Author: News Desk

അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കൊറോണ ബാധിതൻ ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു. ബ്രിട്ടീഷുകാരനാണ് കൊറോണ രോഗവുമായി വിമാനത്തിൽ പോകാനെത്തിയത്. ആദ്യഘട്ടത്തിൽ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിർദേശം അവഗണിച്ചായിരുന്നു ഇവർ യാത്രക്കൊരുങ്ങിയത്. എന്നാൽ രണ്ടാമത്തെ പരിശോധനാഫലം ലഭിച്ചപ്പോഴേക്കും ഇവർ നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ദുബായ് വിമാനത്തിൽ കയറിയ ബ്രിട്ടീഷ് പൗരനെയുൾപ്പെടെ 270 യാത്രക്കാരേയും തിരിച്ചിറക്കി നിരീക്ഷണത്തിനായി മാറ്റി. ഈ മാസം ഏഴിനാണ് മൂന്നാറിൽ 19 പേരുമായി വിനോദയാത്രക്കെത്തിയതായിരുന്നു ഇയാൾ. കെ.ടി.ഡി.സിയുടെ മൂന്നാർ ടീ കൗണ്ടി റിസോട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. 10 -ാം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു.

Read More

തിരുവനന്തപുരത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ എച്ച്‌ ഐ വി ബാധിതനാണെന്ന് സംശയം. ഇയാളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയതായി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ താമസിച്ച വര്‍ക്കലയിലെ റിസോര്‍ട്ട് അടച്ചുപൂട്ടി. റിസോര്‍ട്ടിലെ ജീവനക്കാരുള്‍‌പ്പെടെ എല്ലാവരും നിരീക്ഷണത്തിലാണ്. കൊറോണ സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രണ്ട് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇറ്റലിയില്‍ നിന്നും യു.കെയില്‍ നിന്നും എത്തിയ രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ, മലപ്പുറത്ത് വിദഗ്ധ പരിശോധനാ ഫലം ലഭിച്ച 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 196 സാമ്ബിളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കൊവിഡ് 19 പ്രതിരോധ മുഖ്യ സമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.

Read More

കുവൈത്തിലെ സഫാത്തിൽ നിന്നും നിശ്ചയിച്ച കല്യാണത്തിന് നാട്ടിലെത്താൻ കഴിയാതെ വലയുന്ന തരുൺ ,അച്ഛൻ മരിച്ചതറിഞ്ഞിട്ടും റിയാദിൽ നിന്നും ആലപ്പുഴയിലെത്താൻ കഴിയാതെ നിസ്സഹായനായി നില്ക്കുന്ന സുമേഷ് ,രോഗത്തോട് മല്ലടിക്കുന്ന ഭാര്യയുടെ അടിയന്തിര ഓപ്പറേഷന് വരാൻ അബുദാബിയിൽ കഴിയാതെ വിതുമ്പുന്ന തിരുവല്ലക്കാരൻ എബ്രഹാം തുടങ്ങി പ്രവാസത്തിൽ കഴിയുന്ന നിരവധി ആളുകളെ കുരുക്കി വില്ലനാവുന്നു കൊറോണ വൈറസ് . ഗൾഫ് നാടുകളിൽ പടർന്നുപ്പിടിച്ച കൊറോണ വൈറസ് പ്രവാസികളെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നതിന്റെ ഒരു ചെറു ചിത്രം മാത്രമാണിത് . അടിയന്തിര സാഹചര്യങ്ങളിൽ ഉറ്റവരുടെ അടുത്ത് എത്താൻ കഴിയാതെ ഒരു വശത്ത് വലയുന്ന ഒരു കൂട്ടർ ,അവധി കഴിഞ്ഞിട്ടും തിരികെ നാട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിയെത്താൻ കഴിയാതെ ജോലിയും ജീവിതമാർഗ്ഗവും അടയുന്ന അവസ്ഥയിൽ മറ്റൊരു കൂട്ടർ . ഗൾഫ് രാജ്യങ്ങളിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാനസർവീസുകൾ നിറുത്തി വച്ചതോടെ ത്രിശങ്കുവിലായ അവസ്ഥയിലാണ് പ്രവാസികൾ വൻസാമ്പത്തിക പ്രതിസന്ധികളാണ് പ്രവാസികളെ കാത്തിരിക്കുന്നത് . കൊറോണ ബാധ മൂലം പല കമ്പനികളും…

Read More

കോവിഡ് സംശയത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ തൊടുപുഴ സ്വദേശി ലിനോ ആബേലിന്റെ ത്യാഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിതാവ് മരിച്ചിട്ടും മറ്റുള്ളവർക്ക് അസുഖം ഉണ്ടാകരുതെന്ന ആഗ്രഹത്താൽ ലിനോ സ്വയം ഐസൊലേഷൻ സ്വീകരിക്കുകയായിരുന്നു. ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാൻ എട്ടാം തീയതിയാണ് ഖത്തറില്‍ നിന്ന് ലിനോ ആബേല്‍ നാട്ടില്‍ എത്തിയത്. എന്നാല്‍, ലി​നോ​ക്ക്​ ചു​മ​യും തൊ​ണ്ട​ക്ക്​ അ​സ്വ​സ്​​ഥ​ത​യും ഉ​ണ്ടാ​യ​​തോടെ ആശുപത്രിയിലെ കൊറോണ വിഭാഗത്തിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍, രാ​ത്രി​യോ​ടെ പി​താ​വ്​ മ​രി​ച്ചു. പി​താ​വ് മ​രി​ച്ച്‌ തൊ​ട്ട​രി​കി​ല്‍ ഉ​ണ്ടാ​യി​ട്ടും അ​വ​സാ​ന​മാ​യി ഒ​ന്ന്​ കാ​ണാ​ന്‍ ക​ഴി​യാ​തെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലെ 205ാം മു​റി​യി​ലെ ജ​നാ​ല​യി​ലൂ​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​ത് നോ​ക്കി നി​ല്‍​ക്കേ​ണ്ടി വ​ന്ന അവസ്ഥ കണ്ണീരോടെയാണ് കേരളം അറിഞ്ഞത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ 11ഓ​ടെ​യാ​ണ്​ പ​രി​ശോ​ധ​ന​ഫ​ലം​ നെ​ഗ​റ്റി​വാ​ണെ​ന്ന്​ വി​വ​രം​ ല​ഭി​ക്കു​ന്ന​ത്. തുടർന്ന് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ല്‍ നി​ന്നി​റ​ങ്ങി​ ലി​നോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം തൊ​ടു​പു​ഴ ക​ല​യ​ന്താ​നി​യി​ലെ സെന്റ് മേ​രീ​സ്…

Read More

സംസ്ഥാനത്ത് കോ​വി​ഡ്-19 വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി. എ​ല്ലാ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും ക​ഴു​കി അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​കും സ​ര്‍​വീ​സ് ന​ട​ത്തു​ക. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജീ​വ​ന​ക്കാ​ര്‍ മാ​സ്കും സാ​നി​റ്റൈ​സ​റു​ക​ളും ക​ര്‍​ശ​ന​മാ​യും ഉ​പ​യോ​ഗി​ച്ചി​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അതേസമയം, മലപ്പുറത്ത് വിദഗ്ധ പരിശോധനാ ഫലം ലഭിച്ച 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 196 സാമ്ബിളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കൊവിഡ് 19 പ്രതിരോധ മുഖ്യ സമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 20 പേര്‍ ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32 പേര്‍ക്കു കൂടി ശനിയാഴ്ച മുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. 247 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 31 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 216 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ്.

Read More

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവന്ദര്‍ സിംഗിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ദേവീന്ദര്‍ സിംഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ദേവീന്ദര്‍ സിംഗ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലാകുന്നത്. യുഎപിഎ കുറ്റം ചുമത്തിയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനായി കേസ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് നല്‍കിയികരുന്നു. ഭീകര ബന്ധത്തെ തുടര്‍ന്ന് ദേവീന്ദര്‍ സിംഗിനെ കശ്മീര്‍ പൊലീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ദേവീന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ദേവീന്ദ്‌റിന്റെ ഓഫീസിലും വീട്ടിലുമെല്ലാം എന്‍ഐഎ പരിശോധന നടത്തി.

Read More

സേവന സ്വീകർത്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രധാന ആസ്ഥാനത്തെ അപേക്ഷകരുടെ എണ്ണം കുറയ്ക്കുന്നതിനും എൻ‌.പി‌.ആർ‌.എ അതിന്റെ എല്ലാ സേവനങ്ങളും മുഹറക്കിലെ സുരക്ഷാ കോംപ്ലക്സിലേക്ക് മാറ്റി വെക്കും. ആസ്ഥാനം അതിന്റെ സേവനങ്ങൾ നൽകുന്നത് തുടരുമെങ്കിലും അതിന്റെ ശേഷി കുറയും. കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാൻ എൻ‌പി‌ആർ‌എ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് 17399777 എന്ന നമ്പറിലോ പബ്ലിക് റിലേഷൻസിൽ 17399764 എന്ന നമ്പറിലോ വിളിക്കുക.

Read More

നിരവധി രാജ്യങ്ങളിൽ നിന്നും തൊഴിലാളികൾ എൽ.എം.ആർ.എയിൽ എത്തുന്ന സാഹചര്യത്തിൽ കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതലുമായി എൽ.എം.ആർ.എ. സെഹ്‌ലയിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ‌.എം‌.ആർ‌.എ) എക്സ്പാറ്റ് സംരക്ഷണ കേന്ദ്രം ഇന്ന് അണുവിമുക്തമാക്കി. എൽ‌.എം‌.ആർ‌.എ ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ അൽ അബ്സിയാണ് വാർത്ത അറിയിച്ചത്. എല്ലാ എൽ‌.എം‌.ആർ‌.എ ശാഖകളിലും അണുവിമുക്തമാക്കൽ ജോലികൾ ഞായറാഴ്ച വീണ്ടും തുറക്കുന്നതിന് മുമ്പ് പൂർത്തിയായിക്കഴിഞ്ഞു.

Read More

ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ പൊലീസ് പിടികൂടി. നസീര്‍ അഹമ്മദ് വാനി, ബഷീര്‍ അഹമ്മദ് വാനി എന്നിവരാണ് പിടിയിലായത്. ഹന്ദ്‌വാര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ തരത്തിലുള്ള തോക്കുകളും പിസ്റ്റലുകളും ഉള്‍പ്പെടെ നിരവധി ആയുധശേഖരങ്ങളും ഇവരില്‍ പിടിച്ചെടുത്തിട്ടുണ്ട്. ചെക്ക് പോസ്റ്റില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ അതിവിദഗ്ധമായി പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയൈാണെന്നും പൊലീസ് അറിയിച്ചു.

Read More

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എസ്.പി തലത്തിലുള്ള ഓഫീസര്‍മാരെ നിയോഗിച്ചു. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും അതാത് പ്രദേശത്തെ ഡിവൈ.എസ്.പിമാര്‍ ഈ ചുമതല നിര്‍വ്വഹിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളും അതിര്‍ത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കര്‍ശനമായി പരിശോധിക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് പോലീസ് പരിശോധനകള്‍ നടത്തുക. കോവിഡ്19 വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടാന്‍ എല്ലാ വിഭാഗത്തിലേയും പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നത് ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ ആയിരിക്കും. എസ്.എ.പി കമാണ്ടന്‍റ് കെ.എസ്. വിമല്‍ മാര്‍ച്ച് 16 വരെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ചുമതല വഹിക്കും. തുടര്‍ന്ന് വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് ഡി.ശില്‍പ്പയ്ക്കായിരിക്കും ചുമതല. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് വൈഭവ് സക്സേനയേയും കരിപ്പൂര്‍…

Read More