കൊളംബൊ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രജപക്സെ സത്യപ്രതിജ്ഞ ചെയ്തു. കൊളംബൊയിലെ പ്രശസ്തമായ ബുദ്ധക്ഷേത്രത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഇത് നാലാം തവണയാണ് രജപക്സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്.ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ആകെ 225 സീറ്റുകളാണുള്ളത്. ഇതില്‍ 145 സീറ്റിലും വിജയിച്ചാണ് രജപക്സെയുടെ സഹോദന് ഗോതാബയ രജപക്സെ നയിക്കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി(എസ്എല്‍പിപി) അധികാരം നിലനിര്‍ത്തിയത്.ഇന്നലെ രാവിലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. കൊറോണക്കിടെ തെരഞ്ഞെടുപ്പ് നടത്തിയ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ശ്രീലങ്ക. നേരത്തെ, രണ്ട് തവണ കൊറോണയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE