Author: News Desk

അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടസപ്പെടുത്തി സിപിഎം പ്രാദേശിക നേതാവ്. ദേശീയ പാതയിൽ ആലപ്പുഴ പറവൂർ മുതൽ ബസിന്റെ യാത്ര തടസ്സപ്പെടുത്തി കാർ ഓടിച്ചു. ചോദ്യം ചെയ്ത  ബസ് ഡ്രൈവറെ മർദിച്ചു. പൊലീസുകാരനെയും കയ്യേറ്റം ചെയ്തു. അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് കുട്ടിയാണ് ഡ്രൈവറെ മർദിച്ചത്. കേസ് ഒത്തുതീർക്കാൻ രാഷ്ട്രീയ സമ്മർദം.

Read More

മനാമ : കെ. എൻ. ബി. എ യുടെ നേതൃത്വത്തിൽ മസ്ക്കറ്റിലെ ഖുറം മൈതാനിയിൽ ഒമാനും യു. എ. ഇ. യും സംയുക്തമായി സംഘടിപ്പിച്ച പോരാട്ടം – 2023 ടൈറ്റിൽസ് കപ്പ് ഇന്റർനാഷണൽ നാടൻ പന്ത് കളി ടൂർണമെന്റിൽ ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ( ബി. കെ. എൻ. ബി. എഫ് ) വിജയികളായി. അത്യന്തം വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ യു. എ. ഇ. സെവൻസിനെ പരാജയപ്പെടുത്തി ടൈറ്റിൽസ് കപ്പിൽ ബി. കെ. എൻ. ബി. എഫ് മുത്തമിട്ടു. ബി. കെ. എൻ ബി. എഫ് താരം ശ്രീരാജിനെ മികച്ച കൈവെട്ടുകാരനായും, ടൂർണമെന്റിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു. ബി. കെ. എൻ. ബി. എഫ് താരം ബിനുവിനെ ഫൈനലിലെ മികച്ച കളിക്കാരനായും, ടൂർണമെന്റിലെ മികച്ച കാലടിക്കാരനായും തെരഞ്ഞെടുത്തു. ടൂർണമെന്റിൽ വിജയികളയാ ശേഷം തിരികെ എത്തിയ ടീമിന് ബി. കെ. എൻ ബി. എഫ് അംഗങ്ങൾ ബഹ്‌റൈൻ എയർപോർട്ടിൽ വച്ച്…

Read More

തൃശ്ശൂര്‍: രാജസ്ഥാനിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം അവരുടെ തന്നെ അത്യാര്‍ത്തിയാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിൽ തൃശ്ശൂര്‍ വടക്കഞ്ചേരി മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ കൂടെക്കൂട്ടാൻ പറ്റുന്നവരെയൊന്നും കോൺഗ്രസ് ഒപ്പം ചേർത്തില്ല. താൻ പ്രമാണിത്ത ചിന്ത കാരണം അത് നടന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സിപിഎം സ്ഥാനാര്‍ത്ഥികൾ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതിന്റെ കാരണവും കോൺഗ്രസാണെന്ന് കുറ്റപ്പെടുത്തി. വലിയ വർഗീയത പ്രചരിപ്പിക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥിന് എന്താ വ്യത്യാസമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാൻ സേവകനാണെന്ന് പറഞ്ഞ് കമൽനാഥ് രംഗത്ത് വന്നു. സ്വയം ബിജെപിയുടെ ബി ടീമാകാനാണ് കമൽനാഥ് ശ്രമിച്ചത്. ബിജെപിയെ എവിടെയെങ്കിലും ശക്തിപ്പെടുത്തുന്ന ഒരു നിലപാട് സിപിഎമ്മിനില്ല. കോൺഗ്രസ് നിലനിൽക്കണം എന്നാണ് ആഗ്രഹം. രാജസ്ഥാനിലെ സിപിഎമ്മിന്റെ പരാജയം കോൺഗ്രസ് കാരണം സംഭവിച്ചതാണ്. ചില്ലറ വോട്ടിനാണ് തോറ്റത്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന സമീപനമായിരുന്നു കോൺഗ്രസിന് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ കോൺഗ്രസിന്റെ അത്യാര്‍ത്തിയാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊല്ലം: ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൂയപ്പള്ളി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. തുടരന്വേഷണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും വൈകാതെ ചേരും. കാറ്റാടിയില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതുമുതല്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ കൂട്ടിയോജിപ്പിച്ച് വ്യക്തത വരുത്താനാണ് പോലീസിന്റെ ഇനിയുള്ള ശ്രമം. പ്രതി പദ്മകുമാറുമായി സാമ്പത്തിക ഇടപാടുകളുള്ളവരുടെ മൊഴിയെടുക്കും. തമിഴ്നാട്ടിലെ ബന്ധങ്ങളും പരിശോധിക്കും. സംഭവം നടന്നയിടങ്ങളിലെല്ലാം പ്രതികളെ എത്തിച്ച് തെളിവെടുക്കും. സംഭവത്തില്‍ ആദ്യം പോലീസ് പുറത്തുവിട്ട രേഖാചിത്രത്തെപ്പറ്റിയുള്ള ദുരൂഹത നീങ്ങിയിട്ടില്ല. കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിച്ചതിനുപിന്നില്‍ മറ്റുതരത്തിലുള്ള ഇടപെടലുണ്ടായതായും സംശയമുണ്ട്. ഇതിനായാണോ പദ്മകുമാറും കുടുംബവും തമിഴ്നാട്ടിലേക്ക് പോയതെന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.പൂയപ്പള്ളി എസ്.എച്ച്.ഒ.യാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍. തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും.

Read More

ന്യൂഡല്‍ഹി: വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്ന് വീണ് രണ്ട് മരണം. വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയും പരിശീലകനായ പൈലറ്റുമാണ് മരിച്ചത്. തെലങ്കാനയിലെ റാവേല്ലിയിലാണ് പിലാറ്റസ് പിസി എം.കെ.-II എന്ന വിമാനം പരിശീലനത്തിനിടെ തകര്‍ന്നു വീണത്. ഡുണ്ഡിഗല്‍ വ്യോമസേന അക്കാഡമിയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. തകര്‍ന്നുവീണ വിമാനം നിമിഷനേരങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ലായിരുന്നു എന്നും ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. അപകടത്തിൽ പ്രദേശവാസികളായ ആളുകൾക്ക് അപകടമുണ്ടായിട്ടില്ലെന്നും മറ്റു നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകാരണത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

Read More

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ഇതേത്തുടര്‍ന്ന് ചെന്നൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

Read More

തെലങ്കാന: തിരിച്ചുവരവ് ലക്ഷ്യമിട്ടായിരുന്നു സിപിഐഎം തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺ​ഗ്രസ് വിസമ്മതിച്ചതോടെയാണ് സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുത്തത്. എന്നാൽ തീരുമാനം സിപിഐഎമ്മിന് തിരിച്ചടിയാണ് സമ്മാനിച്ചത്. മത്സരിച്ച ഒരു സീറ്റിൽ പോലും മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. അതേസമയംസിപിഐ കോൺ​ഗ്രസിന് കൈകൊടുത്ത് സംസ്ഥാനത്ത് മത്സരിക്കാനും തീരുമാനിച്ചു. തെലങ്കാനയിൽ കോൺ​ഗ്രസ് ഭരണമുറപ്പിക്കുമ്പോൾ ഭരണപക്ഷത്ത് ഒരു സിപിഐ എംഎൽഎ കൂടി ഉണ്ടാകും. കോതഗുഡം മണ്ഡലത്തിൽ സി പി ഐയുടെ കുനംനേനി സാംബശിവ റാവു ആണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. ഈ ഒരു സീറ്റിൽ മാത്രമാണ് സിപിഐ തെലങ്കാനയിൽ മത്സരിച്ചിരുന്നതും. 2018 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോതഗുഡം സീറ്റിൽ കോൺഗ്രസാണ് ജയിച്ചിരുന്നത്. തെലങ്കാനയിൽ 63 സീറ്റുകൾ ലീഡ് തുടർന്ന് ഭരണ ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് കോൺ​ഗ്രസ്. അതേസമയം ഭരണ തുടർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച ബിആർഎസ് 40 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. എക്സിറ്റ് പോളിൽ കോൺ‍​ഗ്രസിന് തെലങ്കാന കൈകൊടുക്കുമെന്ന് പ്രവചനങ്ങൾ യാഥാർഥ്യമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. തെലങ്കാനയിൽ…

Read More

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിൽ വിക്രം സാരാഭായ് ഹൗസിന് കലാകിരീടം. വാശിയേറിയ കലോത്സവത്തിൽ 1914 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ 1881 പോയിന്റുമായി സി വി രാമൻ ഹൗസ് റണ്ണേഴ്‌സ് അപ്പ് സ്ഥാനം നേടി. യുവജനോത്സവത്തിൽ 1855 പോയിന്റ് നേടിയ ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനവും 1649 പോയിന്റ് നേടി ജെ സി ബോസ് ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി. വിക്രം സാരാഭായ് ഹൗസിന്റെ സി ലെവലിനെ പ്രതിനിധീകരിച്ച് 67 പോയിന്റോടെ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ മുരളീധരൻ കലാരത്ന കിരീടം നേടി. ആര്യഭട്ട ഹൗസിലെ സി ലെവലിൽ 59 പോയിന്റുമായി ഏഴാം ക്ലാസ് വിദ്യാർഥി ശശാങ്കിത് രൂപേഷ് അയ്യർക്കാണ് കലാശ്രീ പുരസ്കാരം. വിവിധ തലങ്ങളിലെ ഗ്രൂപ്പ് ചാമ്പ്യന്മാർ ഇവരാണ് : കൃഷ്ണ രാജീവൻ നായർ (ലെവൽ എ – 69 പോയിന്റ് – സി വി രാമൻ ഹൗസ്),…

Read More

മനില : ഫിലിപ്പീൻസിലെ മിൻഡാനോയിൽ ശക്തമായ ഭൂകമ്പം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് സൂനാമിയുണ്ടാകാൻ സാധ്യതയെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) മുന്നറിയിപ്പ് നൽകി. ജപ്പാനിലും ഫിലിപ്പീൻസിലുമാണ് സൂനാമിയുണ്ടാകാൻ സാധ്യത. 63 കിലോമീറ്ററായിരുന്നു ഭൂകമ്പത്തിന്റെ വ്യാപ്തി. കഴിഞ്ഞ മാസം ആദ്യമുണ്ടായ ഭൂകമ്പത്തിൽ എട്ടു പേർ മരിച്ചിരുന്നു. ഫിലിപ്പീൻസിൽ ഇടയ്ക്കിടെ ഭൂകമ്പമുണ്ടാകാറുണ്ട്.

Read More

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ. ഗോവയിൽ നിന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് സ്ക്വാഡ് ഓംപ്രകാശിനെ പിടികൂടിയത്. പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ പ്രതിയായ ഓം പ്രകാശ് ഒളിവിലായിരുന്നു. ഇയാളെ നാളെ തിരുവനന്തപുരത്ത് എത്തിക്കും. പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ ഓംപ്രകാശിനായി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ പ്രതിക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഓം പ്രകാശാണെന്ന് പൊലീസ് പറയുന്നു. കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഓം പ്രകാശാണ്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് പാറ്റൂരിൽ ഏറ്റുമുട്ടലുണ്ടായത്.

Read More