Author: News Desk

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുളള കണ്ടമ്പട്ടിയിൽ 20 മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹത്തിന് ജീവൻവെച്ചു. 70 വയസുളള ബാലസുബ്രഹ്മണ്യ കുമാറാണ് ജീവിതത്തിലേക്ക് തിരിച്ചെ ത്തിയത്. ഇദ്ദേഹം മരിച്ചെന്ന് എന്ന് കരുതി സഹോദരൻ ശരവണൻ ഫ്രീസർ കമ്പനിയിലേക്ക് വിളിച്ച് ഒരു ഫ്രീസർ ആവശ്യപ്പെടുകയും, വൈകീട്ട് നാലുമണിയോടെയാണ് ഫ്രീസറിൽ വയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസർ തിരികെ വാങ്ങാൻ എത്തിയ ജീവനക്കാരാണ് മൃതദേഹത്തിന് അനക്കം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. 70കാരന്റെ കുടുംബക്കാർക്ക് മാനസിക പ്രശ്‌നങ്ങൾ ഉളളതായി സംശയമുണ്ട്.

Read More

സ്വന്തം കുഞ്ഞുങ്ങളെ പിച്ചിച്ചീന്തി കെട്ടിത്തൂക്കിയവർ തെളിവുകൾക്കും സാക്ഷികൾക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന കോടതിയിലൂടെ രക്ഷപെടുമ്പോൾ, മനസ്സാക്ഷിയുടെ കോടതിയിൽ മക്കൾക്ക് നീതി നടപ്പാക്കാനായി പ്രതികളുടെ രണ്ടുപേരുടെയും ജീവൻ എടുത്ത അച്ഛന്റെ കഥയാണ് “ഇരുമ്പ്” എന്ന ചിത്രം. https://youtu.be/LlfOgwZvax4 20 ഓളം ഇന്റർനാഷണൽ ഫെസ്റ്റിവലിൽ അംഗീകാരം ഒപ്പം മികച്ച നടൻ, മികച്ച ചിത്രം അങ്ങനെ അംഗീകാരങ്ങളുടെ നിറവിൽ ഇരുമ്പു. ഒടുവിൽ ന്യൂ യോർക്ക് ഫിലിം ഫെസ്റ്റിവലിലും സെലക്ഷൻ കിട്ടി.മാനവ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

Read More

കോഴിക്കോട് : ഉപജില്ല കലോത്സവത്തിനിടെ സ്കൂൾവിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ച സംഭവത്തിൽ കാരമൂല പനയങ്കണ്ടിവീട്ടിൽ ഷാജഹാൻ (44), പൂല്ലാളൂർ പാറന്നൂർ കാമ്പ്രവീട്ടിൽ ഷൈജൽ (32) എന്നി അധ്യാപകർ കോടതിയിൽ കിഴടങ്ങി. 2019 ഒക്ടോബർമാസത്തിൽ തലക്കുളത്തൂരിൽ നടന്ന ചേവായൂർ സബ് ജില്ലാ കലോത്സവത്തിനിടെ പീഡിപ്പിച്ചെന്ന് കാണിച്ചാണ് വിദ്യാർഥിയുടെ അമ്മ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് കേസെടുത്തിരുന്നു.

Read More

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് രജനികാന്ത് നേരത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നതാണ്. കോവിഡ് വ്യാപനത്തിന് മുൻപുതന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നതായി രജനിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. അതുകൊണ്ടു തന്നെ വിജയദശമി ദിനത്തിൽ സൂപ്പർതാരം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിക്ക് തമിഴ്നാട്ടിൽ വഴിതുറക്കുന്നതാകും രജനിയുടെ പാർട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Read More

ന്യൂഡൽഹി: ഗാന്ധി കുടുംബം സ്വയം നിർമ്മിച്ച കുമിളകളിൽ നിന്നും പുറത്തു വരണം. ഇല്ലെങ്കിൽ കോൺഗ്രസ് പരാജയപ്പെടും. രാജ്യം ഭരിക്കുന്നത് കോൺഗ്രസ് മറന്നേക്കൂ. എക്കാലവും പ്രതിപക്ഷത്ത് ഉണ്ടാകുമെന്ന തെറ്റായ പ്രതീക്ഷയിലാണ് കോൺഗ്രസ് ജീവിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു കോൺഗ്രസിനെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും രൂക്ഷ വിമർശനവും നടത്തിയത്. എന്തുകൊണ്ടാണ് ആളുകൾ പാർട്ടി വിടുന്നതെന്ന് ചിന്തിക്കാനോ, പരിശോധിക്കാനോ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.

Read More

കടയ്ക്കൽ: മിതൃമ്മല ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനും സ്റ്റുഡന്റസ് പോലീസ് സി .പി .ഒ യുമായ എം .എൻ ലിജു അന്തരിച്ചു. ജില്ലയിലെ മികച്ച സേവനത്തിനു കേരളാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കടക്കൽ വെള്ളാർവട്ടം സ്വദേശിയായിരുന്നു. ഒക്ടോബര് ഏഴിന് ഗവണ്മെന്റ് സർവീസിൽ പത്തു വര്ഷം തികച്ചിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്.

Read More

തിരുവനന്തപുരം : യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരുന്ന കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു ‌പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

മനാമ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 25 മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കും. തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അധ്യാപക അനധ്യാപക ജീവനക്കാർ ഒക്ടോബർ 11 മുതൽ പ്രവർത്തനമാരംഭിച്ചു. അതിനു രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പൊതുവിദ്യാലയങ്ങൾക്കും പുനരധിവാസ കേന്ദ്രങ്ങൾക്കും 2020-2021 അധ്യയനവർഷം സംബന്ധിച്ച് കിരീടാവകാശിയും പ്രഥമ ഡെപ്യൂട്ടി കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് തീരുമാനം. എല്ലാ പ്രായത്തിലുമുള്ള ഭിന്നശേഷിക്കാരുടെ അക്കാദമിക് നേട്ടങ്ങൾ ഉറപ്പുവരുത്താൻ ശ്രമിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും വിദ്യാർത്ഥികളുടെ സുരക്ഷയും ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: സ്തനാർബുദ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ (ഡബ്ള്യു.ഐ.എസ്.ബി) “പിങ്ക് ഗാലറി” എന്ന പേരിൽ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ മാസത്തിൽ നടത്തുന്ന എക്സിബിഷനായി അനുയോജ്യമായ അടികുറുപ്പോടുകൂടി പിങ്ക് നിറത്തിലുള്ള ചിത്രങ്ങൾ ആണ് അയക്കേണ്ടത്. ഒരാൾക്ക് പരമാവധി 3 ചിത്രങ്ങൾ അയക്കാം. ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നും പരിഗണിക്കപ്പെടുന്ന ചിത്രങ്ങൾ ഡബ്ള്യു.ഐ.എസ്.ബിയുടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുo. ചിത്രങ്ങൾ 36047200 ൽ വാട്‍സ്ആപ് ചെയ്യുക. ഒക്ടോബർ 20 വരെയാണ് പ്രദർശനം നടത്തുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സ്ത്രീകളുടെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും, അവർക്ക് പ്രചോദനം നൽകുന്നതിനും വേണ്ടി രണ്ടു സ്ത്രീകൾ ചേർന്ന് തുടങ്ങിയ കൂട്ടായ്മ ആണ് വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സാധ്യതകൾ തിരിച്ചറിയുകയും,സ്റ്റേ അറ്റ് ഹോം പ്രൊജക്റ്റകളുടെ ഭാഗമായി ഓൺലൈൻ മത്സരങ്ങളും വെബീനറുകളും മറ്റും ഡബ്ള്യു.ഐ.എസ്.ബി നടത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39062720 ൽ ബന്ധപ്പെടുക.

Read More

മനാമ: രാഷ്ട്ര പിതാവിന്റെ നൂറ്റി അമ്പതാം ജന്മദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഉപന്ന്യാസ രചനാ മത്സരത്തില്‍ യൂണിവേഴ്സിറ്റി വിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ കണ്ണൂര്‍ വാരം സ്വദേശി മുഹമ്മദ് ജസീറിനെ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി അനുമോദിച്ചു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രവർത്തക സമിതി, സന്നദ്ധസേവന വിഭാഗമായ വിഖായ എന്നിവയുടെ സജീവ അംഗമായ ജസീര്‍, ബഹ്റൈന്‍ യൂണിവേഴ്സിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി സി.പി.നസീര്‍-ജസീല ദന്പതികളുടെ രണ്ടാമത്തെ മകനാണ്. “ആധുനിക ലോകത്ത് മഹാത്മാ ഗാന്ധിയുടെ പ്രസക്തി ” എന്ന വിഷയത്തിലായിരുന്നു ഇന്ത്യന്‍ എംബസിയുടെ  ഉപന്ന്യാസ രചനാ മത്സരം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മനാമയിലെ സമസ്ത ബഹ്റൈന്‍  കേന്ദ്ര ആസ്ഥാനത്ത്  നടന്ന ചടങ്ങില്‍ ആക്ടിഗ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ജസീറിന് മൊമന്റോ നല്‍കി. ഹാഫിള് ശറഫുദ്ദീൻ മൗലവി, മുസ്തഫ കളത്തിൽ, അബ്ദുൽ മജീദ്, നവാസ് കുണ്ടറ, അബ്ദുൽ റസ്സാഖ് എന്നിവർ പങ്കെടുത്തു.

Read More