തിരുവനന്തപുരം: എം വി ശ്രേയാംസ് കുമാറിനെ ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എല്‍ജെഡി നിര്‍വാഹകസമിതി യോഗം തെരഞ്ഞെടുത്തു. ശ്രേയംസ് കുമാര്‍ ഈ പതിമൂന്നിന് പത്രിക നല്‍കും. ലയനം അടഞ്ഞ അധ്യായമല്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും ശ്രേയസ് കുമാര്‍ പറഞ്ഞു.നിലിവലെ രാഷ്ട്രീയപോരിനിടെ പിണറായിയെ പിന്തുണച്ച് ശ്രേയംസ് കുമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇതിനെ അപലപിക്കുന്നു. സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സിയാണ് അന്വേഷിക്കുന്നതെന്നും ചില ഉദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ശ്രേയംസ് കുമാര്‍ വിമര്‍ശിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജനശ്രദ്ധ മാറി നില്‍ക്കുമ്പോഴാണ് പരിസ്ഥിതി നിയമത്തെ മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം..
ലാല്‍ വര്‍ഗ്ഗീസ് കല്പകവാടിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് യുഡിഎഫ് തീരുമാനം. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടാണ് ലാല്‍
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE