കൊല്ലം: ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൂയപ്പള്ളി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. തുടരന്വേഷണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും വൈകാതെ ചേരും. കാറ്റാടിയില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതുമുതല്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ കൂട്ടിയോജിപ്പിച്ച് വ്യക്തത വരുത്താനാണ് പോലീസിന്റെ ഇനിയുള്ള ശ്രമം. പ്രതി പദ്മകുമാറുമായി സാമ്പത്തിക ഇടപാടുകളുള്ളവരുടെ മൊഴിയെടുക്കും. തമിഴ്നാട്ടിലെ ബന്ധങ്ങളും പരിശോധിക്കും. സംഭവം നടന്നയിടങ്ങളിലെല്ലാം പ്രതികളെ എത്തിച്ച് തെളിവെടുക്കും. സംഭവത്തില്‍ ആദ്യം പോലീസ് പുറത്തുവിട്ട രേഖാചിത്രത്തെപ്പറ്റിയുള്ള ദുരൂഹത നീങ്ങിയിട്ടില്ല. കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിച്ചതിനുപിന്നില്‍ മറ്റുതരത്തിലുള്ള ഇടപെടലുണ്ടായതായും സംശയമുണ്ട്. ഇതിനായാണോ പദ്മകുമാറും കുടുംബവും തമിഴ്നാട്ടിലേക്ക് പോയതെന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.പൂയപ്പള്ളി എസ്.എച്ച്.ഒ.യാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥന്. തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും.
Trending
- ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ദൗത്യത്തില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈനി വനിത
- എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
- ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു
- തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ
- എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ഇമാജിനേഷന് സ്റ്റേഷന് ആരംഭിച്ചു
- കോംഗോ- റുവാണ്ട സമാധാന കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.ഡി.എഫ്. അന്താരാഷ്ട്ര കായിക മത്സര വിജയങ്ങള്‍ ആഘോഷിച്ചു
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്