Author: Starvision News Desk

ന്യൂഡല്‍ഹി: മൂന്നാം മോദി നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. അമിത് ഷാ തന്നെയാണ് ആഭ്യന്തരമന്ത്രി. രാജ്‌നാഥ് സിങ് പ്രതിരോധ വകുപ്പ് മന്ത്രിയായും തുടരും. നിതിന്‍ ഗഡ്കരിക്കാണ് ഉപരിതല ഗതാഗതം, അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയും ഉപരിതല ഗതാഗത സഹമന്ത്രിമാരായി തുടരും. https://youtu.be/res0YSw1YmE?si=NPi1aw49zuywiaIT എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നിര്‍മല സീതാരാമന്‍ _ ധനകാര്യം കൃഷി ശിവരാജ് സിങ് ചൈഹാന്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ – നഗരവികസനം, ഊര്‍ജം ശ്രീ പദ് നായിക് ഊര്‍ജം (സഹമന്ത്രി) വാണിജ്യം- പിയൂഷ് ഗോയല്‍ വിദ്യാഭ്യാസം- ധര്‍മേന്ദ്ര പ്രധാനന്‍ ചെറുകിട വ്യവസായം- ജിതിന്‍ റാം മാഞ്ചി റെയില്‍വേ, വാര്‍ത്താ വിതരണം- അശ്വിനി വൈഷ്ണവ് വ്യോമയാനം – രാം മോഹന്‍ നായിഡു സുരേഷ് ഗോപി – സാംസ്‌കാരിക ടൂറിസം സഹമന്ത്രി മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ…

Read More

തിരുവനന്തപുരം: രാജ്യസഭാ സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം. നിലവിൽ ഒഴിവുള്ള സീറ്റുകളിൽ ഇടതുമുന്നണിക്ക് ജയിക്കാവുന്ന രണ്ടു സീറ്റുകളിലൊന്ന് സി.പി.ഐക്കും മറ്റൊന്ന്  കേരള കോൺഗ്രസ് എമ്മിനും നൽകും. ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണി കനത്ത തോൽവി ഏറ്റുവാങ്ങുകയും സി.പി.ഐയും കേരള കോൺഗ്രസ് എമ്മും സീറ്റിന് കടുംപിടുത്തം പിടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് എം മുന്നണി വിട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇടതുമുന്നണി ടീമായി പ്രവർത്തിക്കുന്നു എന്ന് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിയിൽ ഐക്യവും കെട്ടുറപ്പുമുണ്ട്. സി.പി.എമ്മിന് ഒറ്റയ്ക്ക് ജയിക്കാനുള്ള സാഹചര്യമുണ്ട്. എന്നിട്ടും പാർട്ടി സവിശേഷ നിലപാടെടുത്തത് മുന്നണിയെ മുന്നോട്ടു നയിക്കാനാണ്. തെരഞ്ഞെടുപ്പ് തോൽവിയും ഈ തീരുമാനവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയാകും. പി പി സുനീർ സിപിഐ രാജ്യസഭാ സ്ഥാനാർത്ഥിയാകും.

Read More

തിരുവനന്തപുരം: നാലാം ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ചെന്ന ചീഫ് സെക്രട്ടറി വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ മടക്കി അയച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടികളിലെ കടുത്ത അതൃപ്തി ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. എസ്എഫ്‌ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം. തിരുവനന്തപുരത്ത് ജൂണ്‍ 13 മുതല്‍ 15 വരെയാണ് കേരള സഭ നടക്കുന്നത്. 103 രാജ്യങ്ങളില്‍ നിന്നുളള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ചേരുന്ന സഭയില്‍ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും. എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ…

Read More

തിരുവനന്തപുരം: സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഡല്‍ഹി കെഎംസിസി അധ്യക്ഷനാണ്. തിരുവനന്തപുരത്തു ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. പൗരത്വ നിയമഭേഗതി അടക്കമുള്ള കേസുകളില്‍ മുസ്ലിം ലീഗിനായി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത് ഹാരിസ് ബീരാനാണ്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി കെ ബീരാന്റെ മകനാണ്. എംഎസ്എഫിലൂടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാരിസ് ബീരാന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം അധ്യക്ഷനുമാണ്. വലിയ ഉത്തരവാദിത്തമാണെന്നും, പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്നും സ്ഥാനാര്‍ത്ഥിത്വത്തോട് ഹാരിസ് ബീരാന്‍ പ്രതികരിച്ചു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, യുവനേതാക്കളായ പി കെ ഫിറോസ്, ഫൈസല്‍ ബാബു തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നു കേട്ടിരുന്നു. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ ഒരെണ്ണം പ്രതിപക്ഷത്തിന് ലഭിക്കും.…

Read More

കൊല്ലം: കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷാജി കുമാറാണ് സൗദി അൽ ക്വാറിൽ ആത്മഹത്യ ചെയ്തു. ഒരുമാസം മുമ്പ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സൗദി സ്വദേശി മരണപ്പെട്ടത്. നാളെ നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. ഏകദേശം 28000 റിയാല് അപകടവുമായി ബന്ധപ്പെട്ട പിഴ ചുമത്തിയിരുന്നതായി പറയപ്പെടുന്നു, സ്പോൺസർ പിഴ ഒടുക്കാൻ തയ്യാറാകാതിരിക്കുകയും പാസ്പോർട്ട് പിടിച്ചു വെച്ചത് കൊണ്ടും ആകാം ഇന്നലെ വൈകിട്ട് അദ്ദേഹം ആത്മഹത്യ ചെയ്തത്. ബോഡി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഭാര്യയും ഒരു മകനുമാണുള്ളത്.

Read More

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ് ഗോപിയെ തൃശ്ശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത്റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാക്കിയതെന്ന വാർത്ത ആദ്യം പ്രചരിപ്പിച്ചു. പിന്നീട് അദ്ദേഹം സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന നരേറ്റീവ് ഉണ്ടാക്കി. ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന ഊഹാപോഹം സൃഷ്ടിക്കുന്നു. ഇതൊന്നും കൊണ്ട് സുരേഷ് ഗോപിയേയോ ബിജെപിയേയോ തകർക്കാനാവില്ല. കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാരിൻ്റെ അഴിമതിക്കും ജനവഞ്ചനയ്ക്കുമെതിരെ ശക്തമായ ജനമുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകും. ഈ കാര്യങ്ങൾ തീരുമാനിക്കാനുള്ള സംസ്ഥാന നേതൃയോഗം അടുത്താഴ്ച നടക്കും. ഇടതു സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഗുണം ചെയ്തത് യുഡിഎഫിനല്ല, എൻഡിഎക്കാണ്. ബിജെപിയുടെ വളർച്ചയെ പറ്റി സിപിഎം പഠിക്കുമെന്ന് പറയുന്നത് വെറുതെയാണ്. ആര് പഠിച്ചാലും പിണറായി വിജയൻ പഠിക്കില്ല. പിണറായി പഠിക്കാത്ത കാലത്തോളം ഒരു മാറ്റവും ഉണ്ടാവില്ല. പ്ലീനത്തിൻ്റെ പേരിൽ നാല്…

Read More

മനാമ:എസ്.കെ.എസ്.എസ്. എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിനകത്തും പുറത്തുമായി ഓരോ  യൂണിറ്റുകളിലും നടത്തിവരുന്ന “മതം മധുരമാണ് ” ക്യാമ്പയിൻ എസ് .കെ . എസ് . എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മതം വിശ്വസിക്കുന്നവർക്ക്  മധുരമാണെന്നും  മതത്തെ ചേർത്തുപിടിക്കുന്നവർക്ക് ജീവിതം ആസ്വാദനമാണെന്ന് സമസ്ത ബഹ്റൈൻ പ്രസിഡണ്ട്  സയ്യിദ് ഫക്റുദീൻ തങ്ങൾ ഉദ്ഘാടനം പ്രഭാഷണം നടത്തിക്കൊണ്ട് സംസാരിച്ചു. മതനിരാസവും സ്വതന്ത്രവാദങ്ങളും യുക്തിചിന്തകളും പുതിയ തലമുറയ്ക്ക് എത്തിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടത്തുന്ന ഈ കാലത്ത് സത്യവിശ്വാസത്തിന്റെ തെളിവും തെളിമയും ബോധ്യപ്പെട്ടു, ചതിക്കുഴികൾ തിരിച്ചറിഞ്ഞ് പ്രവാചക ജീവിത മാതൃക പിൻപറ്റി ജീവിക്കാൻ വഴിതെറ്റുന്ന ഇളം തലമുറയ്ക്ക് കഴിയണമെന്നും അവർക്കാണ്  മതത്തിൻറെ മാധുര്യം നുകരുവാൻ കഴിയുകയുള്ളു എന്നും  പ്രമുഖ പണ്ഡിതനും നന്തി ദാറുസ്സലാം എഡ്യു വില്ലേജ്  ഇസ്‌ലാമിക് തത്വശാസ്ത്ര പണ്ഡിതനും, ജ്യോതിശാസ്ത്ര പ്രഫസറുമായ  ഉസ്താദ് ശുഹൈബുൽ ഹൈത്തമി പ്രമേയ പ്രഭാഷണം നടത്തി സംസാരിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ…

Read More

തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാത്ത സ്വാശ്രയ അധ്യാപക തസ്തികകൾ കൂടി സംവരണ റോസ്റ്ററിൽ ഉൾപ്പെടുത്തി സംവരണം അട്ടിമറിച്ച് കുസാറ്റിൽ അധ്യാപക നിയമങ്ങൾ വിജ്ഞാപനം ചെയ്തതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വി.സിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ഡോ: എൻ.കെ. ശങ്കരന്റെ സേവന കാലാവധി അവസാനിക്കാൻ മൂന്നുമാസം മാത്രം ബാക്കി നിൽക്കെയാണ് തിരക്കിട്ട് അസിസ്റ്റന്റ് പ്രൊഫസർമാരെ കൂട്ടത്തോടെ നിയമിക്കുന്നത്. കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ താൽക്കാലിക ചുമതല വഹിക്കുന്ന വി.സിമാർ സ്ഥിരം അധ്യാപക നിയമനങ്ങൾ നടത്താ തിരിക്കുമ്പോഴാണ് കുസാറ്റിൽ താൽക്കാലിക വി.സി. സംവരണം അട്ടിമറിച്ച് നിയമനങ്ങൾ നടത്താൻ നടപടികളാരംഭിച്ചിരിക്കുന്നത്. സർവ്വകലാശാലയിലെ ഡിപ്പാർട്ട്മെന്റുകൾക്ക് അനുവദിച്ചിട്ടുള്ള അധ്യാപക തസ്തികൾ വേണ്ടപ്പെട്ടവരെ നിയമിക്കുന്നതിനു വേണ്ടി സൗകര്യപൂർവ്വം മറ്റ് ചില വകുപ്പുകളിലേക്ക് മാറ്റി വിജ്ഞാപനം ചെയ്തത് ചട്ടവിരുദ്ധമാണ്. വ്യാപകമായ അധ്യാപക നിയമനങ്ങൾ മൂലം  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുസാറ്റിൽ പുതിയ നിയമനങ്ങൾ കൂടി നടത്തുന്നതോടെ മൂന്നു കോടി രൂപയുടെ  അധികബാധ്യത ഉണ്ടാകും. അധ്യാപകരുടെ അദ്ധ്വാനഭാരം…

Read More

ദോഹ: ഗാസ മുനമ്പിനു നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്നതിനെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) മന്ത്രിതല കൗൺസിൽ യോഗം അപലപിച്ചു. ഗാസ മുനമ്പിലെയും അതിൻ്റെ ചുറ്റുപാടുകളിലെയും നിലവിലെ സംഭവവികാസങ്ങളിൽ ഫലസ്തീൻ ജനതയ്‌ക്കൊപ്പം ജി.സി.സി. നിലകൊള്ളുന്നുവെന്ന് യോഗം വ്യക്തമാക്കി. സ്ഥിരമായ വെടിനിർത്തലും ഇസ്രയേലി സൈനിക പ്രവർത്തനങ്ങൾ നിർത്തിവെക്കലും ഉടനടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗാസയിലെ നിവാസികൾക്ക് എല്ലാ മാനുഷികവും ദുരിതാശ്വാസ സഹായങ്ങളും അടിസ്ഥാന ആവശ്യങ്ങളും സുരക്ഷിതമായ പ്രവേശനവും ഉറപ്പാക്കണം. വെടിനിർത്തൽ പാലിക്കുന്നതിനും ഫലസ്തീൻ ജനതയ്‌ക്കെതിരായ വംശഹത്യ തടയുന്നതിനും ഇസ്രായേൽ സേനയെ നിർബന്ധിതമായി പിൻവലിപ്പിക്കുന്നതിനും ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെ ഏഴാം അധ്യായം പ്രകാരം ഒരു നിർബന്ധിത തീരുമാനം കൈക്കൊള്ളാൻ മന്ത്രിതല സമിതി യു.എൻ. സെക്യൂരിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടു. മാനുഷിക സഹായമെത്തിക്കാനും ഗാസ മുനമ്പിലെ ജീവിതം സാധാരണ നിലയിലാക്കാനും അറബ്- ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട മുൻ തീരുമാനങ്ങൾ നടപ്പിലാക്കാനും സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ, ഗാസ മുനമ്പിൽനിന്ന് ഇസ്രായേലിൻ്റെ പിൻവാങ്ങൽ, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കൽ, കുടിയിറക്കപ്പെട്ടവരെ സുരക്ഷിതമായി…

Read More

ദില്ലി: മൂന്നാം മോദി മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിയായി ജോർജ്ജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യൻ  ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. https://youtu.be/Xxasiw5Ga5Y?si=_YN0iLjQJOLvffrt എല്ലാ സമുദായത്തിൻ്റെയും ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക. അവകാശങ്ങൾ ലംഘിക്കപ്പെടുന്നവർക്ക് വേണ്ടി നിലകൊള്ളും. സുരേഷ് ഗോപി പട പൊരുതി വിജയിച്ചയാളാണ്. സംഘടനയുടെ ഒരാൾ എന്ന നിലയിലാണ് തൻ്റെ പദവി. സ്ഥാനങ്ങൾ വരുന്നതും പോകുന്നതും ഒരു പ്രക്രിയ മാത്രമായേ കാണുന്നുള്ളൂവെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രാജ്യത്തിൻ്റെ വികസനത്തിനൊപ്പം കേരളത്തിൻ്റെ വികസനത്തിന് ശ്രമിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജോർജ് കുര്യൻ. https://www.youtube.com/live/G8VlHAZ-2g4?si=C4SxZEQOQskorMKg

Read More