കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അതിനാല്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഒരു ജില്ലയില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശൂര്‍ പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, ഉത്തര ഒഡിഷയ്ക്കും, ആന്ധ്ര തീരത്തിനടുത്തായിട്ടുമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങളിലായി കേരളത്തില്‍ വിവിധ ഇടങ്ങളിലായി ശക്തമായ മഴ തുടരുകയാണ്. നാളെ പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE