Author: News Desk

മനാമ: ബഹ്‌റൈനിലെ  മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി മീഡിയ ഫോറാം മൂന്നാം ഘട്ട ഫുഡ്‌കിറ്റ് വിതരണം ആരംഭിക്കുന്നു.കൊറോണ മൂലം സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന ഈ ചാരിറ്റി പ്രവർത്തനത്തിൽ കാപ്പിറ്റൽ ഗവർണ്ണറേറ്റ് ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ് മാൻ അൽ ഖലീഫയുടെ കീഴിൽ വൺ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി ടുഗദർ വി കെയർ ചാരിറ്റി ബഹറിൻ മലയാളി മീഡിയ ഫോറത്തിനു ഫുഡ് കിറ്റുകൾ കൈമാറി. ചടങ്ങിൽ കാപ്പിറ്റൽ ഗവർണറേറ്റ് ഹെഡ് ഓഫ് സ്റ്റാർറ്റജിക്ക് പ്ലാനിംങ്ങ് മാനേജ്മെൻറ് യൂസഫ് യാകൂബ് ലോറി, വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ജനറൽ മാനേജറായ ആൻ്റണി പൗലോസ് , ബഹ്‌റൈൻ മലയാളി മീഡിയ ഫോറത്തിൻറെ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. ഇന്ന് മുതൽ ഫുഡ്‌കിറ്റ് വിതരണം നടത്തുമെന്നും കൂടുതൽ വിവരങ്ങൾക്ക് 66362900, 33838538, 36658390, 33483381എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. https://youtu.be/Iy3t74EpnAM

Read More

മനാമ: 37 വയസ്സുള്ള ഒരു പ്രവാസി കൂടി മരിച്ചു. ഇതോടെ ബഹറിൽ മരണം 20 ആയി. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസ് (77) ആണ് ഇന്ന് മരിച്ചത്. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ ഇന്ന് സംസ്‌ഥാനത്ത്‌ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. ഇന്ന് 86 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേർക്ക് ഭേദമാവുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എയര്‍പോര്‍ട്ട് വഴി 25,832 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയില്‍വേ വഴി 10,318 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,43,989 പേരാണ് എത്തിയത്.

Read More

മനാമ: ഇൻ‌ഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി 2020 ഏപ്രിൽ മാസത്തെ വിദേശ വ്യാപാര റിപ്പോർട്ട് പുറത്തിറക്കി. വ്യാപാര ബാലൻസ്, ഇറക്കുമതി, കയറ്റുമതി, പുനർ കയറ്റുമതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ഏപ്രിലിൽ ഇറക്കുമതിയുടെ മൂല്യം 19 ശതമാനം കുറഞ്ഞ് 362 ദശലക്ഷം ബഹ്‌റൈൻ ദിനാറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ ഇറക്കുമതി മൂല്യം 448 ദശലക്ഷം ബഹ്‌റൈൻ ദിനാറായിരുന്നു. ആദ്യ 10 രാജ്യങ്ങൾ ഇറക്കുമതിയുടെ മൂല്യത്തിന്റെ 68% വരും. ശേഷിക്കുന്ന രാജ്യങ്ങൾ 32% ആണ്. റിപ്പോർട്ട് അനുസരിച്ച്, ബഹ്‌റൈനിലേക്കുള്ള ഇറക്കുമതിയുടെ കാര്യത്തിൽ ചൈന ഒന്നാം സ്ഥാനത്താണ്. മൊത്തം 61 ദശലക്ഷം ബഹ്‌റൈൻ ദിനാറിന്റെ ഇറക്കുമതിയാണ് ചൈന നടത്തിയത്. സൗദി അറേബ്യ 30 ദശലക്ഷം ദിനാറുമായി രണ്ടാമതാണ്. 28 ദശലക്ഷം ദിനാറുമായി ബ്രസീൽ മൂന്നാമതാണ്. 24.4 ദശലക്ഷം മൂല്യമുള്ള അലുമിനിയം ഓക്സൈഡ് ബഹ്‌റൈനിൽ ഇറക്കുമതി ചെയ്ത ഏറ്റവും മികച്ച ഉൽ‌പന്നമായി. നോൺ-അഗ്ലൊമറേറ്റഡ് ഇരുമ്പ് അയിരുകളും സാന്ദ്രീകരണങ്ങളും 24 ദശലക്ഷം ദിനാറുമായി…

Read More

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുക്കുന്ന അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. വീഡിയോകളും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ … ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്‌ക്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അദ്ധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവര്‍ക്കുമുണ്ടാകണം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകളിലും മറ്റും ക്ളാസുകൾ ആരംഭിക്കാന്‍ വൈകുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ളാസുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബര്‍ വിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ…

Read More

സൗദി : കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യൻ റിയാദിൽ മരിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് സുബ്രഹ്മണ്യൻ ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ വെച്ച് ഇന്ന് വൈകുന്നേരത്തോടെ മരിച്ചത്. റിയാദിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയായിരുന്നു മണിയേട്ടൻ എന്ന സുബ്രഹ്മണ്യൻ.

Read More

ന്യൂഡൽഹി: ഒറ്റപ്പെട്ടുപോയതും ദുരിതത്തിലായതുമായ ഇന്ത്യക്കാരെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായി മിഷൻ വന്ദേ ഭാരതത്തിൻറെ മൂന്നാംഘട്ട മൂന്നാംഘട്ടം ജൂൺ 11 മുതൽ 30 വരെ ഏർപ്പെടുത്തുന്നു. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും 70 സർവീസുകൾ നടത്തുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് അറിയിച്ചു.

Read More

കോഴിക്കോട്: ചെമ്പനോടയില്‍ കൂട്ടില്‍ കെട്ടിയിരുന്ന നാല് ആടുകളെ കടുവ കടിച്ചു കൊന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ ആടുകളുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയപ്പോള്‍ കടുവയെ പോലെ തോന്നിക്കുന്ന ജീവി കൂട്ടില്‍ നിന്നും ഇറങ്ങി ഓടുന്നതായി കണ്ടതായി വീട്ടുകാരൻ ജേക്കബ് പരാതിപ്പെട്ടു.പെരുവണ്ണാമുഴിയില്‍ നിന്നും വനപാലകരും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.സമീപത്തു നിന്നും കടുവയുടെ സാന്നിധ്യം കണ്ടെത്തി.

Read More

പത്തനംതിട്ട: ഉത്ര കൊലക്കേസിൽ സൂരജിൻറെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. മരിച്ച ഉത്രയുടെ മുപ്പത്തി ഏഴര പവൻ സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊലപാതകത്തിന് മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇതെന്നാണ് നിഗമനം. വരും ദിനങ്ങളിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് ചോദ്യം ചെയ്യും.

Read More

കോട്ടയം: ചങ്ങനാശേരിയില്‍ അമ്മയെ മകന്‍ വെട്ടികൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തൃക്കൊടിത്താനം അമര കന്യാകോണില്‍ അൻപത്തിഅഞ്ചു വയസുള്ള കുഞ്ഞന്നാമ്മയെയാണ്‌ 27 കാരനായ മകന്‍ നിതിന്റെ ക്രൂരതക്ക് ഇരയായത്. കൊലപാതകത്തിന് ശേഷം നിതിന്‍ അമ്മയുടെ മരിച്ചുകിടക്കുന്ന ഫോട്ടോ കുടുംബ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 10.30 ഓടെ വീട്ടില്‍ വെച്ചാണ് നിതിന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ നിതിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്മയും മകനും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നിതിന്‍ മദ്യം വാങ്ങി വന്നതു സംബന്ധിച്ച് വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

Read More