Author: Starvision News Desk

ലണ്ടൻ∙ ലണ്ടനിൽ നടൻ ജോജു ജോർജ് മോഷണത്തിന് ഇരയായി. പാസ്പോർട്ടും പണവും ഉൾപ്പെടെയുള്ളവ നഷ്ടമായി. ജോജുവിനെ കൂടാതെ ആന്റണി സിനിമയുടെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പാസ്പോർട്ടുകളും പണവും നഷ്ടപ്പെട്ടു. ജോജുവിന്റെ 2000 പൗണ്ട്, ഐൻസ്റ്റീന്റെ 9000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് എന്നിവ ഉൾപ്പടെ 15000 പൗണ്ടാണ് മോഷ്ടിക്കപ്പെട്ടത്. ലണ്ടനിലെ ഒക്സ്ഫോഡിലെ ബിസ്റ്റർ വില്ലേജിൽ ഷോപ്പിങ്‌ നടത്താനായി കയറിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഡിഫന്റർ വാഹനത്തിൽ നിന്നും മോഷണം നടന്നത്. ജോജുവിന് പിന്നീട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടലിലൂടെ പുതിയ പാസ്പോർട്ട് ലഭ്യമായി. ഷോപ്പിങ്‌ നടത്തുന്നതിനായി കാർ സമീപമുള്ള പേ ആൻഡ് പാർക്കിലാണ് പാർക്ക് ചെയ്തിരുന്നത്. കുറച്ചു ഷോപ്പിങ്‌ നടത്തിയ ശേഷം താരങ്ങളായ കല്യാണി പ്രിയദർശൻ, ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവർ ഉൾപ്പടെയുള്ളവർ കാറിൽ സാധനങ്ങൾ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ്‌ നടത്തി കാറിനരികിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. പണം, ഷോപ്പിങ്‌…

Read More

തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ പിണറായി സര്‍ക്കാര്‍ അവതാളത്തിലാക്കിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഒടുവില്‍ ഓണത്തെയും ശരിയാക്കി. ആറു ലക്ഷം പേര്‍ക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്ക് മാറ്റിവെച്ച് ഭൂരിപക്ഷം പേര്‍ക്കും നിഷേധിച്ചത് സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ മുഖം തുറന്നുകാണിക്കുന്നതാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ മാറിനിന്നതോടെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാതെ ജനങ്ങള്‍ വീട്ടിലിരിക്കുന്ന അവസ്ഥയായി. പൊതുവിതരണ സംവിധാനങ്ങളൊക്കെ പൂര്‍ണമായും തകര്‍ന്നു. സപ്ലൈകോയില്‍ സാധനങ്ങള്‍ ഒന്നും കിട്ടാനില്ല. പച്ചക്കറിക്ക് സ്വര്‍ണത്തേക്കാള്‍ വിലയായി. വമ്പിച്ച വിലക്കയറ്റം മാര്‍ക്കറ്റുകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയുണ്ടാക്കി. കച്ചവടക്കാരെയും കര്‍ഷകരെയും സര്‍ക്കാര്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാസാവസാനം ഓണം വരുകയാണെങ്കില്‍ ശമ്പളവും പെന്‍ഷനും നല്‍കി പോരുന്ന പതിവും ഇത്തവണ സര്‍ക്കാര്‍ തെറ്റിച്ചു. സര്‍ക്കാര്‍ ജീവനക്കാരെയും ഓണം ആഘോഷിക്കുന്നതില്‍ നിന്നും തടയാന്‍ സര്‍ക്കാരിന് സാധിച്ചു. മലയാളികള്‍ ഓണം ആഘോഷിക്കേണ്ടെന്നാണ് ഈ സര്‍ക്കാരിന്റെ…

Read More

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠിയെ വിദ്യാര്‍ഥികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ തെറ്റുസമ്മതിച്ച് അധ്യാപിക തൃപ്ത ത്യാഗി. വീഡിയോ സന്ദേശത്തിലാണ് തൃപ്തയുടെ കുറ്റസമ്മതം. തെറ്റ് സംഭവിച്ചെന്നും എന്നാല്‍ സഹപാഠിയെ തല്ലാന്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആവശ്യപ്പെട്ടതിനു പിന്നില്‍ വര്‍ഗീയ ലക്ഷ്യമില്ലെന്നും തൃപ്ത പറഞ്ഞു. കൂപ്പുകൈകളോടെയാണ് അവര്‍ ക്ഷമാപണം നടത്തിയത്. ‘തെറ്റുപറ്റി. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഹോം വര്‍ക്ക് ചെയ്തിരുന്നില്ല. പാഠങ്ങള്‍ മനഃപാഠമാക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യം. ഭിന്നശേഷിയുള്ളയാളാണ് താന്‍. എഴുന്നേല്‍ക്കാനാവില്ല. അതുകൊണ്ട് ചില കുട്ടികളെക്കൊണ്ട് കുട്ടിയെ തല്ലിച്ചു. അതുകാരണം അവന്‍ പഠിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്’, തൃപ്ത ത്യാഗി പറഞ്ഞു. സ്‌കൂള്‍ ഫീസ് താങ്ങാന്‍ കഴിയാത്ത പല മുസ്‌ലിം രക്ഷിതാക്കളുടെ മക്കളെ താന്‍ സൗജന്യമായി പഠിപ്പിക്കുന്നുണ്ട്. മുസ്‌ലിം കുട്ടികളെ പീഡിപ്പിക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അധ്യാപിക പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ തൃപ്ത ത്യാഗിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാല്‍ സ്‌കൂള്‍ താത്കാലികമായി പൂട്ടുകയും കുട്ടികളെ സമീപ സ്‌കൂളുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മുഖത്തടിച്ച സംഭവത്തിന്റെ വീഡിയോ…

Read More

‘കിങ് ഓഫ് കൊത്ത’യുലെ പ്രകടനത്തിന് തന്നെ തേടിവരുന്ന അഭിനന്ദനങ്ങൾ സന്തോഷമറിയിച്ച് നടി നൈല ഉഷ. ഒരുപാടുപേർ മെസേജ് അയക്കുന്നുണ്ടെന്നും ഒരു വലിയ സിനിമയിൽ ചെറിയൊരു ഭാ​ഗമാകാൻ കഴിഞ്ഞതിന്റെ ഭാ​ഗ്യമാണതെന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വിഡിയോയിൽ നൈല പറ‍ഞ്ഞു. സിനിമയ്ക്കെതിരെ നടക്കുന്ന നെഗറ്റിവ് ക്യാംപെയ്നെക്കുറിച്ചും താരം പ്രതികരിച്ചിട്ടുണ്ട്. ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നും ചില താരങ്ങൾക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും നൈല പറഞ്ഞു. ‘‘സിനിമയുടെ അണിയറക്കാർക്ക് ഞാൻ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്നു തോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകൾ പ്രചരിപിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. നിങ്ങൾക്ക് ചിലപ്പോൾ ഒരു സിനിമ ഇഷ്ടപ്പെടും ചിലപ്പോൾ ഇഷ്ടപ്പെടാതിരിക്കും, എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എനിക്കുതോന്നനുന്നില്ല ഒരു സിനിമയെ അതിന്റേതായ രീതിയിൽ കണ്ടാസ്വദിക്കാൻ എല്ലാവർക്കും അവസരം കൊടുക്ക്. എല്ലാവരും…

Read More

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിടത്ത് ഇപ്പോള്‍ നിര്‍ഭയം സഞ്ചരിക്കാം. കുറ്റകൃത്യങ്ങള്‍ കുറഞ്ഞതോടെ യുപിയിലേക്ക് നിക്ഷേപങ്ങള്‍ വരുന്നത് വര്‍ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. റോസ്ഗാര്‍ മേളയോട് അനുബന്ധിച്ച് 51,000 പേര്‍ക്ക് ജോലിക്കുള്ള അപ്പോയിന്റ്‌മെന്റ് ലെറ്ററുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. മുമ്പ് യുപി കുറ്റകൃത്യത്തില്‍ ഏറെ മുമ്പിലായിരുന്നു. വികസനത്തിലാകട്ടെ ഏറെ പിന്നിലും. ഗുണ്ടാമാഫിയയാണ് സംസ്ഥാനം ഭരിച്ചിരുന്നത്. കുറ്റകൃത്യത്തിന് പേരുകേട്ട സ്ഥലത്ത് നിയമവാഴ്ച ഉറപ്പാക്കി. ഗുണ്ടകള്‍ വാണ സ്ഥലത്ത് ജനങ്ങള്‍ക്ക് ഇപ്പോള്‍ ഭയമില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതായതോടെ യുപിയിലേക്ക് നിക്ഷേപങ്ങളും വരുന്നു. രാജ്യവും ഇപ്പോള്‍ അഭിമാനത്തിലും ആത്മവിശ്വാസത്തിലുമാണ്. അത്തരമൊരു അന്തരീക്ഷത്തിലാണ് ഇത്തവണ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ഏതൊരു സമ്പദ് വ്യവസ്ഥയും മുന്നോട്ട് പോകണമെങ്കില്‍ രാജ്യത്തിന്റെ എല്ലാ മേഖലകളും വികസിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: കർഷക വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ച് തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി യുടെ നേതൃത്വത്തിൽ പട്ടിണിക്കഞ്ഞി സത്യാഗ്രഹം നടത്തും.

Read More

തിരുവനന്തപുരം: കർഷകരിൽ നിന്നും നെല്ല് സംഭരിച്ചതിന്റെ തുക ആറുമാസമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് അപ്പർ കുട്ടനാട് സ്വതന്ത്ര നെൽക്കർഷ കൂട്ടായ്മയുടെ സെക്രട്ടറിയേറ്റ് നടയിലെ ഉപവാസം രാവിലെ ആരംഭിച്ചു.

Read More

കാസർകോട്: കള്ളക്കടത്ത് കേസിൽ എസ്ഡിപിഐ നേതാവ് പിടിയിൽ. എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അമ്പലത്തറ സ്വദേശി ടി. അബ്ദുൽ സമദിനെയാണ് ചന്ദന മുട്ടിയുമായി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മാവുങ്കാൽ രാംഗനറിൽ വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാളെ പിടികൂടിയത്. സ്‌കൂട്ടറിൽ ചന്ദനം കടത്താൻ ശ്രമിക്കുകയായിരുന്നു. പ്രതി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായിരുന്നു.

Read More

ആലപ്പുഴ: ആലപ്പുഴയിലെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകി. ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചതടക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരാതി നൽകി. കഴിഞ്ഞ സമ്മേളന കാലയളവിൽ തന്നെ ആലപ്പുഴയിലെ വിഭാഗീയത മറനീക്കി പുറത്തു വന്നിരുന്നു. വിവിധ ലോക്കൽ കമ്മിറ്റികളിൽ നടക്കുന്ന പുനഃസംഘടനയിലും വിഭാഗീയതയുണ്ട്. കമ്മിഷൻ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ തിരുത്തുന്നില്ല എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. ഔദ്യോഗിക പാനലിൽ തോൽപിക്കപ്പെട്ടവരെ, പുതിയതായി പുനഃസംഘടിപ്പിക്കപ്പെട്ടവർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ഒരുമന്ത്രിയുമായി ചേർന്ന് ഒരുവിഭാഗം നേതാക്കൾ ഗൂഢാലോചന നടത്തുകയും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുകയും ചെയ്തു എന്നാണ് മറ്റൊരു ആരോപണം. എംഎൽഎ ഓഫിസിൽ ജോലി നൽകാൻ ഒരു യുവതിയിൽനിന്ന് പണം വാങ്ങി. പണം വാങ്ങിയ നേതാവ് പൊലീസ് സ്റ്റേഷനിൽ ഇടനിലക്കാരനായി. പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്ത…

Read More

തിരുവനന്തപുരം: ഉഴമലയ്ക്കല്‍ കന്യാരുപാറയില്‍ ഫിസിയോതെറാപ്പിസ്റ്റായ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കന്യാരുപാറ നിഷാദ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന വിതുര മരുതാമല സ്വദേശിനി ബെന്‍സി (26)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. രാവിലെ 10.45-ന് വിതുരയിലുള്ള പിതാവിനെ ഫോണില്‍ വിളിച്ച് പെട്ടെന്ന് വീട്ടിലേക്കു വരാന്‍ ബെന്‍സി ആവശ്യപ്പെട്ടു. ഈ വിവരമറിഞ്ഞ് ഭര്‍ത്താവ് നരുവാമൂട് സ്വദേശിയായ ജോബിന്‍ ജെയിംസ് എത്തിയപ്പോള്‍ വീടിന്റെ കതക് അകത്തുനിന്നു പൂട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് ജോബിന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി കതക് ചവിട്ടിത്തുറന്നുനോക്കിയപ്പോള്‍ ബെന്‍സി തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ആര്യനാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. കൂറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ജോബിനും ബെന്‍സിയും രണ്ടുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇവരുടേത് പ്രണയവിവാഹമാണ്. ഇവര്‍ക്ക് മക്കളില്ല. ചില കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്കു കാരണമായതെന്ന് പോലീസ് പറഞ്ഞു. ആര്യനാട് പോലീസ് കേസെടുത്തു.

Read More