Author: News Desk

കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി വിദേശത്ത് നിന്നും എത്തുന്നവര്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ച രണ്ടു പേര്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്നും എത്തിയ മുഹമ്മദ് കാട്ടിക്കല്‍, ഖത്തറില്‍ നിന്നും എത്തിയ രാജേഷ് കാരയില്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പേരാമ്പ്ര പൊലീസാണ് ഇരുവര്‍ക്കുമെതരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദേശത്ത് നിന്നും എത്തുന്നവര്‍ 14 ദിവസമെങ്കിലും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ആവര്‍ത്തിക്കുമ്പോഴും പലരും ആരോഗ്യ വകുപ്പിന്റേയും പൊലീസിന്റേയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

Read More

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍ എന്നിവയും അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. പൊതുഗതാഗത സംവിധാനം കുറയ്ക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നും വേണം ആളുകള്‍ തമ്മില്‍ ഇടപഴകാനെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂറോപ്പില്‍ നിന്നും വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്നാണ് വിമാന കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. യൂറോപ്പിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച്ച മുതല്‍ നിരോധനം നിലവില്‍ വരും. രാജ്യത്ത് 114 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഇനിയുള്ള സമയം വളരെ നിര്‍ണായകമാണ്. ഇത് വിലയിരുത്തിയാണ് മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ…

Read More

കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ മാഹിയിലെ ബാറുകള്‍ അടച്ചിടും. എന്നാല്‍ ബീവറേജുകളും ബാറുകളിലെ ഔട്ട്‌ലെറ്റുകളും തുറക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആളുകള്‍ ഒന്നിച്ചിരിക്കുന്നത് തടയാനാണ് ബാറുകള്‍ അടച്ചിടുന്നതെന്ന് മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് അറിയിച്ചു. അതേസമയം തമിഴ്‌നാട്ടിലെ മദ്യവില്‍പ്പന ശാലകളിലും ബാറുകളിലും നിര്‍ബന്ധമായും സാനിട്ടൈസറുകള്‍ ലഭ്യമാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ടാസ്മാക്ക് ജീവനക്കാര്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ 5,300 ടാസ്മാക്കുകളില്‍ സാനിട്ടൈസറും 26,000 ജീവനക്കാര്‍ക്ക് മാസ്‌കും മൂന്ന് ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read More

കേരളത്തിൽ മൂന്ന് പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും, കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേരും സ്ത്രീകളാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 24 ആയി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് 12,470പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗൗരവമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക നിലയെ രോഗം ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദേശി കടന്നു കളയാന്‍ ശ്രമിച്ചത് ഗൗരവതരമായ ഒന്നാണ്. വിമാനത്താവളങ്ങളില്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണം. ഇത് പാലിക്കാന്‍ ജനങ്ങളും തയ്യാറാകണം. ആഭ്യന്തര യാത്രക്കാരെ പരിശോധിക്കും. വിദേശത്ത് പോകുന്നവരെയും പരിശോധിക്കും. വിമാനത്താവളത്തില്‍ എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കും. വിമാനത്താവളത്തില്‍ എത്തുന്നവരില്‍ രോഗ ലക്ഷണമുള്ളവരെ നേരിട്ട് ആശുപത്രിയില്‍ മാറ്റും. ബാക്കി…

Read More

കൊവിഡ് 19 ഏറെ ആശങ്കയും ഭയവുമാണ് സാധാരണക്കാരില്‍ നിറയ്ക്കുന്നത്. എന്നാല്‍ ഭയത്തിനോ ആശങ്കയ്ക്കോ അല്ല മുന്‍കരുതലിനാണ് ഈ ഘട്ടത്തില്‍ നാം പ്രാധാന്യം നല്‍കേണ്ടത്. ഇതെക്കുറിച്ച് തന്നെയാണ് ആരോഗ്യവകുപ്പും ആരോഗ്യവിദഗ്ധരും വീണ്ടും ഊന്നിപ്പറയുന്നതും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ് നിലവിലെ സാഹചര്യത്തോട് പിടിച്ചുനില്‍ക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു തയ്യാറെടുപ്പ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും പനിക്കാലം വരാറുണ്ട്, അല്ലേ ഇത്തരത്തില്‍ പകര്‍ന്നുകിട്ടുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് അടിസ്ഥാനപരമായി വേണ്ടത് ‘ഇമ്മ്യൂണിറ്റി’ അഥവാ പ്രതിരോധശേഷിയാണ്. അതില്ലെങ്കില്‍ എളുപ്പത്തില്‍ രോഗങ്ങള്‍ പകര്‍ന്നുകിട്ടാന്‍ സാധ്യത കൂടുതലാണ്. മുഖ്യമായും ഭക്ഷണത്തിലൂടെ തന്നെയാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടത്. അതിന് സഹായകമാകുന്ന ഒരു ജ്യൂസിനെ കുറിച്ചാണ് ഇനി പറയുന്നത്. നെല്ലിക്ക, ഇഞ്ചി, മല്ലിയില/ പുതിനയില എന്നിവ ചേര്‍ത്താണ് ഈ ജ്യൂസ് തയ്യാറാക്കേണ്ടത്. ജലദോഷം പോലുള്ള അണുബാധകളെയെല്ലാം ചെറുക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് നെല്ലിക്ക. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ആണ് ഇത്തരത്തില്‍ രോഗാണുക്കളെ ചെറുത്ത് തോല്‍പിക്കാന്‍ നമ്മെ സഹായിക്കുന്നത്.

Read More

കേരളം നടപ്പിലാക്കിയ കോവിഡ്- 19 പ്രതിരോധ നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിൽ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രീംകോടതിയുടെ പ്രശംസ. സംസ്ഥാന സർക്കാരിനും ജയിൽ വകുപ്പിനുമാണ് കോടതിയുടെ പ്രശംസ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ. കേരളത്തിലെ ജയിലുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായും രോഗ ലക്ഷണങ്ങളുള്ളവരെ വാര്‍ഡുകളില്‍ താമസിപ്പിക്കുന്നതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പുതുതായെത്തുന്ന തടവുകാരെ ആദ്യത്തെ ആറ് ദിവസങ്ങള്‍ ഐസലേഷന്‍ വാര്‍ഡുകളിലാണ് താമസിപ്പിക്കുന്നത്. സമാനനടപടികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടില്ലായെന്നും കോടതി ചോദിക്കുകയുണ്ടായി.

Read More

മുതലമടയ്ക്ക് സമീപം മൂച്ചംകുണ്ടില്‍നിന്നും കാണാതായ 16 കാരിയായ ആദിവാസി പെണ്‍കുട്ടിയെ സമീപത്തെ കിണറ്റില്‍നിന്നും വസ്ത്രമില്ലാത്ത നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. സംഭവത്തില്‍ ബന്ധുവായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയോട് പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ ശേഷം കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു പൊലീസ് പറഞ്ഞു. സംഭവദിവസം രാത്രി പെണ്‍കുട്ടിയുടെ അമ്മയും അനുജത്തിയും ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിനു പോയിരിക്കുകയായിരുന്നു. ആ സമയത്ത് പ്രതി പെണ്‍കുട്ടിയോട് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി വീടിന് 300 മീറ്റര്‍ അകലെയുള്ള തെങ്ങിന്‍ തോപ്പിലെത്തിച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയും തുടര്‍ന്ന് എതിര്‍ത്ത് നിലവിളിച്ച പെണ്‍കുട്ടിയെ സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം പെണ്‍കുട്ടിയെ കാണാതായപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരിമാര്‍ ഇടയ്ക്ക് കുട്ടിയെ അവരുടെ നാടായ കൊയമ്പത്തൂരിലേക്ക് കൊണ്ടുപോകാറുണ്ടെന്നതിനാല്‍ കുട്ടിയുടെ അമ്മ വ്യാഴാഴ്ച അവിടെയെത്തി അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്നു മനസിലാകുകയും പിന്നീട് വെള്ളിയാഴ്ച കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍ക്കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലില്‍ പ്രതി സജിവമായിരുന്നു.…

Read More

പോര്‍ച്ചുഗീസ് ഫുട്‌ബോളറും ഫുട്‌ബോള്‍ ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് പെസ്റ്റാന സിആര്‍7 ഹോട്ടല്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം വിവാദത്തില്‍ റൊണാള്‍ഡോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഞങ്ങള്‍ ഹോട്ടലുകള്‍ നടത്തുകയാണ്. അവയെ ആശുപത്രികളാക്കി മാറ്റുന്നില്ല. എങ്ങനെയായിരുന്നോ അങ്ങനെ തന്നെ തുടരും. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്ന് നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും ലിസ്ബണിലെ ഹോട്ടലിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ താരത്തിന്റെ ഹോട്ടലുകള്‍ താല്‍ക്കാലിക ആശുപത്രികളാക്കുന്നുവെന്നും ഈ ആശുപത്രികളില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങിയ സ്റ്റാഫുകളുടെ ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ താരം വഹിക്കുമെന്നും സ്പാനിഷ് മാധ്യമമായ മാര്‍സയാണ് വാര്‍ത്ത നല്‍കിയത്. പിന്നീട് ആ വാര്‍ത്ത അവര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പെട്ടെന്നു തന്നെ വ്യാപകമായി പരന്നിരുന്നു. ഇതോടെയാണ് ഹോട്ടല്‍ മാനേജ്‌മെന്റ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Read More

അധിക നിരക്ക് ഈടാക്കാതെ മൂന്ന് മാസത്തേക്ക് ആളുകളിൽ നിന്ന് വ്യക്തിഗത, ഭവന, കാർ തുടങ്ങിയ മറ്റ് വായ്പകൾ ശേഖരിക്കുന്നത് നിർത്താനുള്ള അടിയന്തര നിർദ്ദേശം ഇന്ന് സമർപ്പിച്ചു. പാർലമെന്റ് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫ്ഫയർസ് കമ്മിറ്റി ചെയർമാൻ എംപി അഹമ്മദ് അൽ സലൂം നേതൃത്വം നൽകുന്ന നിർദേശം നാളെ പാർലമെന്റ് സമ്മേളനത്തിൽ അടിയന്തരമായി പട്ടികപ്പെടുത്തും.

Read More

ലോകമാകെ കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ ഇന്ത്യയിൽ 110 പേരാണ് നിലവിൽ കൊറോണ ബാധിതർ. ഇതിൽ 93 ഇന്ത്യക്കാരും 17 വിദേശികളുമാണ് ഉള്ളത്. ഇതിനോടകം രണ്ട് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ 32 പേർക്ക് കൊറോണ ബാധിച്ച മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തും 22 പേർക്ക് കൊറോണ ബാധിച്ച കേരളം രണ്ടാം സ്ഥാനത്തുമാണ്. ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ മികച്ചതെന്ന് പൊതു അഭിപ്രായം നേടുമ്പോഴും കേരളം രണ്ടാം സ്ഥാനത്ത് എന്നത് ആശങ്കപ്പെടുത്തുന്നു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 12,76,046 പരിശോധന നടത്തിയിരുന്നു.

Read More