Author: Starvision News Desk

കൊച്ചി: യെമനിലെ ജയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ നിമിഷ പ്രിയയുടെ അമ്മക്ക് പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ്‌ നിർദേശം. 11 വർഷത്തിന് ശേഷമായിരിക്കും അമ്മ നിമിഷ പ്രിയയെ കാണുക. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ആരംഭിക്കേണ്ടത്.

Read More

ഒറ്റപ്പാലം: മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്.ആര്‍.കെ. നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ലക്കിടി മുളഞ്ഞൂരില്‍ മന്ദത്ത്കാവ്പറമ്പില്‍ രമ(39)യുടെ കഴുത്തില്‍ നിന്ന് രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പിടിച്ചുപറിച്ച കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 18-ന് ഉച്ചക്ക് 12 മണിയോടെ ലക്കിടി മന്ദത്ത്കാവിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം വാഴക്കൃഷിയുള്ള കൃഷിയിടത്തിലേക്ക് നടന്നുപോവുകയായിരുന്നു രമ. സ്‌കൂട്ടറിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു. പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കുകയും വേഗത്തില്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു.

Read More

ബത്തേരി: കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ വെല്ലുവിളിച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം.ഷാജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. കേസെടുത്താൽ കണ്ണൂരിൽ നടന്ന മറ്റു ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്. ബിജെപിയെക്കാൾ വലിയ ഭീതിയാണു പിണറായി വിജയൻ സൃഷ്ടിക്കുന്നത്. കരിമണൽ കേസുമായി ബന്ധപ്പെട്ട് ‘പിവി’ താനല്ല എന്നാണ് പിണറായി പറഞ്ഞത്. എന്നാൽ വീണ തന്റെ മകളല്ല എന്നു പറഞ്ഞിട്ടില്ല. വീണയ്‌ക്കെതിരെ ആരോപണം ഉയർന്നപ്പോൾ അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടോ?. മകനെതിരെ ആരോപണം വന്നപ്പോൾ സിബിഐക്ക് കത്തെഴുതിയ ആളാണ് മുൻ സിപിഎം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. അധികം വൈകാതെ വീണയെ അറസ്റ്റ് ചെയ്യും. അപ്പോൾ ന്യായം പറയരുത്. പത്മജ ബിജെപിയിലേക്കു…

Read More

പാലക്കാട്: പാലക്കാട് കുത്തനൂരിൽ സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് (65) മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വീടിന് സമീപത്ത് മരിച്ചനിലയിൽ ഹരിദാസനെ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റിരുന്നു. സൂര്യാതപമേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.

Read More

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിനായി ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ തയാറാക്കിയ ആറ്റിങ്ങലിന്‍റെ വികസനരേഖ ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ കുമ്മനം രാജശേഖരന് നൽകി പ്രകാശനം ചെയ്തു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പുറത്തിറക്കിയ കരട് രേഖയിൽ പൊതുജനാഭിപ്രായം കൂടി ഉൾപ്പെടുത്തിയാണ് അന്തിമരേഖ പ്രസിദ്ധീകരിച്ചത്. അറബിക്കടൽ മുതൽ പശ്ചിമഘട്ടം വരെ പടർന്ന് കിടക്കുന്ന മണ്ഡലത്തിന് വേണ്ടി വിവിധതലങ്ങളിലുള്ള വികസന പദ്ധതികളാണ് കരട് രേഖയിൽ പരാമർശിക്കുന്നത്. ഒരു മണ്ഡലത്തിനായി ഒരു സങ്കൽപ്പ പത്രമെന്നത് സന്തോഷം നൽകുന്ന കാര്യമെന്നും മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ പ്രതിപക്ഷത്തിരിക്കുന്ന എംപിയല്ല ഭരണപക്ഷത്തിരിക്കുന്ന എംപിയേയാണ് തെരഞ്ഞെടുക്കേണ്ടത് എന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കടലും കായലും വനവും ചേരുന്ന മണ്ഡലത്തിന്‍റെ സ്വഭാവ സവിശേഷതകൾ ആഴത്തിൽ ഉൾക്കൊള്ളുന്ന വികസനരേഖ, വിവിധ തലത്തിലുള്ളവരുമായി കൂടിയാലോചിച്ച് തയാറാക്കിയതെന്ന് വി.മുരളീധരൻ പറഞ്ഞു. റോഡ് വികസനം, റെയില്‍വികസനം, കുടിവെള്ളം, ആരോഗ്യമേഖല, കാര്‍ഷിക മേഖല, വിദ്യാഭ്യാസം – തൊഴില്‍, വ്യാപാരി–വ്യവസായ മേഖല, യുവജനക്ഷേമം– കായികം, വിനോദസഞ്ചാരം– പരിസ്ഥിതിസംരക്ഷണം തുടങ്ങി…

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജനങ്ങളിൽ പകയും വെറുപ്പും സൃഷ്ടിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനും അതുവഴി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് മോദി ശ്രമിച്ചത്, ഒരു വിഭാഗത്തെ മുഴുവൻ രാജ്യത്തെ പ്രധാനമന്ത്രി തന്നെ അധിക്ഷേപിച്ചത് ഹീനവും അപകടകരവുമായ നടപടിയാണ്. പ്രധാനമന്ത്രിയുടെ കുറ്റകരമായ ഈ നടപടിക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ കേസ്സെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടു.

Read More

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്ക്കു പകരമായി വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാം. 13 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. വോട്ടര്‍ ഐഡി കാര്‍ഡ് (ഇ.പി.ഐ.സി) കൂടാതെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, യൂണിക് ഡിസ്എബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) കാര്‍ഡ്, സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റോഫീസ് പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എന്‍.പി.ആര്‍. സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ രേഖ, എം.പി./എം.എല്‍.എ./എം.എല്‍.സി.ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് പോളിംഗ് സ്റ്റേഷനില്‍ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകള്‍. തെരഞ്ഞെടുപ്പ് അധികൃതര്‍ നല്‍കിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടര്‍ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടില്ല.

Read More

കൊച്ചി: ഡൊമനിക് മാർട്ടിനെ പ്രതിയാക്കി കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് ‌യാഹോവ സാക്ഷികളുടെ കൺവെൻഷനിടെ സംറ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരുക്കേറ്റിരുന്നു. സംഭവം നടന്ന അന്നുതന്നെ പ്രതി ഡൊമനിക് മാർട്ടിൻ കീഴടങ്ങിയിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ പ്രൊഫെഷണൽ ഫുട്‍ബോൾ ടീമായ അൽമിനാർ എഫ് സി ജനറൽ ബോഡി മീറ്റിംഗ് ഉമ്മുൽഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു, 2024 വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് ചെയർമാനായ ക്ലബിന്റെ പ്രെസിഡന്റായി നിയാസ് തെയ്യനെയും ജനറൽ സെക്രട്ടറി ആയി മുസ്തഫ, വൈസ് പ്രെസിഡന്റായി മജീദ്, അജ്മൽ എന്നിവരെ തിരഞ്ഞെടുത്തു . ജോയിന്റ് സെക്രട്ടറിമാരായി ഹംസ,ഫായിസ് എന്നിവരും ട്രെഷറർ സ്ഥാനത്തേക്ക് അരുണും നിയമിതനായി . ക്ലബ്ബിന്റെ അഡ്വൈസറി ബോർഡിലേക്ക് ബാങ്കോക്ക് റെസ്റ്റോറന്റ്ഷംസുദീൻ, BDMA ചീഫ്മാസ്റ്റർഷാമിർഖാൻ , അമോഹ ഹിളർ, ,മെഹ്‌റൂഫ് എന്നിവർ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടു. ടീം മാനേജർ സ്ഥാനം കൈവരിക്കുന്നത് അർഷാദ്. ടീമിന്റെ എക്സികുട്ടീവ് അംഗങ്ങൾ , മീഡിയ , പ്രാക്ടീസ് കോഓർഡിനേഷൻ തസ്‌കിതകൾക്കുള്ള സ്ഥാനങ്ങളിലേക്കുംഅംഗങ്ങളെ തിരഞ്ഞെടുത്തു .പ്രസ്തുത പരിപാടിയിൽ അരുൺ സ്വാഗതവും നന്ദി ദിൽഷാബും നിർവഹിച്ചു . തുടർന്ന് അടുത്ത മാസം പങ്കെടുക്കാനിരിക്കുന്ന മീഡിയ വൺടൂർണമെന്റ്സാധ്യതകളും ,ഭാവിയിൽക്ലബ്നടത്താനിരിക്കുന്നസാമൂഹ്യ സേവന പ്രവർത്തനങ്ങളെ കുറിച്ചും ജനറൽ ബോഡിയിൽ സംബന്ധിച്ചു . വരാനിരിക്കുന്ന ടൂർണമെന്റുകളിൽ…

Read More

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷിനെതിരെയും മറ്റൊരാൾക്കെതിരെയുമാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതിനു അഞ്ചോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Read More