Author: Starvision News Desk

തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജിയാണ് (26) മരിച്ചത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബെൻസിയും ഭർത്താവ് ജോബിയും നാല് മാസം മുമ്പാണ് ആര്യനാട് പുതുക്കുളങ്ങരയിൽ വാടകയ്ക്ക് വീടെടുത്തത് താമസം തുടങ്ങിയത്. ഇവർ മാത്രമായിരുന്നു വീട്ടിലുള്ളത്. ബെൻസി ഫിസിയോ തെറാപ്പിസ്റ്റും ജോബിൻ കൊറിയർ സർവീസ് ജീവനക്കാരനുമാണ്. ജോബിൻ 11മണിയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയിന്നത്. ഏറെ നേരം വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ജോബിൻ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയിൽ ബെൻസിയെ തൂങ്ങിയ നിലയിലാണ് കണ്ടത്.

Read More

തിരുവനന്തപുരം: ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായി ചെന്നിറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടിട്ടുണ്ടെന്നും പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോമനാഥ്. ‘ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ്. ചന്ദ്രയാൻ 3 കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾക്ക് ശേഷം നിഗമനങ്ങൾ അറിയിക്കും. ചന്ദ്രയാൻ മൂന്ന് ദൗത്യം നൂറ് ശതമാനം വിജയമാണ്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ചിത്രങ്ങളെക്കാൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് പരീക്ഷണ ഉപകരണങ്ങളിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങൾക്കാണ്.ജപ്പാനുമായി ചേർന്നുള്ള ലൂപ്പെക്സ് ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 പേടകം തയ്യാറാണ്. ഉപഗ്രഹത്തെ വിക്ഷേപണവാഹനുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിക്കും. ഗഗൻയാൻ പദ്ധതിയിലെ നിർണായക…

Read More

തിരുവനന്തപുരം: ചന്ദ്രയാൻ 3 ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാലെ തിരുവനന്തപുരത്തെ പൗ‌‌ർണമികാവ് ഭദ്രകാളി ക്ഷേത്രത്തിലെത്തി ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. കഴിഞ്ഞ 23 തീയതിയാണ് ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് സോമനാഥ് ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായി ചെന്നിറങ്ങിയ ദക്ഷിണധ്രുവത്തിന് ശിവശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പേരിട്ടതില്‍ വിവാദം വേണ്ടെന്ന് എസ് സോമനാഥ് പറഞ്ഞു. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടിട്ടുണ്ടെന്നും പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോമനാഥ്. ‘ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ്. ചന്ദ്രയാൻ 3 കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾക്ക് ശേഷം നിഗമനങ്ങൾ അറിയിക്കും. ചന്ദ്രയാൻ മൂന്ന് ദൗത്യം നൂറ് ശതമാനം…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം GSS ഉം അല്‍ ഹിലോ ട്രേഡിങ് കമ്പനിയും സംയുക്തമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. സൊസൈറ്റി ഹാളിൽ നടന്ന മത്സരത്തിൽ മികച്ച മത്സരം കാഴ്ചവച്ച ദിവ്യ രഞ്ജിത്ത് ക്യാപ്റ്റനായ ടീം A ഒന്നാം സമ്മാനം കരസ്ഥമാക്കി ടീം C രണ്ടാം സമ്മാനവും ടീം B മൂന്നാം സമ്മാനവും നേടി. വിജയികൾക്ക് അൽ ഹിലോ ട്രേഡിങ് കമ്പനി ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകുകയുണ്ടായി. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ബിനുരാജ് സ്വാഗതവും, പൂക്കള മത്സരം കൺവീനർ രജീഷ് പട്ടാഴി നന്ദിയും രേഖപ്പെടുത്തി. ഓണോൽസവം 2023 ജനറൽ കൺവീനർ എ വി ബാലകൃഷ്ണൻ നിയന്ത്രിച്ച പരിപാടിയിൽ അൽ ഹീലോ ട്രേഡിങ് കമ്പനി ചെയർമാൻ എ. കെ ബാബുവും, ഫലപ്രഖ്യാപനം നടത്തിയ അജിത്തും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും…

Read More

ലഖ്‌നൗ: ഏഴുവയസുകാരനെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന യു പി അദ്ധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഇത് ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമാകുകയും ചെയ്തു.അതേ സമയം തന്റെ പ്രവർത്തിയിൽ ലജ്ജിക്കുന്നില്ല എന്ന തരത്തിലുളള മറുപടിയാണ് അദ്ധ്യാപികയായ ത്രിപ്തി ത്യാഗി പറഞ്ഞത്.തന്റെ ഗ്രാമത്തിൽ അദ്ധ്യാപികയായി സേവനം ചെയ്തിട്ടുണ്ട് എന്നും കുട്ടികളെ നിയന്ത്രിക്കേണ്ടത് തന്റെ സേവനത്തിന്റെ ഭാഗമാണ് എന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്‌കൂൾ അധികൃതരുടെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തെതുടർന്ന് ത്രിപ്തി ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളിൽ വംശീയ വിദ്വേഷം വളർത്തുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.കണക്ക് പട്ടിക പഠിച്ചില്ലെന്ന പേരിലാണ് കുട്ടിയെ സഹപാഠികളെക്കൊണ്ട് ക്രൂരമായി മുഖത്തടക്കം മർദ്ദിച്ചത്. അതേസമയം രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി നേതാക്കളാണ് സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്.താനൊരു വികലാംഗയാണെന്ന് അദ്ധ്യാപിക നേരത്തെ തന്നെ പ്രതികരിച്ചിരുന്നു

Read More

കോട്ടയം: മോഷണം ആരോപിച്ച് വീട്ടമ്മയെ മർദ്ദിച്ച വ്യാപാരി വിഷം ഉള്ളിൽ ചെന്ന നിലയിൽ. കോട്ടയം കറുകച്ചാൽ ബസ് സ്റ്റാൻഡിനുള്ളിൽ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം പി ജോയിയെയാണ് (65) എൻ എസ് എസ് പടിയിലെ റബർ തോട്ടത്തിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ജോയിയെ പൊലീസെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. എൻ എസ് എസ് പടിയിലെ റബർ തോട്ടത്തിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതായി നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ജോയിയാണെന്ന് തിരിച്ചറിഞ്ഞത്.ഇന്നലെ രാവിലെ ഒൻപതരയോടെ ജോയിയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ നെടുംകുന്നം സ്വദേശിയായ വീട്ടമ്മയ്ക്കാണ് ദുരനുഭവമുണ്ടായത്. തന്റെ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് ബസ് സ്റ്റാൻഡിനുള്ളിൽവച്ച് ജോയ് വീട്ടമ്മയുടെ മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോട് വീട്ടമ്മ ഫോൺ മോഷ്‌ടിച്ചതായി ജോയ് പറഞ്ഞു. തുടർന്ന് പൊലീസെത്തി അന്വേഷിച്ചപ്പോൾ മൊബൈൽ ഫോൺ പരസ്‌പരം മാറിയതാണെന്ന് കണ്ടെത്തി.ജോയിയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിനുശേഷം പണം നൽകുന്നതിനിടയിൽ വീട്ടമ്മ…

Read More

തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.നെടുമങ്ങാട് അരുവിക്കര മുള്ളിലവിൻമൂടിലെ വീട്ടിലാണ് ഇരുപത്തിമൂന്നുകാരിയായ രേഷ്മയെ ഇന്ന് രാവിലെ മൂന്നുമണിയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഈ സമയം ഭർത്താവ് അക്ഷയ് രാജ് സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുക്കളാണ് രേഷ്മ ജീവനൊടുക്കിയ വിവരം പൊലീസിനെ അറിയിച്ചത്.ഇക്കഴിഞ്ഞ ജൂൺ 12നായിരുന്നു ആറ്റിങ്ങൾ പൊയ്കമുക്ക് സ്വദേശിനിയായ രേഷ്മയയും അക്ഷയ് രാജുമായുള്ള വിവാഹം.ഇവർതമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അക്ഷയ് രാജ് ഒരു സ്തീയെ ഫോണിൽ വിളിച്ച് സംസാരിച്ചതാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രേഷ്മയുട‌െ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.

Read More

മാതാവിനോട് അടുപ്പം സ്ഥാപിച്ച ശേഷം പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കുറ്റത്തിന് പ്രതിക്ക് 10 വർഷം കഠിന തടവും 50,000/- രൂപ പിഴ ശിക്ഷയും. ചാന്നാങ്കര സ്വദേശി ബുഹാരി എന്ന് വിളിപ്പേരുള്ള അബ്ദുൽ ബാരി എന്നയാളെ കുറ്റക്കാരനായി കണ്ട് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷ വിധിച്ചു. ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിച്ചു വന്ന സ്ത്രീയോട് അടുപ്പം സ്ഥാപിച്ച ശേഷം കൂടെ താമസിച്ചു വരവെ ജോലി സ്ഥലത്തുവച്ച് ടിയാളെ ചകിരി പിരിക്കുന്ന യന്ത്രത്തിൽ തള്ളിയിട്ടു കൊന്നുവെന്ന കേസിൽ കൊലപാതക കുറ്റത്തിന് വിചാരണ നേരിട്ടു വരുന്നയാളാണ് പ്രതി. ഹൃദ്രോഗത്തിന് ചികിത്സ തേടി വന്നിരുന്ന പെൺകുട്ടി മാതാവിന്റെ അപകട മരണശേഷമാണ് പ്രതിയുടെ ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന വിവരം ഡോക്ടറോട് പറയുന്നതും, തുടർന്ന് പോലീസ് കേസ് രജിസ്റ്റർചെയ്തത്.

Read More

ഹൈദരാബാദ്: ദേശീയ സ്വത്രന്ത്ര്യ പോരാട്ടങ്ങളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഭാഗമായി രാജ്യത്തുണ്ടായ  സാമൂഹ്യ മുന്നേറ്റങ്ങളെ കേന്ദ്ര ബിജെപി സർക്കാർ തകർക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഹൈദരാബാദിൽ ദേശീയ ദളിത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദളിത് ശോഷൺ  മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡണ്ട് കൂടിയായ അദ്ദേഹം. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും തച്ചു തകർത്തു. ജനങ്ങൾക്കിടയിൽ വിഭജനവും വിദ്വേഷവുമുണർത്തി വർഗീയ കലാപങ്ങൾ ആളിക്കത്തിക്കുന്നു. മണിപ്പൂർ ഇതിന് ഉദാഹരണമാണ്.  ഭരണഘടന, ഫെഡറലിസം, പൗരസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവയെല്ലാം തകർക്കുന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സർക്കാർ തുടരുന്നത്. അതേസമയം നവോത്ഥാന മൂല്യങ്ങളെ ഏറ്റെടുത്തും കാത്തുസൂക്ഷിച്ചും കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷ സർക്കാരുകളും മുന്നോട്ടു പോയതാണ് കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിക്ക് ശക്തി പകർന്നത് – കെ.രാധാകൃഷ്ണൻ പറഞ്ഞു. ദളിതർക്കും പിന്നോക്കക്കാർക്കും വഴി നടക്കാനോ ക്ഷേത്രങ്ങളിൽ പോകാനോ അവസരം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് വൈക്കം സത്യഗ്രഹത്തെപ്പോലുള്ള പ്രക്ഷോഭങ്ങൾ ഉയർന്നു വന്നിരുന്നു. ഗുരുവായൂരിൽ ക്ഷേത്രപ്രവേശനമനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരത്തിൻ്റെ ഭാഗമായി പി. കൃഷ്ണപിള്ള മുഴക്കിയ മണിയുടെ മാറ്റൊലിയുടെ…

Read More

കിളിമാനൂർ കൊട്ടാരം വലിയതമ്പുരാട്ടി ( പൂരാടം തിരുനാൾ കൊച്ചോമന തമ്പുരാട്ടിയുടെയും, ഉള്ളന്നൂർ ദാമോദരൻ നമ്പൂതിരിയുടെയും മകൾ ) വിശാഖം തിരുനാൾ സേതു ബായി തമ്പുരാട്ടി (105) തൃപ്പൂണിത്തുറയിൽ കൊച്ചുമകളുടെ ഭവനമായ നീലാംബരിയിൽ വച്ച് 25/8/2023 ന് വൈകുന്നേരം 6.15 ന് നിര്യാതയായി. ഭർത്താവ് – പരേതനായ രാമവർമ്മ രാജാ ( പൂഞ്ഞാർ കൊട്ടാരം ). മക്കൾ – സുമംഗല വർമ്മ, സൗദാമിനി വർമ്മ, ആർ.രാമവർമ്മ (കുട്ടൻ ), ചന്ദ്രലേഖാ വർമ്മ.

Read More