ശ്രീനഗര്‍ : കൊറോണ രോഗികളെ പരിചരിച്ച ഡോക്ടര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ശ്രീനഗര്‍ സ്വദേശിയായ മുഹമ്മദ് അഷ്റഫ് മിറാണ് മരിച്ചത്. ശ്രീനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം.കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഷെയര്‍ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. സ്രവപരിശോധനയില്‍ രോഗമുള്ളതായി കണ്ടെത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് ഡോക്ടറുടെ ആരോഗ്യനില വഷളായത്.കഴിഞ്ഞ നാല് മാസങ്ങളായി കൊറോണ രോഗികളെ പരിചരിക്കുകയായിരുന്നു അഷ്റഫ് . ഇതിനിടെയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE