Author: staradmin

മനാമ: കഴിഞ്ഞ മാസം റിഫയിൽ മരണപ്പെട്ട കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സജീവ പ്രവർത്തകനായ തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനിലെ അംഗങ്ങൾമാത്രം സ്വരൂപിച്ച “സുബൈർ കുടുംബ സഹായ ഫണ്ട് “കൈമാറി. അസോസിയേഷൻ ട്രഷറർ സലിം ചിങ്ങപുരം, ഡയറക്ടർ ബോർഡ് അംഗം രമേശ് പയ്യോളി, വൈസ് പ്രസിഡന്റ് അഷ്റഫ് പുതിയ പാലം, മൊയ്തു പേരാമ്പ്റ എന്നിവർ സുബൈറിന്റെ പേരാമ്പ്റയിലെ വീട്ടിലെത്തി യാണ് കുടുംബാഗങ്ങൾക്ക് അസ്സോസിയേഷന്റെ സഹായം കൈമാറിയത്. അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം നിരവധി രാഷ്ട്രീയ,സാമൂഹിക പ്രവർത്തകരും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Read More

ദുബായ്: ദുബായ് മാലിക് റസ്റ്റോറന്റിൽ നടന്ന മനോഹര സായാഹ്നത്തിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നും കേരളത്തിലെ 14 ജില്ലകളിലെയും ഡബ്ള്യു.പി.എം.എ അംഗങ്ങൾ എത്തിച്ചേർന്നു. ഹൃദ്യവും സ്നേഹനിർഭരവുമായ ചടങ്ങിനെ ഡബ്ള്യു.പി.എം.എ സംസ്ഥാന ജോ.ട്രഷറർ ഐ.പി സിദ്ദിഖ് നേതൃത്വം നൽകി. കാസർഗോഡ് ഭരണസമിതി അംഗം ഷാജഹാൻ, പത്തനംതിട്ട ഭരണസമിതി അംഗം ജെറി ജോർജ്, കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം സോണിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യുഎഇ മീറ്റപ്പ് മറ്റുള്ള ജിസിസി രാജ്യങ്ങളിൽ ഉള്ള അംഗങ്ങൾക്ക് കൂടി പ്രചോദനവും മാതൃകയും ആവുമെന്ന് പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു. സംഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് പ്രവാസികൾക്കു കിട്ടാവുന്ന ആനുകൂല്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും മുഖാമുഖം പരിപാടിയിലൂടെ വേറിട്ട അനുഭവം ആയി. അംഗങ്ങളുടെ സംശയങ്ങൾക്ക് ഭരണസമിതി അംഗങ്ങൾ കൃത്യമായി വിശദീകരണം നൽകി. യുഎഇയിലെ മറ്റുള്ള എമിരേറ്റ്സ്കളിലും മീറ്റപ്പ് നടത്താനും മറ്റുള്ള ജിസിസി രാജ്യങ്ങളിൽ കൂടി സംഘടിപ്പിക്കണമെന്നും അംഗങ്ങൾ അഭിപ്രായപെട്ടു. കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് നജീറ നന്ദി രേഖപ്പെടുത്തി.

Read More

മനാമ: ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് (ഐ.സി.എഫ്)ന്റെ രൂപീകരണ കാലം തൊട്ട് സംഘടനയുടെ പ്രസിഡന്റ്‌ ആയിരുന്ന ശൈഖുനാ മുഹമ്മദ് ഹുസൈന്‍ മദനിയുടെ നാലാമത് ആണ്ടുദിനത്തോടനുബന്ധിച്ചു ഇന്ന് രാത്രി 9 മണിക്ക് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ അനുസ്മരണ സദസ്സും ദുആ മജ്ലിസും നടക്കും. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മദീന യൂണിവേഴ്‌സിറ്റിയില്‍ നിന്നും മത ബിരുദം കരസ്ഥമാക്കിയ മദനി ഉസ്താദ് ബഹ്‌റൈൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ മൂന്ന് പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചു. അഗാധ പാണ്ഡിത്യത്തിന്റെ ഉടമയും വലിയ നേതൃപാടവവും ദീര്‍ഘ വീക്ഷണവുമുള്ള പണ്ഡിതനായിരുന്നു. ഐ.സി.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. എം.സി. അബ്ദുല്‍ കരീം അനുസ്മരണ പ്രഭാഷണം നടത്തും. ഐ.സി.എഫ് നേതാക്കളായ സുലൈമാന്‍ ഹാജി, ഉസ്മാന്‍ സഖാഫി, വി.പി.കെ അബൂബക്കര്‍ ഹാജി, ഷാനവാസ് മദനി എന്നിവരും സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും. ആത്മീയ സംഗത്തിന് അബ്ദുല്‍ ഹഖീം സഖാഫി കിനാലൂര്‍ നേതൃത്വം നല്‍കും.

Read More

തിരുവനന്തപുരം; ‘ദക്ഷിണ കാശി’ എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബലി ദർപ്പണത്തിനായി പോകുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ തിരുവനന്തപുരം – തിരുനെല്ലി ക്ഷേത്രം പ്രത്യേക സർവ്വീസ് നടത്തുന്നു. തിരുനെല്ലി ക്ഷേത്രത്തിലെ ബലിദർപ്പണം പിതൃക്കളുടെ മോക്ഷ പ്രാപ്തിക്ക് ഉന്നതമാണെന്നാണ് കരുതപ്പെടുന്നത്. ജൂലൈ 27 രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് തിരുനെല്ലി ക്ഷേത്രത്തിലെത്തി ബലിദർപ്പണം പൂർത്തിയാക്കി ജൂലൈ 28 രാത്രിയോടെ മടങ്ങി എത്തുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം. തിരുവനന്തപുരം, കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ 91886 19368, 94474 79789 എന്നീ നമ്പരുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Read More

കൊച്ചി: തെന്നിന്ത്യൻ നടി നിത്യാ മേനോൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരൻ. ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹവാർത്ത പുറത്ത് വന്നെങ്കിലും വരന്റെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏറെ നാളായുള്ള പ്രണയബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നാണ് വിവരം. ഇരുവരും കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പ്രചാരണങ്ങളുണ്ട്. നിത്യാമേനോന്റെ വിവാഹ വാർത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയർത്തി ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

സേലം: ധർമപുരി നല്ലപ്പള്ളിക്ക് സമീപം ഭൂതനഹള്ളിയിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വരാപ്പുഴ വലിയവീട്ടിൽ ട്രാവൽസ് ഉടമ ശിവകുമാർ (50), സുഹൃത്ത് തിരുവനന്തപുരം കുന്നുകുഴി ഷൈൻവില്ലയിൽ നെവിൽ ഗ്രിഗറി ക്രൂസ്(58) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ചഉച്ചയോടെ കണ്ടെത്തുന്നത് . ബിസിനസ് പങ്കാളികളായ ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിൽ സേലത്ത് വന്നതാണ്. സേലം-ബെംഗളൂരു ദേശീയപാതയിൽ ധർമപുരി എത്തുന്നതിനുമുമ്പാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ ഉള്ളിൽ വനമേഖലയിലുള്ള ക്രഷർ യൂണിറ്റിനുസമീപം രണ്ടിടത്തായാണ് മൃതദേഹം കിടന്നിരുന്നത്. അല്പം മാറി ഇവർ വന്ന കാറുമുണ്ട്. കാറിൽനിന്ന് മൂന്ന് മൊബൈൽ ഫോണും പഴ്സും കണ്ടെത്തി. ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാവാനും സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മങ്കിപോക്‌സാണെന്ന് സംശയിക്കണം. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. ഇവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് വരുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ഐസൊലേഷനില്‍ മാത്രം ചികിത്സിക്കുക. രോഗിയെ ഐസൊലേറ്റ് ചെയ്ത…

Read More

ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന സ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹറിനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റി യുടെ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിവിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ടൈറ്റിൽ സോങ്, തിരുവാതിര, ഓണത്തുമ്പികൾ എന്ന പേരിലുള്ള മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടാകും. മുൻവർഷം ഇന്ത്യൻ ക്ലബ്, ഐ വൈ സി സി, ഡി എം സി, പാൻ ബഹറിൻ, മുഹറക്ക് മലയാളി സമാജം, FED ബഹറിൻ, കായംകുളം അസോസിയേഷൻ, അനന്തപുരി അസോസിയേഷൻ, PACT, ചാവക്കാട് അസോസിയേഷൻ, എസ് എൻ സി എസ്, സംസ്കൃതി ബഹറിൻ, എൻഎസ്എസ്, നവകേരള തുടങ്ങി 18…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ഉപാധികളോടെ ജാമ്യം അനുവദിച്ചതില്‍ വഞ്ചിയൂര്‍ കോടതിക്ക് മുന്‍പില്‍ സിപിഐഎം പ്രതിഷേധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വഞ്ചിയൂര്‍ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം നിലയുറിപ്പിച്ചിട്ടുണ്ട്. ജാമ്യം അനുവദിച്ച കോടതിക്കെതിരേയും ശബരിനാഥനുമെതിരെ ഇന്‍ഡിഗോയ്‌ക്കെതിരെയുമെല്ലാം സിപിഐഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ശബരിനാഥന്‍ പുറത്തെക്കിറങ്ങിയതോടെ സിപിഐഎം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടുഭാഗങ്ങളിലായി നിലയുറപ്പിച്ചു. നടുവില്‍ പൊലീസ് നിന്ന് സംഘര്‍ഷ സാധ്യത ഒഴിവാക്കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ജാമ്യം നല്‍കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നിരുപാധികം തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.പ്രധാന കവാടം ഒഴിവാക്കി പിന്‍വാതില്‍ വഴിയായിരുന്നു ശബരിനാഥനെ വഞ്ചിയൂര്‍ കോടതി മുറിയില്‍ എത്തിച്ചത്. കോടതി പരിസരത്ത് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയായിരുന്നു പൊലീസ് ശബരിനാഥനെ കോടതിയില്‍ ഹാജരാക്കിയത്. കോടതിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് ശബരിനാഥന് പിന്തുണയുമായി എത്തിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കോടതിക്ക് പുറത്ത് തമ്പടിച്ചിരുന്നു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശബരിനാഥനെ നാലാം പ്രതിയായിരുന്നു ശബരീനാഥന്‍. ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും മൂന്നാം പ്രതിക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചതോടെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് നേരത്തെ തെളിഞ്ഞതാണെന്ന് ശബരിനാഥന്റെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം, നിര്‍ദ്ദേശം നല്‍കിയെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ശബരിനാഥനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഐപിസിയുടെ 307, 332, 120ബി, 34 സി…

Read More