Author: News Desk

രാജ്യത്ത് കൊറോണ വൈറസ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, തുര്‍ക്കി, യുകെ, യൂറോപ്യന്‍ യൂണിയന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. മാര്‍ച്ച് 18 മുതല്‍ 31 വരെയാണ് വിലക്ക്. തിങ്കളാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 114 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 17 പേര്‍ വിദേശികളാണ്. ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന വിദേശികള്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍ എന്നിവയും അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. പൊതുഗതാഗത സംവിധാനം കുറയ്ക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യ വകുപ്പ്…

Read More

കുട്ടനാട്ടില്‍ എലിപ്പനി ബാധിച്ച് വയോധികന്‍ മരിച്ചു. നെടുമുടി സ്വദേശി പി. കെ പൊന്നപ്പന്‍(67) ആണ് മരിച്ചത്. എലിപ്പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പൊന്നപ്പന്‍. ചികിത്സയ്ക്കിടെ പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം. രക്തപരിശോധനയില്‍ എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അതേസമയം മരണകാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു. മരണ വിവരം അറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന് പൊന്നപ്പന്റെ ബന്ധുക്കള്‍ ആരോപിച്ചു

Read More

ആധുനിക വൈദ്യശാസ്ത്ര ഗവേഷണ പരീക്ഷണങ്ങളുടെ അടിസ്ഥാന തത്വം തന്നെ ‘ആദ്യത്തെ എലികളിൽ, പിന്നെ മനുഷ്യരിൽ എന്നാണ്. ഏതൊരസുഖത്തിനും മരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണപ്രക്രിയ ഇതാണ്. ലബോറട്ടറിയിലെ എലികളിൽ  ആദ്യം തന്നെ, രോഗത്തിന് കാരണമായ വൈറസുകളെ കുത്തിവെക്കും. പിന്നാലെ അതിനുള്ള മരുന്നും. എന്നിട്ട് വൈറസ് കുത്തിവെക്കുമ്പോൾ ഉണ്ടാകുന്ന രോഗലക്ഷണങ്ങളും, മരുന്നും. എന്നിട്ട് വൈറസ് കുത്തിവെക്കുമ്പോൾ ഉണ്ടാകുന്ന രോഗലക്ഷണങ്ങളും, മരുന്ന് കുത്തിവെക്കുമ്പോൾ ഉണ്ടാകുന്ന രോഗം ഭേദമാകലും ഒക്കെ സസൂക്ഷ്മം നിരീക്ഷിക്കും ഗവേഷകർ. എന്നാൽ, സാധാരണ എലികൾക്ക് ഒരു കുഴപ്പമുണ്ട്. എലികളെ നമുക്ക് വൈറസുകൾ കുത്തിവെച്ച് രോഗബാധിതരാക്കാം. എന്നാൽ, മനുഷ്യരിൽ ഉണ്ടാക്കുന്ന പോലുള്ള കടുത്ത രോഗലക്ഷണങ്ങൾ സാധാരണ ഈ മാരക വൈറസുകൾ എലികളിൽ ഉണ്ടാക്കാറില്ല. അത് എലികൾക്ക് നല്ലവാർത്തയാണ് എങ്കിലും, ഗവേഷകർക്ക് അത് വലിയ പൊല്ലാപ്പാണ്. അതുകൊണ്ട് ഗവേഷകർ  ഈ പ്രശ്നം പരിഹരിക്കാൻ ചെയ്തിട്ടുള്ളത് സാധാരണ എലികളിൽ ജനിതകമായ മാറ്റങ്ങൾ വരുത്തി, ‘മനുഷ്യരെപ്പോലെ’ ഉള്ള ജീനുകൾ ഉള്ളതാക്കി മാറ്റുകയാണ്. ഇങ്ങനെ പ്രത്യേകം നിർമ്മിച്ചെടുക്കുന്ന ‘മനുഷ്യ’പ്പറ്റുള്ള എലികളെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് ‘ACE2’. ഈ എലികളുടെ മേൽ വൈറസ് കുത്തിവെക്കുമ്പോൾ…

Read More

കൊറോണ വൈറസിനെ (കോവിഡ് -19) നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബഹുജന സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 150 ആയി പരിമിതപ്പെടുത്താൻ മന്ത്രിസഭ ഉത്തരവിട്ടു. ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് ഈ നടപടി പ്രഖ്യാപിച്ചത്. 150 ൽ കൂടുതൽ ആളുകൾ കൂടിവരുന്ന സമ്മേളനങ്ങൾ തടയാൻ മന്ത്രിസഭ നിർദ്ദേശം നൽകി.

Read More

ഛത്തീസ്ഗഡില്‍ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന് പരിക്ക്. കാന്‍കെര്‍ ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീനമുള്ള മേഖലയാണിത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ ജവാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്ത്കരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നിന്നും 13 ബോംബുകള്‍ സുരക്ഷാ സേന നിര്‍വീര്യമാക്കി. 6 പ്രഷര്‍ കുക്കര്‍ ഐഇഡികള്‍ ഉള്‍പ്പെടെയുള്ള ബോംബുകളാണ് സുരക്ഷാ സേന നിര്‍വീര്യമാക്കിയത്. പെട്രോള്‍ ബോംബുകളും പൈപ്പ് ബോംബുകളും ഉള്‍പ്പെടെയുള്ള ബോംബുകളാണ് ബോംബ് സ്‌ക്വാഡ് നശിപ്പിച്ചത്. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസവും ബസ്തര്‍ ജില്ലയില്‍ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Read More

ജമ്മു കശ്മീരില്‍ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഹിര്‍ദേഷ് കുമാര്‍ ഐഎഎസിനെ നിയമിച്ചു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശൈലേന്ദ്ര കുമാര്‍ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് ഹിര്‍ദേഷിനെ പുതിയ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഹിര്‍ദേഷിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത്. 1999 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് ഹിര്‍ദേഷ് കുമാര്‍. ജമ്മു കശ്മീര്‍ ഭരണകൂടമാണ് തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നാമനിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഹിര്‍ദേഷിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ലഭിച്ച പശ്ചാത്തലത്തില്‍ ഹര്‍ദേഷ് കുമാര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ചുമതലയേല്‍ക്കുമെന്നാണ് സൂചന. സ്ഥാനമൊഴിഞ്ഞ ശൈലേന്ദ്ര കുമാറിന് മറ്റൊരു പദവി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരുടെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ ഭീകരന്‍ യാസിന്‍ മാലിക്കും കൂട്ടാളികളും കുറ്റക്കാരെന്ന് കോടതി. കുറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. യാസിന്‍ മാലിക്കിനും കൂടെയുള്ള ആറ് പേര്‍ക്കെതിരെയുമാണ് കോടതി കുറ്റം ചുമത്തിയത്. കേസ് മാര്‍ച്ച് 30 ന് വീണ്ടും പരിഗണിക്കും. യാസിന്‍ മാലിക്, അലി മുഹമ്മദ് മിര്‍, മന്‍സൂര്‍ അഹമ്മദ്, ജാവേദ് അഹമ്മദ് മിര്‍, സലീം, ജാവേദ് അഹമ്മദ് സാഗര്‍, ഷൗക്കത്ത് അഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. രണ്‍ബിര്‍ പീനല്‍ കോഡ്, തീവ്രാവാദ നിരോധന നിയമം, ആര്‍പിസിയിലെ ആയുധ നിയമം എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയത് പോലെ സംഭവത്തില്‍ ഗൂഢാലോചന നടത്തിയില്‍ പ്രതികള്‍ക്കും പങ്കുണ്ടെന്ന് കോടതി പറഞ്ഞു. ഇത് പ്രഥമദൃഷ്ട്യ കോടതിയ്ക്ക് വ്യക്തമായിട്ടുണ്ട്. ആയതിനാല്‍ പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയത്. 1990 ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി 25 ന് ഐഎഎഫ് ഓഫീസര്‍…

Read More

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി വിദ്യാര്‍ത്ഥികള്‍ക്കും ഹൗസ് സര്‍ജന്മാര്‍ക്കും നല്‍കുന്ന സ്റ്റൈപ്പന്‍ഡ് മുടങ്ങി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 2000 പിജി ഡോക്ടര്‍മാര്‍ക്കും 750 ഹൗസ് സര്‍ജന്മാരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ധനവകുപ്പ് കൃത്യമായി പണം നല്‍കാത്തതിനാലാണ് സ്റ്റൈപ്പന്‍ഡ് മുടങ്ങിയതെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. പത്താം തീയതിയാണ് മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൗസ് സര്‍ജന്മാര്‍ക്കും സാധാരണ സ്റ്റൈപ്പന്‍ഡ് കിട്ടുന്നത്. എന്നാല്‍ ഈ മാസം 16 ആയിട്ടും ഇവര്‍ക്ക് സ്റ്റൈപ്പന്‍ഡ് കിട്ടിയിട്ടില്ല. 25 -ാം തീയതിയ്ക്ക് ശേഷം മാത്രമെ സ്റ്റൈപ്പന്‍ഡ് കിട്ടൂ എന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന മറുപടി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും പണം കിട്ടിയിട്ടും ധനവകുപ്പ് പണം പാസാക്കാതിരിക്കുന്നെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. കേരളം അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനാല്‍ ഒരു സമരത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

Read More

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് െെബക്ക് അപകടത്തില്‍ മരിച്ചു. ചാലക്കുടി മേച്ചിറ സ്വദേശി സുജിത്താണ് (30) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 11 നാണ് സുജിത്ത് ദുബായില്‍ നിന്നും നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ നിര്‍ദ്ദേശം അവഗണിച്ചാണ് ഇയാള്‍ സുഹൃത്തിനൊപ്പം പുറത്തിറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്ത് അര്‍ജുനൊപ്പം സഞ്ചരിക്കുമ്പോഴാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് മതിലില്‍ ഇടിയ്ക്കുകയായിരുന്നു. അര്‍ജുന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ സ്രവസാമ്പിളുകളുടെ ഫലം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കുന്ന മുറയ്ക്കാകും സംസ്‌കാരം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുക

Read More