കൊല്ലം : കടയ്ക്കൽ ആൽത്തറ മൂട് ദേവീക്ഷേത്രത്തിന് സമീപം ബൈക്കുകൾ കൂട്ടി ഇടിച്ചു.
ആൽത്തറ മൂട്ടിൽ നിന്നും ചിങ്ങേലിയിലേക്ക് പോയ മങ്കാട് സ്വദേശി ലാൽകൃഷ്ണയുടെയും, എതിർ ദിശയിൽ ചിങ്ങേലിയിൽ നിന്നും ആൽത്തറ മൂട്ടിലേക്ക് വരികയായിരുന്ന കാറ്റാടിമൂട് സ്വദേശി അമ്പരീഷുമാണ് അപകടത്തിൽ പെട്ടത്.
രണ്ട് ബൈക്കുകളും നേരിട്ട് ഇടിക്കുകയായിരുന്നു.
ഇരുവരേയും നിസ്സാര പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.