- ബഹ്റൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിരിക്കുന്ന പണം പൊതുപണമായി കണക്കാക്കും
- ദിലീപ് ഫാൻസ് ബഹ്റൈൻ എപിക്സ് സിനിമാസുമായി സഹകരിച്ചു ഫാൻസ് ഷോ സംഘടിപ്പിച്ചു
- ഇന്ത്യ- പാക് വെടിനിര്‍ത്തലിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- സലാൽ അണക്കെട്ടിന്റെ 12 ഷട്ടറുകൾ കൂടി തുറന്ന് ഇന്ത്യ
- വാര്‍ത്താസമ്മേളനം ഒഴിവാക്കി; പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണായക യോഗം
- ബഹ്റൈന്‍, കുവൈത്ത് ബാര്‍ അസോസിയേഷനുകള്‍ ചേര്‍ന്ന് ആദ്യ സംയുക്ത നിയമദിനം ആഘോഷിച്ചു
- പുതിയ പാപ്പാക്ക് പ്രാർത്ഥനയും അഭിനന്ദനങ്ങളുമായി ബഹ്റൈൻ എ കെസിസി (കത്തോലിക്ക കോൺഗ്രസ് )
- യമനിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
Author: News Desk
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ 2024-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് മുഹ്യുദ്ധീൻ പ്രസിഡന്റായും ഫാറൂഖ് വി. പി.യെ സെക്രട്ടറിയുമായാണ് തെരഞ്ഞെടുത്തത്. എ.എം.ഷാനവാസ്, സജീബ്.കെ എന്നിവർ വൈസ് പ്രസിഡന്റ്മാരും മുഹമ്മദ് ഷാജി അസി.സെക്രട്ടറിയുമാണ്. ലത്തീഫ് കടമേരി, അസ്ലം വേളം, നൗഷാദ് വി.പി എന്നിവർ ഏരിയാ സമിതി അംഗങ്ങളുമാണ്. മനാമ ഏരിയയിലെ യൂണിറ്റുകളിലും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സിഞ്ച് യൂണിറ്റ് – ഗഫൂർ മൂക്കുതല (പ്രസിഡന്റ്), ജലീൽ മല്ലപ്പള്ളി (സെക്രട്ടറി), ഷംജിത് ( വൈസ് പ്രസിഡന്റ്), സജീബ് ( ജോയിന്റ് സെക്രട്ടറി ), ജിദ്ഹഫ്സ് യൂണിറ്റ് – ഷൗക്കത്തലി (പ്രസിഡന്റ്), അദ്നാൻ അഷ്റഫ്(സെക്രട്ടറി ), ബഷീർ നാരങ്ങോളി (വൈസ് പ്രസിഡന്റ്), മൊയ്തു കുറ്റിയാടി (ജോയിന്റ് സെക്രട്ടറി ), മനാമ യൂണിറ്റ് – മുനീർ എം എം (പ്രസിഡന്റ്), സമീർ കെ. പി (സെക്രട്ടറി ), അബ്ദുൽ ലത്തീഫ് (വൈസ് പ്രസിഡന്റ്), മുഹ്സിൻ പി പി (ജോയിന്റ് സെക്രട്ടറി),…
മനാമ: ഇന്ത്യൻ സ്കൂളിൽ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ സെക്രട്ടറി രാജപാണ്ഡ്യൻ വരദ പിള്ള, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസൻ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു. അംബാസഡർ വിനോദ് കെ ജേക്കബ് തന്റെ പ്രസംഗത്തിൽ ഇന്ത്യൻ സംസ്കാരത്തെ സമ്പന്നമാക്കുന്നതിൽ ഹിന്ദിയുടെ മഹത്തായ സംഭാവനകളെ എടുത്തുപറഞ്ഞു. ആഘോഷത്തിലെ വിജയികളെയും വിശ്വ ഹിന്ദി ദിവസ് സംഘടിപ്പിക്കുന്നതിൽ സ്കൂളിന്റെ അർപ്പണബോധത്തോടെയുള്ള പരിശ്രമങ്ങളെയും അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യയെ ഏകീകരിക്കുന്ന ഭാഷയെന്ന നിലയിൽ ഹിന്ദിയുടെ പങ്ക് മുഹമ്മദ് നയാസ് ഉല്ല ഊന്നിപ്പറഞ്ഞു. ഹിന്ദി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ദേശീയ…
ബംഗലൂരു: വിദേശവനിതയുടെ നേതൃത്വത്തില്‍ നടത്തിവന്ന സെക്സ് റാക്കറ്റിലെ എട്ടുപേരെ ബംഗലൂരു പൊലീസ് അറസ്റ്റ് ചെയ്തു. തുര്‍ക്കി വനിതയായ ബിയൊയ്നിസ് സ്വാമി ഗൗഡ(40), നന്ദിനി ലേ ഔട്ട് സ്വദേശി അക്ഷയ്, പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്, ലഗ്ഗെരെ സ്വദേശി വൈശാഖ് ചറ്റലൂര്‍, മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി പ്രകാശ്, ഒഡിഷ സ്വദേശികളായ മനോജ് ദാസ്, പ്രമോദ് കുമാര്‍, പീനിയ സ്വദേശി ജിതേന്ദ്ര സാഹു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തുര്‍ക്കിഷ് വനിതയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇതിനായി സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയില്‍ ബംഗലൂരു ഡേറ്റിങ് ക്ലബ്ബ് എന്ന പേരില്‍ ഗ്രൂപ്പ് ഇവര്‍ തുടങ്ങി. അറസ്റ്റിലായവരെ കൂടാതെ അഞ്ച് വിദേശികള്‍ ഉള്‍പ്പെടെ ഏഴു സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരും സംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിച്ചു വരുന്നുണ്ട്. ഇടപാടുകാരനായി സംഘത്തെ സമീപിച്ച് ഡെംളൂരിലെ ഒരു ഹോട്ടലിലെത്തിയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബംഗലൂരു സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്തശേഷമാണ് തുര്‍കിഷ് വനിത ഇന്ത്യയിലെത്തുന്നത്. പത്ത്…
മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കും. മുംബൈയില്‍ നിന്നും നവി മുംബൈയിലേക്ക് എളുപ്പം എത്താന്‍ സഹായിക്കുന്ന 21.8 കിലോമീറ്റര്‍ നീളമുള്ള മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് കടല്‍പ്പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിക്കുക. അടല്‍ സേതു നവ ഷെവ സീ ലിങ്ക് എന്നാണ് പുതിയ പാലത്തിന്റെ പേര്. കടല്‍പ്പാലത്തിലൂടെ ഗതാഗതം ആരംഭിച്ചാല്‍ സീരി മുതല്‍ ചിര്‍ലി വരെ 20 മിനിറ്റ് യാത്ര മതി. നിലവില്‍ രണ്ടുമണിക്കൂര്‍ യാത്രയാണ് വേണ്ടിവരുന്നത്. ഇത് മുംബൈയും നവി മുംബൈയും തമ്മിലുള്ള യാത്രാദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കും. എന്നാല്‍ ഇതിലൂടെയുള്ള ബസ് സര്‍വീസ് സംബന്ധിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏഴുവര്‍ഷം എടുത്താണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡവലപ്പ്മെന്റ് അതോറിറ്റി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിവിധ ഹൈവേകളെയും റോഡുകളും ബന്ധിപ്പിച്ച് കൊണ്ടാണ് കടല്‍പ്പാലം. 2032 ഓടേ കടല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന കാറുകളുടെ എണ്ണം 1.03 ലക്ഷമായി മാറുമെന്നാണ് കണക്കുകൂട്ടല്‍. തുടക്കത്തില്‍ ഇത് 39,300 യാത്രാ…
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ മാറ്റണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് സ്പീക്കര്‍ എഎന്‍ ഷംസീറിന് കത്ത് നല്കി. ബജറ്റ് ഫെബ്രുവരി അഞ്ചില്‍ നിന്ന് രണ്ടിലേക്ക് മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കെപിസിസി സംസ്ഥാന ജാഥ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം കത്ത് നല്‍കിയത്. നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ഈ മാസം 25ന് വിളിച്ചുചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം പുനക്രമീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കൂടിയുള്ള കെപിസിസിയുടെ ലോക്സഭാ പ്രചാരണ ജാഥ ഫെബ്രുവരി അഞ്ച് മുതല്‍ 25വരെ നടക്കുകയാണ്. ഈ ജാഥ കണക്കിലെടുത്ത് സഭാ ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്നും ബജറ്റ് അഞ്ചാം തീയതിയില്‍ നിന്ന് രണ്ടിലേക്ക് മാറ്റി ബജറ്റിന്റെ പൊതു ചര്‍ച്ച 5,6, 7 തീയതികളിലേക്ക് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. 9 മുതല്‍ 25വരെയുള്ള തീയതികളില്‍ യുഡിഎഫ് അംഗങ്ങള്‍ക്ക്…
തിരുവനന്തപുരം: നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ബെംഗളൂരുവിലെ ബസ് നിർമാണ കമ്പനിയിലെത്തിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുന്നതിനു മുന്നോടിയായാണ് അറ്റകുറ്റപ്പണി. യാത്രയ്ക്കു മുൻപേ വാർത്തകളിൽ ഇടംപിടിച്ച മുഖ്യമന്ത്രിയുടെ ‘കറങ്ങുന്ന സീറ്റി’ലും ബസിലേക്കു കയറാൻ സഹായിക്കുന്ന ‘ലിഫ്റ്റി’ലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്തും. ഈ സീറ്റ് ഇളക്കി മാറ്റി പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്സില്‍ സൂക്ഷിക്കാനാണ് തീരുമാനം. ബസിന്റെ ചില്ലുകള്‍ മാറ്റുമെങ്കിലും ശുചിമുറി നിലനിര്‍ത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് തിരികെ കേരളത്തിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നവകേരളസദസ്സിന്റെ എറണാകുളം പര്യടനം അവസാനിച്ചതിനു പിന്നാലെയാണ് ബസ് ‘മുഖം മിനുക്കാൻ’ കൈമാറിയത്. ഒരു കോടി അഞ്ചുലക്ഷം രൂപ ചിലവഴിച്ച് തയ്യാറാക്കിയ ബസ് ബെംഗളൂരുവിലെ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈല്‍സാണ് സജ്ജമാക്കിയത്. ബസ് വാങ്ങിയതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതേസമയം, ബസ് നവകേരള യാത്രയ്ക്കു ശേഷം കെഎസ്ആർടിസിക്കു കൈമാറുമെന്ന് സർക്കാർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്: 150 പ്രവർത്തകർക്കെതിരെ കേസ്; ഷാഫി പറമ്പിൽ ഒന്നാം പ്രതി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയുമാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്തിരിക്കുന്ന കേസില്‍ ഷാഫി പറമ്പിലടക്കം അഞ്ചു പ്രതികളാണ് ഉള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുധീര്‍ ഷാ, നേമം ഷജീര്‍, സാജു അമര്‍ദാസ്, മനോജ് മോഹന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. അന്യായമായി സംഘം ചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ സംഘര്‍ഷഭരിതമായിരുന്നു. പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ഷാഫി പറമ്പിലാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പൊലീസിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സെക്രട്ടേറിയേറ്റ് മാര്‍ച്ച് കേസില്‍ മൂന്നാം പ്രതിയായ തന്നെ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് ഷാഫി പറമ്പില്‍ വെല്ലുവിളിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. 75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, ലാപ്ടോപ്/ ഡെസ്ക്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം. ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഒടിടിയാണിത്. ആദ്യഘട്ടത്തില്‍ 100 മണിക്കൂര്‍ കണ്ടന്റ് തയ്യാറാക്കിയതായി ചലച്ചിത്ര വികസന കോര്പറേഷന് എംഡി കെ വി അബ്ദുള്‍ മാലിക് പറഞ്ഞു. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒടിടിയുടെ പ്രിവ്യൂ ബുധനാഴ്ച നിള തിയറ്ററില്‍ നടന്നു. മന്ത്രി സജി ചെറിയാന് അവലോകനം ചെയ്തു. തിയറ്റര്‍ റിലീസിങ്ങിനുശേഷമായിരിക്കും സിനിമകള്‍ ഒടിടിയിലേക്ക് എത്തുക. ഈ സംവിധാനം സംസ്ഥാനത്തെ തിയറ്റര്‍ വ്യവസായത്തെ യാതൊരു രീതിയിലും ബാധിക്കില്ല. പ്രേക്ഷകന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്കുന്ന ‘പേ പ്രിവ്യൂ’ സൗകര്യമായതിനാല്‍ ഇതിലേക്ക് സിനിമ നല്കുന്ന ഓരോ നിര്‍മാതാവിനും പിന്നീടുള്ള വര്‍ഷങ്ങളില്‍…
മനാമ: ബഹ്റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് ട്രീ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി ഗെറ്റ് ടുഗതറിൽ വച്ച് ആയിരുന്നു സമ്മാനങ്ങൾ വിതരണം ചെയ്തത്. ഒന്നാം സ്ഥാനം നേടിയ അനിൽ ജോബിന് മനു മാത്യുവും രണ്ടാം സ്ഥാനം നേടിയ നോയൽ സിൽവേരക്കു ഇബ്രാഹിം അദ്ഹവും മൂന്നാം സ്ഥാനം നേടിയ ഫിലിപ്പ് ചെറുക്കരക്ക് നെൽസൺ വർഗീസും ട്രോഫികൾ സമ്മാനിച്ചു. മത്സരത്തിന്റെ ജഡ്ജസ് ആയിരുന്ന റിനി മോൻസിക്ക് ജലീൽ മുല്ലപ്പിള്ളിയും വിൻസി മേരി ജിജോയ്ക്ക് അൻസൽ കൊച്ചൂടിയും മൊമെന്റോകൾ നൽകി. സുനിൽ തോമസ് കൺവീനറും സിൻസൺ ചാക്കോ ജോയിന്റ് കൺവീനറും ആയിരുന്ന മത്സരങ്ങൾക്ക് നേതൃത്വം കൊടുത്ത കമ്മിറ്റിയിൽ സാബു പൗലോസ്, ഡോളി ജോർജ്, സജു കുട്ടിനിക്കാട്ട്, നിതീഷ് സക്കറിയ എന്നിവരും അംഗങ്ങൾ ആയിരുന്നു.
മനാമ: ബഹ്റൈൻ ഷോർ ആംഗ്ലെഴ്സ് (BSA ) കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ ഡിസംബർ 31 വരെ നടത്തിവന്ന ഷോർ ഫിഷിങ് കോമ്പിറ്റീഷന്റെ സമ്മാന ദാനം നടന്നു. മനാമയിലെ കെ-സിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നാസർ ടെസ്സിം സ്വാഗത പ്രസംഗവും മുഹമ്മദ് റാഫി മന്തുരുത്തി അധ്യക്ഷ പ്രസംഗവും നടത്തി. വൈകുന്നേരം 4 മണിയോടെ തുടക്കം കുറിച്ച പരിപാടിയിൽ കലാപരിപാടികളും സമ്മാന ദാനവും നടന്നു. ഒന്നാം സമ്മാനം റെജി മാത്യു 15.750 kg കിംഗ് ഫിഷ്, രണ്ടാം സമ്മാനം കബീർ 7.350 kg കിംഗ് ഫിഷ്, മൂന്നാം സമ്മാനം അരുൺ സാവിയർ 5.300 kg കിംഗ് ഫിഷ് പിടിച്ചു സമ്മാനം കരസ്ഥമാക്കി. വിജയകൾക്ക് റഹ്മാൻ എ ബുഹസ്സ , ലഷീൻ ജ്വല്ലേഴ്സ് മാനേജിങ് ഡയരക്ടർ ലഷീൻ, നിജോ ജോർജ് ഡി.ടി.എസ് ഡോൾഫിൻ മാനേജിങ് ഡയറക്ടർ എടത്തൊടി ഭാസ്കർ എന്നിവർ ചേർന്ന് സമ്മാന തുകയും സമ്മാനങ്ങളും കൈമാറി. ഫിഷിങ് ടൂര്‍ണമെന്റുമായി ബന്ധപെട്ടു ഇത്രവലിയ ഒരു…