- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
- കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയുടെ അനാസ്ഥയുടെ രക്തസാക്ഷി. മന്ത്രി രാജി വെക്കുക ഐ.വൈ.സി.സി ബഹ്റൈൻ
- ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാദിനവും ആഘോഷിച്ചു.
- ഹമദ് രാജാവും യു.എ.ഇ. പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ ഐ.സി.യു. രോഗികളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ‘തമ്മിനി’ പ്ലാറ്റ്ഫോം
- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
Author: Starvision News Desk
തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐ.മാരെയും ഒരു ഡ്രൈവറെയും സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ അതിക്രമിച്ച് കയറുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം. എസ്.ഐ.മാരായ എം.അഭിലാഷ്, എസ്.അസീം എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവർ മിഥുനെ എ.ആർ.ക്യാമ്പിലേക്കുമാണ് ട്രാൻസ്ഫർ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പേട്ട പോലീസ് സ്റ്റേഷനിൽ തള്ളിക്കയറാൻ ശ്രമിച്ചതും പോലീസ് ലാത്തി വീശി തടഞ്ഞതും സ്റ്റേഷൻ പരിസരത്ത് ഏറെനേരം സംഘർഷം സൃഷ്ടിച്ചിരുന്നു. ഡി.വൈ.എഫ്.വൈ. പ്രവർത്തകരെ പോലീസ് മർദിച്ചതിന്റെ പേരിൽ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ. സ്റ്റേഷനിൽ എത്തി പോലീസുകാരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവരെയുണ്ടായി. ഡി.വൈ.എഫ്.ഐ. നേതാവ് നിഥിൻ നൽകിയ പരാതി അന്വേഷിക്കാൻ നർക്കോട്ടിക് എ.സി. ബാലകൃഷ്ണനെ ചുമതലപ്പെടുത്തി. പേട്ട പോലീസ് സ്‌റ്റേഷനിൽ വെച്ച് ഇരുമ്പു കമ്പി ഉപയോഗിച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. അടുത്ത ദിവസം അന്വേഷണസംഘം പേട്ട സ്‌റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിക്കും. അന്വേഷണം പൂർത്തിയാകുന്നത്…
മലപ്പുറം: ചങ്ങരംകുളത്ത് വിവാഹത്തേലന്ന് വീട്ടില്‍ കയറി പ്രതിശ്രുതവരനെയും ബന്ധുക്കളെയും മുന്‍ വനിതാ സുഹൃത്തിന്റെ നേതൃത്വത്തില്‍ അക്രമിച്ച് പരിക്കേല്‍പിച്ചു. അക്രമത്തില്‍ വരനും മാതാപിതാക്കളും അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം മാന്തടത്ത് ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹം അടുത്തദിവസം നടക്കുന്ന വിവരം അറിഞ്ഞാണ് വരന്റെ മുന്‍ വനിതാസുഹൃത്തും ബന്ധുക്കളും അടക്കം ഇരുപതോളംപേര്‍ വരുന്ന സംഘം വരന്റെ വീട്ടിലെത്തി അക്രമം നടത്തിയത്. യുവാവുമായി തട്ടാന്‍പടി സ്വദേശിയായ യുവതി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും ആരോപിച്ചായിരുന്നു അക്രമം. വര്‍ഷങ്ങളായുള്ള പ്രണയം മറച്ചുവച്ച് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ച വിവരം അറിഞ്ഞാണ് യുവതിയും സംഘവും വരന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതിയില്‍ തട്ടാന്‍പടി സ്വദേശിയായ യുവതി അടക്കം കണ്ടാലറിയാവുന്ന 20-ഓളം പേര്‍ക്കെതിരേ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രതിശ്രുത വധുവും വീട്ടുകാരും യുവാവുമായുള്ള…
കണ്ണൂര്‍: പട്ടുവത്ത് മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടേയാണ് സംഭവം. മുതുക്കുട എല്‍പി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് മുസ്തഫ ക്രെയിനില്‍ കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് മണല്‍കടത്ത് സംഘത്തിന്റെ മിനിലോറി മാണുക്കര മുതുകുട എല്‍.പി.സ്‌ക്കൂളിന് സമീപം മറിഞ്ഞത്. ഇരുചെവിയറിയാതെ വാഹനം പൊക്കിമാറ്റാനായി മണല്‍കടത്ത് സംഘം കുപ്പം, വളപട്ടണം എന്നിവിടങ്ങളിലെ ഖലാസിമാരെ വിളിച്ചുവെങ്കിലും പുലര്‍ന്നതിന് ശേഷം മാത്രമേ വരാനാവൂ എന്ന് ഇവര്‍ പറഞ്ഞതിനാല്‍ കണ്ണപുരത്തെ ക്രെയിന്‍ ഓപ്പറേറ്റര്‍ മുസ്തഫയെ വിളിച്ചുവരുത്തുകയായിരുന്നു. വാഹനം ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ വൈദ്യുതി തൂണിലിടിച്ച് ക്രെയിന്‍ മറിഞ്ഞ് അകത്ത് കുടുങ്ങിയ മുസ്തഫ ഞെരിഞ്ഞ് മരണപ്പെടുകയായിരുന്നു. തളിപ്പറമ്പില്‍ നിന്നും അഗ്നിശമനനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മുസ്തഫയെ…
കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ആത്മകഥയും. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്. സിലബസ് രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു. ഇതോടെ സംഭവം വിവാദമായിട്ടുണ്ട്. സിലബസില്‍ പോലും രാഷ്ട്രീയവല്‍ക്കരണം നടത്താന്‍ വൈസ് ചാന്‍സലര്‍ തയ്യാറായിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ ഭാര്യമാരെ കണ്ണൂര്‍ സര്‍വകലാശാലയിലെ വകുപ്പുകളില്‍ തിരുകിക്കയറ്റാന്‍ ഏതറ്റം വരെ പോകാനും നിലപാടെടുത്ത വൈസ് ചാന്‍സലറുടെ രാഷ്രീയവല്‍ക്കരണം നടത്താനുള്ള ഒടുവിലത്തെ അജണ്ടയാണിതെന്ന് കെപിസിടിഎ ആരോപിച്ചു. സിലബസുകളിലൂടെ പാര്‍ട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഒരുപാട് കാര്യങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കെപിസിടിഎ വ്യക്തമാക്കി.
ഡൽഹി: 69ആമത് ദേശീയ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. പുരസ്‌കാര ചടങ്ങ് വൈകിട്ട് ഡൽഹിയിൽ വെച്ച് നടക്കും. പുരസ്കാര പട്ടികയിൽ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മേപ്പടിയാൻ, നായാട്ട്, മിന്നൽ മുരളി എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.ജോജു ജോർജ്, ബിജു മേനോൻ മികച്ച നടനും സഹനടനുമുള്ള പുരസ്‌കാര ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്കർ തിളക്കവുമായി ആർആർആറും മത്സരരംഗത്ത് മാറ്റുരക്കുന്നു.ഐ.എസ്.ആർ.ഓ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആർ മാധവനും കാശ്മീർ ഫയൽസിലെ അഭിനയത്തിന് അനുപം ഖേറും പരിഗണനയിലുണ്ട്. രേവതി മികച്ച നടിക്കുള്ള മൽസരപട്ടികയിലുള്ളത്.
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാവും മുന്‍മന്ത്രിയും എം.എല്‍.എയുമായ എസി.മൊയ്തീന് വന്‍ കുരുക്ക്. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി നടത്തിയ ബെനാമി ഇടപാടുകള്‍ എ.സി.മൊയ്തീന്റെ നിര്‍ദേശപ്രകാരമെന്ന് ഇ.ഡി. സ്ഥിരീകരിച്ചു. ഇതിന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജില്ലാതല നേതാക്കള്‍ വരെ കൂട്ടുനിന്നു. 150 കോടിയാണ് ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കോടി വിലമതിക്കുന്ന 36 വസ്തുവകകള്‍ ഇഡി കണ്ടുകെട്ടി . എ.സി.മൊയ്തീന്‍റെ 28 ലക്ഷത്തിന്‍റെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു.
ജൊഹന്നാസ്ബെർഗ്: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ന് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും കൈയ്യടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയായതോടെയാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് ബ്രിക്ക്സ് ഉച്ചകോടിയിൽ ആശംസയും അനുമോദനവും ലഭിച്ചത്. https://youtube.com/live/rfQznuUEk0U ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ എന്നിവർ അനുമോദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയായിരുന്നു.
നാദാപുരം (കോഴിക്കോട്): നാദാപുരം നരിക്കാട്ടേരിയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. വടയം തരിപ്പൊയ്യിൽ വീട്ടിൽ സൂരജ് (23), കക്കട്ട് കുന്നുമ്മൽ സ്വദേശി വാതുക്കൽ പറമ്പത്ത്മുഹമ്മദ് അർഷാദ് (22), ചരളിൽ ലക്ഷം വീട് കോളനിയിലെ അർഷാദ് (23) എന്നിവരെയാണ് നാദാപുരം എസ്ഐ ജിയോ സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 0.77 ഗ്രാം കഞ്ചാവും 0.3 ഗ്രാം എംഡിഎംഎയും പിടികൂടി. ചൊവ്വാഴ്‌ച രാത്രി 11.30 ഓടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നരിക്കാട്ടേരിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളായ മൂന്ന് പേരും ചേർന്ന് ലഹരി ഉപയോഗിക്കുന്നതിനായി തയാറാവുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്.
കൊച്ചി∙ മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മണിനെ ഗൂഢാലോചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ലക്ഷ്മണിനെ ജാമ്യത്തിൽ വിട്ടു. കേസിലെ നാലാം പ്രതിയാണു ഐജി ലക്ഷ്മൺ. തട്ടിപ്പു കേസിൽ സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ പിന്നീടു സർവീസിൽ തിരിച്ചെടുത്തിരുന്നു. നോട്ടിസ് പ്രകാരം രാവിലെ 11 മണിക്കു തന്നെ ഐജി ലക്ഷ്മൺ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായിരുന്നു. വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലക്ഷ്മണിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ലക്ഷ്മൺ സർവീസിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരെ അറസ്റ്റ് വിവരം രേഖാമൂലം അറിയിക്കും. യാക്കൂബ് പുറായിൽ, എം.ടി. ഷമീർ, സിദ്ദീഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലിം എടത്തിൽ, ഷാനിമോൻ എന്നിവർ നൽകിയ പരാതിയിലാണു ക്രൈംബ്രാഞ്ച് കേസെടുത്തത്.
കോഴിക്കോട് : ദുബായ് – കേരള സെക്ടറിൽ ചാർട്ടേഡ് വിമാന – കപ്പൽ സർവീസ് ആരംഭിച്ചാൽ ആഘോഷ – അവധി വേളകളിൽ അമിത വിമാന നിരക്ക് നിയന്ത്രിക്കാൻ വിമാന കമ്പനികൾ തയ്യാറാകുമെന്ന് യു എ ഇ. റീജിയൻ കൺവീനർ സി. എ. ബ്യൂട്ടിപ്രസാദ് പറഞ്ഞു. മലബാർ ഡെവലപ്പ്മെന്റ് കൌൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാറിലെ പ്രമുഖ സംഘടനകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കൊച്ചിൻ ഷിപ്പ് യാർഡിലുള്ള 1200 യാത്രക്കാരെയും 1000 ടൺ കാർഗോയും കയറ്റാൻ സൗകര്യമുള്ള പുതിയ കപ്പൽ വാടകക്കെടുത്ത് എത്രയും വേഗം സർവീസ് ആരംഭിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ആഭ്യന്തര – അന്തർദേശീയ വിമാന നിരക്ക് യാത്രക്കാർക്ക് താങ്ങാവുന്നതിനപ്പുറം ആയ സാഹചര്യത്തിലാണ് മലബാർ ഡെവലമെന്റ് കൗൺസിൽ ചാർട്ടേഡ് കപ്പൽ – വിമാന സർവീസ് എന്ന ആശയം സർക്കാരുകളുടെയും, സംഘടനകളുടെയും മുന്നിൽ വെച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ എം ഡി സി പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണി വ്യക്തമാക്കി.…