Author: Starvision News Desk

കോട്ടയം: ജെഡിടി ഇസ്ലാം, ഐഡിഎൽ എജ്യുക്കേഷണൽ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക്ക് ആൻ്റ് മാനേജ്മെൻ്റ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, സാൻ്റാ മോണിക്ക സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, റിംസ് ഫൗണ്ടേഷൻ, അനന്തപുരി എജ്യുക്കേഷണൽ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിൽ ചിലർ ചാരിറ്റി മറയാക്കി തട്ടിപ്പ് നടത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ വീണാ മുഹമ്മദ് റിയാസുമായി നടത്തിയിട്ടുണ്ട്. കേരളത്തിലെ പല വ്യവസായികളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾക്ക് പണം ലഭിച്ചത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ന്യൂനപക്ഷ ആനുകൂല്യങ്ങൾ വകമാറ്റി ചിലവഴിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. അതും ഈ പണമിടപാടും തമ്മിൽ ബന്ധമുണ്ട്. എന്തുകൊണ്ടാണ് ഈ ആറ് കമ്പനികളെ പറ്റി യുഡിഎഫുകാർ മിണ്ടാത്തത്? എല്ലാവരും ഒരുമിച്ചാണ് അഴിമതിയുടെ പങ്കുപറ്റുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തിറങ്ങുന്ന എകെ ബാലൻ ആയിരക്കണക്കിന് കോടി രൂപയുടെ…

Read More

ബംഗളൂരു: ലോകത്തിന് മുന്നിൽ തലയുയർത്തി ഇന്ത്യ. ദക്ഷിണധ്രുവം കീഴടക്കി ചന്ദ്രയാൻ 3, ലോകത്തിന് മുന്നിൽ തലയുയർത്തി ഇന്ത്യലോകം കണ്ണുനട്ടിരുന്ന ചരിത്രനിമിഷം വന്നെത്തി. ചന്ദ്രയാൻ -3 വിജയകരമാക്കി ലാൻഡർ ദക്ഷിണധ്രുവത്തിൽ മെല്ലെ ഇറങ്ങി (സോഫ്റ്റ് ലാൻഡിംഗ്). ഇന്ത്യൻ സമയം 6.04നാണ് ലാൻഡർ ചന്ദ്രനെ സ്‌പർശിച്ചത്. 5.44നാണ് ദൗത്യം ആരംഭിച്ചത്. https://youtube.com/live/rfQznuUEk0U ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ചരിത്രനേട്ടത്തിൽ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളും ബ്രിക്‌സ് ഉച്ചകോടിയും ആശംസകൾ നേർന്നു.

Read More

കോഴിക്കോട്:  അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവതി പിടിയില്‍. വെള്ളായൂര്‍ സ്വദേശി ഷംല അബ്ദുള്‍ കരീമാണ് കസ്റ്റംസിന്റെ പിടിയിലായത്. 1112 ഗ്രാം സ്വര്‍ണമിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ജിദ്ദയില്‍നിന്ന് സ്പൈസ് ജെറ്റിന്റെ എസ് ജി 42 വിമാനത്തിലാണ് ഷംല അബ്ദുള്‍കരീം എത്തിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. ഇതില്‍നിന്ന് 973.880 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തരവിപണിയില്‍ 60 ലക്ഷം രൂപ വിലവരും. കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം∙ പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന് മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പരാതി ഉന്നയിച്ചു. ധനവകുപ്പിൽനിന്നും പണം അനുവദിക്കാത്തതിനാല്‍ പല പദ്ധതികളും നടത്താനാകുന്നില്ലെന്ന് മന്ത്രിമാർ പറഞ്ഞു. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് വകുപ്പുകളിലേക്കെത്തുന്നത്. പദ്ധതികൾ പൂർത്തിയാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. സാമ്പത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. പ്രതിസന്ധിയുള്ളതിനാൽ കരുതലോടെ ചെലവഴിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ ആവർത്തിച്ചു. കേന്ദ്രനയം അടക്കമുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. ഈ മാസം സർക്കാരിന് ചെലവ് 19,500 കോടി രൂപയാണ്. ശമ്പളവും പെൻഷനും നൽകാൻ 6000 കോടി രൂപ വേണം. പലിശ തിരിച്ചടവിന് 10,000 കോടി. ക്ഷേമപെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്കായി 3500 കോടി രൂപ വേണം. കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് കുറഞ്ഞ കൂലി ഉറപ്പാക്കാൻ 100 കോടി രൂപ വേണം. ചെലവുകൾ വർധിച്ചതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. നിത്യ…

Read More

കൊച്ചി: ഇലക്ട്രിക് വണ്ടികൾക്ക് അനുവദനീയമായതിനേക്കാൾ വേഗം കൂട്ടി സംസ്ഥാനത്ത് വിൽപ്പന നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്കൂട്ടര്‍ നിർമ്മാണ കമ്പനികൾക്കും ഡീലർമാർക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് എംവിഡിയടെ പ്രാഥമിക വിലയിരുത്തൽ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഇലക്ട്രിക് സ്കൂട്ടർ വിൽപന കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി. ട്രാൻസ്‍പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഉപഭോക്താക്കാൾ ഇത്തരം സ്കൂട്ടുകള്‍ വാങ്ങുമ്പോള്‍ തട്ടിപ്പിനിരയായി നിയമ പ്രശ്നങ്ങളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. രജിസ്ട്രേഷനോ റോഡ് നികുതിയോ ഇന്‍ഷുറന്‍സോ ആവശ്യമില്ലാത്ത തരം സ്കൂട്ടറുകളുടെ വില്‍പനയിലാണ് ഏതാനും മാസം മുമ്പ് തട്ടിപ്പ് കണ്ടെത്തിയത്. ഇത്തരം സ്കൂട്ടറുകള്‍ ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല. ഹെല്‍മറ്റും വേണ്ട. 1000 വാട്ടില്‍ താഴെ മാത്രം പവറുള്ള മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗതയില്‍ സഞ്ചരിക്കുന്ന സ്കൂട്ടറുകള്‍ക്കാണ് ഈ ഇളവുകള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം…

Read More

വാഹനങ്ങളിൽ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് വിലക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വാഹനങ്ങളിൽ ജാതി, മത സ്റ്റിക്കർ പതിച്ചതിന് വാഹന ഉടമകളിൽ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വാഹനങ്ങളിൽ ഇത്തരം സ്റ്റിക്കറുകളും ചിഹ്നങ്ങളും പ്രദർശിപ്പിക്കുന്നത് മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുമെന്നും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പോലീസ് ഉദ്യോഗസ്ഥരെ പറയുന്നു. ഇത്തരം സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ക്കെതിരെ നോയിഡ ട്രാഫിക് പോലീസ് ഓഗസ്റ്റ് 11 ന് തന്നെ നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജാതി, മത സ്റ്റിക്കറുകൾ ഉപയോഗിക്കുന്ന കാർ ഉടമകൾക്ക് പിഴ ചുമത്തുന്നതിനൊപ്പം, കാറിന്‍റെ ചില്ലുകളിൽ ടിന്റ് ഫിലിമുകൾ ഉപയോഗിക്കുന്നതിനും പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. നമ്പർ പ്ലേറ്റിൽ നമ്പർ അല്ലാതെ മറ്റെന്തെങ്കിലും എഴുതുന്നത് നിയമവിരുദ്ധമാണ്,” ഉത്തർപ്രദേശിൽ ജാതി, മത ചിഹ്നങ്ങൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് 1000 രൂപ പിഴയും നമ്പർ പ്ലേറ്റില്‍ സ്റ്റിക്കറൊട്ടിച്ച കാറുകൾക്ക് 5000…

Read More

കോഴിക്കോട്: ഉരുൾ പൊട്ടലിനെ തുടർന്ന് അടച്ചിട്ട നിലമ്പൂർ എംഎൽഎയുടെ കക്കാടം പൊയിലിലെ പിവിആര്‍ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവിട്ടു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. ചിൽഡ്രൻസ് പാർക്ക് മാത്രം തുറക്കാനാണ് അനുമതി കൊടുത്തിരിക്കുന്നത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018ലായിരുന്നു പാര്‍ക്ക് അടച്ചു പൂട്ടിയത്. പാര്‍ക്കിന്‍റെ നിര്‍മാണത്തില്‍ പിഴവുളളതായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റ് തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ് ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശുപാര്‍ശ ചെയ്തത്. പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക പഠനം നടത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശുപാര്‍ശ ചെയ്തത്.

Read More

ഗോവ: ഹോട്ടലിലെ കാഷ്യറെ ആക്രമിക്കാൻ ശ്രമിച്ച ദമ്ബതികളെ തടഞ്ഞ മലയാളി യുവാക്കള്‍ക്കെതിരെ ആക്രമണം. ഞായറാഴ്ച 11മണിയോടെ ഗോവയിലെ പോര്‍വോറിലാണ് സംഭവം നടന്നത്. കാഷ്യറെ ദമ്ബതികള്‍ അടിക്കുന്നത് കണ്ട മലയാളി യുവാക്കള്‍ ഇത് തടയാൻ ശ്രമിച്ചെങ്കിലും പ്രതികള്‍ ഇവരെയും ആക്രമിക്കുകയായിരുന്നു. ആക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദമ്ബതികള്‍ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. മലയാളിയായ ശ്യം കൃഷ്ണയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികൾക്കെതിരെ ക്രിമിനില്‍ കേസ് ഉള്‍പ്പെടെ ചുമത്തിയതായി നോര്‍ത്ത് ഗോവ എസ് പി നിധിൻ വത്സണ്‍ പറഞ്ഞു.

Read More

കൊച്ചി: സിറിൽ വാസിൽ തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് തിരികെ പോയി. തന്നെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ തന്റെ നിഗമനങ്ങൾ അറിയിക്കുന്നതാണ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായി അദ്ദേഹം തുടരും. ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും തുടർനടപടികൾക്കായുള്ള സംവിധാനങ്ങൾ അതിരൂപതയിൽ രൂപീകരിച്ചിട്ടുണ്ടെന്നും സിറിൽ വാസിൽ അറിയിച്ചു. അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിലിന് നേർക്കുണ്ടായ പ്രതിഷേധ പ്രകടനങ്ങൾ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് സിറോ മലബാർസഭ അറിയിച്ചിരുന്നു. പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധസമരങ്ങൾ നടത്തുന്നതും തീർത്തും അപലപനീയമാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്നും സിറോ മലബാർ സഭ വക്താവ് വാർത്താകുറിപ്പിൽ അറിയിച്ചു. ക്രൈസ്തവരുടെ സംസ്കാരത്തിന് നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറേണ്ടതാണ്. കത്തീഡ്രൽ ബസലിക്കയുടെ…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്തു നിന്നും മാറ്റിയത്. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ കേസിൽ കോടതിയെ സഹായിക്കാനായി കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് മാരാരെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. രഞ്ജിത്ത് മാരാര്‍ക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അഡ്വ. രഞ്ജിത്ത് മാരാരും ദിലീപും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. ഇത് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കൂടാതെ രഞ്ജിത്ത് മാരാരും ദിലീപും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും, ദിലീപിന്റെ പക്കല്‍ നിന്നും രഞ്ജിത്ത് മാരാര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ കോടതിക്ക് കൈമാറി. ഈ സാഹചര്യത്തില്‍ രഞ്ജിത് മാരാര്‍ അമിക്കസ് ക്യൂറിയായി തുടരുന്നത് നിഷ്പക്ഷമാകില്ലെന്നും പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍…

Read More