- വെറ്ററിനറി മരുന്നുകൾ നിയന്ത്രിക്കാൻ പുതിയ മാർഗരേഖയുമായി ബഹ്റൈൻ
- ടെക്സസിലെ വെള്ളപ്പൊക്കം: ബഹ്റൈൻ അനുശോചിച്ചു
- രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും വീട്ടില്‍ ഇരുന്ന് അയക്കാം, ഹൈടെക്ക് ആകാന്‍ തപാല്‍ വകുപ്പ്..
- ടെക്സസ് മിന്നൽ പ്രളയം; മരണസംഖ്യ 50 കടന്നു
- ആശുറ: സുരക്ഷാ സന്നാഹങ്ങൾ നോർത്തേൺ ഗവർണർ പരിശോധിച്ചു
- യുദ്ധം ചെയ്യാൻ സൈന്യമില്ല, 54,000 തീവ്ര ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികളോട് സൈന്യത്തിൽ ചേരാൻ ആവശ്യപ്പെട്ട് ഇസ്രയേൽ
- നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക, വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്
- ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
Author: Starvision News Desk
edappalayam bahrain ladies wing mehandi ravu
മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ഘടകം അൽ റീഫ് പനേഷ്യ റെസ്റ്റാറൻ്റിൻ്റെ സഹായത്തിൽ റമളാൻ്റെ അവസാനഘട്ട ഇഫ്താർ വിതരണം അർഹതപ്പെട്ട തൊഴിലാളിവാസ സ്ഥലമായ തൂബ്ലിയിലെ ലോട്ടസ് ക്യാമ്പിൽ വിതരണം നടന്നു. ചടങ്ങിൽ ഭാരവാഹികളായ കാസിംപാടത്ത കായിൽ, രാജീവ്, ജേക്കബ്, എം.കെ. കുമാർ, വി.കെ. നായർ, എന്നിവർ നേതൃത്വം നൽകി. ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. തൂബ്ലിയിലെ ലോട്ടസ് തൊഴിലാളികൾ തദവസരത്തിൽ ജി എം എഫ് ബഹ്റൈൻ ചാപ്റ്ററിനുള്ള നന്ദി അറിയിച്ചു.
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന് ഇസഡ് (Z) കാറ്റഗറി വി.ഐ.പി. സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗൗരവതരമായ സുരക്ഷാ ഭീഷണിയുള്ളതിനാലാണ് അദ്ദേഹത്തിന് സായുധ കമാന്‍ഡോകളുടെ സുരക്ഷ നല്‍കുന്നത്. 40 മുതല്‍ 45 വരെ സി.ആര്‍.പി.എഫ്. ജവാന്മാരാണ് രാജീവ് കുമാറിന്റെ സുരക്ഷയ്ക്കായി ഉണ്ടാകുകയെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത്. അദ്ദേഹത്തിന് ശക്തമായ സുരക്ഷയൊരുക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. ഇതനുസരിച്ചാണ് രാജീവ് കുമാറിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയത്. ഏഴ് ഘട്ടങ്ങളായി നടനക്കുന്ന ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് ഏപ്രില്‍ 19-ന് ആരംഭിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ സുരക്ഷ വര്‍ധിപ്പിച്ചത്. നിലവില്‍ ഡല്‍ഹി പോലീസിനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടേയും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേയും സുരക്ഷാ ചുമതല. ഡല്‍ഹി പോലീസിന്റെ സായുധസംഘമാണ് ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ നല്‍കുന്നത് അത്യപൂര്‍വ്വ സംഭവമാണ്. നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍. ശേഷന് ഒരുതവണ…
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് വ്യാജവിവാഹം നടത്തി 560,000 രൂപ തട്ടിയെടുത്തുവെന്ന് പരാതി. സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടര്‍ വിവാഹത്തിന് താല്‍പര്യം ഉണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇത് മുതലെടുത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയതായും നടക്കാവ് പോലീസ് അറിയിച്ചു. ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ ഇര്‍ഷാന, റാഫി, മജീദ്, സത്താര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കോസിനാസ്പദമായ സംഭവം ഇങ്ങനെ: ഡോക്ടര്‍ പത്രത്തില്‍ നല്‍കിയ പരസ്യം കണ്ട് പ്രതികള്‍ അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു. വൈകാതെ കോഴിക്കോട് എത്തി ഡോക്ടറുമായി പലതവണ സംസാരിച്ചു. ഇവര്‍ കൊണ്ടുവന്ന ആലോചനയില്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഡോക്ടറോട് നിരന്തരം സംസാരിച്ച് കല്യാണത്തിന് സമ്മതിപ്പിച്ചു. വിവാഹത്തിനായി വധുവിനെയും ബന്ധുക്കളെയും കൊണ്ടുവരാനും മറ്റ് അനുബന്ധപരിപാടികള്‍ നടത്താനുമായി പലതവണയായി ഡോക്ടറില്‍നിന്ന് ഇവര്‍ പണം കൈപ്പറ്റി. ഇത് 560,000 രൂപ വരും. ശേഷം, രണ്ടുമാസം മുന്‍പ് പ്രതികള്‍ കോഴിക്കോട് എത്തുകയും…
മനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം നടത്തി. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡീറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ അഡ്മിനിസ്റ്റ്രേറ്റർ ഷൈഖ് മുദഫ്ഫർ, ഇബിനുൽ ഹൈതം സ്കൂൾ ചെയർമാൻ ഷക്കീൽ അഹ്‌മദ് ആസ്മി, കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഓഐസിസി നാഷനൽ പ്രസിഡന്റ് ഗഫൂർ ഉന്നികുളം പ്രതിനിധി ബിനു കുന്നംതാനം, ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി, നൂറുദ്ദീൻ ഷാഫി, മന്നായി സെന്റർ പ്രസിഡന്റ് ഹംസ അബൂബക്കർ, ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, അബ്ദുൽ മജീദ് തെരുവത്ത് സാമൂഹിക പ്രവർത്തകൻ എഞ്ചിനിയർ ഷരീഫ് പിലാക്കൽ, ചെമ്പൻ ജലാൽ, മുഹമ്മദ് അലി, യാക്കൂബ് ഈസ, കെഎംസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇസ്‌ഹാഖ് വില്യാപ്പള്ളി, ഫൈസൽ കണ്ടിത്തായ തുടങ്ങിയവർ സമ്പന്ധിച്ചു.അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം…
തിരുവനന്തപുരം: മറ്റൊരു ട്രെയിന്‍ കടന്ന് പോകുന്നതിനായി നമ്മള്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ പിടിച്ചിടുന്നത് പോലെ ബുദ്ധിമുട്ടുള്ള കാര്യമില്ല യാത്രക്കാരെ സംബന്ധിച്ച്. ഒറ്റപാതയാണ് പലപ്പോഴും ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത്. യാത്രാ സമയം മണിക്കൂറുകള്‍ കുറയുകയും മലയാളികള്‍ക്കും നേട്ടമുള്ളതുമായ റെയില്‍വേ വികസന പദ്ധതി യാഥാര്‍ത്ഥ്യത്തിലാകുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകള്‍ക്ക് ഗുണകരമായ ചെന്നൈ-കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുകയാണ്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നത് തെക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്കും വലിയ ഗുണം സമ്മാനിക്കും. ചെന്നൈ കന്യാകുമാരി റൂട്ടിലെ യാത്ര കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കുറയും.ഈ റൂട്ടിലൂടെ കേരളത്തിലേക്ക് ഓടുന്ന ട്രെയിനിലെ യാത്രാ സമയവും കുറയുമെന്നതാണ് കേരളത്തിലെ തെക്കന്‍ ജില്ലകള്‍ക്ക് നേട്ടമാകുന്നത്.2021ല്‍ മധുര വരെയുള്ള ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി. മധുര, തിരുനെല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി പാത നിര്‍മാണം പിന്നാലെ ആരംഭിച്ചെങ്കിലും കൊവിഡ് വ്യാപനം അടക്കമുള്ള പ്രതിസന്ധികള്‍ കാരണം നിര്‍മാണം വൈകി. നിലവില്‍ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പരീക്ഷണ ഓട്ടവും…
തിരുവനന്തപുരം: കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നതാണ് തുടക്കം മുതലുള്ള തന്റെ നിലപാട്. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി ജയിക്കാൻ പാടില്ലെന്ന് എകെ ആന്റണി. മക്കളെപ്പറ്റി എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്. ആ ഭാഷ താൻ ശീലിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് എകെ ആന്റണി പറഞ്ഞു. അച്ഛന് മറുപടിയുമായി മകൻ അനിൽ ആന്റണി രംഗത്തെത്തി. “ആന്റോ ആന്റണി വൻ തോൽവി ഏറ്റുവാങ്ങുമെന്നും താൻ അവിടെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിനുവേണ്ടി നിലകൊളളുന്നതിലും സൈന്യത്തെ അപമാനിച്ച ഒരു എംപിക്കുവേണ്ടി പ്രചാരണം നടത്തുന്നതിൽ സഹതാപം മാത്രമാണെന്നും അനിൽ വ്യക്തമാക്കി. കോൺഗ്രസിൽ ഇപ്പോഴുള്ളത് കാലഹരണപ്പെട്ട നേതാക്കൾ മാത്രമാണെന്നും കാലഹരണപ്പെട്ട കോൺഗ്രസുകാർ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണെന്നും പരിഹസിച്ചു”
തിരുവനന്തപുരം:കേരളത്തിൽ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു. ഓരോദിവസം ഉപയോഗം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇന്നലെത്തെ ഉപയോഗം 11.01 കോടിയാണ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,487 മെഗാവാട്ടാണ്. ആറാം തീയതിയിലെ ഉപയോഗം 108.22 ദശലക്ഷമായിരുന്നു. വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ ഇനിയും ഉപഭോഗം ഉയര്‍ന്നേക്കും. ഇത്തവണ വൈദ്യുതി ആവശ്യം 5700 മെഗാവാട്ടിലേക്ക് എത്തിയേക്കുമെന്നാണ് കരുതുന്നത്. വൈകീട്ട് 6 മുതല്‍ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ പകല്‍ സമയത്തേക്ക് പുന:ക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്‌സെറ്റുകളുടെ പ്രവര്‍ത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യര്‍ഥന.
ramachandran vadakara death bahrain starvision news
മനാമ: ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി വർഷാവർഷം നൽകി വരുന്ന പ്രവാസിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലെ 08/04/ 2024 വർഷത്തിലെ വിതരണ ഉദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന പൊതു ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മാഹിൻ ഹാജി കെഎംസിസി കാസറഗോഡ് ജില്ലാ മണ്ടലം ഭാരവാഹികൾ, സീനിയർ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സലീം കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത ചടങ്ങ് ജില്ലാ സെക്രട്ടറി ഇബ്രാഹിം ചാല സ്വാഗതം ആശംസിച്ചു, സിനിയർ നേതാവ് അഡ്വക്കറ്റ് NM ഖാലിദ് മുഖ്യപ്രഭാഷണം നടത്തി, ജില്ലാ കോഡിനേറ്റർ കുഞ്ഞാമു ബെദിര, മുസ്താഖ് പുത്തൂർ, ഷഹൽ കുന്നിൽ,അബ്ബാസ് ചെമ്മനാട്, TK അഷ്‌റഫ്, കാസിം ചാല, റസാഖ് ഹാജി, കാസിം കാഞ്ഞങ്ങാട്, ഷഹബാസ് കാഞ്ഞങ്ങാട്, തുടങ്ങിയവർ ആശംസ യർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി ഖലീൽ ചെമനാട് നന്ദി പ്രകാശിപ്പിച്ചു.