- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: Starvision News Desk
നോയിഡ: ഇന്ത്യക്കാരൻ സച്ചിൻ മീണയ്ക്കും കാമുകിയായ പാകിസ്ഥാൻ യുവതി സീമ ഹൈദറിനും ജാമ്യം. ‘ഭർത്താവ് ഹിന്ദുവാണ്. അതിനാൽ ഞാനും ഹിന്ദുവാണ്. ഇന്ത്യക്കാരിയായത് പോലെ തോന്നുന്നു.’- എന്നാണ് ജയിൽ മോചിതയായതിന് പിന്നാലെ യുവതി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞത്. ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ പബ്‌ജിയിലൂടെ പരിചയപ്പെട്ട സീമയും സച്ചിനും പിന്നെ സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്തു തുടങ്ങി. ഒടുവിൽ ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ ജനുവരിയിലാണ് ഇവർ ആദ്യമായി നേരിൽ കണ്ടത്. നേപ്പാൾ വഴിയായിരുന്നു അന്ന് വന്നത്. കൂടിക്കാഴ്ചയ്‌ക്ക് ശേഷം തിരിച്ചുപോയി. ഒടുവിൽ മുപ്പതുകാരിയായ യുവതി, ഇരുപത്തിയഞ്ചുകാരനായ സച്ചിനൊപ്പം ജീവിക്കാൻ തീരുമാനിച്ചു. യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭർത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അയാൾ മർദിക്കാറുണ്ടായിരുന്നെന്നും സീമ ആരോപിക്കുന്നു. പാകിസ്ഥാനിലെ തന്റെ സ്ഥലം പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു. ആപണമുപയോഗിച്ചായിരുന്നു മക്കൾക്കൊപ്പം ഇന്ത്യയിലേക്ക് യാത്ര ചെയ്തത് .സീമയും സച്ചിനും ഗ്രേറ്റർ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക വീട്ടിലാണ് ഒരുമിച്ച് താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരാകാൻ…
ചെന്നൈ: മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ 22കാരി മരിച്ചു. ജൂലായ് 2ന് ഇന്ദിരാ നഗർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രീതി എന്ന യുവതി ചെന്നൈയിലെ ആശുപത്രിയിൽ ഇന്നലെയാണ് മരിച്ചത്. പ്രീതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മോഷണശ്രമം നടന്നത്. കോട്ടൂർപുരത്തിൽ നിന്ന് തിരുവൻമിയൂരിലേയ്ക്ക് പോകാൻ എം ആർ ടി എസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പ്രീതി. ട്രെയിനിൽ നല്ല തിരക്കായിരുന്നതിനാൽ വാതിലിന്റെ വശത്തായിരുന്നു പ്രീതി നിന്നിരുന്നത്. ഇതിനിടെ രണ്ട് യുവാക്കൾ പ്രീതിയുടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും തടയുന്നതിനിടെ പ്രീതി ഇന്ദിരാ നഗർ റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്‌ഫോമിലേയ്ക്ക് വീഴുകയുമായിരുന്നു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതേസമയം, പ്രീതി വീണ സമയം പ്ളാറ്റ്‌ഫോമിലുണ്ടായിരുന്നവർ പെട്ടെന്നുതന്നെ ആംബുലൻസ് വിളിച്ചില്ലെന്ന് സഹോദരൻ ആരോപിക്കുന്നു. ഏറെസമയത്തിന് ശേഷം ഒരു യാത്രക്കാരനാണ് പ്രീതിയുടെ മാതാപിതാക്കളെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് അവരെത്തിയാണ് പ്രീതിയെ ആശുപത്രിയിലെത്തിച്ചതെന്നും സഹോദരൻ പറഞ്ഞു .പ്രീതി ട്രെയിനിൽ നിന്ന് വീഴുന്നത്…
ന്യൂഡൽഹി :: ഒഡിഷയിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അരുൺകുമാർ മെഹന്ത, സെക്ഷൻ എൻജിനീയർ മുഹമ്മദ് അമീർഖാൻ, ടെക്‌നീഷ്യൻ പപ്പുകുമാർ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകരമായ നരഹത്യ. തെളിവ് നശിപ്പിക്കൽ എ്ന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്,അപകടത്തിന് കാരണം സിഗ്നലിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളുടെ വീഴ്ചയെന്ന് റെയിൽവേ സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ബെഹനഗ സ്റ്റേഷനിലെ ജീവനക്കാർക്കെതിരെയാൻ് സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് നൽകിയത്. ട്രാക്കിന്റെ അറ്റകുറ്റുപ്പണികൾ ഇവിടെ നടന്നിരുന്നു. എന്നാൽ ട്രെയിൻ കടത്തി വിടുന്നതിന് മുമ്പ് സിഗ്നലിംഗ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ പാലിച്ചില്ലെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.അപകടത്തിൽ ബാഹ്യ അട്ടിമറി നടന്നോയെന്നും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ജൂൺ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ഗുഡ്‌സ് ട്രെയിൻ കിടന്ന ട്രാക്കിലേക്ക് കോറമാണ്ഡൽ എക്സ്പ്രസിന് പച്ച സിഗ്നൽ കിട്ടിയതാണ് അപകടകാരണം. ചെന്നൈയിലേക്കുള്ള കോറമാണ്ഡൽ എക്സ്‌പ്രസ് ഗുഡ്‌സ് ട്രെയിനിൽ…
തൃശ്ശൂർ: തനത് ശൈലിയിലൂടെ വരയുടെ ലോകത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന പ്രിയകലാകാരന് കലാകേരളം വിടനൽകി. അന്തരിച്ച പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി(97)യുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. എടപ്പാൾ നടുവട്ടത്തെ വീട്ടുവളപ്പിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രിയ കലാകരന് അന്ത്യോപചാരം അർപ്പിച്ചു.എടപ്പാളിലെ വീട്ടിലും തൃശ്ശൂർ ലളിതKലാ അക്കാദമിയിലും പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാരം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരി ഇന്ന് പുലർച്ചെ 12. 20-ഓടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ഈ മാസം ഒന്നിനായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1925 ൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ജനനം. പ്രശസ്ത ശില്പിയും ചിതകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ നമ്പൂതിരിയെ എത്തിച്ചത്. കെ.സി.എസ് പണിക്കർ, റോയ് ചൗധരി, എസ്. ധനപാൽ തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യനായി. കെ.സി.എസ്. പിൽക്കാലത്ത് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അവിടെയും…
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വമ്പൻ മോഷണം. ഫോർട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന മണക്കാടാണ് 100 പവൻ സ്വർണം കളവുപോയത്. മണക്കാട് സ്വദേശി രാമകൃഷ്‌ണന്റെ വീട്ടിലെ രണ്ടാംനിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 100 പവനാണ് നഷ്‌ടപ്പെട്ടത്. വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് സ്വർണം ഉണ്ടായിരുന്നത്. ഈ മുറികളിലെ സാധനങ്ങളെല്ലാം വലിച്ചുവാരി ഇട്ട നിലയിലായിരുന്നു. രാമകൃഷ്‌ണന്റെ മകന്റെ ഉപനയനത്തിനായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്‌ടമായത്. രണ്ടാംനിലയിലെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. സാധാരണ മോഷണങ്ങളിലെ പോലെ വാതിൽ തകർക്കുകയോ ബലപ്രയോഗം നടത്തിയതായോ ഉള്ള ലക്ഷണങ്ങളില്ലെന്നാണ് വിവരം. ഉപനയനത്തിന് മുന്നോടിയായി വീട്ടിലുള്ളവർ തിരുച്ചെന്തൂർ ദർശനത്തിന് പോയ സമയത്താണ് വീട്ടിൽ മോഷണം. രണ്ടാംനിലയിലെ വാതിൽ തുറന്നിട്ടനിലയിലാണ് കാണപ്പെട്ടത്.ഇതുവഴി കള്ളൻ രക്ഷപ്പെട്ടിരിക്കാം എന്നാണ് സൂചന. സ്ഥലത്ത് ഇപ്പോൾ ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുകയാണ്.
മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു. ഐവൈസിസി ഹമദ് ടൌൺ ഏരിയ വൈസ്പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ:മുബീന,മക്കൾ:അഫ്‌നാൻ,അദ്‌നാൻ മൃതുദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങൾ നടന്നുവരുന്നതായി ഐവൈസിസി ഭാരവാഹികൾ അറിയിച്ചു
മനാമ : പതിനൊന്നാമത് ജെ സി സി ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. വെള്ളിയാഴ്ച്ച നടന്ന ഫൈനലിൽ റോയൽ സ്ട്രൈകേഴ്സ് ഇലവനെ ഒമ്പതു വിക്കറ്റിനു തോൽപ്പിച്ച് ജിദാഫ് ചലഞ്ചേഴ്‌സ് ജേതാക്കൾ ആയി. സെമിഫൈനൽ വരെ തുടർന്ന മികച്ച പ്രകടനം ഫൈനലിൽ പുറത്തെടുക്കാൻ റോയൽ സ്ട്രൈകേഴ്സ് ഇലവന് സാധിച്ചില്ല.റോയൽ സ്ട്രൈകേഴ്സ് ഇലവനെ എല്ലാ തരത്തിലും നിഷ്‌ഫ്രമം ആക്കുന്ന പ്രകടനം ആണ് ഫൈനലിൽ ജിദാഫ് ചലഞ്ചേഴ്‌സ് നടത്തിയത്. ബാറ്റിംഗിലും ബൗളിൻഗിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച ജിദാഫ് ചലഞ്ചേഴ്‌സ് താരം ജൂഗുവേന്ദ്ര സിങ്ങനെ കളിയിലെ മികച്ച താരം ആയി തിരഞ്ഞെടുത്തു.റോയൽ സ്ട്രൈകേഴ്സ് ഇലവൻ റണ്ണർ അപ്പ് ആയി
മനാമ: റസ്റ്റാറന്റിൽ ജോലിക്കെന്ന വ്യാജേന സ്ത്രീകളെ എത്തിച്ചതിനുശേഷം അസാൻമാർഗിക പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ച കേസിൽ മൂന്ന് ഇന്ത്യക്കാരെ കോടതി ശിക്ഷിച്ചു. 44ഉം 20ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 37 വയസ്സുള്ള സ്ത്രീയുമാണ് പ്രതികൾ. 44കാരനായ പുരുഷനും സ്ത്രീക്കും അഞ്ച് വർഷം തടവും 5000 ദീനാർ പിഴയും വിധിച്ചു. 20 വയസ്സുകാരന് മൂന്ന് വർഷം തടവും 2000 ദീനാർ പിഴയുമാണ് ശിക്ഷ. ഇരകളായ സ്ത്രീകളും ഇന്ത്യക്കാരാണ്. ഇരകളെ നാട്ടിലേക്കയക്കാനുള്ള ചെലവും പ്രതികൾ വഹിക്കണം. ശിക്ഷാകാലാവധി കഴിഞ്ഞാൽ പ്രതികളെ നാടുകടത്തും. റസ്റ്റാറന്റിലെത്തുന്ന ഉപഭോക്താക്കളോടൊപ്പം അനാശാസ്യപ്രവർത്തനങ്ങളിലേർപ്പെടാൻ ഇരകളെ പ്രതികൾ നിർബന്ധിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. വിസമ്മതിക്കുമ്പോൾ മർദിക്കാറുമുണ്ടായിരുന്നു. റസ്റ്റാറന്റിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റുകളിലാണ് ഇരകളെ താമസിപ്പിച്ചിരുന്നത്. അവർ രക്ഷപ്പെടാതിരിക്കാൻ താമസസ്ഥലത്തുനിന്നും റസ്റ്റാറന്റിലേക്കുള്ള യാത്രയിൽ ഇരുപതുകാരനായ പ്രതി ഒപ്പം സഞ്ചരിച്ചിരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഗുദൈബിയയിലെ റസ്റ്റാറന്റിൽ പതിവ് പരിശോധന നടത്തിയപ്പോഴാണ് റാക്കറ്റിനെ കണ്ടെത്തിയത്. പ്രതിയായ സ്ത്രീക്കെതിരെ മുമ്പും സമാനമായ കുറ്റകൃത്യം ആരോപിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് രേഖകളിൽനിന്ന് വ്യക്തമായി. പ്രതിമാസം 300…
പാട്‌ന: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത് ഭർത്താവ്. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ഇത് സംബന്ധിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്ഷേത്രത്തിൽവച്ച് ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ കമിതാക്കൾ വിവാഹം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവാവ് കാമുകിയുടെ നെറുകയിൽ സിന്ദൂരം ചാർത്തുന്നതും യുവതി കരയുന്നതുമാണ് വീഡിയോയിലുള്ളത്. ആളുകൾ ചുറ്റും കൂടിനിന്ന് ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. ഭർത്താവ് ജോലിക്കുപോയിരുന്ന സമയത്ത് യുവതി അർദ്ധരാത്രി കാമുകന്റെ വീട്ടിലെത്തിയതോടെയാണ് പിടിയിലാവുന്നത്. ഇരുവരുടെയും ബന്ധുക്കൾ പിടികൂടി കമിതാക്കളെ കെട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇവരോട് ഗ്രാമം വിട്ടുപോകാനും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതിനിടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവ് സംഭവമറിയുകയും കമിതാക്കളെ ക്ഷേത്രത്തിൽ എത്തിച്ച് വിവാഹം കഴിപ്പിക്കുകയുമായിരുന്നു. യുവതിയുടെ കാമുകൻ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ബഹ്‌റൈൻ പ്രവാസിയും ആലപ്പുഴ ആറാട്ടുവഴി സ്വദേശിയുമായ അരുണിന് വേണ്ടി കൈകോർത്ത് വോയ്‌സ് ഓഫ് ആലപ്പി. ക്യാൻസർ ബാധിതനായ അരുണിന്റെ ചികിത്സക്കായി വോയ്‌സ് ഓഫ് ആലപ്പിയുടെ അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്താൽ അദ്ദേഹത്തിന് ചികിത്സ സഹായം നൽകാൻ സാധിച്ചു കേവലം 32 വയസുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്റെ അച്ഛനും അമ്മയും രോഗ ബാധിതരായി ഈ അടുത്ത കാലത്താണ് മരിച്ചത്, ചെറുപ്പംമുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും, അച്ഛന്റെയും അമ്മയുടെയും ചികിത്സാ ചിലവുകളുമൊക്കെ താമസത്തിനു വീടോ ഭൂമിയോ പോലുമില്ലാത്ത അരുണിന്റെ ചുമലിലായിരുന്നു. ബഹ്റൈനിലേയ്ക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി അരുണിന് ബ്ലഡ് കാൻസർ സ്ഥിരീകരിച്ചത്. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ എന്നിവർ ചേർന്ന്, അരുണിന്റെ സുഹൃത്തുക്കളായ രാഹുൽ രാജ്, ഷിജു കൃഷ്ണ എന്നിവർക്ക് സഹായം കൈമാറി.
