Author: News Desk

പാലക്കാട്: വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ. ചെറിയ മധു (33) എന്നയാളാണ് മരിച്ചത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പൂട്ടിപ്പോയ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റും. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണ് കേസിലെ പ്രതികൾ. വലിയ മധു വാണ് ഒന്നാം പ്രതി. രാജാക്കാട് സ്വദേശിയായ ഷിബു,ചേർത്തല സ്വദേശിയായ പ്രദീപ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇതിൽ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാലാം പ്രതിയായ ചെറിയ മധു ജീവനൊടുക്കിയത്. പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ പിന്നീട് ഒഴിവാക്കിയിരുന്നു. 2017 ലായിരുന്നു വാളയാറിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്. പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയായിരുന്നു ആദ്യം ആത്മഹത്യ ചെയ്തത്. വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന…

Read More

കൊ​ച്ചി: ഷ​വ​ർ​മ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന്, അ​വ​ശ​നി​ല​യി​ലാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം തീ​ക്കോ​യി മ​ന​ക്കാ​ട്ട് രാ​ഹു​ൽ ഡി. ​നാ​യ​ർ (22) ആ​ണ് മ​രി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ 18-ന് ആണ് സംഭവം. ​മാ​വേ​ലി​പു​രം ലേ ​ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ നി​ന്നും ഓ​ൺ​ലൈ​ൻ വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത് വ​രു​ത്തി​യ ഷ​വ​ർ​മ ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ യു​വാ​വ് അ​വ​ശ​നി​ല​യി​ലാ​യെ​ന്നാ​ണ് ബ​ന്ധു​ക്കൾ പ​രാ​തിയിൽ പറയുന്നത്. എ​ന്നാ​ൽ ഇ​ക്കാ​ര്യം ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ചി​ട്ടി​ല്ല. ബന്ധുക്കൾ നൽകിയ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഹോ​ട്ട​ൽ പൂ​ട്ടി​ച്ചി​രു​ന്നു. ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കെ​തി​രേ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Read More

ന്യൂഡൽഹി: എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം. നിർദേശം എൻസിആർടി പാനൽ ഏകകണ്ഠമായി അംഗീകരിച്ചു. പുരാതന ചരിതമെന്നത് ക്ലാസിക്കൽ ചരിത്രമാകും.. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്തും. മാർത്താണ്ഡ വർമ്മയുടെ ചരിത്രവും പുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും സമിതി ഏകകണ്ഠമായിട്ടാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തതെന്നും സമിതി അധ്യക്ഷൻ സിഐ ഐസക് പറഞ്ഞു.

Read More

മനാമ:  ദുരിതംപേറുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി ബഹ്‌റൈൻ. ഫലസ്തീനികളെ സഹായിക്കായി ബഹ്‌റൈന്റെ ആദ്യ ദുരിതാശ്വാസ ചരക്ക് ഗസ്സയിലേക്ക് അയച്ചു. ഒരു മില്യൺ ഡോളറിന്റെ മാനുഷിക സഹായമാണ് അയച്ചത്. ഗാസയിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ബഹ്‌റൈൻ ദേശീയ സമിതിയാണ് ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ഉപകരണങ്ങൾ, താൽക്കാലിക ഷെൽട്ടറുകൾക്കായി ഉപയോഗിക്കുന്ന അടിയന്തിര സാമഗ്രികൾ എന്നിവ ഉൾപ്പെടുന്ന 40 ടൺ സഹായങ്ങൾ ശേഖരിച്ചത്. https://youtu.be/peo5AUEINso?si=bHXpUHHNQZTjcJAH മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഗാസയിലേക്ക് ആദ്യത്തെ ബഹ്‌റൈൻ സഹായ ഷിപ്പ്‌മെന്റ് അയച്ചത്. ഗാസയിലെ ഫലസ്തീൻ ജനതയ്ക്ക് 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിതരണങ്ങൾ അയച്ചിട്ടുണ്ടെന്ന് റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷൻ സെക്രട്ടറി ജനറൽ മുസ്തഫ അൽ സെയ്ദ് പറഞ്ഞു. ഇന്റർനാഷണൽ റെഡ് ക്രസന്റ്, ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, പലസ്തീൻ റെഡ് ക്രസന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷൻ സഹായം പ്രവർത്തനങ്ങൾ നടത്തുന്നത്. നിരവധി ഷിപ്പ്‌മെന്റുകളും…

Read More

മനാമ: ബഹ്‌റൈനിലും കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. പുലർച്ചെ മുതൽ തന്നെ മാതാപിതാക്കളോടൊപ്പം കുരുന്നുകൾ വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാനായി സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ എത്തിച്ചേർന്നു. ബഹ്‌റൈൻ സമയം പുലർച്ചെ 4.30 മുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ശരത്ത് നേതൃത്വം നൽകി. https://youtu.be/1jMWNROmtX8?si=agfTMjdTTSo2oFO_ പ്രത്യേകമായി സജ്ജീകരിച്ച മണ്ഡപത്തിലിരുന്ന് അക്ഷര തളികയിൽ പരമ്പരാഗത രീതിയിൽ തന്നെ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു. ഒട്ടേറെ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ അക്ഷരങ്ങളുടെ അൽഭുത ലോകത്തേക്ക് കടന്ന കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരവും പ്രായഭേദമന്യേ കുരുന്നുകൾക്ക് സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകി. ചടങ്ങുകൾക്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.

Read More

തൃശ്ശൂര്‍: കൊട്ടേക്കാട് കുന്നത്തുപീടികയിൽ ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോ ജോണിയുടെയും സനയുടെയും മകൻ ജോൺ പോളിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി ഒൻപതോടെ കണ്ടെത്തിയത്. കൊട്ടേക്കാട് സെയ്ന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സൈക്കിളുമായി കുട്ടിയെ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പ്ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. തുറസ്സായി കിടക്കുന്ന ആഴത്തിലുള്ള മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Read More

കൊച്ചി: പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ നടൻ വിനായകനെതിരെ ഉമാ തോമസ് എം.എൽ.എ. ലഹരിക്ക് അടിമയായ വിനായകന്റെ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി നടനെ ജാമ്യത്തിൽ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജിലാണോ’ എന്നും ഉമ തോമസ് ചോദിക്കുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു വിനായകനെതിരെയും അദ്ദേഹത്തിന് സ്റ്റേഷൻ ജാമ്യം നൽകിയതിനെതിരെയുമുള്ള ഉമാ തോമസിന്റെ പ്രതികരണം. ‘‘എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ്…

Read More

ബെയ്ജിങ്: പൊതുവേദിയില്‍നിന്ന് രണ്ടു മാസത്തോളമായി കാണാതായ ചൈനീസ് പ്രതിരോധ മന്ത്രിക്ക് സ്ഥാനചലനം. ചൈനീസ് മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ സ്ഥാനത്തുനിന്നും മാറ്റിയത്. ചൈനീസ് പാർലമെന്റായ നാഷണൽ പിപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് മന്ത്രിസ്ഥാനത്ത് നിന്നും സ്റ്റേറ്റ് കൗൺസിലർ സ്ഥാനത്ത് നിന്നും ലിയെ നീക്കിയത്. എന്തുകൊണ്ടാണ് മന്ത്രിസ്ഥാനത്തുനിന്നും ലിയെ മാറ്റിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പുതിയ പ്രതിരോധ മന്ത്രിയെ  പ്രഖ്യാപിച്ചിട്ടുമില്ല. ഷീ ജിൻ പിങ് മൂന്നാമതും പ്രസിഡന്റായതിന് ശേഷം സ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെ പ്രമുഖനാണ് ലി. വിദേശ കാര്യമന്ത്രി ക്വിൻ ഗാങിനെ കഴിഞ്ഞ ജുലൈയിലാണ് മാറ്റിയത്. ചൈനീസ് പ്രതിരോധ മന്ത്രിയായിരുന്ന ലി ഷാങ്ഫു രണ്ടുമാസത്തോളമായി പൊതുവേദികളില്‍നിന്ന് ഉള്‍പ്പെടെ കാണാനില്ലാത്ത സംഭവം  സാമൂഹിക മാധ്യമങ്ങളിലും പശ്ചാത്യമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. അഴിമതിയാരോപണത്തെതുടര്‍ന്ന് ലി ഷാങ്ഫു അന്വേഷണം നേരിടുകയാണെന്നും മന്ത്രിസ്ഥാനത്തുനിന്നും അധികം വൈകാതെ നീക്കം ചെയ്യുമെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ, ചൈനീസ് പ്രതിരോധ മന്ത്രി വീട്ടുതടങ്കലിലാണോയെന്ന ചോദ്യമുയര്‍ത്തി ജപ്പാനിലെ യു.എസ് സ്ഥാനപതി…

Read More

തിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് വീണാ വിജയൻ നികുതി അടച്ചെന്നത് സിപിഎമ്മിന്റെ ക്യാപ്സൂൾ മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.എം.ആർ.എല്ലും വീണയുടെ കമ്പനിയായ എക്സലോജികുമായുള്ള ഇടപാടിൽ വീണ തയ് ക്കണ്ടി എന്തിനാണ് ജി.എസ്.ടി അടക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. രണ്ട് കമ്പനികൾ തമ്മിലുള്ള നിയമാനുസൃതമായ ഇടപാടാണെന്നാണ് സി.പി.എം സെക്രട്ടറിയേറ്റ് പറഞ്ഞത്. അങ്ങനെയയെങ്കിൽ എന്തുകൊണ്ടാണ് കമ്പനി നികുതി അടക്കാത്തതെന്ന് സി.പി.എം വ്യക്തമാക്കണം. മാസപ്പടിയായി വാങ്ങിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് രേഖയിൽ എവിടെയും പറയുന്നുമില്ല. കൈക്കൂലിക്ക് നികുതി അടക്കാനാവില്ലെന്ന് ഇനിയെങ്കിലും സി.പി.എമ്മുകാർ മനസിലാക്കണം. സി.എം.ആർ.എല്ലിൽ നിന്നും വീണ പണം വാങ്ങിയത് അവരുടെ ജി.എസ്.ടി രജിസ്ട്രേഷന് മുമ്പാണ്. അപ്പോൾ അവർക്ക് അതിന് മുമ്പ് വാങ്ങിയ പണത്തിന് എങ്ങനെയാണ് ജി.എസ്.ടി അടക്കാൻ സാധിക്കുകയെന്ന് മനസിലാകുന്നില്ല. സംസ്ഥാന ധനവകുപ്പ് പിണറായി വിജയന്റെ കൊള്ളക്ക് കുടപിടിക്കുകയാണ്. പാവപ്പെട്ടവരെ നികുതി ഭാരം അടിച്ചേൽപ്പിച്ച് പിഴിയുന്ന ധനവകുപ്പ് കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും വഴിവിട്ട സഹായമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ…

Read More

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പ്പൊട്ടിയ മേഖലയില്‍ നിന്നും ആളുകളെ മാറ്റുന്നു. റവന്യു സംഘം നടത്തിയ പരിശോധനയില്‍ പ്രദേശത്ത് വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യത കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് നിന്നും 25 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. മഴ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത് പ്രദേശത്തെ 25 കുടുംബങ്ങളോട് ബന്ധു വീടുകളിലേക്ക് താമസം മാറാൻ അറിയിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണമാണ് റവന്യു വകുപ്പ് നടത്തുന്നത്. കഴിഞ്ഞ പ്രളയ കാലത്ത് തന്നെ പ്രദേശത്തെ അപകടസാധ്യതാ മേഖലയായി കണക്കാക്കിയിരുന്നു. വൈകിട്ടോടെ ജില്ലയിൽ മഴ കനക്കുമെന്നാണ് വിലയിരുത്തൽ. ഇന്നലെ നെടുങ്കണ്ടം പച്ചടിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരേക്കർ കൃഷിയിടം ഒലിച്ചു പോയിരുന്നു.

Read More