ലണ്ടന്‍: 5ജി നെറ്റ്വര്ക്കില് നിന്നും ചൈനയെ ഒഴിവാക്കി ബ്രിട്ടന്. 2027 വരെ ചൈനീസ് കമ്പനിയായ വാവേക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. രാജ്യത്തെ മുഴുവന്‍ മൊബൈല്‍ നെറ്റ്വര്‍ക്കിനെ നിയന്ത്രിക്കാന്‍ പോകുന്ന 5ജി സംവിധാനം ചൈനയുടെ വാവേ കമ്പനിയ്ക്ക് നല്കുന്നതില് നിന്നും പിന്മാറണമെന്ന ആവശ്യം ശക്തമായതോടെയാണ് തീരുമാനം.
കഴിഞ്ഞ ജനുവരിയിലാണ് 5ജി സ്ഥാപിക്കുന്നതില്‍ ചൈനയുടെ പങ്കാളിത്തം ബ്രിട്ടന് അനുവദിച്ചത്. ബ്രിട്ടന്റെ സമീപനം ലണ്ടനും വാഷിംഗ്ടണിനും ഇടയില്‍ അകല്ച്ചഉണ്ടാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറയുന്നു.