തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെൻ്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻ്റ്സ് (NDPREM) വഴി സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിച്ചവർക്കുള്ള ഓൺലൈൻ ശില്പശാലയും സംരഭകത്വ പരിശീലനവും സംശയ നിവാരണവും 14/7/2020 ആരംഭിക്കും. കേരളത്തിലെ 16 പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ 5369 ശാഖകൾ വഴിയാണ് വായ്പ നൽകുന്നത്. 30 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണ് 15 ശതമാനം നോർക്ക മൂലധന സബ്സിഡിയോടെയുള്ള വായ്പ അനുവദിക്കുന്നത്. കൃത്യമായ തിരിച്ചടവിന് 3 ശതമാനം പലിശ സബ്സിഡിയും അനുവദിക്കും.
തിരികെ എത്തുന്ന പ്രവാസികൾക്കാണ് സംരഭകരാകാൻ വായ്പ നൽകുന്നത്.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 1043 പേർക്കായി 53. 43 കോടി രൂപ വായ്പ അനുവദിച്ചിരുന്നു.
വിശദ വിവരം www.norkaroots.org യിലും ടോൾ ഫ്രീ നമ്പരായ 18004253939 ( ഇന്ത്യയ്ക്കകത്ത് )
00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
ഓൺലൈൻ ട്രെയിനിംഗ് നടക്കുന്ന
ജില്ല, അപേക്ഷകരുടെ എണ്ണം, തീയതി സമയം എന്ന ക്രമത്തിൽ ചുവടെ.
ജൂൺ 30 വരെ അപേക്ഷിച്ച 1646 അപേക്ഷകരെയാണ് അഭിമുഖത്തിന് വ്യക്തിഗത അറിയിപ്പ് നൽകിയിട്ടുള്ളത്.
1 Kollam 95 14/07/2020 10.30 AM
2 Kollam 95 14/07/2020 2.30 PM
3 Alappuzha 92 15/07/2020 10.30 AM
4 PTA+KLM 98 15/07/2020 2.30 PM
5 KTM+IDK+WYD 85 16/07/2020 10.30 AM
6 EKM 95 16/07/2020 2.30 PM
7 EKM+KSD 88 17/07/2020 10.30 AM
8 TSR 95 17/07/2020 2.30 PM
9 MLPM 95 18/07/2020 10.30 AM
10 MLPM 98 18/07/2020 2.30 PM
11 TSR+PLKD 95 21/07/2020 10.30 AM
12 PLKD 71 21/07/2020 2.30 PM
13 KZD 95 22/07/2020 10.30 AM
14 KZD+KNR 95 22/07/2020 2.30 PM
15 KNR 69 23/07/2020 10.30 AM
16 KLM+ALPY+PTA+
IDK(2)
95 23/07/2020 2.30 PM
17 KTM+EKM+TSR+
PKD(2)
95 24/07/2020 10.30 AM
18 MLPM+KZD+WYD+
KNR+KSD(2)
95 24/07/2020 2.30 PM