- കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ അമരക്കാർ
- പുലി എത്തുന്നു: നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
- ബഹ്റൈനിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ 120ാം വാർഷികം ആഘോഷത്തിൽ രാജാവിനെ പ്രതിനിധീകരിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് പങ്കെടുത്തു
- സുപ്രീം കോടതി നിലപാട് കടുപ്പിച്ചു: തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കില്ല
- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
Author: News Desk
പത്തനംതിട്ട: വീടിനുള്ളിൽ 52കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. നെടുമണ്‍ ഓണവിള പുത്തന്‍വീട്ടില്‍ അനീഷ് ദത്തനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരനും സുഹൃത്തും പിടിയിലായി. മനോജ് ദത്തന്, ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അനീഷ് ദത്തനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ ശാന്തമ്മയ്ക്കൊപ്പമാണ് അനീഷും മനോജും കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച രാത്രി അനീഷും പ്രതികളും കൂടി മദ്യപിച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ ശാന്തമ്മയാണ് മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്. മദ്യപാനത്തിനിടെ മൂവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ശാന്തമ്മയും മൊഴിനല്‍കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകമെന്ന് സൂചനയുണ്ടായിരുന്നു. തുടർന്ന് മനോജ് ദത്തനെയും ബിനുവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടെ മൂവരും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ പിടിവലിയും നടന്നിരുന്നു. ഈ പിടിവലിക്കിടെ അനീഷ് ദത്തന്റെ തലയിടിച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഹൃദ്രോഗിയായ അനീഷ് അടുത്തിടെയാണ് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് അനീഷിന്റെ ഭാര്യയും മക്കളും ഏറെനാളായി…
കുമരനെല്ലൂര്‍: മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നല്കി മോഷ്ടാവ്. കുമരനല്ലൂരിലാണ് വീട്ടുകാരേയും നാട്ടുകാരേയും ആശ്ചര്യപ്പെടുത്തിയ സംഭവം. മാല വിറ്റുകിട്ടിയ അര ലക്ഷം രൂപയും ഇതിനൊപ്പം ഒരു ക്ഷമാപണക്കത്തും ആരുമറിയാതെ മോഷ്ടാവ് ഉടമയുടെ വീട്ടിലെത്തിച്ച് സ്ഥലംവിട്ടു. കുമരനല്ലൂര്‍ എ.ജെ.ബി സ്കൂളിന് സമീപം താമസിക്കുന്ന മുന്‍ട്രോട്ട് കുഞ്ഞാന്റെ വീട്ടില്‍നിന്നും കഴിഞ്ഞ 19നാണ് മകന് ഷിഹാബിന്റെ മൂന്ന് വയസ്സുകാരിയായ മകളുടെ ഒരു പവനില്‍ അധികം തൂക്കം ഉണ്ടായിരുന്ന മാല നഷ്ടപ്പെട്ടത്. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം മാല കഴുത്തില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി ഉടനെ തിരിച്ചുവന്നു നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്. മാല അന്വേഷിച്ച് വീട്ടുകാര്‍ പലസ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസത്തിനുശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകില്‍ അടുക്കളക്ക് സമീപത്തുവെച്ച് സ്ഥലംവിട്ടത്. മാല വിറ്റു പോയെന്നും നിങ്ങള്‍ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാല്‍…
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 22-ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 22-ന് ഉച്ചയ്ക്ക് 12.30നാണ് ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. ‘വികാരനിർഭരമായ ദിനമാണ് ഇന്ന്. ശ്രീരാമ ജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ എന്റെ വീട്ടിൽ വന്ന് എന്നെ കണ്ടിരുന്നു. അയോധ്യയിലെ രാമ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചു. ജീവിതകാലത്ത് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഏറെ അനുഗ്രഹമായാണ് കാണുന്നത് – മോദി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
മനാമ: 49 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്ന കണ്ണൂർ പാനൂർ കാരയിൽ ശശിധരൻ നാട്ടിൽ നിര്യാതനായി. 70 വയസായിരുന്നു. ബഹ്റൈനിലെ ആദ്യ സൂപ്പർ മാർക്കറ്റായ മർഹബ മാർക്കറ്റിന്റെയും ദുബൈ സൂപ്പർ മാർക്കറ്റിന്റെയും മാനേജർ ആയിരുന്നു. ജുഫയറിലെ ഗോൾഡ് എർത്ത് സൂപ്പർ മാർക്കറ്റിന്റെ മാനേജറായും ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. 2016ലാണ് ശശിധരൻ പ്രവാസം അവസാനിപ്പിച്ചത്. സാമൂഹിക സാംസ്കാരിക പ്രവർത്തകൻ, ശ്രീനാരായണ കൾചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, അലി ബിൻ ഇബ്രാഹിം കമ്പനി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, ശ്രീനാരായണ കൾചറൽ സൊസെറ്റി തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.
ന്യൂഡൽഹി: ഇന്ത്യയിലേക്ക് കനേഡിയൻ പൗരന്മാർക്ക് വ്യാഴാഴ്ച മുതൽ വീസ അനുവദിക്കും. 26 മുതൽ എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നിവ അനുവദിക്കുമെന്നാണ് അറിയിപ്പ്. ഇന്ത്യ–കാനഡ ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ വീസ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. ഇന്ത്യ നയതന്ത്ര സംരക്ഷണം പിൻവലിച്ചതിനെ തുടർന്നായിരുന്നു ഇത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നതിനാലാണ് ഇന്ത്യ വീസ നടപടികൾ നിർത്തിവച്ചിരുന്നത്. സ്ഥിതിഗതികൾ സാധാരണ നിലയിലാവുമ്പോൾ വീസ നടപടികൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇ–വീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിച്ചിരുന്നില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ ലഭിച്ചിരുന്നില്ല. സുരക്ഷാഭീഷണി മൂലം കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണു വീസ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമെന്നാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്.
മനാമ: ബഹ്റൈനിൽ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ നാല് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറന്നു പ്രവർത്തനമാരംഭിക്കുമെന്ന് നെസ്റ്റോ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അർഷദ് ഹാഷിം കെ.പി പറഞ്ഞു. മുഹറഖ്, ബുസൈതീൻ, ഇസ ടൗൺ, അസ്കർ എന്നിവിടങ്ങളിലാണ് പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നത്. ഇവയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി വരുകയാണ്. രാജ്യത്ത് വൻ നിക്ഷേപം നടത്താനാണ് നെസ്റ്റോ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ‘ബഹ്റൈനിൽ പതിനാറാമത്തെയും മിഡിൽ ഈസ്റ്റിൽ നൂറ്റിപ്പതിനേഴാമത്തെയും ഹൈപ്പർമാർക്കറ്റാണ് ഇപ്പോൾ പ്രവർത്തനമാരംഭിച്ചത് . ഇത് ഞങ്ങൾക്ക് അഭിമാനത്തിന്റെ നിമിഷമാണ്’ ഉദ്ഘാടനത്തിന് ശേഷം നെസ്റ്റോ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. ബഹ്റൈനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതുമുതൽ ഭരണാധികാരികളുടേയും ജനങ്ങളുടേയും നിർല്ലോഭമായ പിന്തുണയുണ്ട്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ നൽകിയ പിന്തുണക്ക് നന്ദി പറയുന്നു. ബഹ്റൈൻ ഭരണ നേതൃത്വം നൽകുന്ന പുരോഗതിയുടെ കാഴ്ചപ്പാടിലുള്ള നെസ്റ്റോ ഗ്രൂപ്പിന്റെ ആത്മവിശ്വാസത്തെയാണ് പുതിയ സ്റ്റോർ…
മനാമ: മൾട്ടിനാഷണൽ റീട്ടെയിൽ ശൃംഖലകളുടെ ലോകത്ത് പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പ് തങ്ങളുടെ പുതിയ ശാഖ മനാമ ഹൂറ എക്സിബിഷൻ റോഡിൽ തുറന്നു പ്രവർത്തനമാരംഭിച്ചു. നെസ്റ്റോയുടെ മിഡിൽ ഈസ്റ്റിലെ 117-മത് ഔട്ട്ലെറ്റും ബഹ്റൈനിലെ 16-മത്തെ ഔട്ട്ലെറ്റുമാണ് ഇതോടെ പൊതുജനങ്ങൾക്കായി തുറന്നത്. 50000 ചതുരശ്ര അടി വിസ്തീർണമുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വ്യവസായ വികസന മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് എഫ്.അൽഅലവി ഉദ്ഘാടനം ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ഹസൻ അൽ മദനി, വ്യവസായ വാണിജ്യ മന്ത്രാലയം ഡയറക്ടർ ബദർ ഫരീദ് അൽസാദ്, ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, നാസ് ഗ്രൂപ്പ് ഡയറക്ടർ ആദൽ അബ്ദുല്ല നാസ്, എന്നിവരും മറ്റ് നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു. ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെയാണ് ഒരുക്കിയിട്ടുള്ളത്. ഭൂഗർഭ പാർക്കിംഗിന് പുറമേ, 500 കാറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലവും സുരക്ഷിതവുമായ പാർക്കിംഗ് സൗകര്യം എക്സിബിഷൻ റോഡിന് സമീപം…
LPG 500 രൂപയ്ക്ക്, കുടുംബനാഥയ്ക്ക് പ്രതിവർഷം 10,000 രൂപ; രാജസ്ഥാനിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്
ജയ്പുർ: രാജസ്ഥാനിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഗൃഹലക്ഷ്മി പദ്ധതിപ്രകാരം കുടുംബനാഥയ്ക്ക് വർഷത്തിൽ 10,000 രൂപയും ഒന്നരകോടി കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് പാചകവാതക സിലിണ്ടറും നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോത് പറഞ്ഞു. രാജസ്ഥാനിലെ ജുൻജുനുവിൽ വെച്ച് നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു അശോക് ഗഹ്ലോതിന്റെ പ്രഖ്യാപനം. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് രാജസ്ഥാനിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. നേരത്തെ കോൺഗ്രസിന് വൻ വിജയം നേടിക്കൊടുത്ത കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രചാരണത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത് പ്രിയങ്കാ ഗാന്ധിയായിരുന്നു. രാജസ്ഥാനിൽ വിവിധയിടങ്ങളിൽ പൊതുയോഗങ്ങളിലും റാലികളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നുണ്ട്. ജുൻജുനുവിലെ റാലിയിലും പ്രിയങ്കാ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു.
കണ്ണൂര്‍: പയ്യന്നൂര്‍ കങ്കോലില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാങ്കോല്‍ സ്വദേശി പ്രസന്നയാണ് മരിച്ചത്. ഭര്‍ത്താവ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഷാജി സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുവരും മാറി താമസിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രസന്ന വീട്ടില്‍ തിരിച്ചെത്തിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് കുണ്ടമണ്‍കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരുതംകുഴി സ്വദേശി പ്രശാന്താണ് (38) മരിച്ചത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.രണ്ടാഴ്ച മുന്‍പാണ് ഈയാള് ഈ ബസ്സില്‍ ജോലിക്കായി എത്തിയതെന്ന് മറ്റ് ജീവനക്കാര്‍ പറഞ്ഞു.
