Author: News Desk

കൊവിഡ് 19നെ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. ധനസഹായം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മാത്രമാക്കി ചുരുക്കിയുള്ള പരിഷ്കരണമാണ് നടത്തിയിട്ടുള്ളത്. കൊവിഡ് 19-നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപവരെ ധനസഹായം സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് നൽകാനാവുമെന്ന് ആദ്യം പുറത്തിറക്കിയ കേന്ദ്ര ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ ഇറക്കിയ പരിഷ്കരിച്ച ഉത്തരവിൽ ഈ നിര്‍ദ്ദേശം ഒഴിവാക്കിയിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം ധനസഹായം നൽകില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്. ധനസഹായം മരുന്ന്, കരുതൽ, കേന്ദ്രങ്ങൾ, ലാബുകൾ എന്നിവ ഉൾപ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മാത്രമാക്കി മാറ്റിയിട്ടുണ്ട്. ദുരന്തര നിവാരണ നിധിയിലെ പരമാവധി 25 ശതമാനം വരെ തുക ഇതിനായി ചെലവഴിക്കാം. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13 ആയി. പഞ്ചാബിലും ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ച സാഹചര്യത്തിൽ വലിയ ജാഗ്രതയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏപ്രിൽ 3ന് നടത്താനിരുന്ന പത്മ…

Read More

കോവിഡ് ജാഗ്രതയുടെ ഭാഗമായി തലസ്ഥാന നഗരിയിലെ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാളുകൾ അടക്കണമെന്ന നിർദ്ദേശം ജില്ലാ കളക്ടർ തെറ്റായി പരിമർശിച്ചതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരും പുറത്തെറങ്ങരുതെന്ന മനോഭാവം ഇല്ല. ഐടി മേഖലയിലുള്ളവർക്ക് ജാഗ്രത പാലിക്കാം. വേണ്ടി വന്നാൽ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താം. വിനോദ സഞ്ചാരികളെ അകറ്റി നിർത്താനോ മാറ്റി നിർത്താനോ ഉള്ള പ്രവണത ഉണ്ടാകരുത്. വർക്കലയിലടക്കം ഉള്ള ടൂറിസ്റ്റുകൾ അവിടെ കഴിയും. സർവകലാശാല ഉൾപ്പടെ പരീക്ഷകൾ ഒഴിവാക്കില്ല. ജനങ്ങൾക്ക് ബോധവത്കരണം നടത്താൻ മാദ്ധ്യമങ്ങൾക്ക് സാധിച്ചു. ചിലർ നെഗറ്റീവ് ആയി കണ്ടു. മാദ്ധ്യമങ്ങളും ക്രമീകരണങ്ങൾ പാലിക്കണം. ജാഗ്രത പാലിക്കണം. ആശുപത്രികളിലും സമീപങ്ങളിലെയും റിപ്പോർട്ടിംഗ് ഒഴിവാക്കണം. മാദ്ധ്യമപ്രവർത്തകരുടെ മൈക്കും സൂക്ഷിക്കുക. നിരീക്ഷണത്തിലുള്ളവരുടെ ബന്ധുക്കളുടെ പ്രതികരണങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. രോഗബാധിത മേഖലയിൽ എത്തിയുള്ള റിപ്പോർട്ടിംഗ് ഒഴിവാക്കുക. ഇതരസംസ്ഥാന ജോലിക്കാർ താമസിക്കുന്നിടത്ത് എത്തി ബോധവത്കരണം നടത്തും. പൊതു പരിപാടികളും കൂട്ടമായി നിൽക്കുന്നതും ഒഴിവാക്കണം. ചിലർ…

Read More

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ കിരീടം ചൂടി എടികെ. ചെന്നൈയ്ൻ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് എടികെ തങ്ങളുടെ മൂന്നാം ഐഎസ്എൽ കിരീടം ചൂടിയത്. സ്പാനിഷ് താരം ജാവി ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോൾ നേട്ടമാണ് എടികെയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. കാണികളുടെ ആരവമില്ലാതെ ആരംഭിച്ച കലാശപ്പോരാട്ടത്തിന്റെ തുടക്കത്തിലെ തന്നെ കൊൽക്കത്ത തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. പത്താം മിനിറ്റിൽ തന്നെ ജാവി ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 48-ാം മിനിറ്റിൽ ഗാർഷ്യയിലൂടെ എടികെ ലീഡുയർത്തി. 69-ാം മിനിറ്റിൽ വാൾസ്കിസാണ് ചെന്നൈയ്ക്ക് വേണ്ടി ആശ്വസ ഗോൾ നേടിയത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ജാവിയിലൂടെ എടികെ വീണ്ടും ലീഡ് ഉയർത്തുകയായിരുന്നു.

Read More

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് എക്‌സൈസ് തിരുവ മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ് എന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ.രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍വില എക്കാലത്തേയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ് മോദി സര്‍ക്കാരിന്റെ ഈ ഇരുട്ടടി. ഇത് അവശ്യസാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വിലവര്‍ധനവിന് വഴി വയ്ക്കും. എക്‌സൈസ് തിരുവ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ക്രൂഡ് ഓയില്‍ വില ബാരലിന് 135 ഡോളര്‍ ആയിരുന്നു. അന്ന് സബ്‌സിഡി നല്‍കിയാണ് യു.പി.എ സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രിച്ചിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നില്ലെന്നു മാത്രമല്ല ഇടയ്ക്കിടയ്ക്ക് എക്‌സൈസ് തിരുവ വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞ് അമിതലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. സ്വാകാര്യ എണ്ണ കമ്പനികള്‍ കോടികളാണ് കൊയ്യുന്നത്.കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം 3.50 ലക്ഷം കോടിരൂപ എക്‌സൈസ് നികുതിയിലൂടെ വരുമാനവും ലഭിക്കുന്നു. രാജ്യത്ത് എല്ലാ ഉത്പന്നങ്ങള്‍ക്കും ഏകീകൃത നികുതി നടപ്പാക്കിയപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളെ അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താതും ജനത്തിന്റെ പോക്കറ്റിക്കുന്നതിന്…

Read More

ഒളിമ്പിക്‌സ് ഗെയിംസില്‍ മാറ്റമില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഒളിമ്പിക്‌സിന് ജപ്പാന്‍ പൂര്‍ണ സജ്ജമാണെന്നും ജൂലൈയില്‍ തന്നെ ഒളിമ്പിക്‌സ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ഒളിമ്പിക്‌സ് വിജയകരമായി നടത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായും ലോകാരോഗ്യ സംഘടനയുമായും സംഘാടക സമിതി ആശയ വിനിമയം നടത്തി വരികയാണെന്നും ഷിന്‍സോ ആബെ പറഞ്ഞു. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടി വെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനേക്കാള്‍ നല്ലത് മാറ്റിവെയ്ക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Read More

കോവിഡ് -19 കൂടുതല്‍ വ്യാപനം തടയാന്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സാർക്ക് രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി സാർക്ക് രാജ്യത്തലവൻമാരുടെ വീഡിയോ കൺഫറൻസ് നാളെ നടക്കും. വൈകുന്നേരം അഞ്ച് മണിയ്ക്ക് നടക്കുന്ന വീഡിയോ കോൺഫറൻസിൽ ഇന്ത്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പങ്കെടുക്കുക. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുനന്മക്കായി ഒത്തുചേരുന്നു എന്ന തലക്കെട്ടോടെയുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാര്‍ക്ക് അംഗങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സ് വിളിച്ച് കോവിഡ് വൈറസ് ബാധ തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഇത് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വിവിധ രാഷ്ടങ്ങൾ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. വൈറസ് ബാധ തടയുന്നതിന് ആഗോള, പ്രാദേശിക തലങ്ങളില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നായിരുന്നു മോദിയുടെ ആഹ്വാനത്തോട് പാകിസ്താൻ പ്രതികരിച്ചത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ലൊതെ ഷെറിംഗ്, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോദാബയ രാജപക്‌സെ എന്നിവരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തിരുന്നു.

Read More

ബിഗ് ബോസ് സീസണിൽ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിൽ നിരവധി വിമർശനങ്ങളാണ് നടി മഞ്ജു പത്രോസിന് നേരിടേണ്ടി വന്നത്. സാമ്പത്തിക ബാധ്യതകൾ മൂലമാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് പറയുകയാണ് താരമിപ്പോൾ. കഴിഞ്ഞ 12 വർഷത്തോളമായി തങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ തീർന്നുവെന്നും പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും മഞ്ജു സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇല്ലാത്ത വാർത്തകൾ ഇക്കിളി വാർത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്സ്ക്രൈബേഴ്സിനെയും നേടുവാൻ നോക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് കുഞ്ഞുങ്ങളെന്നും താരം കൂട്ടിച്ചേർക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12 വർഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ ഇന്ന് തീർന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്ബോസിനോടും എന്നെ സ്നേഹിച്ചവരോടും. ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാൻ ബിഗ്ബോസിലേക്ക് പോയത്. അവിടെ ഞാൻ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമർശിച്ചവർ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകൾ…

Read More

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ പങ്കുള്ള അഞ്ചുപേരെ കൂടി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചാന്ദ്ബാഗ് സ്വദേശികളായ ഫിറോസ്, ജാവേദ്, ഷുഹൈബ്,ഗുല്‍ഫാം എന്നിവരെയും, മുസ്തഫാബാദ് സ്വദേശിയായ അനസിനെയുമാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അങ്കിത് ശര്‍മ്മയുടെ കാലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ഒരാളെ പൊലീസ് പിടികൂടിയിരുന്നു. അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം ആറായി. സല്‍മാന്‍ എന്നയാളെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപങ്ങളില്‍ അങ്കിത് ശര്‍മ, പോലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ എന്നിവരടക്കം 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിനുശേഷം അങ്കിത് ശര്‍മ്മയെ തിരിച്ചറിയാതിരിക്കാന്‍ അദ്ദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ അങ്കിതിന്റെ മൃതദേഹം അഴുക്കുചാലില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. സല്‍മാനെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക…

Read More

അര്‍ജന്റീനിയന് താരമടക്കം ഇറ്റാലിയന്‍ ലീഗിലെ രണ്ട് പ്രൊഫഷണല്‍ താരങ്ങള്‍ക്ക് കൂടെ കൊറോണ സ്ഥിരീകരിച്ചു. ഫിയൊറെന്റീന താരങ്ങളായ കുട്രൊണേയ്ക്കും പെസെലയ്ക്കുമാണ് ടെസ്റ്റില്‍ പോസിറ്റീവ് ഫലം വന്നത്. ഈ ജനുവരിയില്‍ വോള്‍വ്‌സില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ഇറ്റലിയില്‍ എത്തിയ താരമാണ് കുട്രോണെ. ഫിയൊറൊന്റീനയിലെ മൂന്നാം സീസണാണ് അര്‍ജന്റീന താരമായ പെസെല്ലെയ്ക്ക്. ഇതോടെ ഇറ്റാലിയന്‍ ലീഗില്‍ കൊറൊണ ബാധിച്ച താരങ്ങളുടെ എണ്ണം 9 ആയി. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

Read More