Author: Starvision News Desk

പോളിങ് ബൂത്തിലെ തിക്കും തിരക്കും അസൗകര്യങ്ങളും ഓര്‍ത്ത് ഭിന്നശേഷിക്കാര്‍ ഇക്കുറി വോട്ട് ചെയ്യാന്‍ മടിക്കരുത്. റാംപും വീല്‍ചെയറും മുതല്‍ ആപ്പ് വരെ ഒരുക്കിയാണ് ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പിലെ മികച്ച പങ്കാളിത്തം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. ഭിന്നശേഷി വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ മുതല്‍ വോട്ടെടുപ്പ് ദിനത്തില്‍ വീല്‍ചെയര്‍ ലഭ്യമാക്കുന്നതിന് അപേക്ഷ നല്‍കുന്നത് വരെയുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സക്ഷം ആപ്പ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഭിന്നശേഷിക്കാര്‍ക്ക് അവരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സവിശേഷമായി ഡിസൈന്‍ ചെയ്ത ഈ ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും അതുവഴി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും കഴിയും. പുതിയ വോട്ടര്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷിയുള്ള വ്യക്തിയായി അടയാളപ്പെടുത്താനുള്ള അഭ്യര്‍ത്ഥന, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ടുമാറ്റത്തിനുള്ള അപേക്ഷ, തിരുത്തലുകള്‍ക്കുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാര്‍ക്കുള്ള…

Read More

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും. mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തിരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍…

Read More

തിരുവനന്തപുരം: മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന തലത്തില്‍ ഏകാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് കേരളയാണ്. ഇതോടൊപ്പം നിപ പ്രതിരോധത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചും ആരംഭിച്ചു. ജില്ലകളിലും വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഏകാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധം മുന്നില്‍ കണ്ട് ഏകോരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിശദമായ മാര്‍ഗരേഖ തയ്യാറാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്തിന്റെ നേതൃത്വത്തില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നതിന് വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി…

Read More

ചേർത്തല: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കൾ: മാനസ്, മിമിഷ.

Read More

ആലപ്പുഴ: എക്സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണം കമ്പനികൾ തമ്മിലുള്ള വിഷയമാണെന്നും അതു പാർട്ടി ചർച്ച ചെയ്യേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണു ഞങ്ങൾ പ്രതികരിച്ചത്. നിയമപരമായി അന്വേഷണം നടന്നോട്ടെ. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്തോട്ടെ. ഇ.ഡി കേന്ദ്രത്തിന്റെ ഗുണ്ടാപ്പടയാണ്. അവർ എത്ര ശ്രമിച്ചാലും ബിജെപി ജയിക്കില്ല. അരി കുംഭകോണം മുതൽ എന്തെല്ലാം ആരോപണം വന്നു. ഇപ്പോഴത്തേത് 26നു തീരും. പിന്നെ അടുത്ത തിരഞ്ഞെടുപ്പിലേ വരൂ. കരുവന്നൂർ ബാങ്കില്‍ കാലാവധിയെത്തിയ 51 കോടി രൂപയുടെ നിക്ഷേപങ്ങൾ മാത്രമാണു കൊടുക്കാനുള്ളത്. 192 കോടിയുടെ നിക്ഷേപം ജനങ്ങൾ പുതുക്കിയിട്ടുണ്ട്. വായ്പ ഉൾപ്പെടെ വീണ്ടും കൊടുക്കുന്നു. ജനങ്ങൾക്കു ബാങ്കിൽ വിശ്വാസമുണ്ടെന്നാണ് അതിനർഥം. ക്രൈംബ്രാഞ്ച് കണ്ടെത്തിയതിൽ കൂടുതലൊന്നും ഇ.ഡി കണ്ടെത്തിയിട്ടില്ല. എന്നിട്ടും ഇതെല്ലാം വൻകൊള്ളയാണെന്നു മോദി പ്രചരിപ്പിക്കുന്നു. അതാണ് അദ്ദേഹത്തിന്റെ റേഞ്ച്. സാധാരണ ആർഎസ്എസുകാരൻ പോലും പറയാൻ മടിക്കുന്നതാണു മോദി പറയുന്നത്. നീരവ് മോദി 13000 കോടി രൂപയും വിജയ് മല്യയും…

Read More

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപി കേരള സർവകലാശാലയിൽ നടത്താനിരുന്ന പ്രഭാഷണം വൈസ് ചാന്‍സലര്‍ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോ യൂണിവേഴ്സിറ്റി റജിസ്ട്രാറോ നിർദേശം നൽകിയിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്. പ്രഭാഷണ പരമ്പരയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. പ്രഭാഷണ പരമ്പര പൊതുപരിപാടിയല്ല. യൂണിയൻ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

Read More

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെപിസിസി രാഷ്ട്രീയ പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ​ഖർ​ഗേ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളിൽ കേരളത്തിലെത്തുക. 20ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന  പ്രിയങ്കാ​ഗാന്ധി 24ന് രാഹുൽ​ഗാന്ധി മൽസരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21-ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22ന് രാഹുൽ​ഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപിന്‍റെ അപ്പീൽ. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപ് കോടതിയിൽ വാദിച്ചു. അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകണമെന്ന ഉത്തരവിൽ സിംഗിൾ ബെഞ്ച് തന്‍റെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത കോടതിയിൽ മറുപടി നൽകി. വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

Read More

മലപ്പുറം: ആശയത്തിന്‍റെ കാര്യത്തിൽ എൽ ഡി എഫിനോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാഹുൽ ഗാന്ധി. ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ ആണെന്നും രാഹുൽ പറ‍ഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ട് തേടി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോക്കിടെയാണ് യു ഡി എഫ് സ്ഥാനാർഥി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. രാജ്യത്തിന്‍റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്‍റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആർ എസ് എസും ഭരണഘടനയെ ആക്രമിക്കുകയാണ്. തകർക്കാൻ നോക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്നു ഒരു ധാരണയും ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി നാടകങ്ങൾ നടത്തുകയാണ് മോദി. ഇടയ്ക്ക് പുഴയിൽ കുളിക്കും, ഇടയ്ക്ക് സമുദ്രത്തിൽ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോദി ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു. മോദി എന്ത് പറഞ്ഞാലും…

Read More

ഗാന്ധിനഗർ: 200 കോടിയുടെ സമ്പത്ത് ദാനം ചെയ്തതിനുശേഷം സന്യാസം സ്വീകരിച്ച് ഗുജറാത്തിൽ നിന്നുളള ദമ്പതികൾ. ജെയിൻ സമുദായക്കാരായ ഭാവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് മക്കൾക്ക് പിന്നാലെ സന്യാസ ദീക്ഷ സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചടങ്ങിൽ എല്ലാ സ്വത്തുക്കളും ദാനം ചെയ്ത ഇവർ ഈ മാസം 22ന് നടക്കുന്ന ചടങ്ങിലായിരിക്കും ഔദ്യോഗികമായി ലൗകിക ജീവിതം ഉപേക്ഷിക്കുക. ഹിമ്മത്‌നഗർ സ്വദേശിയായ ഭാവേഷ് നിർമാണ മേഖലയിൽ ബിസിനസ് നടത്തി വരികയായിരുന്നു. 2022ൽ ദമ്പതികളുടെ 19ഉം 16ഉം വയസുള്ള മകളും മകനും സന്യാസം സ്വീകരിച്ചിരുന്നു. മക്കളുടെ പാത പിന്തുടർന്നാണ് ഇരുവരും സുഖസൗകര്യങ്ങൾ ഉപേക്ഷിക്കുന്നതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.ചടങ്ങിനുശേഷം എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഇന്ത്യയിലുടനീളം നഗ്നപാദരായി നടന്ന് ഭിക്ഷ യാചിച്ചായിരിക്കും ഇവർ ഉപജീവനം നടത്തുക. ഉടുക്കാൻ രണ്ട് ജോഡി വെള്ള വസ്ത്രങ്ങൾ മാത്രമാവും ഉണ്ടാവുക. ഭീക്ഷയാചിക്കുന്നതിനായി ഒരു പാത്രവും ഉണ്ടാവും. ഇരിക്കാനുള്ള സ്ഥലം വൃത്തിയാക്കാൻ സന്യാസിമാർ ഉപയോഗിക്കുന്ന ‘രാജോരഹൺ’ എന്ന പേരിലുള്ള ചൂലും കയ്യിലുണ്ടാവും.കഴിഞ്ഞ ദിവസം ഭണ്ഡാരി ദമ്പതിമാർ…

Read More