Author: News Desk

പതിനാറുകാരിയെ വസ്ത്രം വലിച്ച് കീറി നഗ്നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയിലായി. കടത്തുരുത്തി കോതനല്ലൂരിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടില്‍ നടന്ന കുടുംബ വഴക്കിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി നഗ്നയാക്കിയ ശേഷം രണ്ടാനച്ഛന്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനം സഹിക്കാതെ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിരക്ഷപ്പെട്ട പെണ്‍കുട്ടിക്ക് അടുത്ത വീട്ടിലെ സ്ത്രീയാണ് വസ്ത്രം നല്‍കിയത്. വഴക്കിനിടെ രണ്ടാനച്ഛന്റെ ആദ്യ ബന്ധത്തിലുണ്ടായ 14 വയസുകാരനായ മകനും മര്‍ദ്ദനമേറ്റിരുന്നു. മദ്യപിച്ചെത്തിയ പ്രതി ഭാര്യയുമായി വഴക്കുണ്ടാവുകയും ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു. അമ്മയെ തല്ലുന്നത് കണ്ട് തടയാന്‍ ചെന്ന പതിനാറുകാരിയെയും പ്രതി ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പെണ്‍കുട്ടിയെ തല്ലുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് 14കാരനായ മകനും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിയെ കടത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Read More

തൃശ്ശൂര്‍ മുല്ലശ്ശേരിയില്‍ മകന്‍ അമ്മയെ പെട്രോള്‍ ഒഴിച്ച് തീവച്ചു. സംഭവത്തില്‍ മകന്‍ ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ വള്ളിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

Read More

പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരില്‍ പണം തട്ടിയതിന് സിപിഎം നേതാവിനെതിരെ കേസെടുത്തു. 2018ലെ പ്രളയ സമയത്ത് കാക്കനാട് കൊല്ലം കുടിമുകളില്‍ സ്വന്തം നിലയില്‍ ദുരിതാശ്വാസ ക്യാമ്പ് നടത്തുകയും ക്യാമ്പ് നടത്തിപ്പ് ചെലവിലേക്കെന്ന പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണം പിരിച്ച് തട്ടിയെന്ന പരാതിയിലാണ് തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ നിഷാദിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം തൃക്കാക്കര പോലീസ് കേസ് എടുത്തത്. പണം അയച്ചതിന്റെ ബാങ്ക് വിശദാംശങ്ങളടക്കം ഉള്‍പ്പെടുത്തി തൃക്കാക്കരയിലെ പൊതു പ്രവര്‍ത്തകന്‍ മാഹിന്‍ ആണ് കാക്കനാട് മജിസ്‌ടേറ്റ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയതിന് പ്രതികളായ എം.എം അന്‍വര്‍, നിധിന്‍ എന്നിവരുള്‍പ്പെടുന്ന തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമാണ് നിഷാദ്.

Read More

കൊറോണ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കല്‍, ജീവനക്കാരുടെ ജോലി സമയം, അവധി അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ആണ് തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സ്പാ സെന്ററുകള്‍, സ്വകാര്യ റിസോര്‍ട്ടുകള്‍, ഫിസിയോ തെറാപ്പി സെന്ററുകള്‍, റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവയടക്കമുള്ള മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടിവരുന്നതായും രോഗ ബാധിത പശ്ചാത്തലത്തിലും അവധി അനുവദിക്കാതിരിക്കുന്നതായും ജീവനക്കാരുടെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ജീവനക്കാരുടെ ആവശ്യാനുസരണം നിയമാനുസൃതമായ അവധി ദിനങ്ങള്‍ ലഭ്യമാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം ഫ്‌ളക്‌സി ടൈം അനുവദിച്ച്‌ ജോലി സമയം ക്രമപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുവാന്‍ തൊഴിലുടമ നടപടി സ്വീകരിക്കണം.

Read More

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ‘ഹ്യൂമൻ ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസറായി’ വസ്ത്രം ധരിച്ച് സൗദി ഓയിൽ കമ്പനിയായ അറാംകോയുടെ ഹാളുകളിൽ ചുറ്റിനടക്കുന്ന ഒരു വിദേശ തൊഴിലാളിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഈ പ്രവൃത്തിയെ വംശീയവും ചൂഷണപരവുമായി സോഷ്യൽ മീഡിയകളിൽ ജനങ്ങൾ അപലപിച്ചു. കമ്പനി ഉടൻ തന്നെ ഈ പ്രവർത്തനം അവസാനിപ്പിക്കുകയും ഇത് വീണ്ടും സംഭവിക്കാതിരിക്കാൻ നടപടികൾ കൈക്കൊള്ളുകയും ചെയ്തുവെന്ന് വിമർശനത്തെത്തുടർന്ന് അറാംകോ പറഞ്ഞു.

Read More

ബി ജെ പി യിൽ ചേർന്ന ജ്യോതിരാദിത്യയ്ക്കു സിന്ധ്യ കുടുംബത്തിൽ നിന്നും  വൻ സ്വീകാര്യതയും പിന്തുണയുമാണ് കിട്ടിയിരിക്കുന്നത് ,ഇപ്പോൾ ജ്യോതിരാദിത്യയുടെ ഈ തീരുമാനം തങ്ങളുടെ കുടുംബത്തിന് എത്രമാത്രം സന്തോഷം നല്കുന്നുവെന്ന് ട്വിറ്ററിലൂടെ പറയുകയാണ് മുതിർന്ന ബി ജെ പി നേതാവും ബി ജെ പി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധര രാജെ സിന്ധ്യ https://twitter.com/VasundharaBJP/status/1237671154103382017?s=20 നിറങ്ങളുടെ ഉൽസവമായ ഹോളി ഞങ്ങളുടെ കുടുംബത്തിൽ ഇത്തവണ കൂടുതൽ നിറങ്ങൾ സമ്മാനിച്ചിരിക്കുന്നു . കുങ്കുമവർണ്ണത്തോടാണ് ഞങ്ങളുടെ കുടുംബത്തിന് ഏറെ പ്രിയം . ഇപ്പോൾ ഒരാൾ കൂടി ഞങ്ങളുടെ കൂടെ കുങ്കുമ വർണ്ണത്തെ സ്വീകരിച്ചിരിക്കുന്നു . ഇത്തവണത്തെ ഹോളിക്ക് കുടുംബത്തിന് ജ്യോതിരാദിത്യ നല്കിയ സമ്മാനമായി ഈ തീരുമാനത്തെ കാണുന്നു . രാജമാത ഉണ്ടായിരുന്നുവെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു . അമ്മയുടെ ആഗ്രഹം ഇപ്പോൾ മകന്റെ മകനിലൂടെ സാധിച്ചിരിക്കുന്നു .

Read More

ജടായു എർത്ത് സെന്ററിൽ സന്ദശകർക്ക് പ്രവേശനമില്ല. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപടികളോട് സഹകരിച്ച്കൊണ്ട് ഈ മാസം 31 വരെ ചടയമംഗലം ജടായു എർത്ത് സെന്ററിൽ സന്ദശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നു ജടായു എർത്ത് സെന്റർ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ രാജീവ് അഞ്ചൽ അറിയിച്ചു.

Read More

ബിഗ് ബോസിൽ ഇന്നലെ നടന്ന ടാസ്കിനിടയിൽ അരങ്ങേറിയ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. ടാസ്കിനിടയിൽ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചു ഇത്  ബിഗ് ബോസിലെ നിയമാവലികൾക്ക് എതിരെയാണെന്നും അതിനാൽ താല്‍ക്കാലികമായി രജിത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കി എന്നുമാണ് ബിഗ് ബോസ് അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാൽ രജിത്തില്‍ നിന്നും ഇത്തരത്തിലൊരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. ഷോയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാര്‍ത്ഥി കൂടിയാണ് രജിത്. അതുകൊണ്ട് തന്നെ അദ്ദേഹം അങ്ങനെ ചെയ്യില്ലന്നാണ് പ്രേക്ഷകർ പറയുന്നത്. അദ്ദേഹത്തിന്റെ കൈയ്യില്‍ ആരെങ്കിലും മുളക് കണ്ടായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. ആര്‍മി ഗ്രൂപ്പുകളിലെല്ലാം പ്രധാന ചര്‍ച്ച ഇക്കാര്യമാണ്. ബിഗ് ബോസും രജിത്തും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ടാസ്‌ക്കാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ ചിന്തിക്കുന്നതിന് പിന്നിലെ കാരണങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ജനപിന്തുണയില്‍ ഏറെ മുന്നിലുള്ള താരത്തെ ഒഴിവാക്കി മുന്നേറാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിയില്ല. മാത്രവുമല്ല…

Read More

അവനീബാല  “കോൺഗ്രസ് സർക്കാരുകളെ താഴെ ഇറക്കുന്നതിൽ തിരക്കിലാണല്ലേ’? സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും അതിനെതിരെ ഫലപ്രദമായി ഒന്നും ചെയ്യാന് കെൽപ്പില്ലാത്ത ഒരു രാഷ്ട്രീയ നേതാവ് ഇന്ന്  മോദിയോട് ചോദിച്ച ചോദ്യമാണ് ഇത് .  മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത കോൺഗ്രസ്സ് നേതാവ് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്ന ഒരാളെ മോദിയെ ചിത്രീകരിക്കുമ്പോൾ അയാൾ അറിയുന്നില്ല മലർന്നു കിടന്നു മുഖത്തേക്ക് തൂപ്പുകയാണ് താൻ ചെയ്യുന്നതെന്ന സത്യം . അട്ടിമറി എന്ന   ഈ സമ്പ്രദായം  ജനാധിപത്യ ഇന്ത്യയിൽ തുടങ്ങി വച്ച മുതുമുത്തശ്ശനായ ജവഹർ ലാൽ നെഹ്റുവിന്റെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ചരിത്രം കൂടി അറിയേണ്ടതാണ് നെഹ്രു വംശത്തിലെ ഇളമുറയായ രാഹുൽ ഗാന്ധി . ജനാധിപത്യവ്യവസ്ഥിതിയെ കോൺഗ്രസ്സ് അട്ടിമറിച്ചത് ഒന്നും രണ്ടുമല്ല മറിച്ച് എൺപത്തിയേഴ് തവണയാണ് . പണം കൊടുത്ത് എംഎൽഎമാരെ വാങ്ങുന്ന  സമ്പ്രദായം രാഷ്ട്രീയനേതാക്കന്മാർ പഠിച്ചതും കോൺഗ്രസ്സിൽ നിന്നുമാണ് . 37 കൊല്ലങ്ങൾക്ക് മുൻപ് കർണ്ണാടകയിൽ ഒരു എംഎൽഎയ്ക്ക് കോൺഗ്രസിട്ട വില…

Read More

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആരോഗ്യമന്ത്രി കെകെ ശൈലജ. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്‌ പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഉത്തരവ് പാലിക്കാതെ ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോഗ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പെടെ മതപാഠശാലകള്‍ക്ക് വരെ നിര്‍ദ്ദേശം ബാധകമാണെന്നും ആരോഗ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച്‌ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്.

Read More