- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ ചുമത്തിയ കാപ്പ കാലാവധിയില്‍ വിയ്യൂര്‍ ജയില്‍ വാര്‍ഡനെ മര്‍ദിച്ചത് ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ടായതിനാല്‍ വീണ്ടും കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇന്നലെ വീട്ടില്‍ മകളുടെ പേരിടല്‍ ചടങ്ങിനെത്തിയപ്പോഴാണ് മുഴക്കുന്ന് പൊലീസ് ആകാശിനെ അറസ്റ്റ് ചെയ്തതെന്നാണു നാട്ടുകാര്‍ പറയുന്നത്. ആകാശിന്റെ സൂഹൃത്തുക്കള്‍ ഉള്‍പ്പെടെ വന്‍സംഘം പൊലീസ് സ്റ്റേഷന് വളഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു. വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോള്‍ ആകാശിന്റെ സെല്ലിലെ ഫാന്‍ കേടായതിന്റെ പേരില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചത്. എത്രയും വേഗം ഫാന്‍ നന്നാക്കണമെന്നും ഇല്ലെങ്കില്‍ വേറെ വഴി നോക്കുമെന്നും ആകാശ് ഭീഷണിപ്പെടുത്തിയതോടെ തര്‍ക്കമായി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയിരുന്നു.
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ തോതിലുള്ള ശ്വാസംമുട്ടലുണ്ടെന്നും അതിന്റെ യഥാര്‍ത്ഥ കാരണം കേന്ദ്രവിഹിതത്തിന്റെ കുറവാണെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭയില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണത്തിലുളള വലിയ കുറവാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നം. ഒരു രൂപ കേന്ദ്ര നികുതിക്ക് പിരിക്കുന്നതിന് പകരമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കുന്ന തുകയെപ്പറ്റി പ്രതിപക്ഷം ഗൗരവമായി കാണണം. കേരളത്തില്‍ നിന്ന് ഒരു രൂപ പിരിക്കുന്നതില്‍ 25 പൈസയേ തിരിച്ചുകിട്ടുന്നുള്ളു. തമിഴ്നാടിന് 40 പൈസയാണ്. യുപിക്ക് 2 രൂപ 73 പൈസയാണ്. കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ ശതമാനം തരുന്നില്ല. 29 ശതമാനമാണ് ഈ വര്‍ഷം കുറയ്ക്കാന്‍ പോകുന്നത്. ഇങ്ങനെ കുറയ്ക്കുമ്പോള്‍ എങ്ങനെ മാനേജ് ചെയ്യും? കേരളത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഇതൊക്കെയാണ് ഉന്നയിക്കേണ്ടത്. വിഷയം ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചത് കല്യാണസദ്യക്ക് അല്ലല്ലോ, കേരളത്തിന്റെ ആവശ്യം നേടിയെടുക്കാന്‍…
തിരുവനന്തപുരം: വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്കര്‍ഷിക്കുമെന്ന്മന്ത്രി ആന്റണി രാജു നിയമസഭയില്‍. യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോഴും വാഹനങ്ങള്‍ അഗ്നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎല്‍എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹന നിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും ഇന്‍ഷുറന്‍സ് സര്‍വ്വേ പ്രതിനിധികളുടെയുംയോഗം ചേര്‍ന്ന് വിലയിരുത്തിയതായിമന്ത്രി പറഞ്ഞു. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാന്‍ ഓട്ടോമൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതല്‍ ഫിറ്റിംഗ്സുകള്‍ ഘടിപ്പിച്ച് നിയമവിരുദ്ധമായി അള്‍ട്ടറേഷന്‍ നടത്തുന്നത് തീപിടിത്തത്തിനുള്ള പ്രധാനകാരണമായി വിലയിരുത്തിയിട്ടുണ്ട്. ഇത്തരം അനധികൃത ആള്‍ട്ടറേഷനുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതും അവ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടി അത്തരം ആള്‍ട്ടറേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍…
ലിബിയയില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 5,300 ആയതായി കിഴക്കന്‍ ലിബിയന്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് അബു ലമൗഷ. 40,000 പേരെ കാണാതായി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡാനിയേല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ലിബിയയില്‍ വെള്ളപ്പൊക്കമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് കൊടുങ്കാറ്റ് ലിബിയന്‍ തീരത്ത് കരതൊട്ടത്. ഇതിന് മുന്‍പ് തന്നെ ആരംഭിച്ച മഴ ഇതോടെ കൂടുതല്‍ ശക്തമായി. അര്‍ധരാത്രിയോടെ, ഡെര്‍ന നഗരത്തിന് സമീപത്തെ മലകളില്‍ നിര്‍മ്മിച്ച രണ്ട് ഡാമുകള്‍ തകര്‍ന്നു. കുതിച്ചെത്തിയ വെള്ളം നഗരത്തിന്റെ വലിയൊരു ഭാഗത്തെ കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോയി. കണ്ടെത്തിയ മൃതദേഹങ്ങള്‍, കൂട്ടമായി സംസ്കരിക്കുകയാണ്. ആരെങ്കിലും ജീവനോടെയുണ്ടോ എന്നറിയാന്‍ രക്ഷാപ്രവര്‍ത്തകര്‍ രാവും പകലും അധ്വാനിക്കുകയാണെന്ന് കിഴക്കന്‍ ലിബിയ ആരോഗ്യമന്ത്രി ഒത്മാന് അബ്ദുള്‍ ജലീല്‍ പറഞ്ഞു. റോഡുകള്‍ പൂര്‍ണമായി തകര്‍ന്ന സാഹചര്യമായതിനാല്‍ രക്ഷാ സംഘങ്ങള്‍ക്ക് നഗരത്തിലേക്ക് എത്തിച്ചേരുന്നത് പ്രയാസമാണ്. മലമുകളില്‍ നിന്നുവന്ന വെള്ളത്തിന് പുറമേ, കടലാക്രമണവും ഡെര്‍ന നഗരത്തെ തകര്‍ത്തു. ഏഴ് മീറ്ററോളം ഉയരത്തിലാണ് തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറിയതെന്ന് റെഡ്…
പരിധിക്ക് മുകളിലുള്ള റേഡിയേഷൻ ലെവലുകൾ കാരണം ആപ്പിൾ തങ്ങളുടെ ഐഫോൺ 12 മോഡൽ ഫ്രാൻസിൽ വിൽക്കുന്നത് വിലക്കി. ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയായ എ.എന്‍.എഫ്.ആര് ആണ് ഐ ഫോണ്‍ 12 വില്പന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഉത്തരവ് ഇത് പ്രാബല്യത്തില്‍ വന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വിവരം റിപ്പോർട്ട് ചെയ്തത്.യൂറോപ്യന്‍ നിലവാരമനുസരിച്ച് ഇത് കിലോഗ്രാമിന് 4.0 വാട്സ് മാത്രമേ പാടുള്ളു. എന്നാല്‍ ഐ ഫോണ്‍ 12ന്റെ സ്പെസിഫിക് അബ്സോര്‍ബ്ഷന്‍ റേറ്റ് (SAR Value) 5.74 ആണെന്ന് എ.എന്‍.എഫ്.ആര് കണ്ടെത്തി. ഇതിനകം വിറ്റുപോയ ഫോണുകളിലെ എസ്.എ.ആര് തോത് ഉടന്‍ യൂറോപ്യന്‍ പരിധിയില്‍ എത്തിച്ചില്ലെങ്കില്‍ അവയും തിരിച്ചുവിളിക്കേണ്ടിവരുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്കി. കയ്യിലോ പോക്കറ്റിലോ വയ്ക്കുന്ന ഫോണില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ മനുഷ്യശരീരം എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതിന്റെ തോതുവച്ചാണ് റേഡിയേഷന് നിലവാരം തീരുമാനിക്കുന്നത്. ഐ ഫോണ്‍ 12 ഫ്രാന്‍സില്‍ വില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. വിറ്റുപോയ ഫോണുകളിലെ പ്രശ്നം സോഫ്റ്റ്വെയര് അപ്ഡേറ്റ്…
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും. ഡിഎംഇയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്ന് മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രിക്കെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്നും കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു വിമര്‍ശനം. മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന് പീഡിപ്പിച്ചത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പീഡനത്തിന് ഇരയായത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയില്ലെന്നാണ് ആക്ഷേപം.
കോഴിക്കോട് നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. സമ്പര്‍ക്കപ്പട്ടികയില്‍ 702 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 50 പേരുമാണുള്ളത്. രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരുടെ സാമ്പിള്‍ പുണെയിലേക്ക് അയച്ചു. നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 22-നാണ് ഇയാള്‍ അസുഖബാധിതനാകുന്നത്. 23-ാം തീയതി വൈകിട്ട് ഏഴ് മണിയോടെ തിരുവള്ളൂര്‍ കുടുംബ പരിപാടിയില്‍ പങ്കെടുത്തു. 25ാം തീയതി, മുള്ളാര്‍ക്കുന്ന് ബാങ്കില്‍ രാവിലെ 11 മണിയോടെ കാറില്‍ എത്തി. അന്നേദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദില്‍ എത്തി. 26ന് രാവിലെ 11 – 1.30 ന് ഇടയില്‍ ഡോ. ആസിഫ് അലി ക്ലിനിക്കില്‍. 28-ാം തീയതി രാത്രി 9 മണിയോടെ ഇഖ്റ റഹ്മ ആശുപത്രി തൊട്ടില് പാലം. 29ാംതീയതി…
കന്നിമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട സെപ്റ്റംബര്‍ 17 ന്(ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.ശേഷം മേല്‍ശാന്തി ഗണപതി,നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും.തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന് നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും,ശേഷം ഭക്തര്‍ക്ക് മേല്‍ശാന്തി മഞ്ഞള്‍പ്രസാദം വിതരണം ചെയ്യും. തിരുനട തുറക്കുന്ന 17 ന് ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.അന്ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.കന്നി ഒന്നായ സെപ്റ്റംബര്‍ 18 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര തിരുനടതുറക്കും.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം.തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും.7.30 ന് ഉഷപൂജ.12.30 ന് ഉച്ചപൂജ.സെപ്റ്റംബര്‍ 18…
തിരുവനന്തപുരം: സോളാര്‍ കേസില്‍ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്കു മറുപടി പറയാനില്ലെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മുഖ്യമന്ത്രിയും ദല്ലാളും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതില്‍ മൂന്നാംകക്ഷി അഭിപ്രായം പറയേണ്ടതില്ലെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചെന്നും അതിന്റെ ഫലമായി ഉമ്മന്‍ ചാണ്ടി തേജോവധം ചെയ്യപ്പെട്ടെന്നും നന്ദകുമാര്‍ ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ തിരുവഞ്ചൂരിന്റെ പ്രതികരണം ഇങ്ങനെ: ”അതിനൊക്കെ ഞാന്‍ മറുപടി പറയണോ? നമ്മളാരാണെന്നുള്ളത് ജനങ്ങള്‍ക്കറിയില്ലേ? മുഖ്യമന്ത്രി പറഞ്ഞതിനു മറുപടി പറയാനായിരിക്കാം ദല്ലാള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ആ കൂട്ടത്തില്‍ ഇതും കൂടി കൂട്ടിച്ചേര്‍ത്തെന്നേയുള്ളൂ. അതിനെ ഗൗരവമായി കാണുന്നില്ല. ഗൗരവമായ രാഷ്ട്രീയത്തെക്കുറിച്ചു പറയുന്നതിനിടയ്ക്ക് ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ക്കു തലവച്ചു കൊടുക്കുന്നതു ശരിയല്ല. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചെന്ന ഈ തമാശ താന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. അതിനെയൊന്നും ഗൗരവമായി കാണുന്നില്ല. താന്‍ ആരാണെന്ന് എനിക്കറിയാം, നാട്ടുകാര്‍ക്കുമറിയാമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ടെനി ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ ചാണ്ടി…
ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്നും നാലു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഹിന്ദു വനിതാ നേതാവ് അറസ്റ്റില്‍. ഹിന്ദു നേതാവ് ചൈത്ര കുന്ദാപുരയാണ് അറസ്റ്റിലായത്. വ്യവസായിയായ ഗോവിന്ദ ബാബു പൂജാരിയാണ് കബളിക്കപ്പെട്ടത്. ആര്‍എസ്എസ് നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, ദക്ഷിണ കന്നഡ ജില്ലയിലെ ബൈന്ദൂര് നിയമസഭ സീറ്റ് വാങ്ങിത്തരാമെന്നുമാണ് ചൈത്ര വ്യവസായിയെ അറിയിച്ചത്. തുടര്‍ന്ന് ഗോവിന്ദ ബാബുവിനെ ബംഗലൂരുവില്‍ വിളിച്ചു വരുത്തി. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് പരിചയപ്പെടുത്തി, ചിലരുമായി കൂടിക്കാഴ്ചയും സംഘടിപ്പിച്ചു. തുടര്‍ന്ന് ടിക്കറ്റിനായി വ്യവസായിയില്‍ നിന്നും നാലുകോടി രൂപ വാങ്ങിയെടുത്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതോടെ ഗോവിന്ദ ബാബു പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാതിരുന്നതോടെ, ഗോവിന്ദ ബാബു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിറ്റി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചൈത്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രമുഖ ഹിന്ദു വനിതാ നേതാവായ ചൈത്ര കുന്ദപുര,…