- ‘ജോലി ചെയ്തു, പൈസ തന്നില്ല, ചോദിച്ചപ്പോൾ ഊളൻപാറയിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു’; ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
- പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഡിവൈഎഫ്ഐ നേതാവിന് മൂന്നാമതും പരോൾ
- മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി
- 🔴 കെ എം ബഷീർ കൊലക്കേസ്: 7 വർഷത്തിന് ശേഷം വിചാരണ ആരംഭം; ശ്രീറാം വെങ്കിട്ടരാമൻ മാത്രം പ്രതി
- വിഡി സതീശന് പറഞ്ഞ റിവേഴ്സ് റമിറ്റന്‍സ് എന്താണ്? സ്വപ്ന പദ്ധതി വരും, പ്രവാസികളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
- മാത്യു കുഴൽനാടനെ മന്ത്രിയാക്കിയില്ല; പ്രതിഷേധിച്ച് പ്രമേയം പാസാക്കി യുഡിഎഫ്, പിന്തുണച്ച് ലീഗും കേരള കോൺഗ്രസും
- WMF ബഹ്റൈൻ നാഷണൽ കൗൺസിൽ കാരുണ്യ ഇടപെടൽ | പ്രവാസി മലയാളിക്ക് മടക്കയാത്ര സഹായം
- 🔴അപ്പകച്ചവടം ഇനി ഗോവിന്ദ! 🔴സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്
Author: News Desk
മനാമ: സമസ്ത ബഹ്റൈൻ റഫ ഏരിയ സംഘടിപ്പിച്ച മീലാദ് മീറ്റ് പ്രസിഡന്റ് ബഷീർ ദാരിമിയുടെ അദ്ധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് ഉദ്ഘടനം ചെയ്തു. അലി ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര നേതാക്കളായ മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, നൗഷാദ്, മുസ്തഫ കളത്തിൽ, അബ്ദുൽ മജീദ് ചേലക്കാട്, കെ എം എസ് മൗലവി സൽമാനിയ, അഷ്റഫ് അൻവരി ചേലക്കര, ബഷീർ ഫൈസി ഉമ്മുൽ ഹസ്സം, ശംസുദ്ധീൻ ഫൈസി ജിദാലി, ഉമൈർ വടകര, (SKSSF പ്രസിഡൻ്റ്) ഇസ്മായിൽ ഗുദൈബിയ, ശറഫുദ്ധീൻ മാരായ മംഗലം മുഹറക്, ആസ്റ്റർ എം ടി ഷാനവാസ്, ലുലു റിഫ എംഡി നസീർ, ഉസ്മാൻ ടിപ്പ് ടോപ് എന്നിവർ പങ്കെടുത്തു. ഹംസ അൻവരി മോളുർ, വി എം കുഞ്ഞു മൊയ്തീൻ ഹാജി, മുജീബ് നാദാപുരം, അനസ് നാട്ടുകൽ,ഇസ്മായിൽ മൗലവി,അബ്ദുള്ള നടുക്കണ്ടി, മുഹമ്മദ് സി കെ, അസീസ്, അഷ്റഫ് കുറ്റിയിൽ, മുബീൻ, അബു…
ന്യൂഡല്‍ഹി: എഡ്യൂ ടെക് കമ്പനിയായ ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഗോയല്‍ രാജിവെച്ചു. 2022 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് രാജി. അജയ് ഗോയല്‍ വേദാന്ത കമ്പനിയിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചതായി ബൈജൂസിന്റെ പ്രസ്താവനയില്‍ പറയുന്നു. വ്യവസായ പ്രമുഖനായ പ്രദീപ് കനകിയയെ കമ്പനിയുടെ മുതിര്‍ന്ന ഉപദേശകനായി നിയമിച്ചു. കൂടാതെ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഫിനാന്‍സ് വിഭാഗം പ്രസിഡന്റ് നിതിന്‍ ഗൊലാനിക്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറിന്റെ അധിക ചുമതല നല്‍കിയതായും ബൈജൂസ് അറിയിച്ചു. ‘മൂന്ന് മാസത്തിനുള്ളില്‍ 2022 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചതിന് സ്ഥാപകരോടും സഹപ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുന്നു. ചുമതലയില്‍ ഇരുന്നത് ഹ്രസ്വ കാലയളവാണെങ്കിലും തന്നെ പിന്തുച്ചവരെ ഞാന്‍ അഭിനന്ദിക്കുന്നു,’- ഗോയല്‍ പറഞ്ഞു.
മനാമ: ഒരു മാസക്കാലമായി തിരുനബി (സ്വ) സ്നേഹം, സമത്വം, സഹിഷ്ണുത എന്ന പ്രമേയത്തിൽ വിവിധ പരിപാടികളോടെ സമസ്ത ബഹ്റൈൻ മനാമ ഏരിയ ആചരിച്ചു വരുന്ന ഹുബ്ബുൽ ഹബീബ് മീലാദ് കാമ്പയിന്റെ സമാപന പൊതുസമ്മേളനം മനാമ പാകിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ പ്രൗഢമായി സമാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ കലാപരിപാടികളും, ദഫ് പ്രദർശനവും, സ്കൗട്ട് , ഫ്ലവർ ഷോയും, വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു. പരിപാടിയിൽ സമസ്ത ബഹ്റൈൻ വൈസ് : പ്രസിഡന്റെ ഹാഫിള് ശറഫുദ്ധീൻ മൗലവി അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ ജന: സെക്രട്ടറി എസ് എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം നിർവഹിച്ചു. സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളായ സയ്യിദ് യാസർ ജിഫ്രി, നൗശാദ് എസ്.കെ, ഹംസ അൻവരി മോളൂർ, കെ.എം.എസ് മൗലവി, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, അബ്ദുൽ മജീദ് ചോലക്കോട്, കളത്തിൽ മുസ്തഫ എന്നിവർ സംസാരിച്ചു. ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ്, സമസ്ത ബഹ്റൈൻ ഏരിയ നേതാക്കളും…
മനാമ: മുൻ കേരള മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകി വരുന്ന വിദ്യാഭ്യാസ സാംസ് കാരിക നവോഥാന നായകർക്കുള്ള ഈ വർഷത്തെ അവാർഡ് സി എച്ചിന്റെ ജീവചരിത്രം എഴുതിയ പ്രമുഖ എഴുത്തുകാരനും ഗ്രന്ഥകാരനുമായ എം സി ഇബ്രാഹിം (വടകര) അർഹനായി. കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സമ്മേളനത്തിൽ കെഎംസിസി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്ത്രി പത്രവുമാണ് അവാർഡ് ജേതാവിന് സമ്മാനിക്കുക. സുബൈർ ഹുദവിയാണ് കഴിഞ്ഞ വർഷത്തെ വിദ്യാഭ്യാസ പുരസ്കാര ജേതാവ്.
മനാമ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ പിന്നോക്ക സമുദായത്തിലെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച നവോഥാന നായകനായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് തിരൂർ മുൻസിപ്പൽ പ്രസിഡന്റും പ്രഗത്ഭ പ്രസംഗികനുമായ ഹസീം ചെമ്പ്ര പറഞ്ഞു. കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഹാളിൽ വെച്ച് നടത്തിയ സി എച്ച് അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകി പ്രവർത്തിച്ച സി എച്ചിന്റെ ജീവിതം വരച്ചു കാണിക്കുകയായിരുന്നു പ്രസംഗത്തിലുടനീളം. സി എച്ചിന്റെ കാലഘട്ടത്തിൽ അദ്ദേഹത്തെ കണ്ടിട്ടില്ലാത്ത അദ്ദേഹത്തെ ശ്രവിച്ചിട്ടില്ലാത്ത ആളുകളെ മുഴുവൻ അദ്ദേഹത്തിന്റെ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു ഹസീം ചെമ്പ്ര. കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. കെഎംസിസി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്തു. പൊരുതുന്ന ഫലസ്തീനികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് കേരള സംസ്ഥാന ജംഇയത്തുൽ ഉലമ കോഴിക്കോട്…
കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത 75 വയസുകാരിക്കാണ് ദുരനുഭവം ഏല്‍ക്കേണ്ടി വന്നത്. സമീപത്തെ സിസി ടിവിയില്‍ നിന്ന് വയോധികയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദാണ് പ്രതിയെന്ന് മനസിലാകുന്നത്. കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊട്ടിയത്തെ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികയെ മര്‍ദ്ദിച്ച ശേഷം 500 മീറ്റര്‍ അകലേക്ക് എടുത്തു കൊണ്ടുപോകുകയും അവിടെ വച്ച് മര്‍ദിക്കുകയുമായിരുന്നു. അര്‍ധനഗ്നയായി രക്തത്തില്‍ കുളിച്ചു കിടന്ന വയോധികയെ രാവിലെ ആറ് മണിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തനിക്ക് ഉണ്ടായത് ദുരനുഭവം ആണെന്നും പ്രതിയെ വേഗത്തില്‍ പിടികൂടണമെന്നും വയോധിക പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി റിഷീദിനെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വർഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷയാചിക്കുന്ന വയോധികയ്ക്ക് നേരെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ. ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നെയ്യാറ്റിന്‍കരയില്‍ അരമണിക്കൂറിനെട പെയ്തത് 38 മില്ലിലിറ്റര്‍ മഴയാണ്. അതേസമയം ശക്തമായ മഴ കണക്കിലെടുത്ത് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കൊല്ലം∙ വീടിനു സമീപത്തെ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിക്കായിരുന്നു അപകടം. ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മതിലിനും മണ്ണിനും അടിയിലായ ആമിനയെ അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. അബ്ദുൽ ഗഫൂർ ആണ് ആമിനയുടെ ഭർത്താവ്. മക്കൾ: സൈദലി, ആലിയ, അലീന
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകളിൽ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകുന്നത്തിനായി എത്തിച്ചേർന്ന പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന് ബഹ്റൈൻ അന്താരാഷ്ട വിമാനത്താവളത്തിൽ സ്വീകരണം നൽകി. ജി.എസ്.എസ് പ്രസിഡണ്ട്, സെക്രട്ടറി, മറ്റു ഭാരവാഹികൾ, അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 4 30 മുതൽ സൊസൈറ്റി ആസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ നടക്കും. പ്രായഭേദമന്യേ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സംഗീതത്തിന്റെ സപ്തസ്വരങ്ങൾ കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജനറൽ സെക്രട്ടറി ബിനുരാജ് (3988 2437) മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് (3434 7514) എന്റർടൈം സെക്രട്ടറി ബിനുമോൻ (3641 5481) എന്നിവരുമായി ബന്ധപ്പെടാം.
മനാമ: അൽ ഫുർഖാൻ മദ്റസ അവാർഡ് സെറിമണി സംഘടിപ്പിച്ചു. അഞ്ചാം തരം വിജയികൾക്കുള്ള സർട്ടിഫിക്കറ്റും അവാർഡും കെജി മുതൽ നാലാംതരം വരെയുള്ള ഒന്ന് രണ്ട് മൂന്ന് റാങ്കുകൾ നേടിയ നാൽപതോളം വിദ്യാർത്ഥികൾക്കുമുള്ള ട്രോഫി വിതരണവുമാണ് മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച അവാർഡ് സെറിമണിയിൽ വിതരണം ചെയ്തത്. കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷമായി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന അൽ ഫുർഖാൻ മദ്റസ വിദ്യാർത്ഥികളായിരുന്ന പലരും ഇപ്പോൾ ബഹ്റൈനിൽ തന്നെ ഉന്നത ജോലി ചെയ്യുന്നവരായിട്ടുണ്ടെന്നും ധാർമ്മിക വിദ്യാഭ്യാസരംഗത്തെ അൽ ഫുർഖാൻ മദ്റസയുടെ സേവനങ്ങൾ പൂർവ്വോപരി നല്ല നിലയിൽ തുടരുമെന്നും പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം അഭിപ്രായപ്പെട്ടു. അഞ്ചാം തരത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് ഷൈഖ് ഡോ: അബ്ദുല്ലാ അബ്ദുൽ ഹമീദ് വിതരണം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫികറ്റുകൾ പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം, കെജി സെക്ഷൻ മുതൽ നാലാം തരം വരെയുള്ള വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളുമാണ് വിതരണം ചെയ്തത്.…
