കണ്ണൂർ: സംസ്ഥാനത്തെ കൈറ്റ് മാസ്റ്റർ ട്രെയിനർമാർക്ക് പകരമുള്ള ഇരുന്നൂറിലധികം അധ്യാപകർക്ക് അഞ്ച് മാസമായി ശമ്പളം കിട്ടുന്നില്ല. നവകേരള സദസിലടക്കം പരാതി നൽകിയിട്ടും പരിഹാരമായില്ല. ധനവകുപ്പിൻ്റെ പരിഗണനയിലാണ് ഫയലെന്നായിരുന്നു പരാതിക്ക് ലഭിച്ച മറുപടി. ശമ്പളം മുടങ്ങിയതോടെ മറ്റ് ജോലികൾ തേടുകയാണ് പലരും. അഞ്ചുമാസം പണിയെടുത്തതിന്റെ ശമ്പളം ചോദിക്കുന്നത് താൽക്കാലിക അധ്യാപകരാണ്. കൈറ്റ് മാസ്റ്റർ ട്രെയിനർ പരിശീലനത്തിന് ജില്ലാ കേന്ദ്രങ്ങളിലേക്ക് പോയ സ്കൂൾ അധ്യാപകർക്ക് പകരമെത്തിയവരാണ് ഇവർ. സംസ്ഥാനത്താകെ 228 പേരാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്. ജൂണിലാണ് ജോലിയിൽ പ്രവേശിച്ചത്. ആദ്യ രണ്ടുമാസം സ്കൂൾ അക്കൗണ്ട് വഴിയായിരുന്നു ശമ്പളം. സ്വന്തം അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയ ശേഷം കിട്ടിയത് ഓഗസ്റ്റിലെ ശമ്പളം മാത്രമാണെന്ന് അധ്യാപകർ പറയുന്നു. നവംബറിൽ നവകേരളസദസ്സിൽ നൽകിയ പരാതിയും എത്തേണ്ടിടത്ത് എത്തിയില്ല. മന്ത്രിസഭ ഇനിയും പരിഗണിച്ചില്ലെങ്കിൽ ഇവരുടെ ഗതികേട് തുടരും.
Trending
- മോദി തിരുവനന്തപുരത്ത്; കരമന മുതൽ കിള്ളിപ്പാലം വരെ റോഡ് ഷോ, പ്രധാനമന്ത്രിക്കൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
- ശബരിമല യുവതി പ്രവേശന കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും, ജസ്റ്റിസ് ബിവി നാഗരത്നയും ഭാഗമാകും
- വീണ്ടും തിരിച്ചടി, യുദ്ധ വിമാനങ്ങൾ തകർത്തതിന് പിന്നാലെ യുഎസിന്റെ എംക്യു-1 ഡ്രോൺ തകർത്ത് ഇറാൻ; ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
- ‘എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി, എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങും’; അയ്യപ്പനെ പ്രണമിച്ച് മോദി
- അവസാന ലാപ്പില്‍ പോരുമുറുക്കി മുന്നണികള്‍; പ്രചാരണം വര്‍ഗീയ ബന്ധങ്ങളിലൂന്നി
- അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ, ‘തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചു.
- ടീം യുഡിഫ് ബഹ്റൈൻ കമ്മിറ്റി പ്രവാസി ക്ഷേമത്തിനായി മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ നിർദേശച്ച പ്രവാസികൾക്ക് ഗുണകരമായകാര്യങ്ങൾ യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി
- ‘ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂ’; രാജീവ് ചന്ദ്രശേഖർ



