മനാമ: ബഹ്റൈനിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി മീഡിയ ഫോറാം മൂന്നാം ഘട്ട ഫുഡ്കിറ്റ് വിതരണം ആരംഭിക്കുന്നു.കൊറോണ മൂലം സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന ഈ ചാരിറ്റി പ്രവർത്തനത്തിൽ കാപ്പിറ്റൽ ഗവർണ്ണറേറ്റ് ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ് മാൻ അൽ ഖലീഫയുടെ കീഴിൽ വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ടുഗദർ വി കെയർ ചാരിറ്റി ബഹറിൻ മലയാളി മീഡിയ ഫോറത്തിനു ഫുഡ് കിറ്റുകൾ കൈമാറി. ചടങ്ങിൽ കാപ്പിറ്റൽ ഗവർണറേറ്റ് ഹെഡ് ഓഫ് സ്റ്റാർറ്റജിക്ക് പ്ലാനിംങ്ങ് മാനേജ്മെൻറ് യൂസഫ് യാകൂബ് ലോറി, വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ജനറൽ മാനേജറായ ആൻ്റണി പൗലോസ് , ബഹ്റൈൻ മലയാളി മീഡിയ ഫോറത്തിൻറെ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. ഇന്ന് മുതൽ ഫുഡ്കിറ്റ് വിതരണം നടത്തുമെന്നും കൂടുതൽ വിവരങ്ങൾക്ക് 66362900, 33838538, 36658390, 33483381എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു.