Author: staradmin

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമകേസിൽ ശബരീനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ സർക്കാരിന്റെ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ സർക്കാർ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുകയാണെന്നും അധികാരവും പൊലീസും കൈയിലുള്ളതിനാൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും സതീശൻ ആരോപിച്ചു. ഇ പി ജയരാജനെതിരെ കേസെടുക്കാത്തത് സംഭവത്തിൽ ഇരട്ടനീതിയാണ് നിലനിൽക്കുന്നത് എന്നതിനുള്ള തെളിവാണെന്നും സതീശൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഭീരുവാണെന്നും കേസ് നിയമപരമായി നേരിടുമെന്നും ശബരിനാഥൻ പ്രതികരിച്ചു. വൈദ്യ പരിശോധനക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ശബരീനാഥൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. വിമാനത്തിൽ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത് മുഖ്യന്ത്രിയുടെ ഭീരുത്വത്തിന്റെ ഭാഗമായാണ്. ഞാന്‍ തീവ്രവാദിയൊന്നുമല്ല, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ച ഇ പി ജയരാജനെതിരെ കേസില്ല. എനിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയെ കേരള പൊലീസ് സംരക്ഷിക്കുന്നു. കേസിനെ നിയമപരമായും പാർട്ടി രാഷ്ട്രീയപരമായും നേരിടും’-…

Read More

കോഴിക്കോട്: നടിയെ ബലാത്സംഗം ചെയ്ത കേസിൽ കോടതി നടപടിക്കെതിരെ നടിയുടെ അച്ഛൻ രംഗത്ത് . വിജയ്ബാബുവിന് മുൻകൂർ ജാമ്യം നൽകിയത് സമൂഹത്തിന് മാതൃകയാകുന്ന നടപടിയല്ല. നടൻ വിദേശത്ത് പോയത് കേസ് തേച്ച് മായ്ച്ച് കളയാനാണ്. പല തവണ വിജയ് ബാബു സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്നും നടിയുടെ അച്ഛൻ പറഞ്ഞു.

Read More

തിരുവനന്തപുരം: ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ പതിമൂന്നാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ‘ആവാസവ്യഹം’ ആണു മികച്ച ചിത്രം. ‘മധുര’ത്തിലൂടെ അഹമ്മദ് കബീർ മികച്ച സംവിധായകനായി. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് സിനിമകളിലെ അഭിനയിത്തിന് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ദുർഗ കൃഷ്ണയാണ് മികച്ച നടി. ചിത്രം ഉടൽ. ആർ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുൺ മോഹൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 2021ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണിച്ചത്. മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ മികച്ച രണ്ടാമത്തെ ചിത്രം – ഋ (സംവിധാനം ഫാ. വർഗീസ് ലാൽ, നിർമാണം ഡോ. ഗിരീഷ് രാംകുമാർ) മികച്ച സ്വഭാവ നടൻ- രാജു തോട്ടം (ഹോളിഫാദർ) മികച്ച സ്വഭാവ നടി- നിഷ സാരംഗി (പ്രകാശൻ പറക്കട്ടെ) മികച്ച ഛായാഗ്രാഹകൻ- ലാൽ കണ്ണൻ (തുരുത്ത്) മികച്ച തിരക്കഥാകൃത്ത്- ചിദംബരം എസ് പൊതുവാൾ…

Read More

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ മൂന്ന് യാത്രികരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിൽ എടുത്തു. വിമാനത്താവളത്തിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് രഹസ്യമായി കടത്താൻ ശ്രമിച്ച നാല് കിലോ സ്വർണം പിടികൂടിയത്. വിദേശത്തു നിന്നും സ്വർണവുമായി എത്തിയ ഫഹദ്, റമീസ്, നിസാമുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഫഹദിൽ നിന്നും 1168 ഗ്രാം സ്വർണ മിശ്രിതവും, റമീസിൽ നിന്നും 1.86 കിലോ സ്വർണവുമാണ് പിടികൂടിയത്. നിസാമുദ്ദീനിൽ നിന്നും 1782 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. മിക്‌സിയിലൊളിപ്പിച്ച് ആയിരുന്നു റമീസ് സ്വർണം കടത്താൻ ശ്രമിച്ചത്. പുലർച്ചെയെത്തിയ ഇൻഡിഗോ വിമാനത്തിലാണ് മൂന്ന് പേരും സ്വർണവുമായി എത്തിയത് എന്നാണ് വിവരം. വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു സ്വർണം പിടികൂടിയത്. കസ്റ്റംസ് അധികൃതരെവെട്ടിച്ച് സ്വർണവുമായി പുറത്തുകടന്ന നിസാമുദ്ദീനെ പോലീസ് ആണ് പിടികൂടിയത്.

Read More

ജൂലൈ 20 രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 2.5 മുതല്‍ 3.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Read More

തിരുവനന്തപുരം: വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ മുൻ എംഎൽഎ കെ.എസ്.ശബരീനാഥനായി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ശബരിനാഥിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. നേരത്തെ ശബരീനാഥനായി ജില്ലാ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതും ഇതേ അഭിഭാഷകൻ ആയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്തെന്ന വിവരം അന്വേഷണം സംഘം കോടതിയെ അറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാല്‍, 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 11 മണിക്കാണ് സെഷൻസ് കോടതി ശബരിനാഥന്‍റെ ഹർജി പരിഗണിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശബരീനാഥനെ അൽപ സമയത്തിനകം കോടതിയിൽ ഹാ‍ജരാക്കും. വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വമാണെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകും…

Read More

നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. പ്രഥമദൃഷ്ട്യാ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള നടപടികളാണ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നതെന്ന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മിഷന് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെന്നു മാത്രമല്ല, ഇന്ത്യയിലൊരിടത്തും തന്നെ ഈ രീതിയില്‍ പ്രാകൃതമായൊരു പരിശോധന മത്സരപ്പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പറഞ്ഞു. കേരളത്തിലെ പ്രശ്‌നത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. ഏറെയും കൗമാരക്കാരായ കൂട്ടികള്‍ എഴുതുന്ന പരീക്ഷയ്ക്ക് വസ്ത്രമഴിച്ച് പരിശോധന പോലുള്ള അപരിഷ്‌കൃത രീതികള്‍ പരീക്ഷയെഴുതാനെത്തിയ കുട്ടികളെ സ്വാഭാവികമായും മാനസികമായി തകര്‍ക്കുകയും പരീക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകാത്ത സ്ഥിതി സംജാതമാകുകയും ചെയ്യും. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്തും അപലപനീയമായ രീതിയില്‍ എല്ലാവരുടെയും അടിവസ്ത്രം ഒന്നിച്ച് ഒരു മുറിയില്‍ കൂട്ടിയിട്ടു എന്ന ആരോപണം പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംവിധാനങ്ങള്‍…

Read More

തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്ത് അതിശക്തമായ കടല്‍ക്ഷോഭവും അപകട സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണവും അനുബന്ധപ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി. ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ശംഖുമുഖം കടല്‍തീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. 2019, 2021 വര്‍ഷങ്ങളിലെ ശക്തമായ കടല്‍ക്ഷോഭത്തില്‍ ശംഖുമുഖത്തെ കടല്‍ഭിത്തിയും നടപ്പാതയും നിശേഷം തകര്‍ന്നിരുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ ബീച്ചിലിറങ്ങാതിരിക്കാന്‍ ബാരിക്കേഡുകള്‍ വച്ച് തീരം അടച്ചിട്ടിരിക്കുകയാണ്. നിലവില്‍ ഡയഫ്രം വാള്‍ വരെ കടല്‍ കയറുകയും ആഴത്തില്‍ കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റ് കടല്‍ത്തീരങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കൂടിയ മേഖലയായതിനാല്‍ സ്‌കൂബാ ടീമിനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതിനും റബര്‍ ഡിങ്കി നങ്കൂരമിടുന്നതിനും സാങ്കേതിക തടസങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Read More

ഭൂവനേശ്വർ : കൂട്ടബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി. 5 പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമം നടത്തിയതിന് പിന്നാലെയാണ് പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടിയത്. ഒഡീഷയിലെ ജാജ്പൂരിലാണ് സംഭവം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കലും നില ഗുരുതരമാണ്. അതേസമയം പ്രതികളെ കലിംഗനഗർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ താമസിക്കുന്ന പെൺകുട്ടി സഹോദരനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മഴ നനഞ്ഞുനിന്ന പെൺകുട്ടിയെയും സഹോദരനെയും പ്രതികൾ അടുത്തുളള സ്‌കൂളിൽ നിൽക്കാമെന്നും മഴ തോർന്നതിന് ശേഷം പോകാമെന്നും പറഞ്ഞ് കൂടെക്കൂട്ടുകയായിരുന്നു. കെട്ടിടത്തിന്റെ മുകളിലെത്തിയതോടെ അഞ്ചംഗസംഘം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതികൾ സഹോദരനെ മർദ്ദിക്കുകയും ചെയ്തു. പീഡനത്തിൽ നിന്ന് രക്ഷപെടാൻ ഓടുന്നതിനിടെ പെൺകുട്ടി താഴേക്ക് ചാടുകയും ചെയ്തു. സഹോദരന്റെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണെന്നും…

Read More

തിരുവനന്തപുരം: ലഹരി കടത്ത് കേസിൽ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് മന്ത്രി ആൻ്റണി രാജു രക്ഷിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ ഇപ്പോഴും വിചാരണ വൈകിക്കാൻ സർക്കാർ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ്. വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് കോടതി പരിഗണിച്ചാൽ മന്ത്രി ജയിലിലാകുമെന്ന് അറിയുന്നത് കൊണ്ടാണ് സർക്കാർ ഇടപെടുന്നത്. കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ അടിവസ്ത്രം അന്യായമായി കൈക്കലാക്കി അത് വെട്ടിചെറുതാക്കി പ്രതിയെ രക്ഷപ്പെടുത്താൻ സഹായിച്ചയാൾ മന്ത്രിസഭയിൽ ഇരിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. ഗുഢാലോചന നടത്തി രേഖകളിൽ കൃത്രിമം കാണിച്ച മന്ത്രി ജുഡീഷ്യറിയെ വഞ്ചിക്കുകയാണ് ചെയ്തത്. 16 വർഷങ്ങളായി കോടതി സമൻസുകൾ തുടർച്ചയായി അയച്ചിട്ടും മന്ത്രി ഇതുവരെ കോടതിയിൽ ഹാജരായില്ലെന്നത് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തെല്ലും ബഹുമാനിക്കാത്തയാളാണ് പിണറായി മന്ത്രിസഭയിലുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. തൊണ്ടി വസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി…

Read More