- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്ഹി എയര് ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന് ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്നാഷണല് ഖുറാന് അവാര്ഡ്: ബഹ്റൈന് മൂന്നാം സ്ഥാനം
Author: Starvision News Desk
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാലു മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31ന് രാവിലെ 10 മണി മുതൽ നടക്കും.മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു (ജൂലൈ രണ്ട്) മുതൽ നിലവിൽ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ( sec.kerala.gov.in ) ലഭ്യമാണ്. ജില്ലാ…
മനാമ: ലോകത്തെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് ഉരുക്കുശാലയായ അലുമിനിയം ബഹ്‌റൈൻ (ആൽബ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ (ബി.എസ്.സി) 2024ലെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് നേടി. കഴിഞ്ഞ വർഷത്തെ ആൽബയുടെ അസാധാരണമായ സുരക്ഷാ റെക്കോർഡ് അംഗീകരിച്ചുകൊണ്ടാണ് അവാർഡ്. ബ്രിട്ടനിലെ ഇൻ്റർകോണ്ടിനെൻ്റൽ ലണ്ടൻ പാർക്ക് ലെയ്ൻ ഹോട്ടലിൽ നടന്ന ബി.എസ്.സിയുടെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് ഗാല ഡിന്നറിലാണ് അവാർഡ് സമ്മാനിച്ചത്. ആൽബയുടെ മെഡിക്കൽ അഡ്മിനിസ്‌ട്രേഷൻ മേധാവി സൈനബ് ഹസൻ്റെ സാന്നിധ്യത്തിൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ സി.ഇ.ഒ. മൈക്കൽ റോബിൻസണിൽനിന്ന് ആൽബയുടെ സീനിയർ സേഫ്റ്റി ആൻഡ് ഹെൽത്ത് മാനേജർ നെസാർ ഹമീദ് അംഗീകാരം ഏറ്റുവാങ്ങി. ആൽബയിൽ സുരക്ഷ ഒരു മുൻഗണന മാത്രമല്ല, അത് കൂട്ടുത്തരവാദിത്തം കൂടിയാണെന്നും ടീം വർക്കും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതുമടക്കമുള്ള അടിസ്ഥാനപരമായ ഒരു ശക്തമായ സുരക്ഷാ സംസ്കാരം സ്ഥാപനത്തിലുടനീളം ഉണ്ടെന്നും ആൽബയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലി അൽ ബഖാലി പറഞ്ഞു. 2014 മുതൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൽനിന്ന് ആൽബയ്ക്ക് ആകെ 11…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. മാന്നാർ സ്വദേശിയായ കലയെയാണ് (20) വർഷങ്ങൾക്ക് മുൻപ് കാണാതായത്. രണ്ട് മാസങ്ങൾക്ക് മുൻപ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം നടത്തിയത്. സംഭവത്തിൽ നാല് പേരെ പൊലീസ്അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ ചേര്‍ന്ന് കലയെ കൊന്ന് കുഴിച്ച് മൂടിയെന്നായിരുന്നു രഹസ്യവിവരം. പിടിയിലായവർ യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.അഞ്ചാമത്തെ പ്രതിക്കായുളള അന്വേഷണം തുടർന്ന പൊലീസ് വിവരം പുറത്തറിയിച്ചിരുന്നില്ല. ഇതുവരെയായിട്ടും അഞ്ചാമനെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കല താമസിച്ചിരുന്ന സ്ഥലത്തുത്തന്നെ കൊന്ന് കുഴിച്ച് മൂടിയെന്നും വിവരമുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം സംഭവം നടന്നെന്ന് സംശയിക്കുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തും.
ബാര്‍ബഡോസ്: നായകനെന്ന നിലയില്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ തോല്‍വി, മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ അടുത്ത തോല്‍വി. രോഹിത് ശര്‍മ ഒടുവില്‍ നെഞ്ചുവിരിച്ച് നിന്നു. ടി20 ലോകകപ്പ് കിരീടം അയാള്‍ തന്റെ ഹൃദയത്തോടു ചേര്‍ത്തു. കിരീട നേട്ടത്തില്‍ നായകന്‍ വൈകാരികമായി തന്നെ പ്രതികരിച്ചു. വിജയത്തിന്റെ ഓരോ സെക്കന്‍ഡും താന്‍ ഇപ്പോള്‍ ആസ്വദിക്കുകയാണെന്നു രോഹിത് പറയുന്നു. ലോകകപ്പ് വിജയത്തിനു ശേഷം ട്രോഫിയുമായി രോഹിതിന്റെ ഫോട്ടോ ഷൂട്ട്. ബ്രിഡ്ജ്ടൗണിലെ ബീച്ചിലായിരുന്നു ഫോട്ടോ ഷൂട്ട്. അതിനിടെയാണ് ബിസിസിഐ ടിവിയോട് നായകന്‍ മനസ് തുറന്നത്. ‘ഇതിപ്പോഴും യാഥാര്‍ഥ്യമാണെന്നു ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. എല്ലാം ഒരു സ്വപ്‌നം പോലെ തന്നെ നില്‍ക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ശരിയായി ഉറങ്ങാന്‍ എനിക്കു സാധിച്ചിട്ടില്ല. ശരിയാണ്. പക്ഷേ ഉറങ്ങാന്‍ ഇനിയും സമയമുണ്ടല്ലോ. ഈ നിമിഷം, കടന്നു പോകുന്ന ഓരോ മിനിറ്റും പരമാവധി ആസ്വദിക്കുകയാണ്. കളി അസാനിച്ച ആ സെക്കന്‍ഡ് എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും മികച്ച…
കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാൾ സംഭവശേഷം ഓടി രക്ഷപ്പെട്ടു. രാവിലെ 7.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ (APAB) യുടെ നേതൃത്വത്തിൽ പ്രവാസി സഹോദരങ്ങൾക്കായി നോർക്ക സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും, പ്രവാസി ID കാർഡ്, ക്ഷേമനിധി എന്നിവയുടെ രജിസ്ട്രേഷനും മനാമ അൽഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽവെച്ച് നടന്നു. നിരവധി പ്രവാസി മലയാളികൾ പങ്കെടുത്ത പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത് നിർവ്വഹിച്ചു. പ്രതിഭ നോർക്ക ഹെൽപ് ഡസ്ക് കൺവീനർ പ്രദീപൻ വടവന്നൂർ ക്ലാസുകൾക്ക് നേത്യത്വം നൽകി. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, ചാരിറ്റി കോർഡിനേറ്റർ ജോർജ്ജ് അമ്പലപ്പുഴ ആമുഖ പ്രഭാഷണവും, അൽഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരേലാൽ ആശംസയും, വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ നന്ദിയും അറിയിച്ചു. പ്രവാസി ക്ഷേമനിധിയുടെ ആദ്യ അംഗത്വ കാർഡ് പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്തിൽ നിന്നും അൽഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരേലാൽ ഏറ്റുവാങ്ങി. ക്ലാസ്സുകൾ നയിച്ച പ്രദീപൻ വടവന്നൂറിന് ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് APAB യുടെ ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ്…
മനാമ: ജൂൺ 23 മുതൽ 29 വരെയുള്ള കാലയളവിൽ ബഹ്റൈനിലാകമാനം 817 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ഇതിൽ 62 നിയമലംഘകരായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. 141 നിയമലംഘകരെ നാടുകടത്തി. പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), ഗവർണറേറ്റുകളിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റുകൾ, സെൻസെൻസ് എൻഫോഴ്സ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയാണ് പരിശോധനകളിൽ പങ്കെടുത്ത മറ്റു സർക്കാർ സ്ഥാപനങ്ങൾ. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങളോ പ്രവർത്തനങ്ങളോ തടയുന്നതിന് സർക്കാർ ഏജൻസികളുമായുള്ള സംയുക്ത ഏകോപനം തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.
കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സ് വാങ്ങിയ സ്വകാര്യ കമ്പനി അധികൃതരെ അവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടുകാരും സംരക്ഷണ സമിതിയും. കമ്പനി അധികൃതർ കോംപ്ലക്സ് സന്ദര്‍ശിക്കാനെത്തുമെന്നറിഞ്ഞാണ് പ്രതിഷേധവുമായി നൂറിലധികം പേർ രംഗത്തെത്തിത്. 300 കോടി രൂപയോളം വിലമതിക്കുന്ന സ്റ്റീല്‍ കോംപ്ലക്സ് 25 കോടി രൂപയ്ക്കാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയതെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് പ്രതിഷേധം. കോംപ്ലക്സിനുള്ളിൽ പ്രവേശിക്കാൻ പോലീസ് ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. കമ്പനി അധികൃതർ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. സംഘർഷസാധ്യത കണക്കിലെടുത്ത് സന്ദർശനം മാറ്റിവെക്കുകയാണെന്ന് അറിയുന്നു. കാനറാ ബാങ്കില്‍നിന്ന് 2013ല്‍ എടുത്ത 45 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് പൊതുമേഖലയിലെ സ്റ്റീല്‍ കോംപ്ലക്സ് പ്രതിസന്ധിയിലായത്. ഒടുവില്‍ ഛത്തീസ്ഗഡിലെ ഔട്ട്സോഴ്സിങ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. കഴിഞ്ഞ ഏഴിന് കമ്പനി പ്രതിനിധികള്‍ സ്റ്റീല്‍ കോംപ്ലക്സ് സന്ദര്‍ശിക്കാനെത്തിയെങ്കിലും സമരസമിതിയുടെ പ്രതിഷേധം കാരണം അകത്തു കടക്കാനായില്ല. കമ്പനി പ്രതിനിധികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് വീണ്ടും…
മുഹറഖ്: മുഹറഖിലെ അൽ ഹിലാൽ ഹോസ്പിറ്റൽ അന്തർദേശീയ യോഗ ദിനം ആഘോഷിച്ചു. ഇതിൻ്റെ ഭാഗമായി ഇഷ യോഗ ഫൗണ്ടേഷൻ്റെയും ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റിൻ്റെയും സഹകരണത്തോടെ യോഗ ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഹിലാൽ ബാൾറൂമിൽ നടന്ന യോഗ ക്യാമ്പിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 40ലേറെ പേർ പങ്കെടുത്തു. ഇഷ യോഗ ഫൗണ്ടേഷൻ മാർഗനിർദ്ദേശം നൽകി.
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്? കെട്ടിക്കിടക്കുന്ന ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുള്ള ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക്…