- വാഹന പരിശോധനക്കിടെ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
- തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്പെന്ഷന്
- ബഹ്റൈനില്‍ ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമാക്കണമെന്ന് വനിതാ എം.പിമാര്‍
- ബഹ്റൈനില്‍ തൊഴില്‍ കോടതി വിധികള്‍ ഒരു ദിവസത്തിനകം നടപ്പാക്കുന്നു
- സ്കൂളുകളില്‍ വേനല്‍ക്കാലത്ത് ക്ലാസ് വേണ്ട; നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി
- കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു
- കക്കാടംപോയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
- ഓട്ടോയിൽ കടത്താൻ ശ്രമിച്ച 4508 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പിടിയിൽ
Author: Starvision News Desk
തൃശൂർ : തൃശൂർ പന്തല്ലൂരിൽ കുളത്തിൽ വീണ് സഹോദരിമാർക്ക് ദാരുണാന്ത്യം. തൃശൂർ പഴുന്നന സ്വദേശി അഷ്‌കറിന്റെ മക്കളായ ഹസ്‌നത്ത (13), മഷിദ (9) എന്നിവരാണ് മരിച്ചത്. ഞായർ വൈകിട്ടായിരുന്നു അപകടം.ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബത്തിനൊപ്പം പെൺകുട്ടികൾ പന്തല്ലൂരിൽ എത്തിയത്.വയലിന് മദ്ധ്യത്തിലുള്ള കുളത്തിൽ കാൽകഴുകാനായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്നവർ ഇവരെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചെന്നൈ: വീട്ടുജോലിക്കാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ഡി.എം.കെ. എം.എല്‍.എ.യുടെ മകനും മരുമകള്‍ക്കും എതിരേ പോലീസ് കേസെടുത്തു. പല്ലാവരം എം.എല്‍.എ.യായ ഐ.കരുണാനിധിയുടെ മകന്‍ ആന്റോ മതിവണ്ണന്‍, ആന്റോയുടെ ഭാര്യ മെര്‍ലിന എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദമ്പതിമാരുടെ ചെന്നൈയിലെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന 18-കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ആന്റോയും മെര്‍ലിനും നിരന്തരം മര്‍ദിച്ചിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായുമാണ് പെണ്‍കുട്ടിയുടെ പരാതി. ഹെയര്‍ സ്‌ട്രൈറ്റ്‌നര്‍ ഉപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും സിഗരറ്റുകുറ്റി ദേഹത്ത് കുത്തി പരിക്കേല്‍പ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞിരുന്നു. ആന്റോയുടെ വീട്ടില്‍നിന്ന് പൊങ്കല്‍ ആഘോഷത്തിനായി പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ട് വീട്ടുകാര്‍ പെണ്‍കുട്ടിയെ ഉളുന്തൂര്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശരീരമാസകലം പരിക്കേറ്റ പാടുകള്‍ കണ്ട് ആശുപത്രി അധികൃതര്‍ തിരക്കിയതോടെയാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു. കഴിഞ്ഞ ഏഴുമാസമായി എം.എല്‍.എ.യുടെ മകനും…
തൃപ്പൂണിത്തുറ: തൃപ്പുണ്ണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശ്രീനിവാസകോവില്‍ റോഡില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്മൂന്ന് മാസമായി നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുറമേ നിന്ന് കൊണ്ടുവന്നു തള്ളിയതെന്നാാണ് സംശയിക്കുന്നത്. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
തിരുവനന്തപുരം: മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണെന്നും ഉള്ളതുപോര കൂടുതൽ വരുമാനം വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമായി മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സഹകരണകോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സഹകരണ മേഖല വലിയതോതിൽ കരുത്താർജ്ജിച്ചപ്പോൾ ദുഷിച്ച ചില പ്രവണതകളും ഉണ്ടാകുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാൽ അത് ആ സ്ഥാപനത്തെ മാത്രമല്ല, കേരളത്തിന്റെ സഹകരണമേഖലയുടെ വിശ്വാസ്യതെയാണ് ബാധിക്കുക- മുഖ്യമന്ത്രി പറഞ്ഞു. സഹകരണമേഖലയിൽ എല്ലാകാര്യങ്ങളും കൂട്ടമായി നടക്കുന്നതുകൊണ്ട് വ്യക്തിപരമായി അഴിമതിനടത്താൻ അത്രകണ്ട് പറ്റില്ല. എന്നാൽ, കുറേക്കാലം തുടരുമ്പോൾ ചിലർ ഈ പറഞ്ഞ ദുഷിച്ച പ്രവണതയ്ക്ക് ഇരയാവുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അഴിമതിയുടെ വിഷയത്തിൽ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്നോ വകുപ്പിന്റെ ഭാഗത്തുനിന്നോ ഉണ്ടാകില്ലെന്നും കർക്കശമായ നടപടിയിലേക്ക് സർക്കാർ നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഏത് ഭാഗത്ത്‌നിന്നുണ്ടായാലും അവർക്ക് ഒരു തരത്തിലുള്ള പരിരക്ഷയും വകുപ്പിൽ നിന്നോ സർക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി…
ന്യൂഡൽഹി: യാത്രാവിമാനം തകർന്നുവീണു. അഫ്‌ഗാനിസ്ഥാനിലെ ബദക്‌ഷാൻ പ്രവിശ്യയിലുള്ള ടോപ്‌ഖാന മലനിരകളിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തകർന്നത് ഇന്ത്യൻ വിമാനമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത് വ്യോമയാന മന്ത്രാലയം തള്ളി. മൊറോക്കയിൽ രജിസ്റ്റർ ചെയ്ത ഡിസി-10 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഡിജിസിഎ പറഞ്ഞു. അപകടം നടന്ന വിമാനത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനം ദിശതെറ്റി സഞ്ചരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. മലയിലിടിച്ച് വീഴുകയായിരുന്നു.ഏത് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും എത്രപേർക്ക് പരിക്ക് പറ്റിയെന്നും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. അതേസമയം, ആറ് യാത്രികരുമായി പോയ റഷ്യൻ വിമാനവുമായുള്ള ബന്ധം ഇന്നലെ വൈകിട്ടോടെ അഫ്‌ഗാനിസ്ഥാൻ പ്രദേശത്തുവച്ച നഷ്ടമായതായി റഷ്യൻ വ്യോമയാന മന്ത്രാലയം പറയുന്നു. ഫ്രഞ്ച് നിർമിത ഡാസോൾട്ട് ഫാൽക്കൺ 10 ജെറ്റാണിത്. ചാർട്ടേർഡ് വിമാനമായ ഇത് ഇന്ത്യയിൽ നിന്ന് ഉസ്‌ബസ്‌കിസ്ഥാൻ വഴി മോസ്‌കോയിലേയ്ക്ക് പോവുകയായിരുന്നു.
കൊച്ചി: എറണാകുളം ലോ കോളജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ബാനർ സ്ഥാപിച്ച് കെഎസ്‌യു. ഇതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് സ്ഥലത്തെത്തി ബാനർ അഴിച്ചുമാറ്റി. മണിപ്പുർ, ലക്ഷദ്വീപ് വിഷയങ്ങൾ ഉയർത്തി ‘‘എ ബിഗ് നോ ടു മോദി’’ എന്ന ബാനറാണ് ക്യാംപസിനകത്ത് കെഎസ്‌യു സ്ഥാപിച്ചത്. ബാനർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ വിദ്യാർഥികൾ സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പിന്നീട് വിദ്യാർഥികളെ ക്യാംപസിൽ നിന്ന് ഒഴിപ്പിച്ച് പൊലീസ് സംഘർഷാവസ്ഥ ഒഴിവാക്കി. കോളജിനു മുന്നിൽ ആദ്യം ഉയർത്തിയ ബാനർ പൊലീസ് നിർദേശത്തെതുടർന്ന് കൊച്ചി കോർപ്പറേഷൻ ജീവനക്കാരെത്തി അഴിച്ചുമാറ്റിയിരുന്നു.
കണ്ണൂർ: സംസ്ഥാനത്തെ കൈറ്റ് മാസ്റ്റർ ട്രെയിനർമാർക്ക് പകരമുള്ള ഇരുന്നൂറിലധികം അധ്യാപകർക്ക് അഞ്ച് മാസമായി ശമ്പളം കിട്ടുന്നില്ല. നവകേരള സദസിലടക്കം പരാതി നൽകിയിട്ടും പരിഹാരമായില്ല. ധനവകുപ്പിൻ്റെ പരിഗണനയിലാണ് ഫയലെന്നായിരുന്നു പരാതിക്ക് ലഭിച്ച മറുപടി. ശമ്പളം മുടങ്ങിയതോടെ മറ്റ് ജോലികൾ തേടുകയാണ് പലരും. അഞ്ചുമാസം പണിയെടുത്തതിന്റെ ശമ്പളം ചോദിക്കുന്നത് താൽക്കാലിക അധ്യാപകരാണ്. കൈറ്റ് മാസ്റ്റർ ട്രെയിനർ പരിശീലനത്തിന് ജില്ലാ കേന്ദ്രങ്ങളിലേക്ക് പോയ സ്കൂൾ അധ്യാപകർക്ക് പകരമെത്തിയവരാണ് ഇവർ. സംസ്ഥാനത്താകെ 228 പേരാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്. ജൂണിലാണ് ജോലിയിൽ പ്രവേശിച്ചത്. ആദ്യ രണ്ടുമാസം സ്കൂൾ അക്കൗണ്ട് വഴിയായിരുന്നു ശമ്പളം. സ്വന്തം അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയ ശേഷം കിട്ടിയത് ഓഗസ്റ്റിലെ ശമ്പളം മാത്രമാണെന്ന് അധ്യാപകർ പറയുന്നു. നവംബറിൽ നവകേരളസദസ്സിൽ നൽകിയ പരാതിയും എത്തേണ്ടിടത്ത് എത്തിയില്ല. മന്ത്രിസഭ ഇനിയും പരിഗണിച്ചില്ലെങ്കിൽ ഇവരുടെ ഗതികേട് തുടരും.
കോതമംഗലം: യുവാവിനും പെണ്‍സുഹൃത്തിനും നേരേ സദാചാരഗുണ്ടാ ആക്രമണം. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേയാണ് ആക്രമണമുണ്ടായത്. യുവാവിന്റെ പണമടങ്ങിയ ബാഗും അക്രമികള്‍ തട്ടിയെടുത്തു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീര്‍(42) മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത് കടവില്‍ നവാസ്(39) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് യുവാവിനെ പ്രതികള്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ യുവാവിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇയാളുടെ പണവും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം. കാര്‍ഡ് എന്നിവയടങ്ങിയ ബാഗും പ്രതികള്‍ തട്ടിയെടുത്തു. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ കോതമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ടി.ബിജോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പിടികൂടിയത്. ഞായറാഴ്ച രാത്രി എട്ടരയോടെ പരാതിക്കാരനായ യുവാവും സുഹൃത്തായ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയും ബൈക്കിലെത്തിയപ്പോള്‍ പ്രതികള്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു. പെണ്‍കുട്ടി ആരാണെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും 15 വയസ്സല്ലേ പ്രായമുള്ളൂവെന്നും പറഞ്ഞ് പ്രതികള്‍ ഇരുവരോടും തട്ടിക്കയറി. ഇതോടെ പരാതിക്കാരന്‍ സുഹൃത്തായ…
മലപ്പുറം: പെരുമ്പടപ്പ് പട്ടേരിയിൽ രണ്ടരവയസ്സുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. റഫീഖ്– ഹസീന ദമ്പതികളുടെ മകൾ ഹിഷാ മെറിനാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഹസീനയെ രക്ഷിച്ച് പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുമുറ്റത്തെ കിണറിൽ വീണ നിലയിൽ ഇരുവരെയും ഇന്നു രാവിലെയാണു കണ്ടെത്തിയത്. പൊന്നാനിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
പട്‌ന: സനാതന ധർമത്തെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഫെബ്രുവരി 13ന് ഹാജരാകാൻ ആവശ്യപ്പെട്ട് ബിഹാറിലെ പ്രത്യേക കോടതി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ് അയച്ചു. എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പട്നയിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. പട്‌ന ഹൈക്കോടതി അഭിഭാഷകനായ കൗശലേന്ദ്ര നാരായൺ, മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യവാരം ചെന്നൈയിൽ നടന്ന തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു പരാമർശം. ഉദയനിധിയുടെ പരാമർശം ഹിന്ദുമതത്തിനെതിരാണെന്നും സനാതന ധർമം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.