- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
Author: News Desk
കോഴിക്കോട്: കോഴിക്കോട് കണ്ണംപറമ്പില്‍ നൈനാൻ വളപ്പിലെ ഫര്‍ണീച്ചര്‍ നിർമാണ യൂണിറ്റിന് തീപിടിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് എത്തി ഒന്നേകാൽ മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിന്റെ രണ്ട് ഭാഗത്ത് തീപിടിത്തമുണ്ടായി. ഗോഡൗണിന് മുകളില്‍ ഇതര തൊഴിലാളികള്‍ താമസിച്ചിരുന്ന ഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായത്. തീ കണ്ട് തൊഴിലാളികൾ പുറത്തേക്ക് ഓടിയതിനാൽ ആളപായമില്ല. കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. ഗോഡൗണിന്റെ മുകള്‍ ഭാഗവും അവിടെ ഉണ്ടായിരുന്ന ഫർണീച്ചറുകളും കത്തി നശിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമകൾ പറഞ്ഞു.
കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷിയും മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി എൻ മഹേഷിന് പ്രത്യേക ദൂതൻ മുഖേന ഹൈക്കോടതി നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു. നറുക്കെടുപ്പിൽ രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂർവ്വമായിരിക്കില്ല എങ്കിലും അക്കാര്യം വസ്തുതയാണെന്നും ഹൈക്കോടതി വാക്കാൽ പരാമർശം നടത്തി. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടില്ലെന്നും നോട്ടീസിന് നിർദേശം നൽകിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങൾ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നറുക്കെടുപ്പ് സമയത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് കോടതി ചാനൽ ദൃശ്യങ്ങളും സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചത്. തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങൾ തിരുവിതാംകൂർ ദേവസ്വം…
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 11 ഇടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് തീവ്രമായ മഴ കണക്കിലെടുത്ത് ഇടുക്കി, കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് 11 ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട ഇടുക്കി എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുളള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കന്‍ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍ / വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീനഫലമായി അടുത്ത ഏഴു ദിവസം സംസ്ഥാനത്ത് മഴക്ക് സാധ്യതയുണ്ട്. നവംബര്‍ 6 വരെ…
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കോട്ടത്തറ സ്വദേശികളായ ശ്രീനാഥ്-മീനാക്ഷി ദമ്പതികളുടെ 10 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം നടന്നത്. തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരണപ്പെട്ടത്.പ്രസവിക്കുന്ന സമയത്ത് ഏകദേശം ഒരു കിലോ 800 ഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം. അതിന് ശേഷം വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയ്ക്ക് അനക്കമില്ലാതാകുകയും ഉടൻ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. ദൈവത്തെ പ്രീതിപ്പെടുത്താൻ വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വെഞ്ഞാറമൂട്: കീഴായിക്കൊണം പെട്രോൽ പമ്പിന് സമീപം ടൂവീലറുകൾ കൂട്ടിയിച്ച് അപകടത്തിൽ ഒരു മരണം. നെല്ലനാട് പന്തപ്ലാവിക്കൊണം നടത്തരികത്ത് വീട്ടിൽ ബാബു, പ്രേമ ദമ്പതികളുടെ മകൻ അനന്തു (19) മരണപ്പെട്ടു .വാമനപുരം അമ്പലംമുക്ക് ഭാഗത്തു നിന്നും വെഞ്ഞാറമൂട്ടിലേക്ക് കടയ്ക്കൽ സ്വദേശിയായ സുഹൃത്തമായി സ്കൂട്ടിൽ പോവുകയായിരുന്ന അനന്തു എതിർഭാഗത്തു നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് കാരേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു .വെഞ്ഞാറമൂട് തവാനി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു
ന്യൂഡല്‍ഹി: ഹൈക്കോടതി വില്‍പ്പന തടഞ്ഞതിനെ തുടര്‍ന്ന് ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. അരവണ എങ്ങനെ നശിപ്പിക്കക്കണമെന്നും എവിടെ വെച്ച് നശിപ്പിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും തീരുമാനിക്കാം. ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് ശബരിമലയില്‍ കെട്ടിക്കിടക്കുന്നത്. 6.65 ലക്ഷം ടിന് അരവണയാണ് കെട്ടിക്കിടക്കുന്നത്. ഏതാണ്ട് ഏഴ് കോടിയുടെ നഷ്ടം ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി. ഗിരിയും അഭിഭാഷകന് പി.എസ്. സുധീറും ചൂണ്ടിക്കാട്ടി. ജനുവരി മുതല്‍ ഈ അരവണ ടിന്നുകള്‍ ശബരിമലയിലെ വിവിധ ഗോഡൗണുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ…
‘കെ. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം’; പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന കാര്യം മുസ്ലീം ലീഗ് ചർച്ച ചെയ്ത് തീരുമാനിക്കും
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയെ വിമർശിച്ചു ലീഗ് നേതാക്കൾ. സിപിഎം ഫലസ്തീൻ റാലിയിൽ പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്. അടുത്ത ജന്മത്തിൽ പട്ടിയാകണമെന്നു കരുതി ഇപ്പോൾ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു കെ. സുധാകരൻ പറഞ്ഞത്. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യു.ഡി.എഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നും സുധാകരൻ പറഞ്ഞു. എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഇത് പലതവണ പറഞ്ഞതാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്ന് അറിയില്ല. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെ നേതൃത്വം അത് പരിശോധിക്കണമെന്നും പി.എം.എ.സലാം പറഞ്ഞു. ഫലസ്തീൻ വിഷയം ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല, മനുഷ്യാവകാശ പ്രശ്നമാണെന്നും അത് യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും സലാം വ്യക്തമാക്കി. ഇ.ടി മുഹമ്മദ് ബഷീറിന്റെ പറഞ്ഞതിനോടുള്ള സലാമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഇ.ടി ഞങ്ങളുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കൂടിയാലോചിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തത്. പാർട്ടിയുടെ പൊതു…
സി.പി.എമ്മിന്റെ പലസ്തീന് റാലിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ലീഗ് ആലോചന നടത്തിയിട്ടില്ല; MK മുനീര്‍
തിരുവനന്തപുരം: സി.പി.എമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി. ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണ് എന്ന് തനിക്ക് അറിയില്ലെന്നും എം.കെ. മുനീര്‍. പലസ്തീന് വിഷയത്തില്‍, യു.ഡി.എഫ്. എന്നുള്ള നിലയ്ക്കുമല്ല ഓരോ പ്രസ്ഥാനവും അവരുടേതായിട്ടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണ്, മുനീര്‍ കൂട്ടിച്ചേര്‍ത്തു. നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എത്നിക് ക്ലീന്‍സിങ് ആണെന്നും മുനീര്‍ പറഞ്ഞു. ഈ എത്നിക് ക്ലീന്‍സിങ് എന്നു പറയുന്നത് മനുഷ്യാവകാശത്തിന്റെ പക്ഷത്തുനിന്ന് എതിര്‍ക്കപ്പെടേണ്ട ഒരു കാര്യമാണ്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍, സത്യത്തില്‍ അതിനെ അപലപിക്കേണ്ടത് ഓരോ മനുഷ്യപക്ഷത്ത് നില്ക്കുന്ന ആളുകളുടെയും ഉത്തരവാദിത്തമാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
പാലക്കാട്: പട്ടാമ്പി കരിമ്പനക്കടവില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടലൂര്‍ സ്വദേശി മുസ്തഫയെയാണ് പോലീസ് പിടികൂടിയത്. പട്ടാമ്പി കൊണ്ടൂര്‍ക്കര സ്വദേശി പറമ്പില്‍ അന്‍സാര്‍ (25) വ്യാഴാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ മുസ്തഫയാണ് തന്നെ കുത്തിയതെന്ന് മരിക്കുംമുമ്പ് ആശുപത്രിയിലെ നേഴ്സിനോട് അന്‍സര്‍ പറഞ്ഞുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. മുസ്തഫയുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി തൃശ്ശൂര്‍ വടക്കഞ്ചേരിയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ മുസ്തഫയുടെ ഷര്‍ട്ടില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തുവരുകയാണ്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കണ്ണന്നൂരിനടുത്ത് കരിമ്പനക്കടവില്‍വച്ചാണ് അന്‍സാറിന് കഴുത്തില്‍ വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍സാര്‍ വാഹനങ്ങള്‍ക്ക് കൈ കാണിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തൃത്താല പോലീസെത്തി നടത്തിയ പരിശോധനയില്‍ സംഭവം നടന്ന സ്ഥലത്തെ ചെടികളിലും വഴിയിലും രക്തക്കറ കണ്ടെത്തിയിരുന്നു. തൃത്താല കരിമ്പനക്കടവില്‍ വിദേശമദ്യവില്പനശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇവിടെ ഉപേക്ഷിച്ച…
