Author: staradmin

കൊല്ലം : ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും, കൃഷി ഭവന്റെയും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ കർഷക ദിനവും, മാതൃകാ കർഷകരെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. പഞ്ചായത്തിലെ മാതൃകാ കർഷകരെയെല്ലാം പൊന്നാട അണിയിച്ച് ആദരിച്ചു. രാവിലെ 9 മണിക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷൈസ്. എസ് സ്വാഗതം പറഞ്ഞു. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി കർഷക ദിനം ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷീര കർഷകരെ സഹായിക്കാൻ ഒട്ടനവധി പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. പാലളക്കുന്ന കർഷകർക്ക് ലിറ്ററിന് 4 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി ഇതിന്റെ ഭാഗമായി ആദ്യ ഗഡു കർഷകർക്ക് ഉടനെ ലഭ്യമാകും. എല്ലാ ക്ഷീരകർഷകർക്കും 250 രൂപ കൈനീട്ടം നൽകുന്ന പദ്ധതി കൂടി ഏറ്റെടുത്തിട്ടുണ്ട്, ക്ഷീര കർഷകർക്ക് പശുവിനെ വാങ്ങാൻ…

Read More

മനാമ: ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ബഹ്‌റൈൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ സൊസൈറ്റി ഭാരതത്തിൻറെ മഹത്തായ സ്വാതന്ത്ര്യത്തിന്റെ 75 ആം പിറന്നാൾ ആഘോഷിച്ചു. ഓരോ ഇന്ത്യക്കാരനെയും ആവേശഭരിതമാക്കുന്ന സത്യാഗ്രഹങ്ങളുടെയും സമരപോരാട്ടങ്ങളുടെയും ഓർമ്മകൾ ഇരുമ്പുന്ന ഭാരതത്തിൻറെ 75 സ്വാതന്ത്ര്യ ദിനത്തിന് ബഹ്‌റൈൻ ഇന്ത്യ എജുക്കേഷൻ കൾച്ചർ സൊസൈറ്റിയുടെ ആശംസകൾ അറിയിച്ചു കൊണ്ട് ചെയർമാൻ ചെന്നാനട്ടുശ്ശേരി പതാക ഉയർത്തി. പ്രസിഡണ്ട് അലക്സ് ബേബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരവാഹികളായ അജിത്ത് വിനോദ് ആറ്റിങ്ങൽ സ്റ്റാൻലി, ബിജു , എന്നിവർ സംസാരിച്ചു.ചാൾസ് സ്വാഗതവും വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.

Read More

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കടയ്ക്കൽ കാര്യം സ്വദേശിനി സുലോചന ഭാസ്കരൻ നിര്യാതയായി. വാർധ്യക്യ സഹജമായ അസൂഖം മൂലം കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ വച്ച്‌ ഇന്നലെ മരണപ്പെട്ടു. പരേതനായ ഭാസ്കരൻറെ സഹധർമ്മിണിയായിരുന്നു. ശവസംസ്‌കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ ഇന്ന് (ആഗസ്റ്റ് ഒൻപതം തീയതി) ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തും.

Read More

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ നാല്പത് വർഷങ്ങളായി കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളുമായി നിറഞ്ഞുനിൽക്കുന്ന കേരള സോഷ്യൽ ആൻഡ് കൾചറൽ അസ്സോസിയേഷന്റെ 2022 – 2024 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ പൊതുയോഗം ഐകകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡണ്ട് പ്രവീൺ നായർ, സെക്രട്ടറി സതീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ 8 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്. സംഘടനയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനോടൊപ്പം തന്നെ പുതിയൊരു ആസ്ഥാന മന്ദിരം സജ്ജമാക്കുന്നതിനായിരിക്കും ഭരണസമിതിയുടെ പ്രഥമപരിഗണന എന്ന് സംഘടനയുടെ നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പുതിയ ഭരണസമിതി അംഗങ്ങളും അവരുടെ ചുമതലകളും . പ്രസിഡന്റ്: പ്രവീൺ നായർ ജനറൽ സെക്രട്ടറി: സതീഷ് നാരായണൻവൈസ് പ്രസിഡന്റ് : ഹരി ഉണ്ണിത്താൻ ട്രഷറർ : ശിവകുമാർ P R നായർജോയിന്റ് സെക്രട്ടറി:- മനോജ്കുമാർഎന്റർറ്റെൻമെന്റ് /സാഹിത്യ വിഭാഗം സെക്രട്ടറി : രഞ്ജു R നായർസ്പോർട്സ് സെക്രട്ടറി : അഭിലാഷ് നായർഇന്റേണൽ ഓഡിറ്റർ :- രാധാകൃഷ്ണൻ വല്യത്താൻ സന്തോഷ്‌ നാരായണൻ : മെമ്പർഷിപ് സെക്രട്ടറി

Read More

റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ സഹകരണ സംഘമായ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ആധുനിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ബാങ്ക് എടിഎം കൗണ്ടറിന്റെ ഉത്ഘാടനം നാളെ 27-07-2022 രാവിലെ 10 മണിക്ക് ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ നിർവ്വഹിക്കും. ബാങ്ക് വൈസ് പ്രസിഡന്റ്‌ പി. പ്രതാപൻ അധ്യക്ഷത വഹിക്കും. ബാങ്ക് കെട്ടിടത്തിനോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടാറാണ് ഒരുക്കിയിട്ടുള്ളത്. കടയ്ക്കൽ സഹകരണ ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് ഏത് ATM കൗണ്ടറിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. കൂടാതെ സൌത്ത് ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നീ ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള സൗകര്യവും ഇവിടുണ്ട്. ആദ്യ ഘട്ടമായി ബാങ്ക് 2500 ATM കർഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇ. വി. ആർ സോഫ്റ്റ്‌ ടെക്കുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

Read More

റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം: കരുനാഗപ്പള്ളി നഗരസഭയും ഹരിത കേരളം മിഷനും വനം വകുപ്പും സംയുക്തമായി ലോക കണ്ടൽ ദിനം ആഘോഷിച്ചു. കരുനാഗപ്പള്ളി ശ്രീനാരായണഗുരു പവലിയനിൽ നടന്ന ചടങ്ങ് നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ഡോ. ടി. എൻ. സീമ ഉദ്ഘാടനം ചെയ്തു. അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണമായ ആവാസവ്യവസ്ഥകളാണ് കണ്ടൽക്കാട്. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ വീണ്ടെടുക്കുന്നതിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന സമഗ്ര പദ്ധതിയാണ് നഗരസഭ ആസൂത്രണം ചെയ്തിട്ടുള്ളത്. ചടങ്ങിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷനായി. നഗരസഭ സെക്രട്ടറി ഫൈസല്‍. എ റിപ്പോർട്ട് അവതരിപ്പിച്ചു.

Read More

റിപ്പോർട്ട്‌: സുജീഷ് ലാൽ കൊല്ലം: ചടയമംഗലം അഗ്രോ സർവീസ് സെന്ററിന് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ 2021-22 ജനകീയ അസൂത്രണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ പോളി ഹൌസിന്റെയും, അഗ്രോ സെന്റർ അങ്കണത്തിൽ ആരംഭിക്കുന്ന ജൈവ കൃഷിയുടെയും ഉത്ഘാടനം നടന്നു. കുമ്മിൾ തൃക്കണ്ണാപുരത്തുള്ള അഗ്രോ സെന്റർ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു. ‘ആത്മ’ 2021-22 സ്‌ട്രഗ്തനിംഗ് ഓഫ് അഗ്രിക്കൾച്ചർ പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ജീവാണു വളത്തിന്റെ ഉത്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സാം കെ ഡാനിയേൽ നിർവ്വഹിച്ചു. അഗ്രോ സർവ്വീസ് സെന്റർ ഉത്പാദിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണോത്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെ.നജീബത്ത് നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഹരി. വി.…

Read More

റിപ്പോർട്ട്: സുജീഷ് ലാൽ കൊട്ടിയം: മാതാവിനേയും ഭാര്യയേയും 7 മാസം പ്രായമായ കുഞ്ഞിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. തഴുത്തല, കാറ്റാടിമുക്ക്, ലിബിൻ ഭവനിൽ, ലൈജു മകൻ ലിബിൻ (24) ആണ് കൊട്ടിയം പോലീസിന്റെ പിടിയിൽ ആയത്. മറ്റ് സ്ത്രീകൾ നിരന്തരമായി പ്രതിയുടെ ഫോണിലേക്ക് വിളിക്കുന്നത് ഭാര്യ ചോദ്യം ചെയ്യ്തിരുന്നു. ഈ വിരോധത്തിൽ 19.07.2022 രാത്രി 8 മണിയോടെ മദ്യപിച്ച് വീട്ടിൽ എത്തിയ പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നു. 7 മാസം മാത്രം പ്രായമായ കുഞ്ഞിന് പാലു കൊടുത്തുകൊണ്ടിരുന്ന ഭാര്യയെ ഇയാൾ അസഭ്യം വിളിക്കുകയും കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു. തടയാൻ ശ്രമിച്ചപ്പോൾ കുഞ്ഞിനേയും ഭാര്യയേയും ചീത്ത വിളിച്ചുകൊണ്ട് ബലമായി പിടിച്ച് തള്ളുകയും വിറക് തടി കൊണ്ട് കൈയ്യിലും മുതുകിലും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു. വീഴ്ചയിൽ കുഞ്ഞിന്റേയും ഭാര്യയുടേയും തല ഭിത്തിയിൽ ഇടിച്ച് പരിക്ക് പറ്റി. ഇതു കണ്ട് തടയാൻ ശ്രമിച്ച മാതാവിനേയും പ്രതി വിറക് തടി കൊണ്ട്…

Read More

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായിരിക്കുന്നു. 13 അപേക്ഷകർക്ക് വായ്പ വിതരണം ചെയ്ത് മന്ത്രി പി രാജീവ്‌ പദ്ധതി ഉദ്ഘാടനം ചെയ്തു. പുതുതായി ആരംഭിക്കുന്ന എം.എസ്.എം. ഇകൾക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനും വായ്പ നൽകുന്നതാണ് കേരള സംരംഭക വായ്പാ പദ്ധതി ( KELS). പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പലിശയിളവ് ലഭിക്കുക. നിർമ്മാണം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് വായ്പ ലഭിക്കും. ഇതിനായി തയ്യാറാക്കിയ പ്രത്യേക പോർട്ടൽ മുഖാന്തിരമാണ് അപേക്ഷ നൽകേണ്ടത്. മൂലധന നിക്ഷേപങ്ങൾ, പ്രവർത്തന മൂലധനം സമാഹരിക്കൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അപേക്ഷകന് ഉദ്യം രജിസ്ട്രേഷൻ ഉണ്ടാവണം. അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം വരെയുള്ള അപേക്ഷകൾ 15 ദിവസങ്ങൾക്കുള്ളിലും 10 ലക്ഷം വരെയുള്ള അപേക്ഷകൾ ഒരു മാസത്തിനുള്ളിലും പരിഗണിച്ച് തീർപ്പുകൽപ്പിക്കും.…

Read More

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ മെഗാ ഡെയറി പ്രോജക്ടും ലോജിസ്റ്റിക്‌സ് യൂണിറ്റും സ്ഥാപിക്കുന്നതിന് കെ.എസ്.ഐ.ഡി.സി മുരള്യ ഡെയറി പ്രൊഡക്ട്‌സുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി രാജമാണിക്കവും മുരള്യ ഡെയറി പ്രൊഡക്ട്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. മുരളീധരനും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വ്യവസായ മന്ത്രി പി. രാജീവും ചടങ്ങിൽ പങ്കെടുത്തു. 100 കോടി രൂപ ചെലവിലാണ് മെഗാ ഡെയറി പ്രൊജക്ടും ലോജിസ്റ്റിക്‌സ് യൂണിറ്റും സ്ഥാപിക്കുക. ഇതിനായി 4.60 ഏക്കർ സ്ഥലം പാട്ടത്തിനു നൽകി. മൂന്നു വർഷത്തിനുള്ളിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കും. 300-ൽപരം പ്രത്യക്ഷ തൊഴിലവസരങ്ങളും 4,900 പരോക്ഷ തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ.

Read More