കോട്ടയം: ചങ്ങനാശേരിയില്‍ അമ്മയെ മകന് വെട്ടികൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തൃക്കൊടിത്താനം അമര കന്യാകോണില്‍ അൻപത്തിഅഞ്ചു വയസുള്ള കുഞ്ഞന്നാമ്മയെയാണ് 27 കാരനായ മകന് നിതിന്റെ ക്രൂരതക്ക് ഇരയായത്. കൊലപാതകത്തിന് ശേഷം നിതിന്‍ അമ്മയുടെ മരിച്ചുകിടക്കുന്ന ഫോട്ടോ കുടുംബ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 10.30 ഓടെ വീട്ടില്‍ വെച്ചാണ് നിതിന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ നിതിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്മയും മകനും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നിതിന്‍ മദ്യം വാങ്ങി വന്നതു സംബന്ധിച്ച് വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
Trending
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു