- വിനോദസഞ്ചാര നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പുതിയ ശിക്ഷാ നടപടികൾ ശക്തമാക്കും
- പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാർക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി
- ബസുടമയെ മർദിച്ച സംഭവം; CITU നേതാവ് അജയൻ ബസുടമയോടും കോടതിയോടുംമാപ്പ് അപേക്ഷിച്ചു
- തടിപ്പും ചുവപ്പും വേദനയും, ആലുവയിൽ 39കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 15 സെ.മീ. നീളമുള്ള വിര!
- എയർഗൺ കൊണ്ട് സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം, ഇരുവർക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നു നാട്ടുകാർ
- കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതെന്ന് അറസ്റ്റിലായ റോബിൻ ജോർജ്
- പരക്കെ മഴ; 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം
- മുഖ്യമന്ത്രിയെ കണ്ട് എം.കെ കണ്ണൻ; കൂടിക്കാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ്
Author: Starvision News Desk
ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം. സ്ഥലത്ത് മൊബൈൽ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയർ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്. ചാർജ് ചെയ്ത് കൊണ്ട് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ. നെഹ്റു ട്രോഫി വള്ളംകളിയില്‍ സര്‍ക്കാരിന്റെ വാക്കും കേട്ട് സ്വന്തം പോക്കറ്റില്‍ നിന്നും കടംവാങ്ങിയും പണം മുടക്കി പങ്കെടുത്ത ബോട്ട് ക്ലബ്ബുകളെയും ചുണ്ടന്‍വള്ളങ്ങളെയും വഞ്ചിച്ച് സര്‍ക്കാര്‍. ഒരു കോടി രൂപയുടെ ഗ്രാന്‍റോ ബോണസോ മല്‍സരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും നൽകിയിട്ടില്ല. ആകെ നല്‍കിയത് ഒരു ലക്ഷം രൂപയുടെ അഡ്വാന്‍സ് മാത്രമാണ്. തുഴച്ചിലുകാര്‍ക്ക് വേതനം പോലും നൽകാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ്ല് ഉടമകള്‍ ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ബാക്കിയുള്ള മല്‍സരങ്ങളിൽ ബഹിഷ്ക്കരിക്കുന്ന കാര്യം തീരുമാനിക്കാന്‍ ഉടൻ യോഗം ചേരും. ഒരു കോടി രൂപയാണ് ഗ്രാന്റ് ഇനത്തിൽ ക്ലബ് ഉടമകൾക്ക് നൽകാനുള്ളത്. ഓഗസ്റ്റ് 12നാണ് പുന്നമടയിലെ കായല്‍പ്പരപ്പുകളെ ഇളക്കി മറിച്ച് ആവേശം വാനോളമുയര്‍ത്തി നെഹ്റു ട്രോഫി ജലമേള നടന്നത് കഴിഞ്ഞ. ആഘോഷമെല്ലാം കഴിഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മടങ്ങിപ്പോയി.എന്നാൽ പണം മുടക്കിയ ക്ലബ് ഉടമകളെ സര്‍ക്കാർ ഇത് വരെ തിരിഞ്ഞു നോക്കിയിട്ടില്ല. വള്ളംകളി സംഘാടകരായ എൻടിബിആർ…
ചണ്ഡീഗഢ്: കോൺഗ്രസ് എം.എൽ.എൽ ശുഖ്പാൽ സിങ് ഖൈറയെ ലഹരിക്കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പഴയ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇന്ന് പുലർച്ചെയോടെ ചണ്ഡീഗഢിലെ വീട്ടിൽ ജലാൽബാദ് പോലീസ് നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. രാഷ്ട്രീയ പ്രേരിതമായി കേസ് ആണെന്ന് ഖൈറ ആരോപിച്ചു. എം.എൽ.എയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എട്ട് വർഷം മുമ്പുള്ള ലഹരിക്കേസിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത് എന്ന് ശുഖ്പാൽ സിങ് ഖൈറയുടെ ഫെയ്സ്ബുക്കിൽ പേജിൽ പങ്കുവെച്ച ദൃശ്യങ്ങൾക്ക് അടിക്കുറിപ്പായി മകൻ മെഹ്താബ് സിങ് ഖൈറ കുറിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലാണ് അറസ്റ്റ് എന്നും കുറിപ്പിൽ ആരോപിക്കുന്നുണ്ട്.
മലപ്പുറം: ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് കോഴ നല്‍കിയ വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഓഗസ്റ്റ് 17-ന് അറിയിച്ചിരുന്നതായി പരാതിക്കാരന്റെ സുഹൃത്തും സി.പി.ഐ. വിദ്യാര്‍ഥി സംഘടനയുടെ നേതാവുമായിരുന്ന കെ.പി. ബാസിത്. എസ്.എം.എസ്. മുഖേന പരാതി നല്‍കുന്ന കാര്യം അഖില്‍ മാത്യുവിനെ അറിയിച്ചിരുന്നു. നേരിട്ട് പരാതി പറയാന്‍ മന്ത്രിയുടെ ഓഫീസില്‍ പോയതിന്റെ ചിത്രങ്ങള്‍ ബാസിത് പുറത്തുവിട്ടു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ. സജീവ് അടക്കമുള്ളവരെ പരാതി ബോധിപ്പിച്ചുവെന്നും ബാസിത് പറയുന്നു. പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്തായ ബാസിത് എ.ഐ.എസ്.എഫ്. മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റാണ്. തട്ടിപ്പുനടന്നുവെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ബാസിത്, ആരോപണവിധേയനായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അഖിലിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമില്ലാതായതോടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി അറിയിക്കാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം എസ്.എം.എസായി അഖില്‍ മാത്യുവിനെ അറിയിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടടക്കം ബാസിത് പുറത്തുവിട്ടു. മന്ത്രിയുടെ ഓഫീസിലെത്തിയ ബാസിത് പേഴ്‌സണ്‍ സെക്രട്ടറി കെ. സജീവിനോട്…
കൊച്ചി: അട്ടപ്പാടി മധുകേസില്‍നിന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ.പി. സതീശന്‍ പിന്‍മാറി. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.കുടുംബത്തിന് സ്വീകാര്യനല്ലാത്തതുകൊണ്ട് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.കേസില്‍നിന്ന് പിന്‍മാറുകയാണെന്ന് കോടതിയെ അറിയിച്ചതായി പിന്നീട് കെ.പി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മധു കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കെ.പി. സതീശന്‍റെ പിന്‍മാറ്റം. വിവാദങ്ങള്‍ എന്താണെന്ന് അറിയില്ലെന്നും മധുവിന് നീതി ലഭിച്ചില്ലെന്ന തോന്നലിൽ ആണ് കേസ് ഏറ്റെടുത്തതെന്നും കെ.പി. സതീശന്‍ പറഞ്ഞു. ഫയൽ പരിശോധിച്ചപ്പോൾ തന്നെ ചില പാളിച്ചകൾ കണ്ടെത്തിയിരുന്നു. അഞ്ച് പ്രതികൾക്ക് എങ്കിലും ജീവപര്യന്തം ശിക്ഷ ലഭിക്കേണ്ടത് ആയിരുന്നു. അഭിഭാഷക വൃത്തിയിൽ 50 വർഷം പൂർത്തിയാക്കി. വിവാദങ്ങൾ മാനസികമയി ബുദ്ധിമുട്ട് ഉണ്ടാക്കി. മധുവിന് സർക്കാർ സഹായവും പുറത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചു. എന്നാൽ ആ തുക എവിടെ എന്ന് ഇപ്പോൾ വ്യക്തത ഇല്ല. കുടുംബം വായ്പ എടുക്കേണ്ട അവസ്ഥ എത്തിയെന്നും ഇതെങ്ങനെ എന്ന് പരിശോധിക്കണമെന്നും കെ.പി. സതീശന്‍ പറഞ്ഞു. വാളയാര്‍ കേസിലും സിബിഐ…
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എൻഎച്ച്എം ഡോക്ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ മെഡിക്കൽ ഓഫീസറയി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്‌ദാനം ചെയ്‌തത്. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കി. 5 ലക്ഷം രൂപ ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ ആരോപിക്കുന്നു. എന്നാൽ ആരോപണം അഖിൽ മാത്യു നിഷേധിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ വന്‍മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭയമാണ് സിപിഐഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോള്‍ വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സിപിഐഎം നേതൃത്വം ഒന്നാകെ. ഇരകളായ സാധാരണ മനുഷ്യരുടെ കൂടെയല്ല സിപിഐഎമ്മും സര്‍ക്കാരും. നിക്ഷേപകരെ കവര്‍ച്ച ചെയ്ത കൊള്ളക്കാര്‍ക്കൊപ്പമാണവര്‍. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും നിക്ഷേപക ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. കൊള്ളക്കാരെ സംരക്ഷിച്ച് ഇ.ഡിയുടെ വരവിന് അവസരം ഒരുക്കിക്കൊടുത്ത സിപിഐഎമ്മും സര്‍ക്കാരും കേരളത്തിന്റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്. ഭരണത്തുടര്‍ച്ചയുടെ ഹുങ്കില്‍ നിയമവിരുദ്ധമായതൊക്കെയും ചെയ്തു കൂട്ടിയതിന്റെ പരിണിത ഫലമാണ് സിപിഐഎം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. നേതാക്കള്‍ ബാങ്ക് കൊള്ളയടിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നിക്ഷേപകരെയാണ് നിങ്ങള്‍ ദുരിതത്തിലാക്കിയതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കരുവന്നൂരിലും കണ്ടലയിലും ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനുള്ള…
ഉജ്ജയിന്‍: ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലഞ്ഞു. പക്ഷെ ആരും സഹായിക്കാൻ തയ്യാറായില്ല. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. വീടുകള്‍ തോറും കയറിയിറങ്ങി പെണ്‍കുട്ടി സഹായത്തിനായി കേഴുന്ന ദൃശ്യം സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. ആളുകൾ പെണ്‍കുട്ടിയെ തുറിച്ചുനോക്കുകയാണ് ചെയ്തത്. ആരും സഹായിക്കാൻ തയ്യാറായില്ല. ചിലരാകട്ടെ പെണ്‍കുട്ടിയെ ആട്ടിയോടിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്‌നഗർ റോഡിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പെൺകുട്ടി ഒടുവിൽ ഒരു ആശ്രമത്തിലെത്തി. അവിടെയുള്ള സന്യാസി ധരിക്കാന്‍ വസ്ത്രം നല്‍കി. അദ്ദേഹം ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. അവൾക്ക് രക്തം ദാനം ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നു. ആരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോക്സോ നിയമ പ്രകാരം കേസ്…
മനാമ: 2023-ന്റെ ആദ്യ പകുതിയിൽ 500,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ ബഹ്‌റൈൻ സന്ദർശിച്ചു. മുൻ വർഷം ഇതേ കാലയളവിലെ 270,000 നെ അപേക്ഷിച്ച് 87% വർധനയാണ് രേഖപ്പെടുത്തിയത് . ബഹ്‌റൈൻ-ഇന്ത്യ സൊസൈറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. https://youtu.be/5mLvoVt8qWM?si=YwNFrfM2VIhcmrrc&t=147 2023 സെപ്തംബർ പകുതി വരെ, എംബസി മൊത്തം 3,904 വിസകൾ അനുവദിച്ചിട്ടുണ്ട്. അതിൽ 64% ടൂറിസ്റ്റ് വിസകളായിരുന്നു. വിനോദം, ബിസിനസ്സ്, വിദ്യാഭ്യാസം, സാംസ്കാരിക ആവശ്യങ്ങൾ എന്നിവയ്ക്കായി കൂടുതൽ ബഹ്റൈനികളെ ഇന്ത്യ സന്ദർശിക്കാൻ സ്വാഗതം ചെയ്യുന്നതായും അംബാസഡർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
മനാമ: കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് ബഹ്‌റൈൻ പ്രതിരോധ സേനയിലെ വീരമൃത്യു വരിച്ച രണ്ട് സൈനികർക്ക് വേണ്ടി പ്രാർത്ഥന നടത്തുകയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ അറബ് സഖ്യസേനയുടെ ഭാഗമായി ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിലും ഓപ്പറേഷൻ റിസ്റ്റോറിംഗ് ഹോപ്പിലും പങ്കെടുത്തിരുന്നവരായിരുന്നു ഇവർ. പ്രധാനമന്ത്രി വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുകയും കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും അവരുടെ ത്യാഗങ്ങളിൽ അഭിമാനവും അനുകമ്പയും പ്രകടിപ്പിക്കുകയും ചെയ്തു. https://youtu.be/5mLvoVt8qWM?si=-hewQTtGGaN2UTdz&t=98 ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡിന്റെ കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷ്യൽ ഫോഴ്സിന്റെ കമാൻഡർ സ്റ്റാഫ് കേണൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ശവസംസ്‌കാര…