Author: News Desk

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്ന് 5994 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 296901 ആയി. തമിഴ്‌നാട്ടില്‍ മരണനിരക്കും ഉയരുകയാണ്. പുതിയതായി 119 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4927 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6020 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 238638 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 53336 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം പുതിയതായി 993 കൊവിഡ് പോസിറ്റീവ് കേസുകളും 12 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 109117 ആയും മരണസംഖ്യ 2299 ആയും വര്‍ധിച്ചു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

കൊളംബൊ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രജപക്‌സെ സത്യപ്രതിജ്ഞ ചെയ്തു. കൊളംബൊയിലെ പ്രശസ്തമായ ബുദ്ധക്ഷേത്രത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഇത് നാലാം തവണയാണ് രജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്.ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ആകെ 225 സീറ്റുകളാണുള്ളത്. ഇതില്‍ 145 സീറ്റിലും വിജയിച്ചാണ് രജപക്‌സെയുടെ സഹോദന്‍ ഗോതാബയ രജപക്‌സെ നയിക്കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി(എസ്എല്‍പിപി) അധികാരം നിലനിര്‍ത്തിയത്.ഇന്നലെ രാവിലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. കൊറോണക്കിടെ തെരഞ്ഞെടുപ്പ് നടത്തിയ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ശ്രീലങ്ക. നേരത്തെ, രണ്ട് തവണ കൊറോണയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ശ്രീനഗര്‍ : കൊറോണ രോഗികളെ പരിചരിച്ച ഡോക്ടര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ശ്രീനഗര്‍ സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് മിറാണ് മരിച്ചത്. ശ്രീനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം.കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഷെയര്‍ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. സ്രവപരിശോധനയില്‍ രോഗമുള്ളതായി കണ്ടെത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് ഡോക്ടറുടെ ആരോഗ്യനില വഷളായത്.കഴിഞ്ഞ നാല് മാസങ്ങളായി കൊറോണ രോഗികളെ പരിചരിക്കുകയായിരുന്നു അഷ്‌റഫ് . ഇതിനിടെയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ഉരുൾപൊട്ടലിന്റെ തീരാവേദനയിൽ വിതുമ്പുന്ന തോട്ടം മേഖല. 82 പേരാണ് ഒറ്റരാത്രികൊണ്ട് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെട്ടത് ഏതാനും പേർ മണിക്കൂറുകൾ കഴിയുംതോറും മരണസംഖ്യ ഉയരുന്നു. കാണാതായവർക്കായുളള തിരച്ചിൽ ദേശീയ ദുരന്ത നിവാരണ സേന തുടരുകയാണ്. ഈ ദുരന്തക്കാഴ്ചകൾക്കുമുന്നിൽ ചങ്കുളളവർക്കൊക്കെ പിടയ്ക്കും. കരിപ്പൂരിലെ വിമാന അപകടമുഖത്തുനിന്നാണ് പെട്ടിമുടിയിലെ ദുരന്തഭൂമിയിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരെയാണ് രണ്ടിടത്തും കണ്ടത്. കുടുംബത്തിനായി ഗൾഫിലെ മണലാരണ്യത്തിൽ പണിയെടുക്കുന്നവരും അവരുടെ കുടുംബങ്ങളുമാണ് കരിപ്പൂർ അപകടത്തിൽ പൊലിഞ്ഞുപോയത്. തമിഴ്നാട്ടിൽ നിന്നെത്തി പതിറ്റാണ്ടുകളായി മൂന്നാറിന്റെ തോട്ടം മേഖലയിൽ പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളാണ് പെട്ടിമുടിയിൽ ഒറ്റ രാത്രികൊണ്ട് ഇല്ലാതായത്. വിമാനദുരന്തമുണ്ടായ കരിപ്പൂരിൽ മുഖ്യമന്ത്രി പോകേണ്ടതുതന്നെയാണ്. യാതൊരു തർക്കവുമില്ല. എന്നാൽ അതേ പരിഗണന പെട്ടിമുടിയിലെ പാവങ്ങളുടെ കാര്യത്തിലും മുഖ്യമന്ത്രിക്കും സർക്കാരിനും വേണ്ടിയിരുന്നു. രണ്ടിടത്തും മരിച്ചത് മനുഷ്യരാണ്. ആ തിരിച്ചറിവ് വേണമായിരുന്നു. മുഖ്യമന്ത്രി തന്നെ പെട്ടിമുടിയിലെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ വിമർശനം ഒഴിവാക്കാമായിരുന്നു. പെട്ടിമുടിയിലെ ദുരന്തത്തിൽപ്പെട്ടവർക്കുളള സഹായധനം പ്രഖ്യാപിച്ചതിലും മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും വിവേചനം കാട്ടി…

Read More

പത്തനംതിട്ട: പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം കാണാന്‍ എത്തിയ ആളെ പുഴയില്‍ വീണു കാണാതായി. അഴൂര്‍ അമ്മിണിമുക്ക് മാലേത്ത് വീട്ടില്‍ രാജന്‍ പിള്ള (62) ആണ് ഒഴുക്കില്‍ പെട്ടത്. കൊടുന്തറയില്‍ അച്ചന്‍കോവിലാറിന്റെ തീരം ഇടിഞ്ഞാണ് ഇയാളെ കാണാതായത്.ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളപ്പൊക്കം കാണാനെത്തിയപ്പോഴായിരുന്നു അപകടം.തിരച്ചിലിനായി അഗ്‌നിശമന സേനയെത്തിയെങ്കിലും ഒഴുക്കു കൂടുതലായതിനാല്‍ മടങ്ങി.അതിനിടെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പമ്പ ഡാം തുറന്നു. രണ്ട് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്. ബാക്കി നാലെണ്ണം കൂടി ഉടന്‍ ഉയര്‍ത്തും. അതേസമയം ആശങ്ക പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പിബി നൂഹ് അറിയിച്ചു.  https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം: എം വി ശ്രേയാംസ് കുമാറിനെ ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എല്‍ജെഡി നിര്‍വാഹകസമിതി യോഗം തെരഞ്ഞെടുത്തു. ശ്രേയംസ് കുമാര്‍ ഈ പതിമൂന്നിന് പത്രിക നല്‍കും. ലയനം അടഞ്ഞ അധ്യായമല്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും ശ്രേയസ് കുമാര്‍ പറഞ്ഞു.നിലിവലെ രാഷ്ട്രീയപോരിനിടെ പിണറായിയെ പിന്തുണച്ച് ശ്രേയംസ് കുമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇതിനെ അപലപിക്കുന്നു. സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സിയാണ് അന്വേഷിക്കുന്നതെന്നും ചില ഉദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ശ്രേയംസ് കുമാര്‍ വിമര്‍ശിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജനശ്രദ്ധ മാറി നില്‍ക്കുമ്പോഴാണ് പരിസ്ഥിതി നിയമത്തെ മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.. ലാല്‍ വര്‍ഗ്ഗീസ് കല്പകവാടിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് യുഡിഎഫ് തീരുമാനം. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടാണ് ലാല്‍    https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അതിനാല്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഒരു ജില്ലയില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശൂര്‍ പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, ഉത്തര ഒഡിഷയ്ക്കും, ആന്ധ്ര തീരത്തിനടുത്തായിട്ടുമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങളിലായി കേരളത്തില്‍ വിവിധ ഇടങ്ങളിലായി ശക്തമായ മഴ തുടരുകയാണ്. നാളെ പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.          …

Read More

കേരളത്തിൽ  ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു . തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64)…

Read More

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണൊലിച്ചിലിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ മുതൽ കണ്ടെത്തിയത് 16 മൃതദേഹങ്ങൾ. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി. ഇനി 28 പേരെയാണ് കണ്ടെത്താനുള്ളത്. അതിൽ 17 പേരും കുട്ടികളാണ്. അതേസമയം അവശേഷിക്കുന്നവരെ കണ്ടെത്താനായി കഠിന പരിശ്രമം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. 57 പേരടങ്ങുന്ന രണ്ട് എൻഡിആർഎഫ് ടീമും, ഫയർ & റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…

Read More

മൂന്നാര്‍ രാജമല പെട്ടിമുടി അപകടത്തില്‍ ഒരു വനിത ഉള്‍പ്പെടെ വനംവകുപ്പിലെ 6 താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെട്ടതായി വനം മന്ത്രി കെ രാജു. ഇവരുടെ കുടുംബങ്ങള്‍ക്ക് വകുപ്പിന്റെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എത്രപേര്‍ രക്ഷപ്പട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ദുരന്തബാധിതര്‍ക്ക് പ്രാഥമിക ധനസഹായമായിട്ടാണ് സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഇവരുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങള്‍ മന്ത്രിസഭ കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ദുരന്തമേഖലയായ പെട്ടിമുടിയിലെത്തിയ മന്ത്രി മൂന്നാര്‍ ഐബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റിപ്പോർട്ട്‌ കൃഷ്ണ പ്രസാദ് കൊച്ചി                                                                …

Read More