കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദന ദാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ. കൊല്ലപ്പെട്ട ഡോക്ടർക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നാണ് വീണാ ജോർജ് പറഞ്ഞത്.’കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൊലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവർത്തകരും ഡിഎംഒ ഉൾപ്പെടെയുള്ളവരും സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്ഡ് അല്ല. അതുകൊണ്ട് ആക്രമണം ഉണ്ടായപ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ ആക്രമിക്കപ്പെട്ടതാണ്.’- ആരോഗ്യമന്ത്രി പറഞ്ഞു.ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്നാണ് ഇതിന് മറുപടിയായി ഗണേഷ് കുമാർ ചോദിച്ചത്. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയ ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) ജോലിയ്ക്കിടെ കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാൾ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി സന്ദീപിന്റെ ബന്ധുവായ ബിനു എന്നിവർക്കാണ് കുത്തേറ്റത്.അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാകും പരിഗണിക്കുക. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
Trending
- 1972ന് ശേഷം ഇതാദ്യം, പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2; ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിച്ചു
- 900 വാഗ്ദാനങ്ങളിൽ 97% നടപ്പാക്കി; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
- വിവാഹ വാഗ്ദാനം നൽകിയും ഗൾഫിൽ ബിസിനസ് നടത്താമെന്ന് പറഞ്ഞും പലരിൽ നിന്നായി കോടികൾ തട്ടിയെടുത്ത ദമ്പതികൾ പിടിയിൽ
- തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും
- ഇടപ്പാളയം ബുക്ക് ഫൈൻഡർ 2026′ വിജയകരമായി പൂർത്തിയായി
- വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം; കേസെടുക്കാത്തത് സത്യം ഇല്ലാത്തത് കൊണ്ടെന്ന് സുരേഷ് ഗോപി
- മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ, വിഷു കിറ്റെന്ന് മൊഴി
- കിറ്റ് വിവാദത്തിൽ ദേവൻ; ‘വിശ്രമിക്കാൻ വന്നതാണ് ഈ വീട്ടിൽ, ചായ കുടിക്കവേ ടി എൻ പ്രതാപൻ എന്നയാൾ വന്ന് ബഹളമുണ്ടാക്കി, നാടകത്തിന് കാരണം പരാജയഭീതി’

