിടിയിലായി. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശ്ശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ കയറിയ വയോധികയ്ക്ക് 500 രൂപ നൽകിയതിന് ചില്ലറയായി നൽകിയതിൽ രണ്ട് 200 രൂപയുടെയും 100 രൂപയുടെയും നോട്ടുകൾ നൽകിയത് കള്ളനോട്ടായിരുന്നു. സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ കൊടുത്തപ്പോഴായിരുന്നു ഇത് അറിഞ്ഞത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കത്തിച്ചു കളഞ്ഞു. വിവരമറിഞ്ഞ സ്‌പെഷൽ ബ്രാഞ്ച് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തെ കുറിച്ച് വെസ്റ്റ് പോലീസിന് കമ്മീഷണർ നിർദ്ദേശം നൽകി. ഇതനുസരിച്ചുള്ള അന്വേഷണത്തിലാണ് അയ്യന്തോൾ ചുങ്കത്ത് വച്ച് ഓട്ടോ ഡ്രൈവറായ ജോർജിനെ പരിശോധിച്ചത്. കള്ളനോട്ട് പിടികൂടിയതോടെ കേസെടുത്ത് ജോർജിന്റെ കട്ടിലപൂവത്തുള്ള വീട്ടിൽ പരിശോധന നടത്തിയതിൽ നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച കാനൺ കമ്പനി പ്രിന്ററും നിർമ്മാണാവസ്ഥയിലിരിക്കുന്ന ഒരു വശം അച്ചടിച്ച പേപ്പറുകളും കണ്ടെടുത്തു. വെസ്റ്റ് സി.ഐ…

Read More

കൊല്ലം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആയൂർ മാർത്തോമ്മ കോളേജിൽ ഉള്‍വസ്ത്രം അഴിച്ചുപരിശോധിച്ച കേസില്‍ അറസ്റ്റിലായ അഞ്ചുപേര്‍ക്ക് ജാമ്യം.അധ്യാപകർക്കും ജീവനക്കാര്‍ക്കുമാണ് ജാമ്യം. നീറ്റ് പരീക്ഷയുടെ സെൻട്രൽ സൂപ്രണ്ടും മാർത്തോമാ കോളേജിലെ പ്രൊഫസറുമായ പ്രിജി കുര്യൻ ഐസക്, പെരിങ്ങമ്മല ഇഖ്ബാൽ കോളേജിലെ അധ്യാപകനും നീറ്റ് പരീക്ഷ നിരീക്ഷകനുമായ ഡോക്ടർ ജെ. ഷംനാദ് കരാർ ജീവനക്കാരായ ചടയമംഗലം സ്വദേശി ഗീതു, മഞ്ഞപ്പാറ സ്വദേശിനികളായ ബീന, ജോത്സ്ന ജോബി എന്നിവർക്കാണ് കടയ്ക്കൽ കോടതി ജാമ്യം അനുവദിച്ചത് . ഇതിൽ രണ്ട് അധ്യാപകരെ ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ല കുറ്റമാണ് റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. കടയ്ക്കൽ കോടതിയിലെ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല, പകരം പുനലൂരിൽ നിന്നും AAP ആണ് ഹാജരായത് ഉച്ചയോടെ കടയ്ക്കൽ കോടതിയിൽ ഇവരെ എത്തിച്ചു.

Read More

ചെന്നൈ: മെഡിമിക്സ് ഗ്രൂപ്പിന്റെ സഹസ്ഥാപക എം.കെ. സൗഭാഗ്യം ചെന്നൈയില്‍ അന്തരിച്ചു. മകനും മെ‍ഡിമിക്സ് ചോലയില്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ വി.എസ്. പ്രദീപിന്റെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ടു 5ന് ചന്നൈ ന്യൂ ആവഡി റോഡിലെ ശ്മശാനത്തില്‍. മെഡിമിക്സ് സ്ഥാപകനായ ഡോക്ടര്‍ വി.പി. സിദ്ധനാണു ഭര്‍ത്താവ്. എ.വി.എ–ചോലയില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എ.വി അനൂപ് മരുമകനാണ്.

Read More

തിരുവനന്തപുരം: ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷനേതാവിന് ഇഡിയെ പറ്റി നേരത്തെ എടുത്ത നിലപാടിൽ നിന്ന് വ്യക്തമായ ഒരു വേർതിരിവ് ഇപ്പോളുണ്ടാകുന്നത് സന്തോഷകരമായ കാര്യമാണ്. ഇഡി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ ചേർത്തുപിടിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം തന്നെ ഇഡി അവരുടെ ജൂറിസ്ഡിക്ഷൻ ലംഘിച്ചു പ്രവർത്തിക്കുകയാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇവിടുത്തെ സംഭവങ്ങൾ കൂടി പരാമര്ശിച്ചുകൊണ്ടാണ് അദ്ദേഹമങ്ങനെ പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേർത്ത മറ്റൊരു കാര്യം പ്രധാനമാണ്. ഈ കേസ് ഇഡി ബാംഗ്ലൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് അട്ടിമറി ലക്ഷ്യത്തോടെയാണ്. ഇവിടെയുള്ള കേസ് തന്നെ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. സംസ്ഥാന സർക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനും ഇഡിയുടെ രാഷ്ട്രീയോദ്ദേശം തെളിയിക്കാനും സാധിക്കുന്ന രീതിയിൽ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതെല്ലാം അദ്ദേഹം…

Read More

കൊല്ലം : കടയ്ക്കൽ ആൽത്തറ മൂട് ദേവീക്ഷേത്രത്തിന് സമീപം ബൈക്കുകൾ കൂട്ടി ഇടിച്ചു. ആൽത്തറ മൂട്ടിൽ നിന്നും ചിങ്ങേലിയിലേക്ക് പോയ മങ്കാട് സ്വദേശി ലാൽകൃഷ്ണയുടെയും, എതിർ ദിശയിൽ ചിങ്ങേലിയിൽ നിന്നും ആൽത്തറ മൂട്ടിലേക്ക് വരികയായിരുന്ന കാറ്റാടിമൂട് സ്വദേശി അമ്പരീഷുമാണ് അപകടത്തിൽ പെട്ടത്. രണ്ട് ബൈക്കുകളും നേരിട്ട് ഇടിക്കുകയായിരുന്നു. ഇരുവരേയും നിസ്സാര പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തിരുവനന്തപുരം: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ (ICAR) കീഴിലുള്ള ഗവേഷണ സ്ഥാപനമായ നാഷണൽ റിസർച്ച് സെന്റർ ഓൺ മീറ്റ് (NRCM), കേരളത്തിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ (MPI) കേരള പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ (KEPCO) എന്നിവയുമായി യോജിച്ച് പ്രവർത്തിക്കാൻ ധാരണപത്രം ഒപ്പുവെച്ചു.മാംസ ഉല്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ സാങ്കേതിക സഹായം NRCM എന്ന ഗവേഷണ സ്ഥാപനം ഉറപ്പുവരുത്തും. സഞ്ചരിക്കുന്ന അറവുശാല, മാംസ ഉൽപ്പന്നങ്ങളുടെ മൊബൈൽ വില്പനശാല, ഓർഗാനിക് മാംസ ഉത്പാദനം, തുടങ്ങിയ മേഖലകളിൽ പുതിയ സംരംഭകരെ രംഗത്ത് കൊണ്ടുവരുവാൻ സാധിക്കുന്ന പദ്ധതികൾക്കാണ് മുൻഗണന നൽകിയിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ നാഷണൽ റിസർച്ച് സെന്റർ ഓൺ മീറ്റ് (NRCM) ഡയറക്ടർ എസ്. ബി. ബാർബിധെ, പ്രിൻസിപൽ സയന്റിസ്റ്റ് ഡോ. എം. മുത്തുകുമാർ, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ…

Read More

റിപ്പോർട്ട്: സുജീഷ് ലാൽ തിരുവനന്തപുരം: ക്ലിഫ്‌ സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കാൻ ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിനെ ചുമതലപ്പെടുത്തിയതായി നിയമസഭയിൽ വി. ജോയി ഉന്നയിച്ച സബ്മിഷന് മറുപിടി ലഭിച്ചു. പഠന റിപ്പോർട്ട് കിട്ടുന്ന മുറക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിയ്ക്ക് സമർപ്പിക്കാം. അടിക്കടി ഉണ്ടാകുന്ന കുന്നിടിച്ചിൽ ക്ലിഫിന്റെ ഇന്നത്തെ സ്വഭാവികത നഷ്ടപ്പെടുത്തും. ഇക്കഴിഞ്ഞ ജൂലൈ എഴിന് പുലർച്ചെ ഹെലിപ്പാഡിന് സമീപം 300 മീറ്റർ മാറി കുന്നിടിഞ്ഞത് ചൂണ്ടിക്കാട്ടി ആണ് വി ജോയി ചോദ്യം ഉന്നയിച്ചത്. കുന്നിൻ മുകളിലെ അനേകം റിസോർട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ജലവും, മഴവെള്ളവും കൂടിച്ചേർന്ന് മണ്ണ് ഇടിഞ്ഞു വീഴുന്നതിന് കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ കുന്നുകൾക്ക് ബീച്ചിൽ നിന്നും 15 മീറ്റർ മുതൽ 25 മീറ്റർ ഉയരം ഉണ്ട്, അതുകൊണ്ട് തന്നെ ഇത്രയും ഉയരമുള്ള കുന്നുകളെ സംരക്ഷിക്കാൻ സംരക്ഷണ ഭിത്തിയോ കോൺക്രീറ്റ് റീറ്റൈനിങ് വാളുപോലുള്ളവ പ്രയോഗികമല്ല. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള…

Read More

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് കെഎസ്ആർടിസി ബസിലിടിച്ച് ആണ്‍കുഞ്ഞ് മരിച്ചു. മംഗലം സ്വദേശി ഷെഫീഖ്–അന്‍ഷിദ ദമ്പതികളുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ശ്വാസതടസമുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളുമായി ആംബുലന്‍സില്‍ പോകുമ്പാഴായിരുന്നു അപകടം.

Read More