Author: News Desk

വിദേശത്ത് നിന്ന് എത്തുന്നവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനം. ഏകദേശം ആയിരത്തിലേറെ യാത്രക്കാരാണ് ഇന്ന് വൈകീട്ട് നാല് മണിമുതല്‍ ഒമ്പത് മണിവരെയുള്ള സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. ഇവരെ പ്രത്യേക ബസുകളില്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനായി 50 ബസുകള്‍ വിട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നത്. അതേസമയം വിമാനത്താവളത്തില്‍ എത്തുന്നവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ബസുകള്‍ വിട്ടു നല്‍കില്ലെന്നാണ് കെഎസ്ആര്‍ടിസി അറിയിക്കുന്നത്. 50 ബസുകള്‍ ഒരുമിച്ച് വിട്ട് തരാന്‍ സാധിക്കില്ലെന്നും അതിന് പ്രയാസമുണ്ടെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതരുടെ മറുപടി. ബസുകള്‍ നല്‍കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചതോടെ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

Read More

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന് വരുമാനം ലഭിക്കാന്‍ വേണ്ടി കരുവാക്കുന്നത് പാവപ്പെട്ട വലിയൊരു ജനവിഭാഗത്തെയാണ്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ അഞ്ഞൂറിലേറെ ബാറുകള്‍ തുറന്നുകൊടുത്ത സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നടപടികള്‍ക്ക് പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും നല്ല പിന്തുണയാണ് നല്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബിവറേജസ് മദ്യവിൽപ്പനശാലകളും ബാറുകളും മാത്രം നിര്‍ബാധം തുറന്നുപ്രവര്‍ത്തിക്കുന്നു. ഇത്തരം 1200ലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. യാതൊരുവിധ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഇവിടെങ്ങളിലില്ലെന്ന് എല്ലാവര്‍ക്കും അറിയാം. സമൂഹ വ്യാപനമെന്ന അപകടകരമായ ഘട്ടത്തിലേക്ക് കോവിഡ് 19 കടക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരും സമൂഹവും സര്‍വവിധ സജീകരണങ്ങളും സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിച്ച് അതിശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍,…

Read More

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്‌സിന് രോഗമില്ല. നേഴ്‌സിന്റെ സ്രവസാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് അധികൃതര്‍ അറിയിച്ചു. ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്റെ ബന്ധുവായ നേഴ്‌സിനെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ശ്രീചിത്ര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം പ്രവര്‍ത്തിച്ച റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരന്‍ കുടുംബസമേതം പാരിപ്പള്ളിയിലാണ് താമസം. ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരന്റെ ബന്ധുവായ പാരിപ്പള്ളിയിലെ നേഴ്‌സിനെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്. ജീവനക്കാരനും കുടുംബവും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്ററിലാണ് നേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നത്. നേഴ്‌സ് നിരീക്ഷണത്തില്‍ ആയതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ തിയറ്റര്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ തിയറ്റര്‍ തുറക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ആറ് പേരെയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞ എട്ട് പേര്‍ പരിശോധന ഫലം…

Read More

കോവിഡ് 19 വൈറസ് ബാധ തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ രാജ്യം ഒട്ടാകെ പ്രശംസിക്കുമ്പോള്‍ അതില്‍ ശ്രദ്ധേയമാകുന്നത് ഒരു പിതാവിന്റെ കുറിപ്പാണ്. കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് മുംബൈ സ്വദേശിയായ സുജയ് കദം സാമൂഹ്യമാദ്ധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന മകളെ രക്ഷിച്ച് നാട്ടില്‍ എത്തിച്ച മോദി സര്‍ക്കാര്‍ രണ്ടാമത്തെ രക്ഷകര്‍ത്താവാണെന്ന് സുജയ് കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി നാലിനാണ് തന്റെ മകള്‍ ഉപരിപഠനത്തിനായി ഇറ്റലിയിലെ മിലനിലേക്ക് യാത്ര തിരിച്ചത്. ഫെബ്രുവരി 22 ന് കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോളേജ് അടച്ചിട്ടിരിക്കുകയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് മകള്‍ അവിടെ താമസം ആരംഭിച്ചു. പിന്നീട് മാര്‍ച്ച് 10 ന് പ്രദേശത്ത് എല്ലാം അടച്ചു പൂട്ടിയെന്നും പതിനഞ്ച് ദിവസത്തേക്ക് മാത്രമാണ് ഭക്ഷണം ഉള്ളതെന്നും മകള്‍ അറിയിച്ചു. ഉടന്‍ തന്നെ മകളോട് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇറ്റലി സര്‍ക്കാര്‍…

Read More

കോവിഡ് 19 ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളോട് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഒരു പൗരനെന്ന നിലയില്‍ നമുക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയും. അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് എല്ലാവര്‍ക്കും സുരക്ഷിതരായി ഇരിക്കാന്‍ സാധിക്കും’. #IndiaFightsCorona ഹാഷ്ടാഗ് ചേര്‍ത്താണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. https://twitter.com/sachin_rt/status/1240160020576137216?s=20 സേഫ് ഹാന്‍ഡ്‌സ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് കൈകള്‍ കഴുകുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വൈറസിന്റെ വ്യാപനം തടയാന്‍ ഏറ്റവും ലളിതമായ കാര്യം കൈകള്‍ ശുചിയായി സൂക്ഷിക്കുക എന്നതാണ്. കുറഞ്ഞത് 20 സെക്കന്റുകളെങ്കിലും സോപ്പ് ഉപയോഗിച്ച് കഴുകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read More

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് കേരളം മുഴുവൻ മുസ്‌ലിം ലീഗ്, സി.എച്ച് സെന്റര്‍,, കെഎംസിസി തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സുകള്‍ സൗജന്യ സേവനത്തിനിറങ്ങുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കോറോണ വ്യാപനം തടയാൻ സമർപ്പിത മനസ്സോടെ നാം രംഗത്തിറങ്ങേണ്ട ഘട്ടമാണ്‌. വ്യക്തികളെന്ന നിലയിലും സംഘടനകളെന്ന നിലയിലും ഈ മഹാമാരിക്കെതിരായ യുദ്ധത്തിൽ നാം നമ്മളാൽ കഴിയുന്ന പരമാവധി കാര്യങ്ങൾ നിർവ്വഹിക്കേണ്ടതുണ്ട്‌. ഇപ്പോൾ രോഗ ബാധിതരായവർക്കും നിരീക്ഷണത്തിലുള്ളവർക്കും സഞ്ചരിക്കാനും അവരെ ഇടകലരാതെ കൊണ്ട്‌ പോകാനും നിരവധി ആംബുലൻസുകൾ ആവശ്യമുണ്ടെന്ന് മനസ്സിലാക്കുന്നു. മുസ്ലിം ലീഗിന്റെ വിവിധ ഘടകങ്ങളുടെയും സി. എച്ച്‌ സെന്ററുകളുടേയുംകെഎംസിസി യുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിന്‌ ആംബുലൻസുകൾ ഈ ഘട്ടത്തിൽ സൗജന്യ സേവനത്തിനായി രംഗത്തിറങ്ങണം. ആരോഗ്യ വകുപ്പുമായി ചേർന്നും പൊതു ജന താൽപര്യാർത്ഥവും ഈ ഉത്തരവാദിത്തമേറ്റെടുക്കാൻ കമ്മിറ്റികൾ തയ്യാറാവണം. നമ്മുടെ നാടിനെയും ജനങ്ങളെയും സുരക്ഷിതമാക്കാനുള്ള ഈ യത്നത്തിൽ നമുക്കൊരുമിച്ച്‌ മുന്നേറാം..

Read More

മദ്യപാനം കോവിഡ്- 19 നെ ചെറുക്കുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ മുകേഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മദ്യപാനത്തിലൂടെ കോവിഡ്-19 നെ പ്രതിരോധിക്കാമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഇയാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കോവിഡ്-19 വൈറസ് ബാധയുടെമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറത്തെ ചങ്ങരംകുളം പെരിന്തല്‍മണ്ണ, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വീതവും മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ ഓരോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Read More

കൊറോണ വൈറസ് പടർന്നതിനെത്തുടർന്നുണ്ടായ പ്രെത്യേക സാഹചര്യത്തിൽ  യു.എ.ഇഎയിൽ നിന്നും ഇന്ത്യയിലെ  വിവിധ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യാ സർവീസുകളിൽ മാറ്റം വരുത്തി.അടുത്ത മാസം 30 വരെ കേരളത്തിലേയ്ക്ക് അടക്കമുള്ള സർവീസുകളാണ് പുനഃക്രമീകരിച്ചത്.എന്നാൽ, സമയത്തിൽ മാറ്റമില്ലെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്  04-207 9400 എന്ന നമ്പറിൽ വിളിക്കാം കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ പുതുക്കിയ സമയക്രമങ്ങൾ മാർച്ച് 21 മുതൽ ഏപ്രിൽ 30 വരെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എ.ഐ 933 തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ സർവീസ് നടത്തും മാർച്ച് 21 മുതൽ എപ്രിൽ 30 വരെ ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എ.ഐ 934 തിങ്കൾ ബുധൻ വെള്ളി മാർച്ച് 20 മുതൽ ഏപ്രിൽ 29 വരെ തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുള്ള എ.ഐ 967 ചൊവ്വ, വ്യാഴം, ശനി ഞായർ മാർച്ച് 21 മുതൽ ഏപ്രിൽ 30 വരെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എ.ഐ 968 തിങ്കൾ, ബുധൻ, വെള്ളി, ഞായർ…

Read More

യു.എ.ഇയിലേക്കുള്ള സന്ദര്‍ശക വിസകൾ റദ്ദാക്കിയാതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു.ഇന്ന് മുതൽ താമസ വീസയുള്ളവർ‌ക്ക് മാത്രം യുഎഇയിലേയ്ക്കു പ്രവേശനാനുമതിയുള്ളൂ.രാജ്യത്തിന് പുറത്തുള്ളവർക്ക് ഇതിനകം അനുവദിക്കപ്പെട്ട എല്ലാ വീസകളും റദ്ദാക്കിയതായും അധികൃതർ വ്യക്തമാക്കി.മുൻപ് അനുവദിച്ച വീസകളുമായി എത്തുന്ന യാത്രക്കാരെയും, യുഎഇക്ക് പുറത്ത് ആറു മാസത്തിൽ കൂടുതൽ താമസിച്ചവരെയും, വീസാ പതിച്ച പാസ്പോർട്ട് നഷ്ടപ്പെട്ടവരെയും ഒഴിവാക്കണമെന്ന് വിമാന കമ്പനികളോടും അധികൃതർ ആവശ്യപ്പെട്ടു

Read More