ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തമിഴ്നാട് കോവില്‍പാളയത്ത് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മീനാക്ഷിപുരം സ്വദേശി പരമേശ്വരന്, മകന് രോഹിത് എന്നിവരാണ് മരിച്ചത്.
രോഹിതിന്റെ പഠനാവശ്യവുമായി ബന്ധപ്പെട്ട് ബംഗലൂരുവില്‍ പോയശേഷം തിരികെ നാട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ തടി കയറ്റി വന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.