ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന് ദേവന്ദര്‍ സിംഗിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ദേവീന്ദര്‍ സിംഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ദേവീന്ദര്‍ സിംഗ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലാകുന്നത്. യുഎപിഎ കുറ്റം ചുമത്തിയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനായി കേസ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് നല്‍കിയികരുന്നു. ഭീകര ബന്ധത്തെ തുടര്‍ന്ന് ദേവീന്ദര്‍ സിംഗിനെ കശ്മീര്‍ പൊലീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
ദേവീന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ദേവീന്ദ്റിന്റെ ഓഫീസിലും വീട്ടിലുമെല്ലാം എന്‍ഐഎ പരിശോധന നടത്തി.