Author: News Desk

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സുസ്ഥിരതയുടെ മികച്ചതും നൂതനവുമായ സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നതും സുസ്ഥിര മാനേജ് മെൻ്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. പുരസ്കാരം ലഭിച്ച അറബ് പൗരനല്ലാത്ത ഏക വ്യക്തിയും യൂസഫലിയാണ്. അബുദാബി നാഷണൽ ഓയിൽ കമ്പനിയിലെ ഷൈമ അൽ മസ്രോയിക്കും പുരസ്കാരത്തിനർഹയായിട്ടുണ്ട്. അബുദാബി പോർട്ട്, അബുദാബി നാഷണൽ എക്സിബിഷൻ കമ്പനി, ഡോൾഫിൻ എനർജി, ബോറോഗ് എന്നിവരാണ് വിവിധ മേഖലകളിൽ പുരസ്കാരം ലഭിച്ച മറ്റ് സ്ഥാപനങ്ങൾ. അബുദാബി സസ്റ്റെയിനബിലിറ്റി പുരസ്കാരം നേടിയ വ്യക്തികളെയും സ്ഥാപനങ്ങളെയും അഭിനന്ദനം അറിയിക്കുന്നുവെന്ന് അബുദാബി പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജനറൽ ഡോക്ടർ ശൈഖ സാലെം അൽ ദാഹെരി പറഞ്ഞു. കോവിഡ് 19 പ്രതിസന്ധികൾക്കിടയിലും പരിസ്ഥിയുമായി കൂട്ടിച്ചേർന്ന് ഭാവിയിലുണ്ടാകുന്ന ഏതൊരു ആപത്ഘട്ടങ്ങളെയും…

Read More

മസ്‌കറ്റ്: ഒമാൻ തങ്ങളുടെ പൗരന്മാർക്ക് വിദേശ യാത്രയ്ക്ക് അനുമതി നൽകാൻ തുടങ്ങുന്നു. എന്നാൽ അവർ അധികാരികൾക്ക് അപേക്ഷ നൽകുകയും മടങ്ങിയെത്തുമ്പോൾ ക്വാറന്റീനിൽ നിൽക്കുകയും വേണമെന്ന് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ധോഫർ, മസിറ എന്നീ രണ്ട് പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ചിൽ ഏർപ്പെടുത്തിയ കൊറോണ വൈറസ് നിയന്ത്രണങ്ങൾ സുൽത്താനേറ്റ് ക്രമേണ ലഘൂകരിക്കുന്നുണ്ട്. എന്നാൽ ഒമാനി പൗരന്മാർക്ക് എപ്പോൾ മുതൽ വിദേശയാത്ര ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടില്ല.

Read More

മനാമ: 2020 ജൂലൈ 21 പുലർച്ചെ 12 മണി മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാരും നിർബന്ധിത കോവിഡ് -19 പരിശോധനയുടെ ചെലവ് വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 ബഹ്‌റൈൻ ദിനാറാണ് ഇതിനായി നൽകേണ്ടത്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ 10 ദിവസം സെൽഫ് ഐസൊലേഷനിൽ പ്രവേശിക്കുകയും അതിനു ശേഷം വീണ്ടും പരിശോധനയ്ക്കു വിധേയമാകുകയും വേണം. ‘ബീഅവെയർ’ ആപ്ലിക്കേഷൻ വഴിയോ ടെസ്റ്റിംഗ് സെന്ററിലോ അതിനായി വീണ്ടും 30 ബഹ്‌റൈൻ ദിനാർ അടക്കണം. രണ്ടു തവണ പരിശോധനകൾക്കായി ആകെ 60 ദിനാറാണ് വിമാനത്താവളം വഴി ബഹ്രൈനിലെത്തുന്നവർക്കു ചിലവാകുക. എന്നാൽ ബഹ്‌റൈനിലെ പൗരന്മാർക്കും താമസക്കാർക്കും സൗജന്യ കോവിഡ് ചികിത്സയ്ക്ക് അർഹതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ സെൽഫ് ഐസൊലേഷൻ കേസുകളും ‘ബീഅവെയർ’ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. നടപടികൾ സുഗമമാക്കുന്നതിന് യാത്രക്കാർക്ക് ‘ബിഅവെയർ ബഹ്‌റൈൻ’ മൊബൈൽ ആപ്ലിക്കേഷൻ വഴി മുൻകൂറായി പണമടയ്ക്കാനുള്ള ഓപ്ഷൻ ഉപയോഗിച്ച് പണവും ഇലക്ട്രോണിക് പേയ്‌മെന്റുകളും സ്വീകരിക്കും. ക്യാബിൻ…

Read More

മനാമ : ബഹ്‌റൈനേയും സൗദി അറേബ്യയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികൾ ക്രമേണ ആരംഭിക്കും. കോവിഡിനെ തുടർന്ന് മാർച്ച് 7 നാണ് കോസ്‌വേ അടച്ചത്. സൗദിയിലെയും ബഹ്‌റൈനിലെയും പതിനായിരക്കണക്കിന് ആളുകളുടെ പ്രധാന യാത്ര മാർഗമായിരുന്നു കോസ്‌വേ. ഈദ് അൽ അദാ അവധിക്ക് ശേഷം കിംഗ് ഫഹദ് കോസ് വേ അടുത്ത മാസം വീണ്ടും തുറക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ജൂലൈ 27 ന് തുറക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ സൗദി കോസ് വേ വഴിയുള്ള യാത്ര സാധാരണ നിലയിലേക്കെത്താൻ വൈകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്നവർക്കായിരിക്കും ആദ്യം മുൻഗണന നൽകുക. തുടർന്ന് ബിസിനസുകാർ, ജോലിക്കാർ, വിദ്യാർത്‌ഥികൾ എന്നിവർക്കും യാത്രയ്ക്ക് അനുവാദം ലഭിക്കും. എന്നാൽ കോവിഡ് നിരക്ക് കണക്കിലെടുത്ത് മാത്രമേ സന്ദർശനത്തിനെത്തുന്നവർക്ക് യാത്രാനുമതി നൽകണമോ എന്ന തീരുമാനത്തിലെത്തുകയുള്ളൂ.

Read More

ദോഹ: ഖത്തറിൽ 517 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകൾ 1,04,533 ആയി ഉയർത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് ഒരു പുതിയ മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ മരണസംഖ്യ 150 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 533 പേർ സുഖം പ്രാപിച്ചു. ഖത്തറിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,01,160 ആയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന കൊറോണ വൈറസ് അണുബാധയുള്ള 21-ാമത്തെ രാജ്യമാണ് ഖത്തർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 പേരെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള ആകെ ആളുകളുടെ എണ്ണം 137 ആയി. ഇപ്പോൾ ചികിത്സയിലുള്ളത് 3,223 പേരാണ്. അതായത് സ്ഥിരീകരിച്ച കേസുകളിൽ 96 ശതമാനവും ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,322 ടെസ്റ്റുകൾ മന്ത്രാലയം നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകൾ 4,20,649 ആണ്.

Read More

മനാമ: കൊറോണ വൈറസ് പാൻഡെമിക്കിനെതിരെ പോരാടുന്നതിനുള്ള അടിയന്തര ചെലവുകൾക്കായി ബഹ്‌റൈൻ 2020 ലെ സംസ്ഥാന ബജറ്റിൽ 177 ദശലക്ഷം ദിനാർ (470 ദശലക്ഷം ഡോളർ) നീക്കിവയ്ക്കാൻ തീരുമാനമായി. ഇതിനായി, 450 ദശലക്ഷം ഡോളർ ഫ്യൂച്ചർ ജനറേഷൻ ഫണ്ടിൽ (എഫ് ജി എഫ്) നിന്ന് ഒറ്റത്തവണ കിഴിവായി എടുക്കും. ഇത് ഹൈഡ്രോകാർബൺ വരുമാനം പുനർനിക്ഷേപിക്കാൻ 2006 ൽ ആരംഭിച്ച ഫണ്ടാണ്. 2020 അവസാനം വരെ എഫ് ജി എഫിന് എണ്ണ വരുമാനം അനുവദിക്കുന്നത് താൽക്കാലികമായി നിർത്തുമെന്നും ഉത്തരവിൽ പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധിച്ച് 33,476 കേസുകളും 109 മരണങ്ങളും ബഹ്‌റൈൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെൻ്റ്  പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻ്റ്സ് (NDPREM) വഴി സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിച്ചവർക്കുള്ള ഓൺലൈൻ ശില്പശാലയും സംരഭകത്വ പരിശീലനവും സംശയ നിവാരണവും 14/7/2020 ആരംഭിക്കും. കേരളത്തിലെ 16 പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ 5369 ശാഖകൾ വഴിയാണ് വായ്പ നൽകുന്നത്. 30 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണ് 15 ശതമാനം നോർക്ക മൂലധന സബ്സിഡിയോടെയുള്ള വായ്പ അനുവദിക്കുന്നത്. കൃത്യമായ തിരിച്ചടവിന് 3 ശതമാനം പലിശ സബ്സിഡിയും അനുവദിക്കും. തിരികെ എത്തുന്ന പ്രവാസികൾക്കാണ് സംരഭകരാകാൻ വായ്പ നൽകുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 1043 പേർക്കായി 53. 43 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. വിശദ വിവരം www.norkaroots.org യിലും ടോൾ ഫ്രീ നമ്പരായ 18004253939 ( ഇന്ത്യയ്ക്കകത്ത് ) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. ഓൺലൈൻ ട്രെയിനിംഗ് നടക്കുന്ന ജില്ല, അപേക്ഷകരുടെ എണ്ണം, തീയതി സമയം എന്ന ക്രമത്തിൽ ചുവടെ. ജൂൺ 30…

Read More

ലണ്ടന്‍: 5ജി നെറ്റ്‌വര്‍ക്കില്‍ നിന്നും ചൈനയെ ഒഴിവാക്കി ബ്രിട്ടന്‍. 2027 വരെ ചൈനീസ് കമ്പനിയായ വാവേക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. രാജ്യത്തെ മുഴുവന്‍ മൊബൈല്‍ നെറ്റ്വര്‍ക്കിനെ നിയന്ത്രിക്കാന്‍ പോകുന്ന 5ജി സംവിധാനം ചൈനയുടെ വാവേ കമ്പനിയ്ക്ക് നല്‍കുന്നതില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ശക്തമായതോടെയാണ് തീരുമാനം. കഴിഞ്ഞ ജനുവരിയിലാണ് 5ജി സ്ഥാപിക്കുന്നതില്‍ ചൈനയുടെ പങ്കാളിത്തം ബ്രിട്ടന്‍ അനുവദിച്ചത്. ബ്രിട്ടന്റെ സമീപനം ലണ്ടനും വാഷിംഗ്ടണിനും ഇടയില്‍ അകല്‍ച്ചഉണ്ടാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറയുന്നു.

Read More

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 608 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 201 പേര്‍ക്കും, എറണാകുളത്ത് 70 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ 58 പേര്‍ക്കു വീതവും, കാസര്‍കോട് 44 പേര്‍ക്കും, തൃശ്ശൂരില്‍ 42 പേര്‍ക്കും, ആലപ്പുഴയില്‍ 34 പേര്‍ക്കും, പാലക്കാട് 26 പേര്‍ക്കും, കോട്ടയത്ത് 25 പേര്‍ക്കും, കൊല്ലത്ത് 23 പേര്‍ക്കും, വയനാട്, കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, പത്തനംതിട്ടയില്‍ മൂന്ന് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 369 പേര്‍ക്ക് വൈറസ് ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ഇതില്‍ 26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും എത്തിയ 130 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 68 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.181 പേര്‍ രോഗമുക്തി നേടി. പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 49 പേര്‍ വീതവും, തിരുവനന്തപുരത്ത്…

Read More