Author: Starvision News Desk

അടൂർ: ബൈക്കിൽ എത്തിയ കമിതാക്കൾ മാല കവർന്നക്കേസിൽ യുവതിയെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കൃഷ്ണപുരം ചാലക്കൽ കോളനിയിൽ ശിവജി വിലാസത്തിൽ രമണന്റെ മകൾ സരിത (27) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ പതിനാലാം മൈലിൽ ആയിരുന്നു സംഭവം. ഇവിടെ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്പാടി ജംഗ്ഷനിൽ തങ്കപ്പവിലാസത്തിൽ തങ്കപ്പന്റെ (61) മാലയാണ് പൊട്ടിച്ചത്. സരിതയ്ക്കൊപ്പം ഉണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്കപ്പനുമായി പ്രതികൾ മൽപ്പിടിത്തം ഉണ്ടായി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സരിതയെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന അടൂർ പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ യുവതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് : രാത്രി മാടക്കട അടച്ചശേഷം വീട്ടിൽ പോകാൻ നിന്ന തങ്കപ്പന്റെ അടുത്ത് പ്രതികൾ പരിചിത ഭാവത്തിൽ സമീപിക്കുകയായിരുന്നു. ഇവരെ അവഗണിച്ച് മുന്നോട്ട് സ്കൂട്ടറിൽ സഞ്ചരിച്ചപ്പോൾ വാഹനത്തിന് മുന്നിൽ ബൈക്ക് ക്രോസ് വച്ചു തടഞ്ഞു. തങ്കപ്പന്റെ കഴുത്തിൽ കിടന്ന…

Read More

ന്യൂഡൽഹി: ഡൽഹി ആർ കെ പുരത്ത് രണ്ട് സ്ത്രീകളെ ഇന്ന് പുലർച്ചെ വെടിവച്ച് കൊന്നു. ആർ കെ പുരം അംബേദ്‌കർ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. വെടിവച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് അറിയുന്നത്. സംഭവത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ഒരാളെയും അയാളുടെ കൂട്ടാളികളെയും പൊലീസ് അറസ്റ്റുചെയ്തു. ശേഷിക്കുന്നവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണ്. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Read More

തിരുവനന്തപുരം:കേരളത്തിലോടുന്ന ട്രെയിനുകളിൽ സെപ്തംബർ മാസത്തോടെ ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി പകരം എ.സി ത്രീ ടയർ കോച്ച് ഘടിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് (22637/38) ട്രെയിനുകളിലാണ് മാറ്റം വരുത്തുന്നത്.മാവേലിയിൽ സെപ്തംബർ 11നും മംഗളൂർമെയിലിൽ 13നും വെസ്റ്റ് കോസ്റ്റിൽ 14നും മലബാറിൽ 17നും പ്രാബല്യത്തിൽ വരും. ഇതോടുകൂടി ഈ ട്രെയിനുകളിൽ ഒരു എ.സി ഫസ്റ്റ്ക്ലാസ് കം ടു ടയർ കോച്ചും രണ്ട് ടു ടയർ എ.സി കോച്ചും അഞ്ച് ത്രീ ടയർ എ.സി കോച്ചുമുണ്ടാകും. സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. ജനറൽ കോച്ചുകളുടെ എണ്ണം അഞ്ചായും ഭിന്നശേഷിസൗഹൃദ കോച്ചുകളുടെ എണ്ണം രണ്ടായും തുടരും. തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസിൽ (16347/48) ജൂലായ് 25 മുതൽ ഒരു ജനറൽകോച്ച് കുറച്ച് എ.സി കോച്ച് കൂട്ടുമെന്ന് അറിയിച്ചിരുന്നു. എല്ലാ ട്രെയിനുകളിലും ഘട്ടംഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം…

Read More

വടകര എക്സൈസ് റെയിഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ലിങ്ക് റോഡിനു സമീപത്തുള്ള സിറ്റി ലോഡ്ജിൽ വച്ച് നടത്തിയ പരിശോധനയിൽ 54 ഗ്രാം MDMA യുമായി വടകര താലൂക്കിൽ ചോറോട് വില്ലേജിൽ മുട്ടുങ്ങൽ ദേശത്ത് കല്ലറക്കൽ വീട്ടിൽ മൂസ്സ മകന്‍ 35 വയസ്സുള്ള മുഹമ്മദ് ഫാസിൽ കെ എന്നയാളെ വടകര എക്സൈസ് ഇൻസ്‌പെക്ടർ പി പി വേണുവും പാർട്ടിയും നിലവിലുള്ള NDPS നിയമപ്രകാരം അറസ്റ്റ് ചെയ്തു കേസ് എടുത്തു. ബഹു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ സുനിൽ കെ, ഷൈലേഷ് കുമാർ എം എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി കെ, വിനീത് എം പി, വിജേഷ് പി, സിനീഷ് കെ, മുസ്‌ബിൻ ഇ എം, ശ്യാംരാജ് എ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബബിത ബി, സീമ പി, ഡ്രൈവർ ശ്രീജിത്ത് കെ പി എന്നിവർ പാർട്ടിയിൽ പങ്കെടുത്തു

Read More

ഇംഫാൽ : മണിപ്പൂരിൽ അക്രമ സംഭവങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി എൻ.ഡി.എയിലെ പ്രധാന ഘടക കക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി ( എൻ.പി.പി)​. കലാപം നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് എൻ.പി.പി നേതൃത്വം അറിയിച്ചു. ഞങ്ങൾക്ക് കാഴ്ചക്കാരായി നിൽക്കാൻ കഴിയില്ല. ജനങ്ങളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കടമയാണ്. എന്നാൽ കാര്യക്ഷമമായ ഇടപെടലുകൾ നടക്കുന്നില്ലെന്ന് എൻ.പി.പി വൈസ് പ്രസിഡന്റ് ജോയ്‌കുമാർ സിംഗ് പറഞ്ഞു,​ ബി.ജെ.പി കഴിഞ്ഞാൽ ഏഴംഗങ്ങളുള്ള എൻ.പി.പിയാണ് എൻ.ഡി.എയിലെ രണ്ടാമത്തെ കക്ഷി. കലാപം നിയന്ത്രിക്കുന്നതിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിയെ കാണാൻ സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘം ഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ മൂന്നുദിവസമായിട്ടും ഇവരെ കാണാനോ സമാധാനാഹ്വാനത്തിനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. അതേസമയം പുലർച്ചെ വരെ നീണ്ട ഏറ്റുമുട്ടലാണ് ചുരാചന്ദ്പൂർ,​ ബിഷ്ണു പുർ ജില്ലകളിലുണ്ടാത്. പലയിടങ്ങളിലും മുന്നൂറോളം വരുന്ന അക്രമിസംഘം സുരക്ഷാ സേനയെ നേരിടുകയായിരുന്നു,​ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് സൈന്യം അക്രമിസംഘങ്ങളെ തുരത്തുകയായിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ ശാരദ…

Read More

പത്തനംതിട്ട: എ എ റഹിം എംപിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച ബി ജെ പി പ്രവർത്തകൻ പിടിയിൽ. ആറന്മുള കോട്ട സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ തലപ്പാവിട്ടിരിക്കുന്ന റഹീമിന്റെ വ്യാജചിത്രം ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു ചാനൽ ചർച്ചയിൽ റഹീം സംസാരിക്കുന്ന വീഡിയോയും, സിംഹാസനത്തിലിരിക്കുന്ന വ്യാജ ചിത്രവും ഒന്നിപ്പിച്ചായിരുന്നു അപകീർത്തികരമായ പോസ്റ്റിട്ടത്. ഫേസ്ബുക്കിൽ പങ്കുവച്ച ഇരുപത്തിയഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പതിനായിരത്തിലധികം പേർ കണ്ട വീഡിയോ മൂന്നൂറിൽ കൂടുതലാളുകൾ ഷെയർ ചെയ്തിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട റഹീം തൃശൂർ ചെറുതുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read More

കോഴിക്കോട്: മാദ്ധ്യമ സ്വാതന്ത്ര്യ വിഷയത്തിൽ സി പി എമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സി പി എം കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തിൽ പ്രതികരിക്കാത്തത് എ കെ ജി ഭവന്റെ ചിലവ് വഹിക്കുന്നത് കേരള ഘടകമായതുകൊണ്ടാണോയെന്ന് മുരളീധരൻ ചോദിച്ചു. 2016ൽ മാദ്ധ്യമപ്രവ‌ർത്തകരോട് കടക്ക് പുറത്ത് എന്നായിരുന്നെങ്കിൽ ഇപ്പോൾ ജയിൽ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കെയാണ് കെ മുരളീധരൻ ഇങ്ങനെ പ്രതികരിച്ചത്. സംസ്ഥാനത്ത് ഓരോ ദിവസവും ഓരോ മാദ്ധ്യമങ്ങൾക്കെതിരെയുള്ള അന്വേഷണമാണെന്ന് കെ മുരളീധരൻ പറഞ്ഞു. തീവണ്ടി തീവെപ്പുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരു ഭാഗത്ത് ഇത്തരം ഭീകരപ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യമാണ്. മറുഭാഗത്ത് റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമങ്ങൾക്കെതിരെ കേസ് എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് വർഷം കഴിഞ്ഞാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും അന്ന് ഞങ്ങളോട് കാണിക്കുന്ന രീതി തിരിച്ചും കാണിക്കേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. പിണറായിക്കെതിരെ…

Read More

കൊച്ചി: പോക്‌സോ കേസിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് വിധിച്ച് എറണാകുളം പോക്‌സോ കോടതി. പോ‌ക്‌സോ അടക്കം വകുപ്പുകൾ നിലനിൽക്കുമെന്നും കുറ്റങ്ങൾ എല്ലാം തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. 2022ലായിരുന്നു കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങിയത്. മോൻസണിന്റെ ജീവനക്കാരിയുടെ മകളായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് പോക്സോ കോടതിയിൽ വിധി പറഞ്ഞത്. മോൻസണിന്റെ വീട്ടിൽ 2019ലാണ് ആദ്യ പീഡനം നടന്നത്. പിന്നീട് പെൺകുട്ടി പ്രായപൂർത്തിയായതിന് ശേഷവും നിരവധി തവണ പീ‌‌‌ഡിപ്പിച്ചു. കേസിൽ 27 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതേസമയം, തന്നെ ബോധപൂർവം കുടുക്കാനായി പൊലീസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി നൽകുകയായിരുന്നുവെന്നാണ് മോൻസൺ വാദിച്ചത്. എന്നാൽ പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും പരാതിയിൽ ഉറച്ചുതന്നെ നിൽക്കുകയായിരുന്നു.

Read More

തൃശ്ശൂർ: തൃശ്ശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് തോക്കു ചൂണ്ടി ഭീഷണി. കൺസ്യൂമർ ഫെഡിന്റെ മദ്യ ശാലയിലെ ജീവനക്കാരനേയാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനായി നാലു യുവാക്കളെത്തി. മദ്യം വാങ്ങിയ ശേഷം കാർഡ് വഴി പണം നൽകാൻ ശ്രമിച്ചെങ്കിലും കാർഡ് പ്രവർത്തിച്ചില്ല. തുടർന്ന് മറ്റൊരു കാർഡുമായി വരാം എന്ന് പറഞ്ഞ് ഇവർ പുറത്തേക്ക് പോയി. ഇവർ തിരിച്ചു വന്നപ്പോൾ ഒമ്പത് മണി കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാർ പറഞ്ഞു. അപ്പോഴായിരുന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികളെ കണ്ടെത്താനായി സമീപത്തെ ബാറുകളില്‍ നടത്തിയ പരിശോധനയില്‍ അരമന ബാറിൽ നിന്ന് നാലുപേരെയും പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശി റഫീക്, പാലക്കാർട് സ്വദേശി അബ്ദുൾ നിയാസ്, കോഴിക്കോട് സ്വദേശി നിസാർ, ജെയ്സൺ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ‘അടച്ച ഷട്ടർ…

Read More

തൃശൂർ: വ്യാജ സ്വർണ്ണം പണയം വച്ച് സ്ഥാപനങ്ങളെയും വ്യക്തികളെയും ചതിക്കുക, ഗൂഢാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകേസിലും വഞ്ചനാക്കേസിലും പ്രതിയായ എറണാകുളം പള്ളുരുത്തി തണ്ടാശ്ശേരി വീട്ടിൽ സിനി ഗോപകുമാർ (48) എന്ന പൂമ്പാറ്റ സിനി കാപ്പ നിയമപ്രകാരം അറസ്റ്റിലായി. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കളക്ടർ വി.ആർ.കൃഷ്ണതേജയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ വിധിച്ചത്. ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ഒല്ലൂർ തൈക്കാട്ടുശേരിയിലെ വീട്ടിൽ നിന്നും ഇൻസ്‌പെക്ടർ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കളക്ടർ മുമ്പാകെ ഹാജരാക്കിയിരുന്നു. സിനി, ശ്രീജ എന്നിങ്ങനെ പേരുകളും വിലാസവും മാറിമാറി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് ഇവരുടെ രീതി. കോടിക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്. താമസിക്കുന്ന സ്ഥലങ്ങളിൽ മദ്യവും മയക്കുമരുന്നും നൽകി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ…

Read More