Author: News Desk

ന്യൂയോർക്ക്: എഴുപത്തിനാലാം കേരളപ്പിറവിയോടനുബന്ധിച്ചു കേരളാ സോഷ്യൽ ഡയലോഗ് എന്ന സീരിസിൽ അമേരിക്കയിലെ കലാസാംസ്കാരിക സംഘടനയായ ആർട്ട് ലൗവേർസ് ഓഫ് അമേരിക്ക (അല) നിരവധി പരിപാടികൾ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടത്തുന്നു. ഈ സീരിസിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കും. അല ഒരുക്കുന്ന ഈ കേരള സോഷ്യൽ ഡയലോഗ്സ് എന്ന സീരിസിന്റെ ഉത്‌ഘാടനം ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് എം ബി രാജേഷ് (മുൻ എം.പി പാലക്കാട്) നിർവഹിക്കും. തുടർന്ന് കേരള ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ എന്ന ആദ്യ സെഷനിൽ ഡോക്ടർ മാളവിക ബിന്നി സംസാരിക്കുന്നു. നാട്ടുരാജാക്കന്മാർക്കും , പോർട്ടുഗീസ് , ബ്രിട്ടീഷ് അധിനിവേശങ്ങൾക്കും മുൻപുള്ളൊരു കേരളവും അത് രൂപപ്പെട്ടതിനെക്കുറിച്ചും വിവിധ സംസ്കാരങ്ങളുടെ കടന്നുവരവിനെക്കുറിച്ചും ഡോ. മാളവിക ചരിത്ര വസ്തുതകൾ മുൻനിർത്തി സംസാരിക്കുന്നതായിരിക്കും. ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് സമകാലിക മാദ്ധ്യമ രംഗത്തെപറ്റിയുള്ള ചർച്ചയായ “ദി ഫോർത്ത്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ടും പ്രഖ്യാപിച്ചു. കാസർകോട്ടും നാളെ യെലോ അലർട്ട്. ഈ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത വേണമെന്നു ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Read More

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 72 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 706 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 71,75,881 പേര്‍ക്കാണ് രോഗം ബാധിച്ചത്. എട്ട് ലക്ഷത്തി 8,38,729 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. എന്നാൽ രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കടന്നു. 62,27,295 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ 1,09,856 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം 10,73,014 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Read More

വടക്കാഞ്ചേരി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചു. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെന്റ് വെഞ്ചേഴ്‌സിനുമെതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്.അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി തയ്യാറായില്ല. ജസ്റ്റിസ് വി.ജി. അരുൺ ആണ് വിധി പറഞ്ഞത്. വിദേശസഹായ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ.) ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിയമപരമായി നിലനിൽക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു.

Read More

തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇത്തവണ 119 ചിത്രങ്ങളാണ് അവാർഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. 2019ൽ നിർമ്മിച്ച ചിത്രങ്ങൾക്കാണ് പുരസ്കാരം. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് സാഹചര്യത്തെ തുടർന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാർവതി (ഉയരെ), രജിഷ വിജയൻ (ജൂൺ, ഫൈനൽസ്), അന്ന ബെൻ (ഹെലൻ, കുമ്പളങ്ങി നൈറ്റ്‌സ്), മഞ്ജു വാര്യർ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകൾ അവസാന നിമിഷം വരെയും…

Read More

മനാമ: റിഫാ കാമ്പസ്സിലെ മേൽകൂരയിലെ ചോർച്ച ഇസാ ടൗൺ ക്യാമ്പസിന്റെ മതിലിൽ പിന്നെയും പെയിന്റ് അടിച്ചാൽ തീരുമോ ? ഇന്തൃന്‍ സ്കൂളിലെ ഇപ്പോള്‍ കാലാവധി തീരാറായ  ഭരണ സമിതിയുടെ കഴിവു കേടും ഇച്ഛാശക്തിയില്ലായ്മയും സ്വജനപക്ഷ താല്‍പരൃങ്ങള്‍ക്ക് വേണ്ടിയുള്ള കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകളുമാണ്  ഇന്തൃന്‍ സ്കൂളിന്‍റെ  ഇന്നത്തെ ശോചനീയാവസ്ഥക്ക് കാരണമെന്ന് യു.പി.പി പത്രകുറിപ്പിലൂടെ ആരോപിച്ചു.  ആറ് വര്‍ഷം സമയമുണ്ടായിട്ടും കമ്മിറ്റിയംഗങ്ങള്‍ തമ്മിലുള്ള  തൊഴുത്തില്‍ കുത്തും പടലപിണക്കങ്ങളും ചര്‍ച്ച ചെയ്യാനല്ലാതെ വികസനമെന്ന പേരില്‍ ഒരു മൂത്രപ്പുര പോലും പണിയാനാകാത്തവര്‍ സ്വന്തം അസഹിഷ്ണുത കൊണ്ട് മാത്രമാണ് പ്രതിപക്ഷത്തിന്‍റേയും  മുന്‍ കമ്മറ്റിയുടേയും മാതൃകാ പരമായ പ്രവര്‍ത്തനങ്ങളെ അസതൃ പ്രസ്താവനകളിലൂടെ കുറ്റപ്പെടുത്തി സ്കൂളിനെ സ്വയം അപകീര്‍ത്തിപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് യു.പി.പി. ഭാരവാഹികള്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ നിന്നും കുട്ടികളെ പുറത്താക്കിയതിനെതിരെ യു.പി.പി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികളേയും ക്ളാ  സ്സിലിരുത്തേണ്ടി വന്ന ജാളൃം മറക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ വിളിച്ചു…

Read More

മനാമ: നാസർ ബിൻ ഹമദ് പ്രീമിയർ ലീഗിന്റെ ഈ സീസണിന്റെ സമാപന ചടങ്ങ് ഇസ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്നു. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് നാസർ ബിൻ ഹമദ് പ്രീമിയർ ലീഗ് ചടങ്ങ് നടന്നത്. https://youtu.be/LEsZHueBB_Q ചടങ്ങിൽ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷൻ (ബി‌എഫ്‌എ) ചെയർമാൻ ഷെയ്ഖ് അലി ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ലീഗിലെ ചാമ്പ്യൻമാരായ ദി ഹിദ്ദ് ടീമിന് ട്രോഫി കൈമാറി. ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് വൈസ് ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ എച്ച് എച്ച് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. എല്ലാ…

Read More

മനാമ: ബഹ്‌റൈൻ സർക്കാർ സ്കൂളുകൾ ഓൺലൈൻ പഠനത്തിലൂടെ പുതിയ അധ്യയന വർഷം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈൻ പഠനങ്ങൾക്കായി വലിയ ശ്രമങ്ങളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ ജോയിന്റ് സപ്പോർട്ട് സെന്റർ വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി സന്ദർശിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പാഠ ഷെഡ്യൂളുകൾ, പ്രവർത്തനങ്ങൾ, ചർച്ചാ സെഷനുകൾ, റെക്കോർഡുചെയ്‌ത ടിവി പാഠങ്ങൾ എന്നിവ വിദ്യാഭ്യാസ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യും. യൂട്യൂബ് ചാനലുകൾക്ക് പുറമെ ക്ലാസുകൾ അനുസരിച്ച് വിഭജിക്കുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക തികവോടെ പഠനം മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കും. രക്ഷിതാക്കൾക്ക് ഭാരമാകാത്ത രീതിയിൽ ടൈംടേബിൾ നൽകാനും മന്ത്രി നിർദ്ദേശിച്ചു. രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ സെപ്റ്റംബറിൽ തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. കുട്ടികൾക്ക് സുരക്ഷിതമായി പഠനമൊരുക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ക്ലാസുകൾ മാത്രം ആരംഭിച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് താത്കാലികമായി അടച്ചു. കഴിഞ്ഞ ആഴ്ചയാണ് കോൺസുലേറ്റ് അടച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കഴിഞ്ഞ മാസവും കോൺസുലേറ്റ് രണ്ടാഴ്ച അടച്ചിട്ടിരുന്നു. സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ വിദേശ പൗരന്മാരായ ഉദ്യോഗസ്ഥർ നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ വീസാ സ്റ്റാമ്പിംഗ് ഉൾപ്പെടെയുള്ള കോൺസുലേറ്റ് നടപടികൾ ഭാഗികമായി നിലച്ചിരിക്കുകയാണ്. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ ക്രമക്കേട് കേസിലും യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ ആരോപണം ഉയർന്നിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച മുൻകരുതൽ നടപടികൾ ലംഘിച്ച് മതപരമായ ചടങ്ങിൽ പങ്കെടുത്ത 29 പേരെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരിൽ ഒരാൾക്ക് കോവിഡ് ബാധയുണ്ടായിരുന്നതായി സ്‌ഥിരീകരിച്ചു. രോഗബാധിതനായ വ്യക്തിയെ ഉടൻ തന്നെ ക്വാറന്റൈനിലേക്ക് മാറ്റാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അയാളുമായി നേരിട്ട് ബന്ധപ്പെട്ട പത്ത് പേരെ വീട്ടു നിരീക്ഷണത്തിൽ നിൽക്കാനും നിർദ്ദേശിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അതേസമയം, സമ്മേളനങ്ങൾ സംഘടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നിയമവിരുദ്ധമായ ഒത്തുചേരലുകൾക്ക് നേതൃത്വം കൊടുത്ത എല്ലാ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ചീഫ് പ്രോസിക്യൂട്ടർ അഹമ്മദ് അൽ-ഗതം ​​വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

Read More