മനാമ: ബഹ്റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് ട്രീ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി ഗെറ്റ് ടുഗതറിൽ വച്ച് ആയിരുന്നു സമ്മാനങ്ങൾ വിതരണം ചെയ്തത്. ഒന്നാം സ്ഥാനം നേടിയ അനിൽ ജോബിന് മനു മാത്യുവും രണ്ടാം സ്ഥാനം നേടിയ നോയൽ സിൽവേരക്കു ഇബ്രാഹിം അദ്ഹവും മൂന്നാം സ്ഥാനം നേടിയ ഫിലിപ്പ് ചെറുക്കരക്ക് നെൽസൺ വർഗീസും ട്രോഫികൾ സമ്മാനിച്ചു.
മത്സരത്തിന്റെ ജഡ്ജസ് ആയിരുന്ന റിനി മോൻസിക്ക് ജലീൽ മുല്ലപ്പിള്ളിയും വിൻസി മേരി ജിജോയ്ക്ക് അൻസൽ കൊച്ചൂടിയും മൊമെന്റോകൾ നൽകി.
സുനിൽ തോമസ് കൺവീനറും സിൻസൺ ചാക്കോ ജോയിന്റ് കൺവീനറും ആയിരുന്ന മത്സരങ്ങൾക്ക് നേതൃത്വം കൊടുത്ത കമ്മിറ്റിയിൽ സാബു പൗലോസ്, ഡോളി ജോർജ്, സജു കുട്ടിനിക്കാട്ട്, നിതീഷ് സക്കറിയ എന്നിവരും അംഗങ്ങൾ ആയിരുന്നു.